ഇന്നലെ തോട്ടത്തില്‍ ഇലയുടെ പുറകില്‍ ഒളിച്ചിരിക്കുന്നൊരാളെ ഞാന്‍ കണ്ടു പിടിച്ചു. നമ്മുടെ വണ്ടത്താന്‍ ചേട്ടന്‍!എന്താ ചേട്ടന്റെ ചേല്. പക്ഷേ ചേട്ടനു ഭയങ്കര നാണം.
കുറെ നേരം വേണ്ടി വന്നു ചേട്ടനെ ഒന്നു പുറത്തു കൊണ്ടു വരാന്‍.പുറത്തു വന്നു അല്പം കഴിഞ്ഞപ്പോ ആളുടെ മട്ടാകെ മാറി.
ഞാന്‍ നോക്കീപ്പോ “ഹിയര്‍ വീ ഗോ” എന്നും പറഞ്ഞു ചേട്ടന്‍ ഒറ്റമറിച്ചില്‍. ഇനി നിങ്ങള്‍ തന്നെ കണ്ടോളൂ എന്തൊക്കെയാ വണ്ടത്താന്‍ ചേട്ടന്‍ കാട്ടിക്കൂട്ടിയതെന്നു.
Wednesday, March 28, 2007
വണ്ടത്താന്‍
Posted by ആഷ | Asha at 9:51 PM 30 comments
Labels: ഷഡ്പദം
Sunday, March 25, 2007
ഒരു മരംചുറ്റിപ്രേമവും...
കഥയിലെ രാജകുമാരനും രാജകുമാരിയും അവരുടെ മരംചുറ്റിപ്രേമവും അതോ മരംകേറിപ്രേമമോ...
ഇലയുടെ മറവില്‍ നിന്നാല്‍ ആരും കാണൂല്ലാന്നാ രണ്ടിന്റേം വിചാരം
Posted by ആഷ | Asha at 11:02 AM 19 comments
Labels: കട്ടുറുമ്പ്
Friday, March 23, 2007
Wednesday, March 21, 2007
നീന്തല്‍ മത്സരം
ഹൈദ്രാബാദ് പെലിക്കന്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന നീന്തല്‍മത്സരത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ഒരു അറിയിപ്പ് - മത്സരാര്‍ത്ഥികള്‍ കൂട്ടം കൂടി നില്ക്കാതെ ട്രാക്കില്‍ നിരന്നു നില്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.മത്സരം ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.
റെഡി വണ്‍...ടൂ...ത്രീ...സ്റ്റാര്‍ട്ട്... മത്സരം ഇതാ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
“കമോണ്‍ ഫ്രെണ്ട്സ് കമോണ്‍” രാവിലെ പഴങ്കഞ്ഞി കുടിച്ച പോലെയാണല്ലോ നിങ്ങള്‍ രണ്ടു പേരുടെയും നീന്തല്‍!
മത്സരം വളരെ ആവേശകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഇതാ അവര്‍ മിഡില്‍ പോയിന്റിനോട് അടുത്തു കഴിഞ്ഞിരിക്കയാണ്.
മിഡില്‍പോയിന്റും കഴിഞ്ഞ് അവര്‍ മുന്നോട്ട് കുതിക്കുകയാണ്.
ഇതാ ഫിനിഷിംഗ് പോയിറ്റിനോട് അടുക്കുകയാണ്.
യാ...ഹൂ...ഐ വിന്‍...!
രണ്ടാം സ്ഥാനമെങ്കില്‍ രണ്ടാം സ്ഥാനം കിട്ടിയല്ലോ, ഹാവൂ...
ഇനിയിപ്പോ കേറീട്ടെന്തു കാര്യം മൂന്നു സ്ഥാനവും ആമ്പിള്ളേരു കൊണ്ടു പോയി.
സാര്‍...നാലാമത്തെ സ്ഥാനത്തിനു പ്രൈസുണ്ടോ?
നാലാം സ്ഥാനത്തിനു പ്രൈസ് തരാത്തതില്‍ പ്രതിഷേധിച്ച് ഞാന്‍ ഈ മത്സരം സ്വിമ് ഔട്ട് നടത്തി ബഹിഷ്കരിക്കുന്നു.
ഛേ...ഈ മത്സരത്തിന്റെ നടത്തിപ്പേ ശരിയല്ല.
സമ്മാനാര്‍ഹരെ കയറ്റി നിര്‍ത്താന്‍ തട്ടില്ലാത്തതിനാല്‍ 1ഉം 2ഉം 3ഉം സ്ഥാനം കിട്ടിയവര്‍ അവരവരുടെ സ്ഥാനമനുസരിച്ച് തലയുയര്‍ത്തിപ്പിടിക്കാന്‍ അപേക്ഷിച്ചു കൊള്ളുന്നു.
ഇതോടെ ഈ മത്സരം ഇവിടെ അവസാനിച്ചിരിക്കുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും പിരിഞ്ഞു പോകാം. എല്ലാവര്‍ക്കും നന്ദി നമസ്ക്കാരം. ഗുഡ്‌ബൈ!
Posted by ആഷ | Asha at 8:51 PM 37 comments
Labels: പക്ഷി
Monday, March 19, 2007
ടിഷ്യൂപേപ്പര്‍ കൊണ്ട് പൂവ്
പലര്‍ക്കും അറിയാമായിരിക്കും ടിഷ്യൂപേപ്പര്‍ കൊണ്ട് പൂവുണ്ടാക്കുന്ന വിധം. എങ്കിലും ഉണ്ടാക്കാന്‍ അറിയാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടിയിത് പോസ്റ്റ് ചെയ്യുന്നു.ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന പൂവാണ്.
ആവശ്യമായ സാധനങ്ങള്‍
റ്റൊയിലറ്റ് ടിഷ്യൂ
കമ്പി
കത്രിക
പച്ച ഫ്ലോറിസ്റ്റ് ടേപ്പ്
റ്റൊയിലറ്റ് ടിഷ്യൂ തന്നെ വേണമെന്ന് നിര്‍ബന്ധമെന്നുമില്ല. ചതുരത്തില്‍ കിട്ടുന്ന ടിഷ്യൂപേപ്പറും ഉപയോഗിക്കാം.എങ്കിലും എന്റെ അനുഭവത്തില്‍ റ്റൊയിലറ്റ് ടിഷ്യൂ കൊണ്ടുണ്ടാക്കുന്ന പൂവിനാണ് ഭംഗി കൂടുതല്‍.
12 മുതല്‍ 15സെ.മീ. നീളത്തില്‍ പേപ്പര്‍ മുറിച്ചെടുക്കുക.പൂവിന് എത്ര മാത്രം ഇതളുകള്‍ വേണമെന്നതിനനുസരിച്ച് 4 മുതല്‍ എത്ര ലെയര്‍ വേണമോ അത്രയും ഒരേ നീളത്തില്‍ മുറിച്ച് ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വെയ്ക്കുക.
നിങ്ങള്‍ക്ക് പൂവിന് അധികം വലിപ്പം വേണ്ടെങ്കില്‍ പേപ്പറിന്റെ വീതി കുറയ്ക്കുക.
ഇനി ഈ ചിത്രത്തില്‍ കാണുന്ന പോലെ മടക്കുക.
ഇങ്ങനെ നടുക്ക് കമ്പി കൊണ്ട് ചുറ്റി കെട്ടുക.
വശങ്ങളിലേക്ക് വിടര്‍ത്തി വ്യത്താക്യതിയിലാക്കുക.
ഒരോ ലേയറും ശ്രദ്ധയോടെ മുകളിലേക്ക് ഉയര്‍ത്തുക.
എല്ലാ ലെയറും വിടര്‍ത്തി കഴിയുമ്പോള്‍ അത് പൂവിന്റെ രൂപം പ്രാപിച്ചു കഴിഞ്ഞു. ഇനി എവിടെയെങ്കിലും പേപ്പര്‍ അധികമായി പൊങ്ങി നില്‍ക്കയാണെന്നു തോന്നുകയാണെങ്കില്‍ ഒന്നു കത്രിച്ച് നിരപ്പാക്കുക.
കമ്പിയില്‍ ടേപ്പ് ചുറ്റുക. ഫ്ലോറിസ്റ്റ് ടേപ്പാണെങ്കില്‍ പശയുടെ ആവശ്യമില്ല.
അല്ലെങ്കില്‍ പച്ച നിറത്തിലെ വര്‍ണ്ണകടലാസില്‍ ലേശം പശ പുരട്ടി ചുറ്റുക.
പൂവ് തയ്യാര്‍!
ഇനി നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് അറേഞ്ച് ചെയ്തു വെക്കുക.
വെള്ള നിറത്തിലെ പേപ്പര്‍ കൊണ്ടാണ് പൂവുണ്ടാക്കുന്നതെങ്കില്‍ പിങ്കോ വയലറ്റോ മറ്റേതെങ്കിലും നിറത്തിലെയോ സ്ക്കെച്ച് പേന കൊണ്ടു പൂവുണ്ടാക്കിയ ശേഷം മുകളില്‍ വരഞ്ഞാല്‍ രണ്ടു നിറം ഇടകലര്‍ന്ന പൂവുണ്ടാക്കാം.
Posted by ആഷ | Asha at 3:38 PM 23 comments
Labels: കരകൌശലം
Saturday, March 17, 2007
Thursday, March 15, 2007
കിന്നാരം ചൊല്ലി ചൊല്ലി...
പിണക്കമാണോ എന്നോടിണക്കമാണോ...
അടുത്തു വന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ...
മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ തുടിപ്പു പോലെ...
തുടിച്ചുചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടേ...
Posted by ആഷ | Asha at 10:58 PM 23 comments
Tuesday, March 13, 2007
തിരിച്ചുവരവ്
ദാ വിരുന്നു പോയ എന്റെ അയല്‍ക്കാര്‍ തിരികെയെത്തി തുടങ്ങീട്ടോ.
പഴയ കൂടൊക്കെ ഒന്നു മിനുക്കി അവര്‍ താമസം തുടങ്ങി.
ഇന്നലെ നോക്കീപ്പോ കൂട്ടില്‍ ഒരു കുഞ്ഞു നീലമുട്ട.
ഇനിയാ കുഞ്ഞതിഥി പുറത്തു വരുന്നതിനായുള്ള കാത്തിരിപ്പിന്റെ ദിനങ്ങള്‍.
ഇവരുടെ ലോകത്തിലെ വിശേഷങ്ങളും കാഴ്ചകളുമായ് ഞാന്‍ ഇനിയും വരും.
Posted by ആഷ | Asha at 9:00 AM 35 comments
Labels: കൊക്കുകള്‍, തിരിച്ചുവരവ്, പക്ഷി