Wednesday, June 18, 2008

ഇരുതലശലഭം

സുന്ദരന്റെ നാട്ടുകവലയില്‍ പണ്ട് തേരാപാരാ ഇഴഞ്ഞു നടന്നിരുന്ന ഇരുതല മൂരി(രണ്ടു അറ്റവും തലകളുള്ള പാമ്പ്)യെ കുറിച്ച് കമന്റ്സില്‍ ചര്‍ച്ച നടന്നപ്പോഴാണ് നാട്ടില്‍ പോയപ്പോ രണ്ടു തലയില്ലെങ്കിലും മറ്റേ വശത്ത് ആളെ പറ്റിക്കാന്‍ തല പോലത്തെ ഡിസൈനും കൊണ്ടു നടക്കുന്ന ഈ ചിത്രശലഭത്തെ കണ്ട കാര്യം ഓര്‍ത്തത്. പറ്റിക്കല്‍ തലയും ഉണ്ടകണ്ണും കണ്ട് പിടിക്കാന്‍ വരുന്നവര്‍ പേടിച്ചോടുമായിരിക്കും.ആളുടെ കുടുംബപേരും ഇംഗ്ലീഷ് പേരും മലയാളം പേരും ഒന്നും അറിയില്ല. അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ പറഞ്ഞു തരിക.

അപ്ഡേറ്റ് - 24/06/08

ചിത്രശലഭത്തിന്റെ പേര് - മങ്കി പസില്‍ (Monkey Puzzle)
Binomial name - Rathinda amor
കൂടുതല്‍ വിവരങ്ങള്‍
ഇവിടെയും ഇവിടെയും വായിക്കാം
ഈ വിവരങ്ങള്‍ അന്വേഷിച്ചറിയിച്ച ചെള്ളിയാനും പറഞ്ഞു തന്ന ബാലകൃഷ്ണന്‍ വളപ്പിലിനും നന്ദി.


ജീവന്‍ രക്ഷിച്ച അടവ്

മുകളിലെ ചിത്രത്തിലെ മങ്കി പസില്‍ ശലഭത്തെ ശ്രദ്ധിച്ചാല്‍ അറിയാം ആ മറുവശത്തെ പറ്റിക്കത്സ് തല അതിന്റെ ജീവന്‍ രക്ഷിച്ചുവെന്ന്. ആ ഭാഗം മുഴുവനായി നഷ്ടപ്പെട്ടിരിക്കുന്നു. കൊന്നു തിന്നാന്‍ വന്നവന്‍ തലയെന്നു കരുതി പിടികൂടിയത് പുറകുഭാഗത്താണെന്ന് തോന്നുന്നു.


ചിറകു ഒതുക്കിയിരിക്കുമ്പോഴുള്ള ആ ഭംഗിയത് ചിറകു വിരിച്ചിരിക്കുമ്പോള്‍ തോന്നുന്നില്ല. മറ്റൊരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത് ഈ ശലഭം ചിറകൊതുക്കിയിരുന്നു പുറകിലെ ചിറക് വിറപ്പിച്ചു കൊണ്ടിരിക്കും. ശ്രദ്ധ പുറകുവശത്ത് കിട്ടാനുള്ള മറ്റൊരു അടവ്.

ഇനി വേറെ രണ്ടു പറ്റിക്കലുകാര്‍. കണ്ടാല്‍ “കാക്ക തൂറിന്നാ തോന്നുന്നേ” എന്നും പറഞ്ഞ് നമ്മള്‍ പോവേയുള്ളൂ.


ഇതാ അടുത്തയാള്‍.



ഈ രണ്ടു പേരേയും കണ്ടു മുട്ടിയത് കറിവേപ്പിലാണ്. പക്ഷേ രണ്ടാളുടെയും ഇരിക്കേണ്ട സ്ഥലം പരസ്പരം മാറി പോയോന്നാ എന്റെ സംശയം. ആദ്യത്തെ “കാക്ക തൂറി”യുടെ ഡിസൈന്‍ കറിവേപ്പിന്റെ തടിയുടെ അതേ പോലെ തന്നെ. അവിടെ ഇരുന്നാല്‍ വേര്‍തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടും. അതു തന്നെ പച്ച ഡിസൈന്‍‌കാരന്‍ ഇലയിലോ പച്ച തണ്ടിലോ ഇരുന്നാലും സംഭവിക്കും.

നിങ്ങള്‍ക്ക് കണ്ടിട്ടെന്ത് തോന്നുന്നു? ഇവര്‍ ഇരിക്കേണ്ട സ്ഥലം പരസ്പരം മാറി പോയോ? അതോ എന്റെ ചിന്തയുടെ കുഴപ്പമാണോ?


അപ്ഡേറ്റ്
19/06/08

ഈ പുഴുക്കള്‍ രണ്ടും ഒരേ ശലഭത്തിന്റേതാണോന്ന് നാഷണല്‍ ജോഗ്രഫിക്കലില്‍ വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ സംശയം തോന്നുന്നു. അതില്‍ പറയുന്നതനുസരിച്ച് സോളോ ടെയില്‍ വിഭാഗത്തിലെ ചിത്രശലഭത്തിന്റ് പുഴുക്കള്‍ ആദ്യകാലങ്ങളില്‍ കിളികളുടെ കാഷ്ഠത്തിന്റെ രൂപത്തിലും പിന്നീട് വളര്‍ച്ച പൂര്‍ത്തിയാവുന്നതിനോടുത്ത് പച്ചനിറത്തിലേയ്ക്ക് നിറം മാറാറുണ്ടെത്രേ. അങ്ങനെയെങ്കില്‍ അവര്‍ ഇരിക്കേണ്ട സ്ഥാനം മാറിയിട്ടുണ്ടാവില്ല. ഇലകളില്‍ കാഷ്ഠം വീണതു പോലെ ആദ്യത്തെയാള്‍ ഇല തിന്നാനായി ഇലയിലും വളര്‍ച്ച പൂര്‍ത്തിയാവാറായപ്പോള്‍ പ്യൂപ്പയാവാന്‍ വേണ്ടി പച്ചനിറക്കാരന്‍ തടിയിലും ഇരുന്നതാവാം.



32 comments:

  1. ഫസല്‍ ബിനാലി.. said...

    'ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്ത് ഇരിക്കേണ്ടപ്പോള്‍ ഇരുന്നില്ലെങ്കില്‍ അവിടെ പട്ടി കയറിയിരിക്കും' എന്നു പറഞ്ഞപോലെ...
    എവിടെയിരുന്നാലും ഫോട്ടോ എടുക്കാന്‍ വേണ്ടിയായിരിക്കും സ്ഥലം മാറിയിരുന്നത്, അല്ലെങ്കില്‍ തിരിച്ചറിയാന്‍ പറ്റില്ലല്ലോ.....?
    പിന്നെ 'എന്തു തോന്നുന്നു' എന്ന് ചോദിച്ചാല്‍... 'ഒരു ചായ കുടിക്കാന്‍ തോന്നുന്നു' എന്ന് മറുപടി.. ഉറക്കം വരുന്നതു കൊണ്ടാകാം.
    എന്തായാലും ആഷയുടെ നിരീക്ഷണം കൊള്ളാം, ഫോട്ടോ നന്നായിരിക്കുന്നു, കുറിപ്പും.... ആശംസകള്‍

  2. ആഷ | Asha said...

    എന്നാ പിന്നെ ഒട്ടും സമയം കളയണ്ടാ ഓടി പോയി ചായ കുടിച്ചോളൂ ഫസല്‍ :))

  3. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:ശലഭങ്ങളെയേ ഇങ്ങനെ കണ്ടിട്ടുള്ളോ ആശേച്ചീ... ബൂ‍ലോഗത്ത് തന്നെ എത്രയോ ഇരുതലമൂരികള്‍ ഓടി നടക്കുന്നു..;)

    ഓടോ:അപ്പോള്‍ ആ ലാര്‍വേടേ ബാക്കി ജീവിത ചക്രം എപ്പോള്‍ പോസ്റ്റ് ചെയ്യും?

  4. Unknown said...

    ഈ പ്രകൃതീടെ ഒരു കാര്യം..

    പുള്ളിക്കാരിയിങ്ങനെ ഓരോരോ കുസൃതികളും ഒപ്പിച്ച് നാട്ടുകാരെ പറ്റിക്കാന്‍ ഇറങ്ങിക്കോളും.

    ആ പോട്ടെ, നല്ല നിരീക്ഷണം കേട്ടാ..

  5. മയൂര said...

    പ്രകൃതിയിതെന്താ മനുഷ്യര്‍ക്ക് പഠിയ്ക്കുന്നോ ;)

    നൈസ് സ്നാപ്പ്സ് :)

  6. ദിലീപ് വിശ്വനാഥ് said...

    പടങ്ങള്‍ മൂന്നും നന്നായിട്ടുണ്ട്.

    നിരീക്ഷണം കൊള്ളാം. എനിക്കും അങ്ങനെ ഒരു അഭിപ്രായം ഇല്ലാതില്ല.

  7. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    അല്ല പ്രകൃതി മനുഷ്യനോ...ഹെന്റമ്മോ.....
    ആഷേച്ചിയേയ് ഇതൊക്കെ എവിടുന്ന് തപ്പിക്കൊണ്ട് വരുന്നു..
    അല്ല ആര്യാടുന്നാണൊ അതൊ മങ്കൊന്‍പില്‍ നിന്നോ..
    പരീക്ഷണം കെങ്കേമം.

  8. കുഞ്ഞന്‍ said...

    ആഷ..

    ആദ്യം തന്നെയൊരു കൈയ്യടി..ഇത്ര നന്നായി പടം എടുത്തതിന്..!

    ആദ്യ കമന്റില്‍ ആഷേച്ചിയായിരുന്നു എഴുതേണ്ടത് അല്ലെങ്കില്‍...

    ഈ പടങ്ങളെല്ലാം സ്റ്റോക്കിലുണ്ടായതൊണൊ അതൊ ഇങ്ങിനെയൊരു പോസ്റ്റിടാന്‍ വേണ്ടി ചൂടോടെ പിടിച്ചതാണൊ..?

    ചാത്തന്‍ പറഞ്ഞു ഞാന്‍ പറയേണ്ടത്..

  9. Vempally|വെമ്പള്ളി said...

    ഇത്തരം രണ്ടെണ്ണത്തിനെ കിട്ടീരുന്നെങ്കീ പിള്ളേര്‍ക്കു കൊടുക്കാമായിരുന്നു അവരു ഇതിനെ ഡെപ്പീലിട്ട് അടച്ചു വച്ച് ചിത്ര ശലഭം ഉണ്ടാകുന്നതും കാത്തിരിന്നോളും പിന്നെ..
    ഫോട്ടൊ നന്നായിട്ടുണ്ട്.

  10. പൈങ്ങോടന്‍ said...

    ഇരുതല ശലഭത്തെ ആദ്യായിട്ടാ കാണുന്നത്.അപ്പോ ഇത് രണ്ടു തല ഉപയോഗിച്ചും തേന്‍ കുടിക്കുമോ :)
    പടങ്ങള്‍ നന്നായിരിക്കുന്നു

  11. പൈങ്ങോടന്‍ said...

    ചിത്രം വലുതാക്കി കണ്ടപ്പോള്‍ ശലഭത്തിനു രണ്ടു തലയുള്ളതായി തോന്നുന്നില്ലല്ലോ. പകരം പിന്‍ഭാഗത്ത് കൊമ്പുപോലെ എന്തോ അല്ലേ ഉള്ളത്?തല പിന്‍‌വശത്ത് കാണുന്നില്ല

  12. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    തലയെത്രയാ‍യാലും മര്യദയ്ക്ക് ഇരുന്നാ മതി ല്ലെ

    ആഷച്ചേച്ച്യേയ് ചിത്രങ്ങള്‍ ഉഷാറാ ട്ടാ

  13. അജയ്‌ ശ്രീശാന്ത്‌.. said...

    നല്ല ഭംഗിയുളള ചിത്രശലഭം...
    പടവും... അങ്ങിനെത്തന്നെ..

    പിന്നെ അടുത്ത രണ്ട്‌
    പടങ്ങളുംഎടുക്കാന്‍ വേണ്ടി...
    ആ രണ്ടു പേരെയും
    മാറ്റിയിരുത്തിഎന്നൊന്നും
    ഞാന്‍ പറയില്ലട്ടോ.. :)

  14. യാരിദ്‌|~|Yarid said...

    ഹഹ ആഷ അടിപൊളി ഫോട്ടോസ്, ചിരിച്ചതു രണ്ടാമത്തെ ഫോട്ടൊയുടെ അടിക്കുറീപ് (മുകള്‍ ക്കുറിപ്പ്) കണ്ടിട്ടാ.. നല്ല പടംസ്....:)

  15. Inji Pennu said...

    ഞാന്‍ ഇന്റര്‍നെറ്റ് പൂന്തോട്ടത്തില്‍ അലഞ്ഞപ്പോ എനിക്ക് രണ്ട് ലിങ്ക് കിട്ടിയതനുസരിച്ച് ഇത് ടൈഗര്‍ സോളോ ടെയില്‍ ബട്ടര്‍ഫ്ലൈ അല്ലേന്ന് സംശയം. നല്ല ഏ ക്ലാസ്സ് പടം!

    ദേ ആദ്യത്തെ ലിങ്ക്

    രണ്ടാമത്തേതും ലിങ്ക്

  16. അപ്പു ആദ്യാക്ഷരി said...

    നന്ദി ആഷേ. ഞാന്‍ ആദ്യമായിട്ടുകാണികയാണ് ഈ ജീവികളെ

  17. G.MANU said...

    adipoli

  18. CHANTHU said...

    ആദ്യത്തെയവന്‍ ഇരവിഴുങ്ങിയെ വിഡ്‌ഢിയാക്കി.
    (നിങ്ങളുടെ ബ്ലോഗുകള്‍ക്കെന്തു നല്ല ഭംഗി)

  19. സഹയാത്രികന്‍ said...

    ചേച്ച്യേ... പടം കലക്കി...
    അടിപൊളി...!
    :)

  20. Anonymous said...

    ആഷ,
    പടങ്ങള്‍ കലക്കി ! ചിത്രശലഭത്തിന്റെ പടം തകര്‍പ്പന്‍ !

  21. നിരക്ഷരൻ said...

    പടങ്ങളും, നിരീക്ഷണവും, പേരിടലും ഒന്നിനൊന്ന് മെച്ചം. ആ ‘കാക്കി തൂറി’ പേര് അന്വര്‍ത്ഥമാക്കുന്നു ആ പുഴുവിന്റെ ഡിസൈന്‍.

  22. ആഷ | Asha said...

    ഫസല്‍, നന്ദി.

    കുട്ടിചാത്തന്‍, ആ ലാര്‍വ ഞാന്‍ ഇനി നാട്ടില്‍ പോവുമ്പോ അതിന്റെ ജീവിതചക്രം ചിത്രീകരിക്കാന്‍ അനുവദിച്ചാല്‍ പോസ്റ്റാം :)

    നിസ്, അതേയതേ :)

    മയൂര, ങേഹേ ;)

    വാല്‍മീകി, ഇരിക്കേണ്ടയിടം മാറിയിരുന്നതു കൊണ്ടാവാം ആ പച്ചപുഴുവിന്റെ അതിന്റെ അടുത്ത ദിവസം അവിടെ കണ്ടില്ല. ഏതെങ്കിലും കിളി ശാപ്പിട്ടു കാണും.

    സജി, ആരാട് എന്നു പറഞ്ഞതു മനസ്സിലായി. ഇതു ആരാട് നിന്നും തന്നെ. പക്ഷേ ഈ മങ്കൊമ്പ് എവിടുന്ന് വന്നു?

    കുഞ്ഞന്‍, ഈ പടങ്ങള്‍ ഒക്കെ സ്റ്റോക്കില്‍ ഉണ്ടായിരുന്നതാണ്‍. എകദേശം ഒരു വര്‍ഷം മുന്നേ നാട്ടില്‍ നിന്നും എടുത്തതാണ്‍.

    പിന്നെ “ആദ്യ കമന്റില്‍ ആഷേച്ചിയായിരുന്നു എഴുതേണ്ടത് അല്ലെങ്കില്‍...” എന്താ അങ്ങനെ പറഞ്ഞേന്ന് മനസ്സിലായില്ല.

    വെമ്പള്ളി, ആസ്ട്രിയയില്‍ നിങ്ങള്‍ താമസിക്കുന്നിടത്ത് ഇത്തരക്കാരെ കണ്ടു കിട്ടാന്‍ പ്രയാസമായിരിക്കും അല്ലേ. മക്കള്‍ ഇതൊക്കെ കണ്ടറിഞ്ഞു വളരാന്‍ അവസരമുണ്ടാവട്ടെ :)

    പൈങ്ങോടന്‍, ഇതിനു രണ്ടു തലയില്ല. മറുവശത്ത് തല പോലത്തെ ഡിസൈന്‍ എന്നേ ഞാനും പറഞ്ഞുള്ളൂ‍. :)

    പ്രിയാ, നന്ദി

    അമ്യതാ, ഹ ഹ
    ഞാന്‍ മാറ്റിയിരുത്തേണ്ടി വന്നില്ല. :))

    യാ‍രിദ്, നന്ദ്രികള്‍ :)

    ഇഞ്ചീ, ഞാന്‍ ഇഞ്ചി ആ ലിങ്ക് തന്ന ശേഷം ഇന്റര്‍നെറ്റ് പൂന്തോട്ടത്തില്‍ കുറേ അലഞ്ഞു. ഈ പടത്തിലെ അതേ പൊലത്തെ ഒരുത്തനെ ഇതുവരെ കണ്ടുകിട്ടിയില്ല. tiger swallow tail അല്ലെന്ന് തോന്നുന്നു. അതു പൊതുവേ നല്ല വലിപ്പമുള്ള ശലഭങ്ങളാണ്‍. ഇത് ഒരു ഇത്തിരികുഞ്ഞനാണ്‍. ചിറകു മടക്കി ഇരുന്നാല്‍ ഒരു 50 പൈസ തുട്ടിന്റെ അത്രയൊക്കെയേ വരൂ. ഈ പടത്തില്‍ തന്നെ ഇരിക്കുന്നത് ഒരു ശംഖുപുഷ്പത്തിന്റെ ഇലയിലാണ്‍.

    തപ്പി കിട്ടിയതില്‍ വെച്ച് ഹെയര്‍സ്ട്രീക്സ് എന്ന വിഭാഗവുമായി കുറച്ചു സാമ്യം തോന്നുന്നുണ്ട്. ഐഡറ്റിഫൈ ചെയ്ത ശേഷം ഇതിന്റെ അധികം പടങ്ങള്‍ നെറ്റില്‍ ഇല്ലെങ്കില്‍ ചിത്രശലഭങ്ങളുമായി ബന്ധപ്പെട്ട എതെങ്കിലും നല്ലൊരു സൈറ്റിന്‍ ഈ പടം അയച്ചു കൊടുക്കാമെന്ന് വിചാരിക്കയാണ്‍.

    അപ്പു, നന്ദി

    ജി.മനു, നന്ദി

    ചന്തു, അതെ :)

    സഹയാത്രികന്‍, നന്ദി

    ജിസോ, നന്ദി

    ഏല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

  23. ആഷ | Asha said...

    നിരക്ഷരന്‍,
    ഈ വാര്‍ത്ത ഒന്നു വായിച്ചേ. ഞാന്‍ ചുമ്മാ കാക്കതൂറീന്നൊക്കെ വിളിച്ചെങ്കിലും ഇംഗ്ലീഷില്‍ അവന്റെ പേരും എകദേശം അതൊക്കെ തന്നെ. bird droppings caterpillar. ഇഞ്ചി പറഞ്ഞ swallowtail ശലഭത്തിന്റെ പുഴുവാണ്‍ ഇത് രണ്ടും എന്ന് തോന്നുന്നു. നമ്മടെ കാക്കതൂറി വലുതാവുമ്പോ കളര്‍ മാറി പച്ചയാവുമെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ പച്ചക്കാരന്‍ കാക്കതൂറിടെ ചേട്ടന്‍ തന്നെ. :))

  24. Sharu (Ansha Muneer) said...

    നല്ല ചിത്രങ്ങള്‍. ഈ നിരീക്ഷണത്തിന് അഭിനന്ദനങ്ങള്‍... :)

  25. ആഷ | Asha said...

    ഒരു അപ്ഡേറ്റ്

    ഈ പുഴുക്കള്‍ രണ്ടും ഒരേ ശലഭത്തിന്റേതാണോന്ന് നാഷണല്‍ ജോഗ്രഫിക്കലില്‍ വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ സംശയം തോന്നുന്നു. അതില്‍ പറയുന്നതനുസരിച്ച് സോളോ ടെയില്‍ വിഭാഗത്തിലെ ചിത്രശലഭത്തിന്റ് പുഴുക്കള്‍ ആദ്യകാലങ്ങളില്‍ കിളികളുടെ കാഷ്ഠത്തിന്റെ രൂപത്തിലും പിന്നീട് വളര്‍ച്ച പൂര്‍ത്തിയാവുന്നതിനോടുത്ത് പച്ചനിറത്തിലേയ്ക്ക് നിറം മാറാറുണ്ടെത്രേ. അങ്ങനെയെങ്കില്‍ അവര്‍ ഇരിക്കേണ്ട സ്ഥാനം മാറിയിട്ടുണ്ടാവില്ല. ഇലകളില്‍ കാഷ്ഠം വീണതു പോലെ ആദ്യത്തെയാള്‍ ഇല തിന്നാനായി ഇലയിലും വളര്‍ച്ച പൂര്‍ത്തിയാവാറായപ്പോള്‍ പ്യൂപ്പയാവാന്‍ വേണ്ടി പച്ചനിറക്കാരന്‍ തടിയിലും ഇരുന്നതാവാം.


    ഷാരു, നന്ദി. എന്റെ നിരീക്ഷണം തെറ്റായിരുന്നൂന്ന് തോന്നുന്നു.

  26. ഫോട്ടോഗ്രാഫര്‍::FG said...

    ആഷേ,നല്ല പഡംസ്, കൂടാതെ നിരീക്ഷണവും നന്നായിട്ടുണ്ട്:)

  27. ശ്രീ said...

    ഇതു നന്നായി, ചേച്ചീ.
    അവസാനത്തെ ആ അപ്‌ഡേറ്റും കൂടി വായിച്ചപ്പോള്‍ ഡൌട്ടും മാറി.
    :)

  28. ആഷ | Asha said...

    ഫോട്ടോഗ്രാഫര്‍, ശ്രീ, നന്ദി :)

  29. Bindhu Unny said...

    ഇതുപോലത്തെ ഒരു പറ്റിക്കല്‍ ജീവിയെ ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റിയതേ ഉള്ളൂ. അപ്പോഴാ ഇത് കാണുന്നത്. നന്നായിട്ടുണ്ട്, വിവരണവും. ഞാന്‍ റിസേര്‍ച്ച് ചെയ്യാനൊന്നും മെനക്കെട്ടില്ല.

  30. ചള്ളിയാന്‍ said...

    ചിത്രശലഭത്തിന്‍റെ പേര് മങ്കി പസ്സില്‍
    Monkey Puzzle
    Scientific name : Rathinda Amor

    http://en.wikipedia.org/wiki/Rathinda_amor

    ഫ്ലിക്കറിലെ ബാലകൃഷ്ണന്‍ വളപ്പില്‍ എന്ന ബട്ടര്‍ഫ്ലൈ ജീനിയസ് ഉണ്ട്, അദ്ദേഹമാണ് പറഞ്ഞു തന്നത്.

  31. ആഷ | Asha said...

    ഫോട്ടോഗ്രാഫര്‍, നന്ദി

    ബിന്ദു, ഞാന്‍ കണ്ടു കേട്ടോ ചുള്ളികമ്പനെ :)

    ചെള്ളിയാന്‍, എങ്ങനെ നന്ദി പറയണമെന്നറിയില്ല താങ്കളോടും ബാലകൃഷ്ണന്‍ വളപ്പിലിനോടും. അത്രയ്ക്ക് സന്തോഷമുണ്ട്.

  32. Anonymous said...

    dear asha, went through some of your articles. elated to see another nature lover in the blogging world. keep posting :)