Monday, October 22, 2007

ഫര്‍ ഒരു പരിചയപ്പെടല്‍

സ്റ്റഫ്ഡ് റ്റോയ്സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഫര്‍(mohair) തുണിയെ കുറിച്ചും അതു എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ചും എനിക്കറിവുളളത് നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ ഒരു ശ്രമം.

രോമത്തിന്റെ നീളമനുസരിച്ച് ഫര്‍ പല പേരില്‍ അറിയപ്പെടുന്നു.

ഇടത്തു നിന്നും വലത്തോട്ട് ലോങ്ങ് ഫര്‍, മീഡിയം ഫര്‍, മീഡിയത്തിനും ഷോര്‍ട്ടിനുമിടയിലുള്ള ഫര്‍, ഷോര്‍ട്ട് ഫര്‍
മുകളില്‍ അതിന്റെയെല്ലാം മറുപുറം.

ഇനി ഫറിന്റെ ഡൈറക്ഷണ്‍ കണ്ടുപിടിക്കാന്‍ തുണി വിരിച്ചിട്ട് മുകളില്‍ കൂടി കയ്യോടിക്കുക. താഴേയ്ക്ക് മിനുസമായി രോമം വരുന്ന ദിശ ഫറിന്റെ മറുഭാഗത്ത് അടയാളപ്പെടുത്തുക. ഒരിക്കലും നല്ല വശത്ത് അടയാളപ്പെടുത്തരുത്.

ഇത് ആ തുണിയുടെ മറുപുറം ഇവിടെ അടയാളപ്പെടുത്തുക.



മിക്ക പാറ്റേണിലും ഇതേ പോലെ ദിശ അടയാളപ്പെടുത്തിയിട്ടുണ്ടാവും അതും ഈ തുണിയിലെ ദിശയും സമാന്തരമായി വരുന്നവിധം വെച്ചു വേണം പാറ്റേണ്‍ അടയാളപ്പെടുത്തി മുറിക്കാന്‍.

ഇനി മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

ഒരിക്കലും ഫര്‍ ഇതേപോലെ കത്രിക വെച്ചു മുറിക്കരുത്. ഇങ്ങനെ മുറിച്ചാല്‍ രോമം മുറിഞ്ഞു പോവും.


അതൊഴിവാക്കാനായി കത്രിക രോമത്തിനിടയിലൂടെ കടത്തി വേണം മുറിക്കാന്‍. ഞാന്‍ നിങ്ങള്‍ക്ക് മനസ്സിലാവാന്‍ വേണ്ടി നല്ല വശം മുകളില്‍ വരുന്ന വിധം കാണിച്ചെന്നേയുള്ളു. പക്ഷേ മുറിക്കുമ്പോള്‍ ചീത്തവശം മുകളില്‍ വരുന്ന രീതിയില്‍ വെച്ച് മുറിക്കുക.

കത്രിക രോമത്തിനിടയിലൂടെ കടത്തി മുറിച്ചാല്‍ ചിത്രത്തില്‍ ഇടതു വശത്തു കാണുന്നതു പോലെ രോമം ഒന്നും മുറിഞ്ഞു പോവാതെ കിട്ടും. എന്നാല്‍ രോമത്തിനു മുകളില്‍ കൂടി മുറിച്ചാല്‍ വലതു വശത്തേതു പോലെ രോമം മുറിഞ്ഞു പോവും.

ഫെറിനെ കുറിച്ച് ഒരു എകദേശ ധാരണ കിട്ടിയെന്നു കരുതുന്നു. ഇനി ഷോര്‍ട്ട് ഫെര്‍ കൊണ്ട് ഒരു കോഴിക്കുഞ്ഞിനെ എങ്ങനെയുണ്ടാക്കാം എന്നിവിടെ കാണാം.

4 comments:

  1. Unknown said...

    ആഷേ,

    ഇത് സിന്തറ്റിക് ഫര്‍ ആണോ?

    ആയിരിക്കട്ടെ..!

  2. ആഷ | Asha said...

    ഇതു സിന്തറ്റിക് ഫര്‍ തന്നെയാണ് ഏവൂരാന്‍.
    ഞാന്‍ എഴുതാന്‍ വിട്ടുപോയതാണ്.

  3. Unknown said...

    നന്ദി..!

    Template കുറച്ചു കൂടി സിമ്പിളാക്കരുതോ?

    ചുളയുള്ള ചക്കയല്ലേ? അഴകു കുറച്ചായാലും സാരമില്ല. readability-യ്ക്ക് പ്രാധാന്യം കൊടുക്കാമോ?

  4. ആഷ | Asha said...

    template മാറ്റിയിട്ടുണ്ട് ഏവൂരാന്‍‌ജി.
    മാറ്റി മാറ്റി വന്നപ്പോ കൂടുതല്‍ ഗുലുമാലായെന്നാ തോന്നുന്നേ :)