ഞങ്ങളുടെ അമ്മ എന്തു അടുക്കും ചിട്ടയിലുമാണ് ഞങ്ങളെ ഇവിടെ ഒട്ടിച്ചു വെച്ചിരിക്കുന്നതെന്നു നോക്കൂ.ഈ പുറംലോകത്തിലേയ്ക്ക് കാലെടുത്തു കുത്തിയതേയുള്ളൂ പക്ഷേ എന്താ വിശപ്പ്.
ഞങ്ങളിങ്ങനെ കൂട്ടം ചേര്‍ന്ന് ഓരോ ഇലയേയും ആക്രമിച്ച് അങ്ങനെ മുന്നേറുകയാണ്. വേഗം വലുതായാല്ലല്ലേ അമ്മയെ പോലെയാവാന്‍ പറ്റൂ.ഞാനിതിനുള്ളില്‍ തപസ്സിരിക്കയാ ചിറകു മുളയ്ക്കാന്‍.
ഇപ്പോ എന്നെ നോക്കൂ ഈ ചിറകും തേനുമുള്ളപ്പോ ആര്‍ക്കു വേണം ഇല. വേഗം വലിച്ചു കുടിക്കട്ടെ എന്തു രുചിയാ ഇതിന്.എന്തോരം പൂക്കളാ! വയറു നിറച്ചു തേനും കുടിച്ചിങ്ങനെ പാറി നടക്കാന്‍ എന്തു രസാ.
ഇപ്പോ എന്നെ നോക്കൂ ഈ ചിറകും തേനുമുള്ളപ്പോ ആര്‍ക്കു വേണം ഇല. വേഗം വലിച്ചു കുടിക്കട്ടെ എന്തു രുചിയാ ഇതിന്.എന്തോരം പൂക്കളാ! വയറു നിറച്ചു തേനും കുടിച്ചിങ്ങനെ പാറി നടക്കാന്‍ എന്തു രസാ.
ഓ ഞാനിതു വരെ എന്റെ പേരു പറഞ്ഞില്ലല്ലേ എന്നെ മലയാളികള്‍ മഞ്ഞപാപ്പാത്തിയെന്നു വിളിക്കും. എന്റെ ഇംഗ്ലീഷിലുള്ള പേരു three-spot grass yellow. എന്റെ സ്ക്കൂളിലെ പേരു Eurema blanda. ഞങ്ങളുടെ കുടുംബപേരു Pieridae. പേരു കേട്ട കുടുംബക്കാരാ.
ഈ പോസ്റ്റില്‍ പുഴുക്കളുടെ കാര്യത്തില്‍ കുറച്ച് പിഴവുകള്‍ വന്നതിനാല്‍ ഈ പടങ്ങള്‍ താഴേക്ക് നീങ്ങുന്നു. താഴെ ചിത്രത്തില്‍ കാണുന്ന പുഴുക്കളും ഈ ശലഭവും തമ്മില്‍ ഒരു ബന്ധവുമില്ല.
ഞാന്‍ കൂട്ടുകെട്ടൊക്കെ വിട്ടു ഇപ്പോ ഒറ്റയ്ക്കാ സഞ്ചാരം! എന്നെ ഇപ്പോ കണ്ടാല്‍ നെറ്റിപ്പട്ടം കെട്ടിയൊരു ആനയുടെ ചന്തമില്ലേ?
എന്റെ രുപമിങ്ങനെ മാറി കൊണ്ടേയിരിക്കും. ഇപ്പോ ഞാന്‍ വെളുത്തു തുടുത്തു സുന്ദരനായില്ലേ?
എന്റെ രുപമിങ്ങനെ മാറി കൊണ്ടേയിരിക്കും. ഇപ്പോ ഞാന്‍ വെളുത്തു തുടുത്തു സുന്ദരനായില്ലേ?
ഇലയില്‍ പിടിച്ചു വലിക്കുന്നോ? നിന്നെ ഞാന്‍...
പേടിച്ചു പോയോ? ഇതൊക്കെ എന്റെ ചില നമ്പറല്ലേ
പേടിച്ചു പോയോ? ഇതൊക്കെ എന്റെ ചില നമ്പറല്ലേ
ഞാനൊരു പാവമാണേ എന്നെയിങ്ങനെ സൂക്ഷിച്ചു നോക്കല്ലേ പ്ലീസ്. എനിക്കു പേടിയാവുന്നു!
N.B:-ഈ ജീവിതചക്രത്തില്‍ എവിടെയെങ്കിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി തരാന്‍ അപേക്ഷ.
41 comments:
ഇതുനു വേന്ടിയാണല്ലേ പോസ്റ്റിനിടയില്‍ ഇത്രേം ഗാപ്പു വരുത്തിയത്.. ഇതു എനിക്കൊത്തിരി ഇഷ്ടപ്പെട്ടതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു.. :)
വളരെ നന്നായിട്ടുന്ട്...നല്ല ഫോട്ടൊസും വിവരണങളും ...
പുതിയ പോസ്റ്റ്
കൊള്ളാം!!
ആഷേ
ക്ഷമ അപാരം. കൊട് കൈ.
നല്ല പോസ്റ്റ്.
കുട്ടികള്‍ക്ക് പഠിപ്പിക്കാന്‍ ഉത്തമം :)
-സുല്‍
ആഷാ, തുമ്പയും പൂമ്പാറ്റയും, നാട്ടില്‍ നിന്നാണോ?
നന്നായിരിക്കുന്നു...
ആശംസകള്‍
ആഷ ചേച്ചി...
ഹൊ! സമ്മതിച്ചു തന്നിരിക്കുന്നു, ഈ ക്ഷമയും നിരീക്ഷണ പാടവവും! വെറുതെയല്ല കുറെ നാളായി കാണാതിരുന്നത് അല്ലേ?
ഈ പുഴുക്കളുടെ പുറകെയായിരുന്നു, അല്ലേ?
:)
‘ജീവിത ചക്രം’ മനോഹരമായിരിക്കുന്നു.
സുഹൃത്തേ ,പോസ്റ്റ് നന്നായിരിക്കുന്നു.എന്നാല്‍ ചില തെറ്റുകള്‍ കടന്നു കൂടിയതായി കാണുന്നു.താങ്കളുടെ ചിത്രത്തില്‍ കാണുന്ന പൂമ്പാറ്റയ്ക്ക് കേരളത്തില്‍ ഇപ്പോള്‍ ഒരു പൊതുമലയാളനാമം സ്വീകരിച്ചിട്ടുണ്ട്:മഞ്ഞപാപ്പാത്തി.
1,2,3 ചിത്രങ്ങള്‍ ഈ പൂമ്പാറ്റയുടെ മുട്ടകളും ലാര്‍വയും തന്നെയാണ്.എന്നാല്‍ 4,5,6,7 ചിത്രങ്ങളില്‍ കാണുന്നത് ഈ പൂമ്പാറ്റയുടെ കാറ്റര്‍പില്ലര്‍ അല്ല.അത് മറ്റേതോ ശലഭത്തിന്റേതാണ്.
ചിത്രശലഭ ലാര്‍വകളില്‍ മിക്കതിനും ശരീരത്തില്‍ രോമങ്ങള്‍ ഉണ്ടായിരിക്കില്ല.
പ്യൂപ്പ ഇതു തന്നെയാണ്.
വിഷ്ണുമാഷേ, വളരെ നന്ദി തിരുത്തി തന്നതില്‍ എനിക്കും സംശയമുണ്ടായിരുന്നു.അതാണ് ഞാന്‍ അവസാനം അങ്ങനെയെഴുതിയത്. ആദ്യത്തെ മൂന്ന് ചിത്രത്തില്‍ എനിക്ക് സംശയമില്ലായിരുന്നു. ഞാന്‍ കാണ്‍കേ ആണു ആ ശലഭം അവിടെ മുട്ടയിട്ടത്. ആ സമയം ക്യാമറ കൈയ്യിലില്ലായിരുന്നതിനാല്‍ ചിത്രങ്ങള്‍ എടുക്കാന്‍ പറ്റിയില്ലെന്നു മാത്രം.
പക്ഷേ അതിനു ശേഷം ഈ പുഴുക്കള്‍ അപ്രത്യക്ഷരായി പിന്നെ ആ കറുപ്പ് നിറത്തിലെ പുഴു കണിക്കൊന്നയുടെ ഇല തിന്നുന്നതു കണ്ടപ്പോ അതാവുമെന്നു കരുതി. പിന്നെ അതിനേയും കാണാതായി ദിവസങ്ങള്‍ കഴിഞ്ഞ് മൂന്ന് വെള്ളപുഴുവിനെ അതേ മരത്തില്‍ കണ്ടു. അത് പ്യൂപ്പയാവുമ്പോള്‍ ഉറപ്പിക്കാമെന്നു കരുതി ഓരോ ദിവസവും പോയി നോക്കുമായിരുന്നു പക്ഷേ വളര്‍ച്ച പൂര്‍ത്തിയായ ശേഷം ഓരോന്നായി കാണാതായി പ്യൂപ്പയും കണ്ടില്ല. അതാണ് എനിക്ക് സംശയം വരാന്‍ കാരണം.
പിന്നെ അതേ മരത്തില്‍ കണ്ടതു കൊണ്ട് അതു തന്നെ ആയേക്കാമെന്നു കരുതിയിടത്താണ് എനിക്ക് തെറ്റ് പറ്റിയത്.
മനോഹരം!
നിരീക്ഷണങ്ങളും ഫോട്ടോയെടുപ്പും തുടരട്ടെ.അഭിനന്ദങ്ങള്‍...
ഈ വല്ലിയില്‍ നിന്നു ചെമ്മേ,
പൂക്കള്‍ പോകുന്നിതാ പറന്നമ്മേ......
ആഷാ,
മനോഹരം.:)
ചാത്തനേറ്: ഒരു ഇല ചുമ്മാ ഫോട്ടോ എടുക്കണെല്‍ ഉള്ള വിഷമം അറിയാം ഒരു കൊച്ചു കാറ്റു വന്നാമതി.
ഇതൊക്കെ എടുത്തത് ശ്വാസം പിടിച്ചോണ്ടാണോ? അതോ ഹെല്‍മെറ്റിട്ടോ?
നന്നായി.
ആഹാ..അവധികഴിഞ്ഞ് തിരിച്ചെത്തി പോസ്റ്റും ഇട്ടോ!!
ഫോട്ടോകള്‍ മുമ്പത്തേക്കാളുമേറെ നന്നായിട്ടുണ്ട്. നല്ല തെളിമയും, പെര്‍ഫെക്ഷനും.
ആഷേ, മിക്കവാറും ദിവസം ഇവിടെ വന്ന് നോക്കിയിരുന്നു, പുതിയ പോസ്റ്റുണ്ടോ എന്ന്. ഇത്രയും നാള്‍ എടുത്തെങ്കിലും നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍ ആ നിരീക്ഷണപാടവത്തിന്.
ഇനിയും ഇത്രയും ഗ്യാപ്പിടാതെ പോസ്റ്റിടൂ.
ആഷേ, സുന്ദരം!
സചിത്ര ലേഖനം നന്നായിരിക്കുന്നു.ഇന്നലെ ചിത്രശലഭങ്ങളുടെ കള്ളക്കടത്തിനെക്കുറിച്ച് ഒരു ലേഖനം വായിച്ചിരുന്നു (പാനോരമ - ഗള്‍ഫ് ടുഡേ വീക്കിലി).ചില അപൂര്‍വ്വ ഇനങ്ങള്‍ക്കു ( eg.Queen Alexandra)$10000 ഇല്‍ അധികം വില അമേരിക്കന്‍ മാര്‍ക്കെറ്റില്‍ ഉണ്ടത്രേ !മയക്കു മരുന്നു കള്ളക്കടത്തിനേക്കാളും ഭംഗിയായി ഇതു നടക്കുന്നും ഉണ്ട്.
അമ്മച്ചി തിരുമ്പി വന്താച്ച്. the asha returns!
പോസ്റ്റുവിടെ നിക്കട്ടെ. എവിടാരുന്നെന്നു പറ ആദ്യം..
ഇനി പോസ്റ്റിനെപറ്റി
സമ്മതിച്ചിരിക്കുന്നു! നല്ല ഫോട്ടോസ്,
അതിനേക്കാള്‍ നല്ല കുറിപ്പ്സ്
ഹോ. റബ്ബര്‍ മരത്തേല്‍ കൂടി നടക്കുന്ന പുഴുവിനെ കൈയില്‍ കൊണ്ടു നടന്ന അതേ ഫീലിംഗ്...
interesting subject. but the lighting and angles could be better
കാമറയുമായി പുഴുക്കളുടെ അടുത്ത് തപസ്സായിരുന്നുവല്ലേ.. തീമും ചിത്രങ്ങളും നന്നായിട്ടുണ്ട്.
കൊള്ളാം :)
പുതിയ ക്യാമറ വാങ്ങിയോ...?
മഞ്ഞപപ്പാത്തി: മഞ്ഞപപ്പാത്തി:മഞ്ഞപപ്പാത്തി:
കുറെ നാള്‍ കാത്തിരുന്നിരിക്കും അല്ലെ..?
:)
സുനില്‍
അസ്സലായിട്ടുണ്ട്..
ടെംപ്ലെയിറ്റും മനോഹരം..
മനോഹരം...
യാദൃശ്ചികമായി കാണുന്ന ചില പടങ്ങള്‍ ബ്ലോഗില്‍ ധാരാളമായി വരാറുണ്ടെങ്കിലും ദൗരവത്തോടെ നോക്കി കണ്ട് ഫോട്ടൊയില്‍ പകര്‍ത്തി ബ്ലോഗില്‍ ഇട്ട ആ മനസിനെ അഭിനന്ദിക്കുന്നു.
തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്.
ഓടോ : ആ ടെമ്പ്ലേറ്റ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അടിപോളി :)
അയ്യോ ടെമ്പ്ലേറ്റ് പുതിയ പോസ്റ്റിനു മുന്‍പ് മാറ്റിയാല്‍ ഇതാ കൊഴപ്പം മുന്‍പേ നേരിട്ട് പറഞ്ഞ അഭിപ്രായം കമന്റായും കിടക്കട്ടെ. --
ടെമ്പ്ലേറ്റ് = ഭാര്‍ഗ്ഗവീ നിലയം
(ആ കടവാതിലു കാരണ്‍ മാത്രാണേ)
ആഷേ, കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ആണല്ലൊ ഈ പടങ്ങള്‍ എടുത്തത്, ഇതിന്റെ പിന്നിലെ അധ്വാനത്തെ അഭിനന്ദിക്കാതെ വയ്യ! കീപ് ഇറ്റ് അപ്:)
കുറെനാള്‍ കാണാതായപ്പോള്‍ എന്താ പറ്റിയതെന്നു കരുതി. പുഴുക്കളുടെ മുട്ടയ്ക്ക് അടയിരിക്കുകയായിരുന്നെന്ന് ഇപ്പോഴല്ലേ മനസ്സിലായത് :)
ആഷേ, വളരെ നന്നായിരിക്കൂ ഫോട്ടോസും വിവരണവും. ഇനിയും പോരട്ടെ ഇങ്ങനെ :)
നീണ്ട ഇടവേള..
എന്താ സമാധിയില്‍ ആയിരുന്നോ.
പോസ്റ്റുകള്‍ എല്ലാം കണ്ടീട്ടുണ്ട്.ഫോട്ടോയെ മനോഹരമാക്കുന്ന വിവരണങ്ങളും..
നേരത്തേ കമന്റ്സ് ഇടാഞ്ഞത് ടയ്പ് ചെയ്യാന്‍ അറിയാന്‍മേലായിരുന്നതിനാലാണ്. ഭാര്യയുടെ സഹായത്താല്‍ ഇപ്പോള്‍ എല്ലാം ശരിയായി.
ചാലാ സന്തോഷം ഉന്തി. ബാഗുണ്ണാരാ..
പോസ്റ്റ് അസ്സലായി ആഷേ.
വീട്ടില്‍ പണ്ട് ഒരു കൊന്നമരം ഉണ്ടായിരുന്നതില്‍ ഈ മഞ്ഞപ്പക്കികളുടെ (കൂടാതെ സാദാ ഗ്രാസ് യെല്ലോയുടേയും) പുഴുക്കള്‍ ആയിര(അതിശയോക്തിയായോ എന്നാല്‍ പോട്ടേ അഞ്ഞൂറ് ഉറപ്പ്)കണക്കിനു ഉണ്ടായിരുന്നു. കൊക്കൂണ്‍ ആകുമ്പോ അതിനെ ഇലയടക്കം അടര്‍ത്തി വലിയ കുപ്പില്‍ അടച്ചു വച്ചിട്ട് ശലഭം വിരിയുമ്പോള്‍ പറത്തി വിടാറുണ്ടായിരുന്നു കൊച്ചിലേ ഞാന്‍.
സ്റ്റെല്ലൂസ്, ഇത്ര പെട്ടെന്ന് ഓടി വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല :)
കലചേച്ചി, നാട്ടില്‍ നിന്നാണ് എല്ലാ ഫോട്ടോയും.
ചാത്തന്‍, ഒരു 10-15 തവണയെടുക്കുമ്പോ ഒരെണ്ണമെങ്കിലും കിട്ടുമെന്നേ.
മുസാഫിര്‍, ജീവിനോടെയോ ആല്ലാണ്ടോ കടത്ത്?
സാല്‍ജോ, എന്നാലുമെന്നെ the mummy returns ആക്കിയതു ശരിയായില്ല ;)
കൈപ്പള്ളി, പൊതുവെ എന്റെ ഫോട്ടോസില്‍ ആംഗിളിങ്ങില്‍ പ്രശ്നമുണ്ടെന്നു ഒരു ഫോട്ടോഗ്രാഫര്‍ സുഹ്യത്ത് അഭിപ്രായപ്പെട്ടിരുന്നു.അല്പം കൂടി വിശദമായി എങ്ങനെ മെച്ചപ്പെടുത്താമായിരുന്നു എഴുതിയിരുന്നെങ്കില്‍ ഉപകാരമായേനേ.
തമനൂസ് ചേട്ടോ, പഴയ ക്യാമറ തന്നെ.
എന്റെ ഉപാസന, 2 മാസത്തിനുള്ളില്‍ പലപ്രാവശ്യമായി എടുത്തതാണ്.
deepdowne, അതെയതെ :))
പ്രദീപ്, ബാഗുന്നാരണ്ടി :)
ദേവേട്ടാ, ഞാനും കൊക്കൂണില്‍ നിന്നും ശലഭം വിരിയുന്നതു കാണാന്‍ എടുത്തുവെയ്ക്കണമെന്നു കരുതിയിരുന്നു. പക്ഷേ അതിനു മുന്‍പ് തന്നെ ഉറുമ്പ് കൊക്കുണില്‍ കേറി ലാര്‍വയെ കൊന്നു. :(
പേര്.. പേരക്ക!!,വല്യമ്മായി,സുല്‍,സഹയാത്രികന്‍,ശ്രീ,വിഷ്ണുപ്രസാദ്,സന്തോഷ്, വേണുചേട്ടന്‍,ശാലിനി,പടിപ്പുര,കൃഷ്,ബയാന്‍,നജിം,മൂര്‍ത്തി, സാജന്‍,മഴത്തുള്ളി
എല്ലാവര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി. നാട്ടില്‍ പോയതിനാലാണ് പോസ്റ്റുകള്‍ തമ്മില്‍ ഇത്രയും ഗ്യാപ്പുണ്ടായത്.
Wow..Nice pics..Keep it up
ഓറ്ക്കുക വല്ലപ്പോഴും
നന്മകള് നേരുന്നു
പ്രാറ്ത്ഥനകളും
ജീവന് തുളുമ്പുന്ന ഫോട്ടോസ്
നന്നായിരിക്കുന്നു......
നല്ല ഫോട്ടോസ്. അടിക്കുറിപ്പുകളും വളരെ നന്നായി. അതെടുത്ത കഷ്ടപ്പാടിന്റേയും ക്ഷമയുടെയും ഫലം അതില്‍ക്കാണുന്നു.
Very Nice Asha Ji , nice creativity , and observations . Good going .
ഇതാ പറയുന്നെ ചേച്ചിയേയ്...
ചിത്രശലഭത്തിന്റെ കൂട് ആരും ഇഷ്ടപ്പെടുകയില്ലാ..
അതില്‍ നിന്നും ഇതളെടുക്കുന്ന ചിത്രശലഭത്തേയാണ് എല്ലാ വര്‍ക്കും എല്ലാവരും ഇഷ്ടപ്പെടും
N.B:-ഈ ജീവിതചക്രത്തില്‍ എവിടെയെങ്കിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തി തരാന്‍ അപേക്ഷ.
[ ആഷേച്ചീ ജീവിതം എന്ന ചക്രം തന്നെ ആരോ കറക്കിവിട്ട പമ്പരം പോലെ കറങ്ങിതിരിയുകയല്ലെ..?
പിന്നെയാണൊ ഒരു പിഴവ്..?
ആ ശലഭത്തേക്കാള്‍ സൌന്ദര്യം നിറഞ്ഞ കാപ്ഷന്‍.. നയിസ്.!!
i'm gonna make my own post about it
Post a Comment