Tuesday, May 29, 2007

പേരറിയാ പൂക്കളും തേനീച്ചകളും

എന്റെ അയല്‍വാസി ടെറസ്സില്‍ കുറച്ചു പൂച്ചെടികള്‍ വെച്ചിട്ടുണ്ട്. കിളിയുടെ പടമെടുക്കാന്‍ പോയപ്പോഴാണ് ചെടി നിറയെ പൂത്തു നില്‍ക്കുന്നതു കണ്ണില്‍ പെട്ടത്. എന്നാല്‍ കുറച്ചു പൂവിന്റെ പടമെടുത്തു കളയാം എന്നു കരുതി തുടങ്ങി. അപ്പോ ദാ ഒരുത്തന്‍ പറന്നു വന്നു പൂവിനുള്ളിലേയ്ക്കൊരു തലകുത്തി മറിയല്‍.



വരിക തലകുത്തിമറിയുക ഇതായിരുന്നു അവന്റെ സ്റ്റൈല്‍.



പക്ഷേ പോവുന്നതിനു മുന്‍പ് അടുത്തുള്ളൊരു ഇലയില്‍ അല്‍പം പുഷ് അപ്പ് കൂടി എടുത്തിട്ടാണ് ചേട്ടന്‍ പോയത്.

അതു കഴിഞ്ഞപ്പോ ദാ വരുന്നു അടുത്തയാള്‍ അവനാളൊരു കുഞ്ഞനായിരുന്നു. രണ്ടു കാലിലും പൂമ്പൊടി കൊണ്ടുള്ള ഷൂവൊക്കെ ഇട്ട് സ്റ്റൈലിലുള്ള വരവ്.



ഇനി അവന്റെ കുറച്ചഭ്യാസങ്ങള്‍









ഇതിനിടയില്‍ അടുത്ത വീട്ടിലെ അമ്മൂമ്മ സൂര്യനമസ്കാരം ചെയ്യാന്‍ ടെറസ്സില്‍ കേറി വന്നു. ഞാന്‍ വേഗം ക്യാമറ പിന്നിലൊളിപ്പിച്ചു ഞാനൊന്നുമറിഞ്ഞില്ല രാമനാരായണയെന്ന മട്ടില്‍ ഒരു നില്‍പ്പങ്ങ് നിന്നു. അമ്മൂമ്മ പോയി കഴിഞ്ഞ് സ്വസ്ഥമായി പടമെടുക്കാമെന്നു വിചാരിച്ചു. സൂര്യനമസ്കാരമൊക്കെ കഴിഞ്ഞ് എന്നെ കണ്ടതും അമ്മൂമ്മ കുശലപ്രശ്നമൊക്കെ നടത്തി. പക്ഷേ കുശലപ്രശ്നത്തിനിടയില്‍ ഒരു കടുംകൈ കൂടി ചെയ്തു. പൂവ് മുഴുവന്‍ പറിച്ചെടുത്തു. ഒന്നു പോലും ബാക്കി വെച്ചില്ല. ഞാന്‍ അവരു പോയ്കഴിഞ്ഞ് എന്തോ പോയ അണ്ണാനെ പോലെ കുറച്ചു നേരം കൂടി അവിടെ നിന്നിട്ടു പതുക്കെ തിരികെ പോന്നു.



അടുത്ത ദിവസം വീണ്ടും ചെന്നു കാത്തു നില്‍പ്പാരംഭിച്ചു.ആദ്യം വന്നതൊരു കറുത്ത തേനീച്ച. അവനാളൊരു വേന്ദ്രനായിരുന്നു. എന്റെ ഫോട്ടോയെടുക്കാനും മാത്രം നീ വളര്‍ന്നോ എന്നൊരു ഭാവം. ചലനങ്ങളില്‍ എല്ലാം വളരെ വേഗം. ഒരു ഫോട്ടോ പോലും നേരാംവണ്ണമെടുക്കാന്‍ സമ്മതിച്ചില്ല.



പിന്നീടെത്തിയ കക്ഷി ഇതാ



എനിക്കു യാതൊരു ജാടയുമില്ല എത്ര വേണേലും എടുത്തോ ഫോട്ടോയെന്നും പറഞ്ഞു.





തേന്‍ കുടിക്കാന്‍ പോലും ധ്യതിയില്ല. പൂവിനെ തൊട്ടും തലോടിയും ചുറ്റി നടന്നും...അങ്ങനെയങ്ങനെ...









പിന്നെ ബൂലോകരോടൊരു അഭ്യര്‍ത്ഥന. ഈ പൂവിന്റെ പേരൊന്നും ചോദിച്ചു എന്നെ സമ്മര്‍ദ്ദത്തിലാക്കിയേക്കരുത്.നിങ്ങള്‍ക്കു ഇഷ്ടമുള്ള പേരു വിളിക്കാന്‍ അനുവാദം തന്നിരിക്കുന്നു.

ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം




അപ്പൂസ് ക്രോപ്പ് ചെയ്തു തന്നത്.






സമര്‍പ്പണം:- ഈ ചെടികള്‍ നട്ടു വളര്‍ത്തിയ ആ അമ്മൂമ്മയുടെ പേരക്കിടാവിന്.

42 comments:

  1. ആഷ | Asha said...

    പേരറിയാപൂക്കളും തേനീച്ചകളും

    പുതിയ ഫോട്ടോ പോസ്റ്റ്

    പടങ്ങള്‍ ഞെക്കി വലുതാക്കി കാണാന്‍ സാധിക്കും.

  2. അപ്പു ആദ്യാക്ഷരി said...

    !!!!

    “ഠേ” ഇരിക്കട്ടൊരു തേങ്ങ.

    ആഷേ....മനോഹരം. കൊടുകൈ.

  3. സു | Su said...

    ചിത്രങ്ങള്‍ നന്നായി.

  4. ശാലിനി said...

    ആഷേ എനിക്കെല്ലാഫോട്ടോകളും ഇഷ്ടപ്പെട്ടു, എങ്കിലും പതിനൊന്നാമത്തെ പടമാണ് എറെ ഇഷ്ടപ്പെട്ടത്. ആ പൂവിന് വെറുതേയൊരു പേരുകൊടുക്കാമായിരുന്നില്ലേ. അപ്പോള്‍ വരും പൂക്കാരെല്ലാം വരിവരിയായി.

    വീട്ടില്‍ വെപ്പും കുടിയുമൊന്നുമില്ലേ, അല്ല ക്യാമറയും കൊണ്ടുള്ള അഭ്യാസങ്ങള്‍ കണ്ട് ചോദിച്ചതാണ്. സതീഷിനുകൊടുക്കണം പകുതി അഭിനന്ദനങ്ങള്‍.

  5. വിഷ്ണു പ്രസാദ് said...

    ഇഷ്ടമായി...പ്രകൃതിയോടുള്ള സ്നേഹത്തിന് പ്രകൃതി തരുന്ന സമ്മാനങ്ങളാണ് ഇത്തരം പോസ്റ്റുകള്‍ ... തുടരണേ...

  6. വേണു venu said...

    സത്യം ശിവം സുന്ദരം.!!!
    ആഷേ...:)

  7. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:

    പടം എടുക്കുന്നതു കൊള്ളാം തേനീച്ചകുത്തീ ബൂലോഗരെ ന്നു പറഞ്ഞ് കൂവിക്കാറി വരരുത്..

    ഫസ്റ്റ് എയിഡ് : വലിയ ഉള്ളി(സവാള) കുത്തിയ ഭാഗത്ത് ഇട്ട് ഉരയ്ക്കുക. കൊമ്പ് വല്ലതും ബാക്കിയിരിപ്പുണ്ടെല്‍ ആ ഭാഗം ഞെക്കി പുറത്തു കളയുക. ചോര വരുത്തിക്കുന്നതു നന്ന്.

  8. ഉണ്ണിക്കുട്ടന്‍ said...

    കൊള്ളല്ലോ..പൂവിന്റെ ഉള്ളിക്കേറിയാണോ ഇപ്പൊ പടം പിടുത്തം .

    ആ പൂവ് അബലയും ചഞ്ചലയും ആയ ഒരു സ്ത്രീയാണെന്നും ആ വണ്ട് ഓട്ടോ സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന ഒരാളാണെന്നും ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്നെ തല്ലുമോ..?
    അഹാ..എന്നാ ഞാന്‍ പറയൂലാ..

  9. അപ്പൂസ് said...

    നന്നായിരിക്കുന്നു ആഷേച്ചിയേ..

    ഏറ്റവും ഇഷ്ടപെട്ടു എന്നു പറഞ്ഞ ആ അവസാന പടം, അതിലെ നിഴല്‍ ഉഗ്രന്‍! പക്ഷേ ഇടതു വശത്ത് കുറച്ചു കൂടി സ്ഥലം ഇട്ടിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നോ?
    വലിയ പടത്തില്‍ നിന്നും വെട്ടിയതാണെങ്കില്‍ ഒന്നു ട്രൈ പണ്ണി നോക്കു :)
    അപ്പൂസിന് ഏറ്റവും ഇഷ്ടായത് ആ ഒമ്പതാമത്തെ പടം. അതിലെ ആ വെളിച്ചത്തിനൊരു പ്രത്യേക ഭംഗി ഉണ്ട്.

    ഒ.ടോ:
    ഇവളുമാരുടെ പിറകെയും ഒന്നു രണ്ടു ദിവസം നടന്നിട്ടുന്‍ട് അപ്പൂസ്. പറന്നു നില്‍ക്കുന്ന പടം പിടിയ്ക്കും എന്നും പറഞ്ഞ്.. എന്നാലൊന്നു പിട്ച്ചേന്നിവരും.. ഒടുവില്‍ കിട്ടീത് പോസ്റ്റാം ഉടനെ :)

  10. Rasheed Chalil said...

    അഷ പതിവ് പോലെ മനോഹര ചിത്രങ്ങളും സൂപ്പര്‍ അടിക്കുറിപ്പുകളും.

    ഓടോ: തേനീച്ച ബ്ലൊഗറല്ലാത്തത് ആഷയുടെ ഭാഗ്യം... അല്ലെങ്കില്‍.

  11. Areekkodan | അരീക്കോടന്‍ said...

    ആഷേ.. നന്നായിരിക്കുന്നു

  12. ആഷ | Asha said...

    അപ്പൂവേ, നന്ദി
    തേങ്ങേടെ കാശ് ഞാന്‍ പിന്നെ തരാം ;)

    സു, നന്ദി :)

    ശാലിനി, പേരു ശാലിനി തന്നെ ഒരെണ്ണം കൊടുത്തോളൂ.പകുതി നന്ദി ഞാനെടുക്കുന്നു. ബാക്കി പകുതി കൊടുക്കാന്‍ പറയാള്‍ക്ക് കൊടുത്തിട്ടുണ്ട്.
    ഒരു വളര്‍ന്നു വരുന്ന ബ്ലോഗറെ വീട്ടില്‍ വെപ്പും കുടിയുമില്ലേയെന്നൊക്കെ ചോദിച്ചു നിരുത്സാഹപ്പെടുത്താമോ?

    വിഷ്ണുമാഷേ, തീര്‍ച്ചയായും

    വേണുചേട്ടാ, നന്റി വണക്കം

    ചാത്തന്‍സ്, ഞാന്‍ ഒരു കടന്നല്‍കൂട് കണ്ടു വെച്ചിട്ടുണ്ട്. അതു കുത്തിയാലും ഈ ചികിത്സ മതിയോ?

    ഉണ്ണിക്കുട്ടാ, എനിക്കറിയാരുന്നു ഉണ്ണിക്കുട്ടന്‍ അങ്ങനെ പറയൂല്ലാന്ന്.

    അപ്പൂസ്, അവസാനത്തേതിന്റെ വലിയ പടം ഞാന്‍ അങ്ങോട്ട് മെയിലില്‍ അയച്ചിട്ടുണ്ട്.
    അതു പറയണ്ട വല്ല കാര്യോം അപ്പൂസിനുണ്ടായിരുന്നോ എന്നല്ലേ ഇപ്പോ മനസ്സില്‍ വിചാരിക്കുന്നുന്നത്.

    പറന്നു നില്‍ക്കുന്ന പടമുള്ള പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുന്നു.

    ഇത്തിരിവെട്ടം, തേനീച്ച ബ്ലോഗറായിരുന്നെങ്കില്‍ എന്തു സംഭവിച്ചേനേ?

    അരീക്കോടന്‍, നന്ദി :)

    എല്ലാവര്‍ക്കും നന്ദി നമസ്ക്കാരം!

  13. അപ്പൂസ് said...

    ക്രാപ്പ് ചെയ്ത പോട്ടം അയച്ചിട്ടുണ്ടേ.. ഇനി അതു മാറ്റിയിട്ടാലും ആരും തിരിച്ചറിയാനൊന്നും പോണില്ല. എന്നാലും ആദ്യമായിട്ടൊരാള്‍ ക്രാപ്പ് ചെയ്യാനൊക്കെ സഹായം ചോദിയ്ക്കുമ്പോ എന്തൊരു സന്തോഷം..എന്റെ തലയങ്ങ് മുകളില്‍ പോയി ഇടിച്ചു .
    മേലാല്‍ ഇങ്ങനെ വല്ലതും വിളിച്ചു പറയുന്ന പ്രശ്നമില്ല :)

  14. മുസ്തഫ|musthapha said...

    ആഷേ, അടിപൊളി ചിത്രങ്ങള്‍!!!





    ഓ.ടോ:
    കാവത്തിന്‍റെ (കാച്ചിലിന്‍റെ) ഇല തിരുമ്മിയെടുത്ത ചാറ് തേനീച്ചയോ കടന്നലോ കുത്ത്യോടത്ത് പുരട്ടാന്‍ നല്ലതാത്രേ :)

    ദേ നോക്കിക്കേ... എന്‍റെ നാവില്‍ കറുത്ത പുള്ളികളൊന്നും ഇല്ലാട്ടോ

  15. ദീപു : sandeep said...

    ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ പടം വളരെ നന്നായി. അതിന്റെ നിഴല്‍....

  16. തമനു said...

    എല്ലാ ഫോട്ടൊസും നന്നായി ആഷേ... പതിവു പോലെ തന്നെ വിവരണങ്ങളും ഭംഗിയായി.

    ഓടോ: പൂവിന്റെ പേര് ചോദിക്കുന്നില്ല, പക്ഷേ ആ അമ്മൂമ്മയുടെ പേരക്കിടാവിന്റെ പേരെന്താന്ന്‌ ചോദിക്കാന്‍ എന്നോട് പറഞ്ഞു, നമ്മുടെ ബാച്ചി ക്ലബ്ബിലെ പിള്ളേര്.

  17. സുല്‍ |Sul said...

    നല്ല പടങ്ങള്‍ ആഷേ :)
    -സുല്‍

  18. Dinkan-ഡിങ്കന്‍ said...

    ഈ പൂവിനു ഞാന്‍ “കിറ്റിമൊള്‍ പി” എന്നു പെരിടട്ടേ.. നല്ല പടം..

  19. Mohanam said...
    This comment has been removed by the author.
  20. Mohanam said...

    ആഷേച്ചിയേ എന്നാലും ഇത്രയും വേണ്ടായിരുന്നു, എന്റെ ഒരു ചാന്‍സ്‌ പോയില്ലേ , നോക്കിയേ ഞാനും ഒരെണ്ണം പോസ്റ്റി

    http://nerkaazchakal.blogspot.com

  21. Unknown said...

    ആഷേ,

    ഉഗ്രന്‍ പടങ്ങള്‍

  22. Vanaja said...

    നന്നായിരിക്കുന്നു, എല്ലാ പടങ്ങളും

  23. Inji Pennu said...

    ആശാസ്...എന്ത് കലക്കാണീ കലക്കണേ ഈ ബ്ലോഗില്‍...അടിപൊളീട്ടൊ! റിയലി അടിപൊളി! എന്തോരം അടിപൊളി കിടിലന്‍ പോസ്റ്റുക്കള്‍...ഞാന്‍ ഫാനായി.

  24. Siju | സിജു said...

    nice pics

  25. ഡാലി said...

    പൂവിനെ കണ്ട് വന്നതാ. പടങ്ങള്‍ കിടിലംസ്.

    ഇനി പൂവിനെ കുറിച്ച് കുറച്ച് ചോദ്യം. എവടെ പോണു ഇരിക്കവടെ ഇതിനൊക്കെ ഉത്തരം പറഞ്ഞട്ട് പൂവാം)
    1. ഇതൊരു ഗാര്‍ഡന്‍ പൂവാണോ? അതാ‍യത് അവിടത്തെ നേഴ്സറികളില്‍ ഇതുണ്ടോ?
    2. ഇല്ലെങ്കില്‍ അത് അവിടെ പ്രാദേശീകമായി ധാരാളം കാണുന്ന പൂവാണോ?
    3. ഇത് രണ്ടുമല്ലെങ്കില്‍ അയല്‍‌വാസിക്കത് എങ്ങനെ കിട്ടി എന്ന് ചോദിച്ച് മനസ്സിലാക്കീട്ട് നാളെ ക്ലാസില്‍ കയറിയാല്‍ മതി.
    (തമാശക്കാണെ ആഷേ, ഇതൊക്കെ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, അത്രേള്ളൂ.)

  26. Praju and Stella Kattuveettil said...

    ആഷേ നല്ല പടങ്ങള്‍. എന്തായാലും രണ്ടുദിവസം ആ തേനീച്ചകളെ മര്യാദക്കു കഴിക്കാന്‍ സമ്മതിക്കാതെ ശല്യം ചെയ്തിട്ടും ഒരു കുത്തുപോലും കിട്ടിയില്ല അല്ലെ. ഹൊ അവരുടെ ക്ഷമ സമ്മതിക്കണം...

  27. സാജന്‍| SAJAN said...

    വൌ !!
    ആഷേ, വീണ്ടും അത്ഭുതപ്പെടുത്തുന്ന പെര്‍ഫോമന്‍സ്..
    കലക്കന്‍ ചിത്രങ്ങള്‍..
    എല്ലാം ഒന്നിനൊന്ന് മെച്ചം.. അതിന്റെ പേരും കൂടെ എഴുതാമായിരുന്നു.. ചുമ്മാ അതില്‍ നമുക്ക് അടിവച്ച് കളിക്കായിരുന്നു..
    കമന്റ് കൂടുതല്‍ കിട്ടുന്നതും ഒരു സുഖമല്ലേ:)

  28. Unknown said...

    ആഷ,
    വളരെ വളരെ നന്നായിരിക്കുന്നു.
    ആഷയ്ക്ക് ഇഷ്ടപ്പെട്ട ചിത്രവും പിന്നെ അതിനു മുകളിലുള്ള ആ തേനീച്ചകളുടെ 3 ക്രോപ്പ് ചിത്രങ്ങളും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു!

  29. thoufi | തൗഫി said...

    പതിവ് പോലെ കലക്കന്‍ ചിത്രങ്ങളും വിവരണവും.
    പൂവിനെയും ഇഷ്ടമായി,തേനീച്ചകളെയും..
    കൊക്ക്,പുസ്പം,തേനീച്ച..ഈ സീരീസില്‍ ഇനി അടുത്തതേതാ..?

    ഓ.ടോ)അല്ലാ..വീട്ടില്‍ വേറേ പണിയൊന്നുമില്ലാല്ലെ..?
    ഈ ക്യാമറയും കൊണ്ട് വീടിന്ചുറ്റും കറങ്ങുന്നത്
    കൊണ്ട് ചോദിച്ചതാ.
    qw_er_ty

  30. സാരംഗി said...

    നല്ല പടങ്ങള്‍., വളരെ ഇഷ്ടമായി.:)

    (ഓഫ്: തേനീച്ചയാണോ കടന്നലാണോന്ന് നല്ലോണം നോക്കണേ, പടം പിടിക്കുന്നതിനു മുന്‍പ്..)

  31. Mohanam said...

    ദേ ഒരുത്തന്‍ പുഷപ്പ്‌ എടുക്കുന്നു ആ മൂന്നാമത്തെ പടത്തില്‍

  32. മുസാഫിര്‍ said...

    നന്നായിരിക്കുന്നു.ഏതു ക്യാമറയാണു ഉപയോഗിച്ചത് ?

  33. ആഷ | Asha said...

    അപ്പൂസേ, പടം ഇട്ടിട്ടുണ്ടേ :)

    അഗ്രജന്‍, കാച്ചില്‍ ഇവിടെ നഹി നഹി
    ഞാനിനി പോണില്ലേ കടന്നലിന്റെ കൂട്ടില്‍

    ദീപു : sandeep, അതേ ആ നിഴല്‍ കൊണ്ടാണ് എനിക്കും അതിഷ്ടായത്.

    തമനൂചേട്ടോ, എന്തിനാ വെറുതെ ആ ബാച്ചിപിള്ളേരുടെ തലയില്‍ കെട്ടിവെയ്ക്കുന്നത്?
    ആ പെണ്‍കൊച്ചിന്റെ കല്യാണം കഴിഞ്ഞു.

    സുല്‍, നന്ദി

    ഡിങ്കന്റെ നിര്‍ദേശാനുസരണം യഥാര്‍ത്ഥ പേരു കിട്ടുന്നതു വരെ ഈ പൂവ് കിറ്റിമോള്‍ പി എന്നു അറിയപ്പെടുന്നതായിരിക്കും എന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
    ഡിങ്കോ സന്തോഷായോ?

    ചുള്ളാ, കണ്ടല്ലോ അത്.
    ഈ ചുള്ളനിതെന്തു പറ്റി പുഷപ്പടിക്കുന്ന പടം ഇപ്പോഴാ കണ്ടത്?

    പൊതുവാള്‍, നന്ദി

    വനജ, നന്ദി

    ഇഞ്ചീസ്,ഇഞ്ചീടെ വഹ ഇപ്പോ രണ്ടു ഫാനായീട്ടോ ഞങ്ങളുടെ വീട്ടില്‍
    ഓറഞ്ച് പോസ്റ്റിട്ടപ്പോഴും ഒരു ഫാന്‍ തന്നിരുന്നു.
    സമ്മറിനു എന്തൊരാശ്വാസം അതു കാരണം
    നന്ദിയുണ്ടു കേട്ടോ.

    സിജു, നന്റികള്‍

    ഡാലിയുടെ സംശയങ്ങള്‍ക്കെല്ലാം ഞാന്‍ വിശദമായി മറുപടിയെഴുതാം. അയാല്‍‌വാസിയെ ഇതുവരെ കണ്ടുകിട്ടിയില്ല ചോദിക്കാന്‍.
    ഞാന്‍ ആദ്യായിട്ടാണ് ഈ പൂവ് കാണുന്നത്.

    തരികിടേ, ഹ ഹ

    സാജാ, പേരിട്ടു കഴിഞ്ഞു “കിറ്റിമോള്‍ പി”
    ഡിങ്കനുമായി അടി വെച്ചു കളിച്ചോ ;)
    ഈ രക്തത്തില്‍ എനിക്കു പങ്കില്ല

    സപ്തവര്‍ണ്ണങ്ങള്‍, താങ്കളെ പോലുള്ള ഒരു ഫോട്ടോഗ്രാഫറില്‍ നിന്നു അതു കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം.

    മിന്നാമിനുങ്ങ്, അടുത്തതെന്താന്നു തീരുമാനിച്ചിട്ടില്ല.
    ദേ പിന്നേം തുടങ്ങി വെപ്പും കുടിയും :(
    ഈ ശാലിനിയാ ഇതിനു തുടക്കമിട്ടേ

    സാരംഗി, നോക്കണ്ടി വരില്ല കുത്തു കൊള്ളുമ്പോ അറിഞ്ഞോളും ;)

    മുസാഫിര്‍, ക്യാമറ olympus fe 170

    എല്ലാവര്‍ക്കും ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനു ഒത്തിരിയൊത്തിരി നന്ദി

  34. aneeshans said...

    ഈ പാറ്റ്യ്ക്ക് എന്തു പറ്റി ? [:)]

  35. Unknown said...

    ishtolla peru vilikkyaa'nnokkey paranjaa.......'nthaayaalum padangal very nice Asha. Asha'dey camera'le zoom poraannu thonnunnu ee koottukaarudey passport size pottam pidikkaan :) VAllontem terrace'il ee 'onninumalla' enna bhaavathiley chuttal athra nallathinalla ketto :O Appos'nte craapping ugran!

  36. Anonymous said...

    HELLO AUNTY,
    COOL WEBSITE!
    It's so sad that grandma plucked those flower.But do you know that i can't read malayalam nor i understand it . But still I know what you wrote . can any one guess?
    TRY!!!
    WANT A CLUE ?
    IF YES, HERE IT IS!
    not through picture but through you AUNTY! atlest now you should know it

  37. Retheesh said...

    കാലില്‍ ദര്‍ഭമുന കൊണ്ട "ശകുന്ദളന്‍റെ" അവസ്ഥയായിരുന്നു എനിക്ക്...പുറത്തു കടക്കുന്നതുവരെ...പിന്തിരിഞ്ഞു നോക്കിക്കൊണ്ട്.........

  38. krish | കൃഷ് said...

    ആ... ചിത്രങ്ങള്‍ ഇപ്പഴാ കണ്ടത്. മനോഹരം.

  39. ശ്രീ said...

    ആഷ ചേച്ചീ...

    ഈ പൂക്കളുടെ പേരറിയില്ലെങ്കിലെന്താ...
    മനോഹരമായ ചിത്രങ്ങള്‍‌ തന്നെ...

    ആ തേനീച്ചകളെ എങ്ങനെ ഒപ്പിച്ചു?
    :)

  40. Sojo Varughese said...

    കലക്കന്‍ :)

  41. nishi said...

    ee poovinte chedikal ente veetil dharalan undu.kaanan nalla bhabgiyundenkilum manam (smell) valare mosam aanu.thaikal veno?

  42. aathman / ആത്മന്‍ said...

    ചിത്രങ്ങള്‍ കൊള്ളാം. ആ പൂവിന്‍റെ പേര് ചോദിയ്ക്കുന്നില്ല. പകരം ഈ പൂവിന്‍റെ പേരെന്ത്? എന്ന് പറഞ്ഞ് തരുമോ?