അച്ചാറിനു പേരു കേട്ട ആന്ധ്രയില്‍ താമസിച്ചിട്ട് ഒരു അച്ചാര്‍ പോസ്റ്റിട്ടില്ലെങ്കില്‍ മോശമല്ലേ. സംഗതി വളരെയെളുപ്പം. അടുപ്പത്ത് വെയ്ക്കേണ്ട കാര്യമേയില്ല. എനിക്ക് ഒരു തെലുങ്ക് ചേച്ചി പഠിപ്പിച്ചു തന്നതാണ്. മാങ്ങ, നാരങ്ങാ അച്ചാറുകള്‍ കൂട്ടി മടുത്തവര്‍ക്ക് ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി പരീക്ഷിച്ചു നോക്കാം. പിന്നെ രുചിയുടെ കാര്യത്തില്‍ അല്പം പ്രശ്നം വരുന്നത് എണ്ണയുടെ കാര്യത്തിലാവും. കപ്പലണ്ടിയെണ്ണയാണ് ഇതിലുപയോഗിക്കുന്നത് അതിന്റെ ചുവ ഇഷ്ടമല്ലാത്തവര്‍ക്ക് നല്ലെണ്ണയിലോ സൂര്യകാന്തിയെണ്ണയിലോ ഉണ്ടാക്കാം.
ആവശ്യമുളള സാധനങ്ങള്‍
കോളിഫ്ലവര്‍ അഥവാ ഗോബി - 6 കപ്പ്
മുളകുപൊടി - 1 കപ്പ്
ഉപ്പ് - 1 കപ്പ്
കടുകുപൊടി - 1 കപ്പ് (വറുക്കേണ്ട കാര്യമില്ല. പച്ചയ്ക്ക് മിക്സിയില്‍ ഇട്ടൊന്നു ചതച്ചത്)
നാരങ്ങാനീര് - 1 1/2 കപ്പ്
വെളുത്തുള്ളി - 2 കുടം (അരച്ചത്)
കപ്പലണ്ടിയെണ്ണ (peanut/groundnut oil) - 2 കപ്പ്
ഉലുവ -1 ചെറിയ സ്പൂണ്‍
ഇത്രയുമാണ് വേണ്ട സാധനങ്ങള്‍. കപ്പിന്റെ അളവ് എന്തുമാവും. അതേ പാത്രം കൊണ്ട് തന്നെ മറ്റു സാധനങ്ങളും അളക്കണമെന്ന് മാത്രം. കോളിഫ്ലവര്‍ പുഴുവൊന്നുമില്ലാത്തത് നോക്കി വാങ്ങണം. എന്നിട്ട് നനഞ്ഞ ഒരു തുണി കൊണ്ട് നന്നായി തുടച്ചെടുക്കണം. അതിനു ശേഷം ഉണങ്ങിയ തുണി കൊണ്ടും. വെള്ളത്തില്‍ കഴുകാതിരിക്കുക. വെള്ളത്തില്‍ മുങ്ങിയാല്‍ കോളിഫ്ലവറിന്റെ മണം മാറും. അതൊഴിവാക്കാന്‍ വേണ്ടിയാണീ തുടച്ചെടുക്കലെന്നാണ് അവര്‍ പറഞ്ഞത്. എന്നിട്ട് കോളിഫ്ലവര്‍ തണ്ടുള്‍പ്പെടെ കഷ്ണിച്ചെടുക്കുക. കഷ്ണങ്ങള്‍ നല്ല വെയിലില്‍ 2 മണിക്കൂര്‍ വെച്ചുണക്കണം. വെള്ളത്തിന്റെ അംശം എന്തെങ്കിലുമുണ്ടെങ്കില്‍ പോവാന്‍ വേണ്ടിയാണ്.
ഇനി ബാക്കിയുള്ള ചേരുവയെല്ലാം കൂടി കോളിഫ്ലവറില്‍ ചേര്‍ത്തിളക്കി കുപ്പിയിലാക്കി വെയ്ക്കാം. കപ്പലണ്ടിയെണ്ണയല്ലാ ഉപയോഗിക്കുന്നതെങ്കില്‍ എണ്ണ ഒന്നു ചൂടാക്കി തണുത്ത ശേഷം ഒഴിക്കുന്നതാവും നന്ന്. ഉലുവയും പച്ചയ്ക്ക തന്നെയാണിടുന്നത്. എരിവ് അധികം വേണ്ടത്തവര്‍ക്ക് പിരിയന്‍മുളകിന്റെ പൊടി ഉപയോഗിക്കാം.
ഉലുവയുടെയും കടുകിന്റേയും അല്പം കയ്പ്പും കുത്തലും ഇട്ടയുടനെയുണ്ടാവും അതു മാറി കഴിഞ്ഞ്(എകദേശം ഒരാഴ്ചയ്ക്കുള്ളില്‍) ഉപയോഗിച്ചു തുടങ്ങാം.
N.B:- ആദ്യമുണ്ടാക്കുമ്പോള്‍ ചെറിയൊരു കോളിഫ്ലവര്‍ കൊണ്ട് കുറച്ചുണ്ടാക്കി രുചിയിഷ്ടപ്പെടുന്നുണ്ടെങ്കില്‍ മാത്രം അടൂത്ത പ്രാവശ്യം കൂടുതല്‍ ഉണ്ടാക്കുക. കാരണം എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടണമെന്നില്ല.
Saturday, March 29, 2008
കോളിഫ്ലവര് അച്ചാര്‍
Subscribe to:
Post Comments (Atom)
34 comments:
കൊള്ളാം. :)
haaiiiiiiiiiii......... :)
ഇതു പ്രിനൌറ്റ് ഇടുത്തു അമ്മക്കു കൊടുക്കും.....നാളെ മുടക്കാനേ......
ഹലോ ആഷാ, ഇത് ഹല്‍വയുടെ കൂടെ കഴിക്കാന്‍ നല്ല കോമ്പിനേഷന്‍ ആണോ?
സുമേഷ് ചന്ദ്രന്‍, കൊള്ളാമെന്ന് പറഞ്ഞാ പോരാ. പ്രിയചേച്ചീടെ അച്ചാറിനു പകരം ഇതൊന്നു ഉണ്ടാക്കി നോക്കന്നേ.
പോങ്ങുമ്മൂടന്‍, ഹായ് ഹായ്
പയ്യന്‍സേ, ഇതു പ്രിന്റൌട്ട് എടുത്ത് അമ്മയ്ക്ക് കൊടുക്കും നാളെ മുടക്കാണേ... ഇതല്ലേ ഉദ്ദേശിച്ചേ?
പയ്യന്‍സിനു തന്നെ ഉണ്ടാക്കാവുന്നതാണല്ലോ. അമ്മ സഹായിച്ചു തരും.
ജോണ്‍ജാഫര്‍ജനാ<>ജേ മൂന്നേ, ഹലുവയോടൊപ്പം മീങ്കറിയേക്കാള്‍ ബെസ്റ്റ് കോബിനേഷന്‍ വേറേയില്ല. ഇത് റോബസ്റ്റാ പഴത്തിന്റെ കൂടെ തൊട്ടു കൂട്ടാന്‍ ബെസ്റ്റാ. അല്ലെങ്കില്‍ വാനിലാ ഐസ്ക്രീമിന്റെ കൂടൊന്നു കൂട്ടി നോക്കൂട്ടോ.എന്തായാലും താങ്കളുടെ അഭിരുചിയെ കുറിച്ചൊരു ധാരണ കിട്ടി. ഇതു കണ്ടപ്പോ ഉടനെ ഹലുവായാണല്ലോ മനസ്സില്‍ ഓടിയെത്തിയത്
:))
നാലു പേര്‍ക്കും എന്റെ നന്ദിയും നമസ്കാരവും.
എനിക്ക് ആന്ധ്രയിലെ മാങ്ങാക്കറിയാണ് ഇഷ്ടം. മാങ്ങാ അച്ചാര്‍. ചെറുതായി മുറിച്ചിട്ട്. എനിക്കൊരു കൂട്ടുകാരി തന്നിരുന്നു. അതിന്റെ സ്വാദ് എപ്പോഴും ഓര്‍മ്മിക്കും ഞാന്‍.
ഇതു നോക്കിയിട്ട്, പറയാം. എനിക്കിഷ്ടമാവും. :)
ഇതെന്നെയാണ്‍ ഡെയിലി പരിപാടി അല്ലെ? പക്ഷെ കോളിഫ്ലവര്‍ കൊണ്ടൊരു അച്ചാറ്...ചീീീീീീീീീീീീീീീ:(
ഉം.... തരക്കേടില്ല....
ഹയ്യടാ..ഇതൊന്നു ഉണ്ടാക്കണം..ഫ്രിഡ്ജില്‍ 2 മുട്ടക്കൂസുകള്‍ ഇരിക്കുന്നുണ്ട്..ശരിയായില്ലെങ്കില്‍ തല്ലും..എന്നെയല്ല. ആഷയെ..
:)
കുക്ക് ചെയ്യണ്ടാത്തത് ഒരു നല്ല കാര്യമാണല്ലോ.
ഇത് നന്നായി. ഇങ്ങിനെ ഇനിയുമുണ്ടെങ്കില്‍ ഒക്കേം റെസിപ്പി മേടിച്ച് പോസ്റ്റണേ.
ഗോപി അല്ല ഗോബി
എന്തും കയ്യില്‍ കിട്ടിയാല്‍ അച്ചാറിടുന്നവരാണല്ലോ ആന്ധ്രക്കാര്‍. പണ്ട് താമസം ഹൈദ്രാബാദില്‍ ആയിരുന്നതുകൊണ്ട് നന്നായറിയാം.അന്ന് ഞാനും അമ്മയും കൂടി അവരോട് ചോദിച്ച് എല്ലാം പരീക്ഷിക്കാറുണ്ട്. ഏറ്റവും പ്രശസ്തമായ ആവക്കായ അച്ചാര്‍ ഇന്നും എല്ലാ കൊല്ലവും ഞങ്ങള്‍ മുടങ്ങാതെ ഉണ്ടാക്കിവരുന്നു. കോളിഫ്ലവര്‍ ആദ്യമായാണ് കേള്‍ക്കുന്നത്. ഒരു ദിവസം നോക്കണം. പുതിയ ഒരു റെസിപ്പി കിട്ടിയാല്‍ പിന്നെ ഒന്നു പരീക്ഷിച്ചു നോക്കുന്നതുവരെ സമാധാനമില്ല! ഏതായാലും ആഷയുടെ ഫോട്ടോകള്‍ ഉഗ്രന്‍!
സു, അതു മാങ്ങാതൊക്ക് എന്നു പറയുന്ന സാധനമല്ലേ. ഞാനിവിടെ കൂടുതലും കാണുന്ന മാങ്ങാ അച്ചാര്‍ മാങ്ങാ തൊണ്ടോടു കൂടി വലിയ കഷ്ണങ്ങളാക്കി മുറിച്ച അച്ചാറാണ്.
ഇഷ്ടമാവണേ എന്നാണ് എന്റെയും പ്രാര്‍ത്ഥന :)
വഴിപോക്കന്‍, കോളിഫ്ലവര്‍ ഇഷ്ടമല്ലാത്ത ആളാണെന്ന് പുടികിട്ടി :)
ഒലക്കേ, എന്തര് പേരുകളെന്റപ്പീ!
തരകേടില്ലാത്തത് പോസ്റ്റ് എന്നാവും പറഞ്ഞതെന്ന് കരുതുന്നു.
സിജി, രണ്ടു മുട്ടക്കൂസ് കൊണ്ടൊന്നും ആദ്യം ഉണ്ടാക്കണ്ടാ. ഒരെണ്ണത്തിന്റെ പകുതിയോ കാല്‍ഭാഗമോ കൊണ്ടുണ്ടാക്കിട്ട് ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ ഉണ്ടാക്കിയാല്‍ മതി. എനിക്കീ പേടി വരാന്‍ കാരണം എന്റെ ഭര്‍ത്താവിന് ഇതിന്റെ രുചി ഒട്ടും പിടിച്ചില്ല. എന്നാല്‍ ഞാനിത് കൊടുത്ത മറ്റു ചിലര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. സിജി ഇതില്‍ ഏതു വിഭാഗത്തില്‍ പെടുമെന്നറിയില്ലാത്തത് കൊണ്ടുള്ള പേടിയാണ് അല്ലാണ്ട് തല്ല് പേടിച്ചിട്ടല്ല. :)
ഇഞ്ചീ, തിരുത്തിയിട്ടുണ്ട്. പറഞ്ഞു തന്നതിനു വളരെ നന്ദി. 100% എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പുള്ള ഒരു അച്ചാറുമായി ഞാന്‍ ഉടനെ വരണുണ്ട്. ഇത് പറഞ്ഞു തന്നവര്‍ തന്നെ പറഞ്ഞു തന്നതാ. കുറച്ചു ഫോട്ടോകള്‍ കൂടി വേണം അതാണ് താമസം. :)
ബിന്ദു, ഹൈദ്രാബാദില്‍ ഉണ്ടായിരുന്നല്ലേ. ആവക്കായ അഥവാ മാങ്ങാ അച്ചാര്‍ വളരെ പ്രസിദ്ധമല്ലേ. ഇപ്പോ മാങ്ങാ സീസണ്‍ ആണ്. റൈത്തു ബസ്സാറില്‍ മാങ്ങായണ്ടിയുടെ തൊണ്ടോടു കൂടി മാങ്ങാ കഷ്ണിച്ചു വാങ്ങുന്നവരുടെ തിരക്കാവും.
വന്നു വായിച്ചതിനു നന്ദി :)
OT:ആ പച്ച കളറില്‍ കാണുന്ന സംഭവം കപ്പലണ്ടി എണ്ണയാണോ? അതുപോലൊന്ന് അന്വേഷിച്ചു നടക്കുവാരുന്നു.
ഇതെനിക്കിഷ്ടവാവില്ല.ഉറപ്പ്.
വേവിക്കണ്ടാത്ത അച്ചാറിനെപറ്റി ആദ്യമായ് കേള്‍ക്കുവാ..
എന്തായാലും അരക്കൈ നോക്കണം. പരീക്ഷണം കഴിഞ്ഞിട്ട് വിവരം പറയാം..
പച്ചാളം, അതെ. കപ്പലണ്ടിയെണ്ണ തന്നെ. എന്തേ ഫോട്ടോഗ്രഫി പരീക്ഷണത്തിനു വല്ലതുമാണോ?
വനജ, എന്നാ ഉണ്ടാക്കണ്ടാട്ടോ
മറ്റൊരാള്‍, ഓക്കേന്‍. :)
കാണാന് നല്ല ഭംഗീണ്ട്. അപ്പൊ രുചിയും കാണും. ഇതേ റെസിപ്പി ഉപയോഗിച്ച്ച് വേറെ വെജിറ്റബ്ല്സ് ഒക്കെ അച്ച്ചാരിടാന് പറ്റുമോ? മാങ്ങ, കാരറ്റ്?
എന്നാലും ആ കോളിഫ്ലവര് ഒന്നു കഴുകായിരുന്നു. :)
യ്യൊ യ്യൊ ഇതൊക്കെ കണ്ടിട്ട് കൊതിയാകുന്നെ..
ഞാന്‍ പെണ്ണുകെട്ടാന്‍ തീരുമാനിച്ചു കെട്ടൊ ചേച്ചീ എന്നിട്ട് വേണം ഇതൊക്കെ അവളെക്കൊണ്ട് ഒന്ന് പരീക്ഷിപ്പിക്കാന്‍..
ഉണ്ടാക്കി കഴിച്ചിട്ട അഭിപ്രായം പറയാം....
ഉണ്ടക്കീറ്റ് ഒന്നൂടി വരാം ട്ടൊ ഇവടേയ്ക്ക്
ആഷേ..ചിത്രങ്ങള്‍ കണ്ടിട്ട് ഇതൊന്നു പരീക്ഷിക്കാന്‍ തോന്നുന്നു. പക്ഷേ കോളീഫ്ലവര്‍ കഴുകാതെ ഉപയോഗിക്കാന്‍ ഞാനില്ലേ... രാസവളങ്ങളും കീടനാശിനികളും എല്ലാം വയറ്റിലേക്ക് നേരേ പോകട്ടെന്നോ!
കൊതിപ്പിക്കാന്‍ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ ?
ആഷ, അഗ്രഗേറ്ററില്‍ വരാത്ത വിഷമം കടിച്ചിറക്കി കഴിയുകയാണ് ഞാനും......
ബ്ലോഗുകള്‍ ലിസ്‌റ്റ് ചെയ്യാനുള്ള ഒരുപാട് ലിങ്കുകളുണ്ടല്ലോ ഇവിടെ. ഇതിലെവിടെയെങ്കിലും എന്നെ ഉള്‍പ്പെടുത്താന്‍ ഒന്നു ശിപാര്‍ശ ചെയ്യാമോ.
rp, ക്യാരറ്റ് ഉണ്ടാക്കാം ഇതു പോലെ തന്നെ.(ഇപ്പഴാ അവരതു പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്. പിന്നെയും എന്തോ പച്ചക്കറി പറഞ്ഞിരുന്നു. മറന്നു. ഓര്‍ക്കയാണെങ്കില്‍ എഴുതാം)
സജി, കഷ്ടപ്പെട്ട് ഇതു ഉണ്ടാക്കിക്കാന്‍ വേണ്ടി പെണ്ണുകെട്ടെണ്ടാട്ടോ
പാവം പെണ്‍കൊച്ച്!
നാസ്, ശരി :)
പ്രിയാ, വരണേ. (ദൈവമേ തല്ലാനുള്ള വരവാവല്ലേ)
അപ്പു, കോളിഫ്ലവറിന്റെ നാറ്റം കുറയ്ക്കാന്‍ വേണ്ടീട്ടാണ് അങ്ങനെ പറഞ്ഞത്. നന്നായി നനഞ്ഞ തുണി കൊണ്ട് തുടയ്ക്കൂ. രാസവളം കീടനാശിനി :(
നിരക്ഷരന്‍, :)
സാദിഖ്, അഗ്രിഗേറ്ററില്‍ വരാന്‍ പ്രത്യേക ശുപാര്‍ശയൊന്നും വേണ്ട. ഫീഡ് സെറ്റിംഗ്സ് ഒക്കെ ശരിയാണോന്ന് ഒന്നു നോക്കൂ.
ഇവിടെ http://soochika.nishad.net/index.php ഇല്ലെങ്കില്‍ ആഡ് ചെയ്യാനുള്ള സൌകര്യമുണ്ട്. ഞാന്‍ താങ്കളുടെ ബ്ലോഗ് അവിടെ ചേര്‍ത്തിട്ടുണ്ട്.
ഏല്ലാവര്‍ക്കും എന്റെ സ്നേഹം & നന്ദി :)
ശ്ശെടാ... ഇതു കൊള്ളാമല്ലോ. ഒന്നു പരീക്ഷിച്ചു നോക്കട്ടേ.
:)
ചാത്തനേറ്:“വെളുത്തുള്ളി - 2 ‘കുടം‘ ” എന്നുവച്ചാല്‍!!! ഈ വെള്ളം കോരാനുപയോഗിക്കുന്ന ടൈപ്പ് കുടം ആണോ!!!! എന്നാ ഇത് വെളുത്തുള്ളി അച്ചാറല്ലേ?
Halloooo...
Kudos to ur divergent perspective. Keep it up !
dear Asha....(or Asha chechi? )
Blogukalilooteyulla chuttikkarkkathinitayilan njan ashaadathil ethipettath... Great ! I really like the way you look at things... Pakshe chitrangalude compositionil kurachoode sradha aaavamennu thonnunu.....
Regds
Rahul
കൊള്ളാല്ലോ...
:) kolaam ashaadam onnu try cheythu nokkunu ithu
ഹാവൂ..എനിക്കിങ്ങനെ വല്യ പണിയൊന്നൂല്ല്ലാത്ത പണിയെടുക്കാന്‍ വല്യ ഇഷ്ടാ..
പിന്നെ എനിക്കീ ഗോബീനെ വല്യ ഇഷ്ടല്ല..ഇഷ്ടള്ള ഒരാള്‍ കൂടേണ്ട്..കൊടുത്തുനോക്കട്ടേ..
ഇവിടിന്നിറക്കി വിട്ടാല്‍ ഞാന്‍ നേരേ അങ്ങോട്ട് വരാം..വല്യ ചെലവൊന്നൂല്ല..വല്ലപ്പോഴും ഇത്തിരി ക്യാരറ്റ് കേക് തന്നാമതി:))
ആഷേ പതിവുപോലെ കലക്കീട്ടോ..:))
ശ്രീ, ശരി :)
കുട്ടിചാത്തന്‍, ഇത്രയ്ക്ക് വിവരമില്ലെന്ന് എനിക്കിപ്പഴാ മനസ്സിലായേ :))
;)
രാഹുല്‍, എന്തു വേണമെങ്കിലും വിളിച്ചോളൂ. വിരോധമില്ല :)
വളരെ ശ്രദ്ധാപൂര്‍വ്വം എന്റെ ബ്ലോഗ് കണ്ടതിനു നന്ദി. കോമ്പോസിഷനില്‍ ശ്രദ്ധ കൂടുതല്‍ കൊടുക്കാം. പക്ഷേ എത്രത്തോളം റിസള്‍ട്ട് ഉണ്ടാവുമെന്ന് പറയാന്‍ വയ്യ. തെറ്റുകുറ്റങ്ങള്‍ ഒക്കെ ഇനിയും പറഞ്ഞു തരണേ :)
ഹരിശ്രീ, :)
ജെറി, നോക്കൂ :)
ആഗ്നേയ, വല്ലപ്പോഴും കേക്കുണ്ടാക്കി തന്നാല്‍ പോരേ. ധൈര്യമായി പരീക്ഷിക്കൂ. :)
എല്ലാവര്‍ക്കും നന്ദി
വെറുതെ കൊതിപ്പിക്കല്ലേ !!!!!!!!!
Post a Comment