Tuesday, February 26, 2008

പഞ്ചാരയുടെ അസുഖമുള്ള ചോളം - ചില ദ്യശ്യങ്ങള്‍

കഴിഞ്ഞ ദിവസം സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോ കോണിന്റെ പുറംതൊലി വലിച്ചു പറിച്ചു കൊണ്ടിരിക്കുന്ന ഒരാളെ എന്റെ ശ്രദ്ധയില്‍ പെട്ടു. സ്വീറ്റ് കോണിനു വില കിലോ 22രുപ. പുറത്തെ തൊലിക്കും കൂടി എന്തിനാ 22 രുപ കൊടുക്കുന്നതെന്നു കരുതി അതു ലാഭിക്കാന്‍ വേണ്ടിയാണ് ഈ തൊലിയുരിച്ചില്‍ നടത്തുന്നതെന്നു മനസ്സിലായി. ആളു ബുദ്ധിമാനാണല്ലോയെന്നു മനസ്സിലോര്‍ത്തു.

പുള്ളി പോയി കഴിഞ്ഞ് ഞാനും സ്വീറ്റ് കോണ്‍ വെച്ചിരിക്കുന്നതില്‍ നിന്നും ഒന്നെടുത്തു തൊലി ഇത്തിരി മാറ്റി നോക്കി. നല്ല ഫ്രഷ്. വഴിയില്‍ ചോളം ചുട്ട് കൊടുക്കുന്നവരില്‍ നിന്നും വാങ്ങുമ്പോ ഇവിടെയുള്ളവര്‍ അല്ലിയില്‍ നഖം കൊണ്ടു കുത്തി നോക്കി ടെസ്റ്റ് ചെയ്യണതു കണ്ടിട്ടുണ്ട്. അതു കൊണ്ട് ഞാനും ഒന്നു കുത്തി നോക്കി ,പാലു പോലെ ഒരു സാധനം വെളിയില്‍ വരുന്നുണ്ട്. സാധാ ചോളം കുറച്ചു കൂടി കട്ടിയിലാണിരിക്കാറ് എന്തായാലും ഞാനും രണ്ടെണ്ണം വാങ്ങി. ഒരെണ്ണത്തിന്റെ മുഴുവന്‍ പുറംതൊലി കളഞ്ഞും മറ്റേത് ഒന്നു രണ്ടു പാളി നിര്‍ത്തി കൊണ്ടും.


പിന്നെ പിറ്റേ ദിവസമാണ് കോണിന്റെ കാര്യമോര്‍ത്തത്. എന്തിനും ഏതിനും ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്യണ സ്വഭാവമുണ്ടെനിക്ക് എന്നാ പിന്നെ ഇന്നു കോണിനെ കുറിച്ചു നോക്കാമെന്നു കരുതി. ഒരു സൈറ്റ് കിട്ടി വായിച്ചു വന്നപ്പോഴാണ് മനസ്സിലായത് ഞാന്‍ കാണിച്ചത് മണ്ടത്തരമായിരുന്നെന്ന്.

സ്വീറ്റ് കോണ്‍ വാങ്ങിയാല്‍ എത്രയും പെട്ടെന്ന് പാകം ചെയ്തു കഴിക്കണമത്രേ. സ്വീറ്റ് കോണില്‍ പഞ്ചസാര അന്നജത്തിന്റെ അനുപാതം 80:20 കാണുമെന്നും പറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അനുപാതം 20:80ആയി പോവും. പറിക്കുമ്പോള്‍ മ്യദുലമായിരിക്കുന്ന അല്ലികള്‍ അന്നജത്തിന്റെ അളവു കൂടി ഓരോ നിമിഷവും കട്ടിയായി കൊണ്ടിരിക്കും.ഓടി പോയി എന്റെ കോണുകളെടുത്തു നോക്കി സംഗതി ശരി തന്നെ. ഇന്നലെ കടയില്‍ വെച്ചു കണ്ടതിനേക്കാള്‍ കട്ടിയായി കഴിഞ്ഞു, പുറത്തെ തൊലി കളഞ്ഞതിനാണ് കൂടുതല്‍ കട്ടി.

തിളച്ച വെള്ളത്തില്‍ 5 മിനിറ്റ് ഉപ്പിടാതെ പുഴുങ്ങിയെടുത്തു . (ഉപ്പ് ഇട്ടാല്‍ വേവുമ്പോ ചോളം കൂടുതല്‍ കട്ടിയാവും.)
പുഴുങ്ങിയെടുത്ത് മുകളില്‍ വെണ്ണയും തടവി കഴിഞ്ഞപ്പോഴുള്ള രുപമാണ് താഴെ.

29 comments:

  1. ...പാപ്പരാസി... said...

    chitrangalum vivaranangalum kalakki..avasana chitrathinde composition nannayi..keep it up..

  2. ശ്രീ said...

    ശ്ശൊ. ഈ ആഷചേച്ചിയുടെ ഒരു കാര്യം. കറ്റയില്‍ കാണുമ്പോ ഇതിനോട് അത്ര കൊതിയൊന്നും തോന്നാറില്ല. പക്ഷേ ഇങ്ങനെ ഫൊട്ടോയില്‍ എന്താ ഗ്ലാമര്‍!!!

    ഉം... അടുത്ത തവണ ഒന്നു വാങ്ങി നോക്കണം... അത്രയ്ക്കു ഗ്ലാമറുണ്ടോന്ന് ഒന്നറിയണമല്ലോ...
    ;)

    പിന്നേയ്, ഈ പോസ്റ്റുകള്‍ തമ്മില്‍ ഇത്രയ്ക്കു ഗ്യാപ്പ് വരുത്തുന്നത് ബിപിസി(ബൂലോക പീനല്‍ കോഡ്)2008 പ്രകാരം കുറ്റകരമാണ്‍ ട്ടോ.
    ;)

  3. അതുല്യ said...

    ഇന്നലെ ആശേ ഡിശ്ക്കവറീലു ഒരു ഫുള്‍ മണിക്കൂര്‍ എപ്പിസോഡ് ഉണ്ടായിരുന്നു, കോണിനെ പറ്റി. വയലില്‍ നിന്നു തന്നെ വലിയ ഒരു മിഷീന്‍ ഇത് കൊയ്യുന്നതും, പിന്നെ അതിന്റെ ഒരോ പ്രോസസ്സിങ് രീതിയും, വയലില്‍ നിന്ന് വെറും 25 മിനിറ്റ് കൊണ്ട്, ഫുള്‍ പ്രൊസ്സസ്സ് നടത്തി, അത് വേവിച്ച്, ഫ്രീസ് ടെസ്റ്റ് നടത്തി, പിന്നെ കാനില്‍ ആക്കി, പിന്നെ അതും റ്റെസ്റ്റ് നടത്തി 25 മിനിറ്റ് കൊണ്ട് ഷിപ്പിങ്! അതും കൂടാണ്ടേ കോണ്‍ കൊണ്ട് പ്ലാസ്റ്റിക്ക് ഉല്പന്നങളും തയ്യാറാക്കുന്നത് വിവരിച്ചിരുന്നു. ഇന്ന് വന്ന് അത് പോസ്റ്റാക്കണംന്ന് ഉം കരുതീതാണു, ഗൂഗിളില്‍ നിന്ന് എടുത്ത്. ഡിസ്ക്കവറി എപ്പിസോഡ് ഒരു റീ റ്റെലിക്കാസ്റ്റ് ആയിരുന്നുവെന്ന് അപ്പു പറയുന്നു, അതോണ്ട് ഇനീം വരും പലതവണ ആ ചാ‍നലില്‍.

    പടം കിടു.

  4. അപ്പു ആദ്യാക്ഷരി said...

    ആ അവസാന പടം കണ്ട് എനിക്ക് വായില്‍ വെള്ളം വന്നിട്ട് വയ്യാ ആഷേ.പോരാത്തതിന് വിശക്കുകയും ചെയ്യുന്നു. ഇങ്ങനെ മനുഷ്യരെ കൊതിപിടിപ്പിക്കാമോ.

    ഓ.ടോ.: ക്യാമറ സെന്‍സറിന്റെ സൈസ് എത്രയായാലെന്താ, ഫോട്ടോ എങ്ങനെയെടൂക്കുന്നു എന്നതിലും, ഫോട്ടോഗ്രാഫര്‍ക്ക് എത്ര സെന്‍സുണ്ട് എന്നതിലും ആണു കാര്യം എന്നു മനസ്സിലായില്ലേ? നല്ല ചിത്രങ്ങള്‍, നല്ല വിവരണവും. കീപ്പിറ്റപ്പ്.

  5. കരീം മാഷ്‌ said...

    ഫെണ്ടാസ്റ്റിക്....!

  6. sreeni sreedharan said...

    കിടിലന്‍ ചിത്രങ്ങള്‍!!!
    കൂടുതല്‍ ഇഷ്ടമായത് ആദ്യത്തേത്.

  7. ദിലീപ് വിശ്വനാഥ് said...

    ആ പടങ്ങളുടെ കോമ്പോസിഷന്‍ കലക്കി.
    വിവരണം തീരെ മോശമായില്ല.

  8. ശ്രീലാല്‍ said...

    ബൂട്ടിഫുള്‍... 3 - 4 പടങ്ങള്‍ക്ക് ക്ലാപ്പ് രണ്ടു വീതം.. :)

  9. ശെഫി said...

    നല്ല ചുറു ചുറുക്കുള്ള പടങള്

  10. അഭിലാഷങ്ങള്‍ said...

    എല്ലാ ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു.

    :-)

  11. തമനു said...

    ഈ ഫോ‍ട്ടോ തന്നെയല്ലേ ഹൈദ്രബാദില്‍ വന്നാല്‍ വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് കാണിച്ച പേളിന്റെ ഫോട്ടോയും...?

    എന്തായാലും നന്നായി.

  12. Anonymous said...

    എന്തിനും ഏതിനും ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്യണ സ്വഭാവമുണ്ടെനിക്ക് ....
    ഹ ഹ
    കഴിഞ്ഞ ദിവസം ചാറ്റ് ചെയ്തപ്പൊ സതീഷ് പറഞ്ഞതും ഇതും തന്നെ , വീടിന്റെ ചാവി കാണാതെ പോയിട്ട് ആഷ അത് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചൂന്ന്:):)
    ഫോട്ടംസ് കലക്കീന്ന് പറേണ്ടതില്ലല്ലൊ അല്ലേ?

  13. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ശ്ശൊ ആഷേച്ചീ.. ഈ ചിത്രങ്ങളോക്കെ എടുത്ത് ഇവിടെ വിവരിയ്ക്കുമ്പോള്‍ അതിന്റെ ഗ്ലാമര്‍ കൂടിക്കൊണ്ടിരിയ്ക്കുകയാ കെട്ടൊ കാരണം കഴിഞ്ഞ രണ്ട് പോസ്റ്റുകളിലെ ആ മൊട്ടപൊട്ടിയ്ക്കലും പിന്നെ കേക്ക് ഉണ്ടാ‍ക്കലും കഴിഞ്ഞ് ദാ ഇപ്പൊ ചോളം അതെ ഇതൊക്കെ ഒരു പോസ്റ്റാക്കാന്‍ ഇത്രയും താമസം., എന്താ

  14. Sreejith K. said...

    തമ്മില്‍ മത്സരിക്കുന്ന വിവരണവും ചിത്രങ്ങളും. കലക്കി ആശേ ഈ പോസ്റ്റ്.

  15. ഏ.ആര്‍. നജീം said...

    ഇന്നലെ ഒരു ബ്ലോഗര്‍ ജീടാക്കില്‍ ഒരു കടങ്കഥ ചോദിച്ചു ഇന്ന് ഉത്തരം കൊടുക്കണമെന്ന് പറഞ്ഞ്. ചോദ്യം ഇതായിരുന്നു....

    "കടയില്‍ നിന്നും വാങ്ങി പുറത്തുള്ള ഭാഗം കളഞ്ഞ് പാചകം ചെയ്തു കഴിഞ്ഞ് പിന്നെ പുറത്തുള്ള ഭാഗം കഴിച്ച് അകത്തുള്ള ഭാഗം കളയും " എന്താണെന്ന്.. ഭാഗ്യം ഇത് കണ്ടപ്പോഴല്ലേ സംഭവം മനസ്സിലായത് ഇതാണ് ആ സാധനമെന്ന്...

    ങാ..പറയാന്‍ വന്നത്. ശരിക്കും കൊതിപ്പിച്ച ചിത്രങ്ങള്‍.. ഇവിടെ KFC യില്‍ വില്‍ക്കുന്നുണ്ട് പക്ഷേ ഒരിക്കല്‍ പോലും കഴിക്കണം എന്ന് തോന്നിയിട്ടില്ല :)

  16. പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഇങ്ങനൊരു അബദ്ധം പറ്റീട്ട് മിണ്ടാതിരിക്കുകാരുന്നു ഞാന്‍. അപ്പ താണല്ലേ കാര്യം.

  17. മുസ്തഫ|musthapha said...

    ആ അവസാന പടത്തില്‍, മുട്ടയുടെ മഞ്ഞക്കുരുക്കള്‍ എങ്ങിനെ ഇത്രയും വിദഗ്ദമായി നൂലില്‍ കൊരുത്തു... :)

  18. Rasheed Chalil said...

    ഞങ്ങളുടെ നാട്ടിന്‍പുറത്ത് ഇതിന് കമ്പം എന്നാ പറയുക. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇത് പുഴുങ്ങി കഷ്ണങ്ങളാക്കി വെച്ചത് വാങ്ങി തിന്നുമായിരുന്നു...


    ചിത്രങ്ങളല്ലാം സൂപ്പര്‍...

  19. ഡോക്ടര്‍ said...

    ചേച്ചി ...ഫോട്ടോ വേണ്ടായിരുന്നു ...ഇപ്പൊ കൊതിയാവ്നു ...ഇപ്പൊ തന്നെ പോയി കഴിച്ചു വരാം ..

  20. Anonymous said...

    അപ്പുമാഷ് പറഞ്ഞതിന് ഒരു കയ്യൊപ്പ്. കിടുപടംസ്.

  21. ഹരിശ്രീ said...

    മനോഹരമായ ചിത്രങ്ങള്‍...

  22. Kariryachan said...

    ഞെട്ടി .. ഞാന്‍ ശരിക്കും ഞെട്ടി.. ഇത്രയും കഷ്ടപ്പെട്ടു ചിത്രങ്ങള്‍ എടുത്തു പോസ്റ്റ് ചെയ്തല്ലോ. ഞാന്‍ അതു കഴിക്കുന്ന ഒരു ഫോട്ടോ കൂടെ പ്രതീക്ഷിച്ചു ..ഹ ഹ ഹ ...

  23. മഴത്തുള്ളി said...

    ഓഹ്, ഇതിപ്പോള്‍ കാണുന്നു. നല്ല രസകരമായ ചിത്രങ്ങളും വിവരണവും. എന്നാലും ആ മുട്ടയുടെ മഞ്ഞക്കരു ! ഇതെങ്ങനെ ശരിയാക്കി?

    പിന്നെ ചോളം പലവിധം ഉണ്ടാകും അല്ലേ? ഇവിടെ വഴിയരികില്‍ ചോളം തീക്കനലില്‍ ചുട്ടുകൊടുക്കുന്നത് കാണാറുണ്ട്. ആ ചോളവും ഇതും തമ്മില്‍ അജഗജാന്തരം അവയുടെ ഭംഗിയില്‍. ;)

  24. ചീര I Cheera said...

    ആഷേ,
    ചോളം എന്തുകൊണ്ടോ എനിയ്ക്കത്ര ഇഷ്ടം പോരാ.
    ഇവിടെ ഒരാളുണ്ടേ, അന്നജോം പ്രോട്ടീനും ഒക്കെ നോക്കി പോഷകങ്ങള്‍ അടങ്ങിയ ലളിതമായ ആഹാരരീതി എങ്ങനെയൊക്കെ ഉണ്ടാക്കിയെടുക്കാം എന്നും നോക്കി കൊണ്ട്.
    ഇത് മൂപ്പര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റിയൊരു പോസ്റ്റ് തന്നെയായി!

  25. നിരക്ഷരൻ said...

    ശ്രീ പറഞ്ഞതുപോലെ പടങ്ങള്‍ക്ക് എന്താ ഒരു ഗ്ലാമറ്
    :) :) പോസ്റ്റ് നന്നായി.

  26. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: കാണാന്‍ കൊള്ളാം എന്നാലും ഒരു ചീഞ്ഞ മണാ... അതു പോവാന്‍ എന്നാ വഴി?

  27. [ nardnahc hsemus ] said...

    അതി അതി അതി മനോഹരം!

  28. ആഷ | Asha said...

    പാപ്പരാസി, ഒരു ഫോട്ടോഗ്രാഫറില്‍ നിന്നും അങ്ങനെ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്.

    ശ്രീ, സാധാരണ കോണല്ലാ ശ്രീ സ്വീറ്റ് കോണാണിത്. ഇതു ഫ്രഷാണെങ്കില്‍ നേരിട്ട് കാണാന്‍ നല്ല ഗ്ലാമറാണ്. അതല്ലേ ഞാന്‍ വീണു പോയത്. ഗ്യാപ്പ് വരുത്താതിരിക്കാന്‍ നോക്കാം. എല്ലാം മൂഡനുസരിച്ചിരിക്കുമെന്ന് മാത്രം. :)

    അതുല്യേച്ചി, ആ പരിപാടി ഒന്നു കാണണമെന്ന് വളരെ ആഗ്രഹമുണ്ട്. ഇനിയെപ്പോ വരുമോയെന്തോ :(

    അപ്പു, ഹ ഹ

    കരീം മാഷ്, നന്ദി

    പച്ചാളം, ഉം ഉം എങ്ങനെ അതു കൂടുതലിഷ്ടായീന്ന് എനിക്കറിയാം. പച്ചാളത്തിനു പിന്നെ പച്ചയല്ലേ കൂടുതല്‍ പിടിക്കൂ.

    വാല്‍മീകി, വിവരണം ഇനിയും ശരിയാവാനുണ്ടല്ലേ :)

    ശ്രീലാല്‍, ക്ലാപ്പുകള്‍ക്ക് നന്ദി:)

    ശെഫി, നന്ദി

    അഭിലാഷ്, നന്ദി

    തമനു, അതന്നേ. അപ്പോ ഹൈദ്രാബാദിന് എന്നെങ്കിലും വരികയാണെങ്കില്‍ കോണ്‍ വാങ്ങി പുഴുങ്ങി തരുന്നതായിരിക്കും. പേളിനു പകരം കോര്‍ത്ത് കഴുത്തിലിടാം വേണമെങ്കില്‍.

    അലക്സ്, ഹോ എന്തൊരു തമാശ!

    സജി, ചുമ്മാ ഒരു പണിമില്ലാത്തത് കൊണ്ട് താമസം :)

    ശ്രീജിത്ത്, നന്ദി

    നജീം, അതാരാ ഈ കടംകഥ ചോദിച്ച മിടുക്കന്‍/മിടുക്കി? കൊള്ളാമല്ലോ

    പ്രിയേ, അതു തന്നെ കാര്യം. പിന്നെ ഞാന്‍ പല പ്രാവശ്യം ആ കടയില്‍ പോയെങ്കിലും അന്നു കിട്ടിയത്രയും ഫ്രഷ് കണ്ടില്ല. :(

    അഗ്രജന്‍, ശരിക്ക് എനിക്കും അങ്ങനെ തന്നെ തോന്നി അതു കണ്ടപ്പോ :)

    ഇത്തിരിവെട്ടം, ഇവിടെയും ചുട്ട് കിട്ടാറുണ്ട് സാധാ കോണ്‍ :)

    ഡോക്ടര്‍, കഴിച്ചു എന്നു വിശ്വസിക്കുന്നു.

    ഗുപ്തന്‍, സന്തോഷമായി :)

    ഹരിശ്രീ, നന്ദി

    കറിയാച്ചന്‍, അതു വേണോ :)

    മഴത്തുള്ളി, ആ ചോളവും ഈ ചോളവും വേറെയാണ്. അതാണീ അജഗജാന്തരം.

    പി.ആര്‍, കാണിച്ചു കൊടുക്കൂ. മറ്റൊന്ന് കൂടി ഞാനൊരിക്കല്‍ പോസ്റ്റിയിരുന്നു. കപ്പലണ്ടിയേ കടലേ എന്ന പോസ്റ്റില്‍ അതും ചിലപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായേക്കും.
    http://ashaadam.blogspot.com/2007/06/blog-post.html

    നിരക്ഷരന്‍, നന്ദി

    ചാത്തന്‍സ്‌കുട്ടി, മൂക്ക് അടച്ചു പിടിച്ചാ മതി ;)

    സുമേഷ് ചന്ദ്രന്‍, നന്ദി

    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഇവിടെ വന്ന് കണ്ട് അഭിപ്രായമറിയിച്ചതിന് നന്ദി അറിയിക്കട്ടേ :)

  29. കാഡ് ഉപയോക്താവ് said...

    അഭിനന്ദിക്കാന്‍ വാക്കുകളില്ല. കിടിലന്‍ പടങ്ങള്‍!!!!