പലര്‍ക്കും അറിയാമായിരിക്കും ടിഷ്യൂപേപ്പര്‍ കൊണ്ട് പൂവുണ്ടാക്കുന്ന വിധം. എങ്കിലും ഉണ്ടാക്കാന്‍ അറിയാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടിയിത് പോസ്റ്റ് ചെയ്യുന്നു.ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന പൂവാണ്.
ആവശ്യമായ സാധനങ്ങള്‍
റ്റൊയിലറ്റ് ടിഷ്യൂ
കമ്പി
കത്രിക
പച്ച ഫ്ലോറിസ്റ്റ് ടേപ്പ്
റ്റൊയിലറ്റ് ടിഷ്യൂ തന്നെ വേണമെന്ന് നിര്‍ബന്ധമെന്നുമില്ല. ചതുരത്തില്‍ കിട്ടുന്ന ടിഷ്യൂപേപ്പറും ഉപയോഗിക്കാം.എങ്കിലും എന്റെ അനുഭവത്തില്‍ റ്റൊയിലറ്റ് ടിഷ്യൂ കൊണ്ടുണ്ടാക്കുന്ന പൂവിനാണ് ഭംഗി കൂടുതല്‍.
12 മുതല്‍ 15സെ.മീ. നീളത്തില്‍ പേപ്പര്‍ മുറിച്ചെടുക്കുക.പൂവിന് എത്ര മാത്രം ഇതളുകള്‍ വേണമെന്നതിനനുസരിച്ച് 4 മുതല്‍ എത്ര ലെയര്‍ വേണമോ അത്രയും ഒരേ നീളത്തില്‍ മുറിച്ച് ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വെയ്ക്കുക.
നിങ്ങള്‍ക്ക് പൂവിന് അധികം വലിപ്പം വേണ്ടെങ്കില്‍ പേപ്പറിന്റെ വീതി കുറയ്ക്കുക.
ഇനി ഈ ചിത്രത്തില്‍ കാണുന്ന പോലെ മടക്കുക.
ഇങ്ങനെ നടുക്ക് കമ്പി കൊണ്ട് ചുറ്റി കെട്ടുക.
വശങ്ങളിലേക്ക് വിടര്‍ത്തി വ്യത്താക്യതിയിലാക്കുക.
ഒരോ ലേയറും ശ്രദ്ധയോടെ മുകളിലേക്ക് ഉയര്‍ത്തുക.
എല്ലാ ലെയറും വിടര്‍ത്തി കഴിയുമ്പോള്‍ അത് പൂവിന്റെ രൂപം പ്രാപിച്ചു കഴിഞ്ഞു. ഇനി എവിടെയെങ്കിലും പേപ്പര്‍ അധികമായി പൊങ്ങി നില്‍ക്കയാണെന്നു തോന്നുകയാണെങ്കില്‍ ഒന്നു കത്രിച്ച് നിരപ്പാക്കുക.
കമ്പിയില്‍ ടേപ്പ് ചുറ്റുക. ഫ്ലോറിസ്റ്റ് ടേപ്പാണെങ്കില്‍ പശയുടെ ആവശ്യമില്ല.
അല്ലെങ്കില്‍ പച്ച നിറത്തിലെ വര്‍ണ്ണകടലാസില്‍ ലേശം പശ പുരട്ടി ചുറ്റുക.
പൂവ് തയ്യാര്‍!
ഇനി നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് അറേഞ്ച് ചെയ്തു വെക്കുക.
വെള്ള നിറത്തിലെ പേപ്പര്‍ കൊണ്ടാണ് പൂവുണ്ടാക്കുന്നതെങ്കില്‍ പിങ്കോ വയലറ്റോ മറ്റേതെങ്കിലും നിറത്തിലെയോ സ്ക്കെച്ച് പേന കൊണ്ടു പൂവുണ്ടാക്കിയ ശേഷം മുകളില്‍ വരഞ്ഞാല്‍ രണ്ടു നിറം ഇടകലര്‍ന്ന പൂവുണ്ടാക്കാം.
Monday, March 19, 2007
ടിഷ്യൂപേപ്പര്‍ കൊണ്ട് പൂവ്
Subscribe to:
Post Comments (Atom)
23 comments:
ടിഷ്യൂപേപ്പര്‍ കൊണ്ട് പൂവുണ്ടാക്കുന്ന വിധം
പുതിയ പോസ്റ്റ്.
Entheluppaa inganey poovundaakkaan! thanks Asha'adam :)
വളരെ നല്ല ഉദ്യമം, കൂടുതല്‍ കരകൌശല വിദ്യകള്‍ പകര്‍ന്നുനല്‍കുമെന്നു വിശ്വസിക്കട്ടെ!
അനുമോദനങ്ങള്‍..
Wonderful!!!
O.TO:അവസാന ചിത്രത്തില്‍ കാണുന്ന ഐസ്ക്രീം സ്റ്റിക്കുകള്‍ !!!
ആന്റിയാണൊ ഇത്രേം ഐസ് ക്രീമൊക്കെ കഴിച്ചത്?!!!
ഫന്റാസ്റ്റിക്. നല്ല എളുപ്പവും മനോഹരവും. ഉണ്ടാക്കി നോക്കട്ടെ. ഇത്തരം നുറുങ്ങുകള്‍ തുടരുമല്ലോ.
ബ്യൂട്ടിഫുള്‍.. ഇങ്ങനെ ഒഴിവുനേരങ്ങള്‍ ഉപയോഗപ്രദമാക്കാം അല്ലെ...
നല്ല ഭംഗി , അടുത്ത് കിട്ടുന്ന അവധിക്ക് തന്നെ വേണ്ട സാധനങ്ങള്‍ വാങ്ങി ഉണ്ടാക്കുന്നതായിരിക്കും, അതെയ് നല്ല ബുക്ക് മാര്‍ക്ക് ഉണ്ടാക്കാനുള്ള എന്തെങ്കിലും ഐഡിയ പറഞ്ഞു തര്വൊ? എനിക്ക് കൊളുത്തി വയ്ക്കണ ടൈപ്പ് വേണം, അല്ലെങ്കില്‍ ഒരു സൈഡില്‍ കാന്തവും അപ്പുറത്തെ വശത്ത് പേപ്പര്‍ ക്ലിപ്പും, ആത്യന്തിക ലക്ഷ്യം അത് എടുത്ത് മാറ്റണവരെ അവിടെയിരിക്കണം :)
മറുപടി പ്രതീക്ഷിക്കുന്നു.
-പാര്‍വതി.
ആഷേ.. വളരെ നന്നായി. ഇനി അടുത്ത item ഏതാണ്...
കൊടുകൈ....മനോഹരം.
നന്ദി .പഠിപ്പിച്ചു തന്നതിന്.
വീട്ടില്‍ പോയി ഉണ്ടാക്കി നോക്കട്ടെ :)
ടിഷ്യൂ പേപ്പര്‍ കൊണ്ട് ഉണ്ടാക്കി നോക്കിയിട്ടില്ലായിരുന്നു, പക്ഷേ പ്ലാസ്റ്റിക്ക് കൂടുകൊണ്ടും ഇങ്ങനെ ഉണ്ടാക്കാം.
ഇതുപോലെ ഉള്ള കരകൌശലങ്ങള്‍ ഇനിയും ഇടൂ. :)
ചേച്ചിക്കുട്ടി, തിരിച്ചും ഒരു നന്ദി ഇവിടെ ഓടി വന്നതിന്
ശിശു,വക്കാരിമഷ്ടാ,തുടരാമെന്നു വിചാരിക്കുന്നു.
കുസ്യതികുടുക്കേ,പിന്നല്ലാണ്ട് :D
സാജന്‍, അതെ
പാര്‍വതി, ഇതൊന്നു നോക്കൂ
http://jas.familyfun.go.com/arts-and-crafts?page=CraftDisplay&craftid=10718 കാന്തം പിടിപ്പിക്കണതൊന്നും അറിയില്ലാ. ഇത് പ്രയോജനപ്പെട്ടെങ്കില്‍ പറയൂ ഇല്ലേ നമുക്ക് വേറെ നോക്കാം.
അപ്പോ ഉടനെ തന്നെ ഉണ്ടാക്കിക്കോളൂ. :)
കലചേച്ചി, അടുത്തത് അങ്ങനെ പ്ലാന്‍ ചെയ്തിട്ടൊന്നുമില്ല. എല്ലാം മൂഡനുസരിച്ചാണ്. വരുന്നേടത്തു വെച്ച് കാണാം.:)
അപ്പു, കൈ തന്നിരിക്കുന്നു :)
മുല്ലപ്പൂ, ശരീട്ടോ :)
ബിന്ദു, പ്ലാസ്റ്റിക്ക് കവറു കൊണ്ടുള്ള പൂവിനേക്കാള്‍ എനിക്കിഷ്ടം ഇതാണ്. തീര്‍ച്ചയായും ഇടണമെന്നു വിചാരിക്കുന്നു. :)
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടു എന്നറിയുന്നതിലും വലിയ സന്തോഷം എനിക്കു വേറെയില്ല.
ഇത്തരം നുറുങ്ങുകള്‍ ഇഷ്ടമാണു്. പ്രൊഫയിലിലെ കൈവിരുതു കണ്ടു ഞാന്‍ ശങ്കിച്ചിരുന്നു. നല്ല ഉദ്യമം.:)
വളരെ നല്ല ഉദ്യമം..ഒരു പാടിഷ്ടമായി..ഇത്തരം കരകൌശല നുറുങ്ങുകള്‍ ഇനിയും പോരട്ടെ
ആശംസകള്‍
ക്യൂട്ട്!!!!!!!!!
കുട്ട്യോള്‍ക്ക് കാണിച്ചുകൊടുക്കാന്‍ എന്റെ വകയും ഒരെണ്ണം ആയി :) താങ്ക്സ് ട്ടാ...
ഇനിയും എന്തൊക്കെ വിദ്യകളുണ്ട് ഈ പെണ്ണിന്റെ കയ്യില്‍!! ഒരു കേക്ക് ഉണ്ടാക്കാന്‍ പറഞ്ഞു തന്നതു തന്നെ ഇതുവരെ ചെയ്തില്ല. ഇതെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടെ. :)
നന്ദി വേണുചേട്ടാ, അലിഫ് :)
സ്വാര്‍ത്ഥന്‍,
കുട്ടികള്‍ക്ക് ഇമ്മാതിരി പരിപാടികള്‍ ഒത്തിരി ഇഷ്ടാവൂന്നു മാത്രമല്ലാ സ്വയം ചെയ്ത് പ്രദര്‍ശിപ്പിക്കുമ്പോ അഭിമാനവും ആവും. അവര്‍ക്കു ചെയ്യാനും എളുപ്പം പിന്നെ ചിലവും കുറവ്.
ബിക്കൂസ്, ഇതുവരെ കേക്കുണ്ടാക്കിയില്ലേ പെണ്‍കൊച്ചേ ;)
വന്നതിനും വായിച്ചതിനും നന്ദി.
ആഷേ, സൂപ്പര്‍. ഇതൊന്ന് ഉണ്ടാക്കിനോക്കിയിട്ട് കമന്റാം എന്നു കരുതി.
വെള്ളടിഷ്യൂപേപ്പര്‍കൊണ്ട് ഉണ്ടാക്കിയിട്ട് കളര്‍ ഷേഡിംഗ് അരികില്‍ കൊടുത്തപ്പോള്‍ നല്ല ഭംഗി. എന്തുകൊണ്ട് ഈ പോസ്റ്റ് നേരത്തേ ഇട്ടില്ല? വേഗം പോരട്ടെ അടുത്തത്. പിന്നെ ബിരിയാണികുട്ടിക്ക് പറഞ്ഞുകൊടുത്ത കേക്കിന്റെ റെസിപ്പിയും. ഞങ്ങളും ഉണ്ടാക്കി കഴിക്കട്ടേന്നേ.
ആഹാ ശാലിനി ഉണ്ടാക്കിയോ? സന്തോഷം.
വെള്ള ടിഷ്യൂ എന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല അതാ പടമിടാഞ്ഞേ. :(
കേക്ക് ഞാന്‍ എന്നെങ്കിലും പോസ്റ്റ് ചെയ്യാട്ടോ.
മനോഹരം.
നന്ദി കെ എം എഫ് :)
ഇതിന്നാ കണ്ടെ,സൂപ്പര്‍! ഇനിപ്പൊ ഇതൊന്ന് പരീക്ഷിയ്ക്കാതെ എനിക്ക് ഉറക്കോം വരില്ലല്ലോ ഈശ്വരാ... :)
ധൈര്യായി പരീക്ഷിക്കൂ നിമിഷ
അധികം ചിലവൊന്നുമില്ലല്ലോ
Post a Comment