Tuesday, March 13, 2007

തിരിച്ചുവരവ്

ദാ വിരുന്നു പോയ എന്റെ അയല്‍ക്കാര്‍ തിരികെയെത്തി തുടങ്ങീട്ടോ.
പഴയ കൂടൊക്കെ ഒന്നു മിനുക്കി അവര്‍ താമസം തുടങ്ങി.

ഇന്നലെ നോക്കീപ്പോ കൂട്ടില്‍ ഒരു കുഞ്ഞു നീലമുട്ട.ഇനിയാ കുഞ്ഞതിഥി പുറത്തു വരുന്നതിനായുള്ള കാത്തിരിപ്പിന്റെ ദിനങ്ങള്‍.
ഇവരുടെ ലോകത്തിലെ വിശേഷങ്ങളും കാഴ്ചകളുമായ് ഞാന്‍ ഇനിയും വരും.

35 comments:

 1. ആഷ said...

  എന്റെ കുഞ്ഞുലോകത്തിലെ വിശേഷങ്ങളും കാഴ്ചകളുമായി ഞാനും ഈ ബൂലോകത്തില്‍...

  എന്റെ കന്നി പോസ്റ്റ്.

 2. ഇത്തിരിവെട്ടം said...

  ആഷ... അവരുടെ കാത്തിന്റെ കൌതുകം കാണാനാവുന്ന ചിത്രം.

  സ്വാഗതം കെട്ടോ.

 3. സു | Su said...

  സ്വാഗതം :)

 4. ഇത്തിരിവെട്ടം said...

  അക്ഷര പിശാച് :

  ആഷ... അവരുടെ കാത്തിരിപ്പിന്റെ കൌതുകം കാണാനാവുന്ന ചിത്രം

 5. KANNURAN - കണ്ണൂരാന്‍ said...

  സ്വാഗതം, ഫോട്ടോകള്‍ മാതമല്ല, എല്ലാം പോരട്ടെ!!!!

 6. Sul | സുല്‍ said...

  ആഷാ സ്വാഗതം. നല്ല പടങ്ങള്‍. കൂടുതല്‍ കൊണ്ട് വരുമല്ലോ?

  (ഓടോ : ആഷയാണോ ആശയാണോ നല്ലത്?)

  -സുല്‍

 7. പച്ചാളം : pachalam said...

  പുതിയ ബ്ലോഗ്ഗര്‍ക്ക് സുസ്വാഗതം.
  പോസ്റ്റുകള്‍ ഓരോന്നായി പോരട്ടെ...

  (സുല്ലേ, ദോശയാണ് എനിക്കിഷ്ടം ;)

 8. Peelikkutty!!!!! said...

  വിശേഷങ്ങളൊക്കെ ഇനിയും‌ പങ്കുവയ്ക്കൂ:)


  ഓ.ടൊ.
  ദോശ തിന്നാനാശിച്ച മീശക്കാരനെ ഇപ്പം പിടികിട്ടി:)

 9. Mullappoo || മുല്ലപ്പൂ said...

  സ്വാഗതം.
  കൌതുകമുണര്‍ത്തും ചിത്രങ്ങള്‍.

 10. ശ്രീജിത്ത്‌ കെ said...

  കലക്കന്‍ ഒന്നാം പോസ്റ്റ് ആശേ. ചിത്രങ്ങള്‍ നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.

  പറയാന്‍ മറന്നു. മലയാളം ബ്ലോഗിങ്ങിലേയ്ക്ക് സ്വാഗതം.

 11. sandoz said...

  ആശേ..കലക്കന്‍ പൂശ്‌ ആണല്ലോ......അങ്ങനെ ആല്ലാലേ....
  ആഷേ...കലക്കന്‍ പൂഷ്‌ ആണല്ലോ......

  സ്വാഗതം...ബൂലോഗത്തേക്ക്‌...

 12. സ്വപ്നാടകന്‍ said...

  സ്വാഗതം! കന്നി പോസ്റ്റ് നന്നായിരിക്കുന്നു.. ആശംസകളോടെ...

 13. ദേവരാഗം said...

  ഈ കൊറ്റില്ലം വീടിനടുത്താനോ ആഷാ? അങ്ങനെ ആണെങ്കില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുമ്പോള്‍ ഒരു അസ്സല്‍ സീന്‍ കാണാന്‍ പറ്റുമല്ലോ- അമ്മക്കൊക്കും അച്ഛന്‍ കൊക്കും കൂടി കൊച്ചു കമ്പും ഇലയും ഒക്കെ എടുത്തെറിഞ്ഞ്‌ കുഞ്ഞിക്കൊക്കിനെ ചാടുന്ന മീനിനെ പിടിക്കാന്‍ ട്രെയിന്‍ ചെയൂന്ന രംഗം.

 14. kumar © said...

  നീല്‍ മുട്ട വിരിയുന്നതും കാത്തിരിക്കുന്നു.

  ഓര്‍മ്മയില്‍ വന്നത് : പത്മരാജന്‍ തന്റെ തിരക്കഥാ സമാഹാരത്തിന്റെ ആമുഖത്തില്‍ എഴുതിയിരുന്നു, തിരുവനന്തപുരത്ത് വേളിയിലെ യൂത്ത് ഹോസ്റ്റലില്‍ എതോ തിരക്കഥ എഴുതാനിരുന്നപ്പോള്‍ അവിടുത്തെ പരിചാരകന്‍ ഒരു മുട്ട കൊണ്ടുവന്നത്. അതില്‍ തെളിഞ്ഞു കാണാനായ നീല ഞരമ്പുകളെക്കുറിച്ച്. അതിന്റെ ഉള്ളില്‍ പത്തി താഴ്ത്തി മയങ്ങുന്ന നാഗത്തെ കുറിച്ച്.
  അടുത്ത പറമ്പിലെ നാഗത്തറയെ കുറിച്ച്.

  ഇതൊക്കെ ഇപ്പോള്‍ ഞാന്‍ പണ്ടുവായിച്ച ഓര്‍മ്മയില്‍ നിന്നും കുറിക്കുന്നതാണ്. അപ്പടിയാവണം എന്നില്ല.

 15. kumar © said...

  ഒന്നു മറന്നു. നന്നായിട്ടുണ്ട്. ഇന്ററസിങ്!

 16. അഗ്രജന്‍ said...

  ആഷ, കന്നി പോസ്റ്റ് തന്നെ രസകരം - നന്നായിരിക്കുന്നു.

  ബൂലോഗത്തേക്കെ സ്വാഗതം :))

 17. ബിരിയാണിക്കുട്ടി said...

  ആഹ!! ഗുഡ് ഗേള്‍. :)

  കമന്റുകളടിച്ച് കറങ്ങി നടന്നിരുന്ന ആഷയ്ക്ക് അങ്ങനെയൊരു ബ്ലോഗ് കൂടാരമായി. ഹൈദരാബാദിലെ അര ബ്ലോഗര്‍ മുഴുബ്ലോഗറായി.

 18. സതീശ് മാക്കോത്ത് | sathees makkoth said...

  പുതിയ അവതാരത്തിന് സ്വാഗതം.
  ഈ പറയുന്ന ഗുണങ്ങളൊക്കെ ഉണ്ടോ എന്ന ഒരു സന്ദേഹം!
  :)

 19. വേണു venu said...

  നല്ല ചിത്രങ്ങള്‍‍.കുഞ്ഞുങ്ങളുടെ ചിത്രങ്ങളും പോരട്ടേ.:)
  സ്വാഗതം.

 20. ആഷ said...

  ഇത്തിരിവെട്ടം,
  കന്നി പോസ്റ്റിന്റെ കന്നി കമന്റിനു പെരുത്ത നന്ദി.
  ഇവരെ നോക്കിയിരിക്കുന്നത് തന്നെ രസകരമാണ്.

  കണ്ണൂരാന്‍,
  നന്ദി
  ഫോട്ടോകള്‍ മാതമല്ല, എല്ലാം പോരട്ടെ!!!!
  അതെന്തര് ഈ എല്ലാം?
  സുല്‍,
  തീര്‍ച്ചയായും കൊണ്ടു വരും.
  ആഷ തന്നെ നല്ലത് കാരണം അതാണ് എന്റെ പേര്. :)
  പച്ചാളം,
  അനുഗ്രഹം വേണം കേട്ടോ പടം പിടിക്കാന്‍.
  പീലിക്കുട്ടി,
  തീര്‍ച്ചയായും :)
  മുല്ലപ്പൂ,ശ്രീജിത്ത്,സാന്‍‌റ്റോസ്, സ്വപ്നാടകന്‍,അഗ്രജന്‍, സു,
  താങ്കൂ സോ മച്ച് :)

  ദേവരാഗം - ഞങ്ങളുടെ പിന്നാമ്പുറത്ത് തന്നെ ഈ കൊറ്റില്ലങ്ങള്‍. ഒന്നല്ല അനവധിയുണ്ട്. ഇപ്പോ ഒരു ചെറിയ സംഘമേ എത്തിയിട്ടുള്ളു. ഇനി വരും ദിവസങ്ങളില്‍ മുന്‍‌വശത്തുള്ള മരങ്ങളില്‍ അന്തിയുറങ്ങാനെത്തുന്നവരെ കൊണ്ടു നിറയും.മുന്‍പത്തെ ഞങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ഒരു മീറ്റര്‍ മാത്രം ദൂരത്തായിരുന്നു മൂന്ന് കുടും‌ബങ്ങള്‍. പക്ഷേ അന്നു ഈ പടം പിടിക്കല്‍ യന്ത്രം കൈവശമുണ്ടായിരുന്നില്ല. ഈപ്രാവശ്യം കഴിവതും എല്ലാ സ്റ്റേജും പകര്‍ത്തിയെടുക്കണമെന്ന് വിചാരിക്കുന്നു.
  കുമാര്‍,
  ഞാന്‍ പാമ്പിന്റെ മുട്ട കണ്ടിട്ടില്ല. അതിനുള്ളില്‍ നീലനിറം കാണാന്‍ പറ്റൂവോ?

  ബിക്കൂസ്,
  അങ്ങനെ അരവട്ടു മൂത്ത് മുഴു വട്ടായി :))
  അപ്പോ ഇനി എനിക്കു കലപില കൂട്ടാല്ലോ അല്ലേ?

  വേണുചേട്ടാ മുട്ട വിരിയട്ടെ ഞാന്‍ കുഞ്ഞുങ്ങളുടെയും പടം പോസ്റ്റ് ചെയ്യാം എല്ലാര്‍ക്കും ഒരിക്കല്‍ കൂടി എന്റെ സ്നേഹം നിറഞ്ഞ നന്ദി.

  സതീശ് കാക്കോത്തി സോറി മാക്കോത്തീ അസൂയക്ക് മരുന്നു കണ്ടുപിടിച്ചിട്ടില്ല അല്ലേ അല്പം വാങ്ങി തരാരുന്നു. ;)

 21. അപ്പു said...

  ആശേ... സ്വാഗതം.
  നല്ല പടങ്ങള്‍. മുട്ട വിരിഞ്ഞാലുടന്‍ ഒരു ഫോട്ടോ പോസ്റ്റിയേക്കുക. (സതീശാ... എന്താ പ്രശ്നം?)

 22. വിചാരം said...

  നല്ലചിത്രങ്ങള്‍
  നല്ല ചിന്തകള്‍
  നല്ല നിരീക്ഷണം
  നല്ല മനസ്സ്

 23. renjith said...

  rprenjith84asha chechi super enikkishtapettu
  kalakkan photos
  athupole thanne nalla sahithyavum koodiyayappol superb

 24. ആഷ said...

  അപ്പു,വിചാരം, രഞ്ജിത്ത്,
  വളരെ സന്തോഷം വന്നതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും. :)
  മുട്ട വിരിയട്ടെ ഞാന്‍ ഫോട്ടോ പോസ്റ്റ് ചെയ്യാം.
  അപ്പു, സതീശന്റെ പ്രശ്നം- കെട്ടിയോളൊടുള്ള കുശുമ്പ്. :))

 25. Sul | സുല്‍ said...

  ആഷക്ക് ആശ ആഷയെന്ന പേരിനോടെങ്കില്‍
  ആഷയെ ആശയാക്കാനുള്ള എന്റെ ആശ മോശമല്ലേ?
  ആഷ ആഷയായിരിക്കട്ടെ.

  -സുല്‍

 26. അപ്പു said...

  സതീശാ.....കൊള്ളാല്ലോ?

  കരീംമാഷെപ്പോലെ, സാബിയെപ്പോലെ ബ്ലോഗ്‌ ദമ്പതികളാണല്ലേ? ആശംസകള്‍!!! പോരട്ട്‌ പോരട്ടെ....!!

 27. Anonymous said...

  Welcome...

 28. കൃഷ്‌ | krish said...

  ഇടക്ക്‌ കമന്റുകളൊക്കെ ഇട്ടിരുന്ന ആഷ തന്നെയല്ലെ ഇത്‌.
  ഫോട്ടോകള്‍ നന്നായിട്ടുണ്ട്‌ ട്ടോ.

 29. ആഷ said...

  നന്ദി കാളിയന്‍.
  അതേ കൃഷ്‌ ഞാന്‍ തന്നെ :)

 30. മഴത്തുള്ളി said...

  ആഷ, അതുശരി കുറെ നാളായി ബ്ലോഗില്‍ പോസ്റ്റിടാന്‍ കറങ്ങുന്നതു കണ്ടിരുന്നു. ഇപ്പോഴാണ് മനസ്സിലായത് സതീശ് കാക്കോത്തി, ഹെയ് മാക്കോത്തിയുടെ ഭാര്യ ആണെന്ന്. ഇന്നാണ് ഈ പോസ്റ്റ് കണ്ടതും. ഇനിയും പോരട്ടെ ചിത്രങ്ങള്‍, പിന്നെ ഈ മരത്തിന്റെ മണ്ടയില്‍ കയറി പടമെടുത്തത് ആഷയോ സതീശോ?

 31. Kala said...

  ആഷേ ഈ ബ്ലോഗ് ഇപ്പോഴാണു കണ്ടത്. കൊറ്റികള്‍ എത്തിയല്ലേ.നന്നയിരിക്കുന്നു

 32. ആഷ said...

  മഴത്തുള്ളി, സംശയമെന്ത് മരത്തില്‍ വലിഞ്ഞു കേറിയതും ഫോട്ടോയെടുത്തതും ഞാന്‍ തന്നെ. :)
  കല, കൊറ്റികള്‍ എത്തി കഴിഞ്ഞു.

  രണ്ടാള്‍ക്കും നന്ദി.

 33. കാപ്പിലാന്‍ said...

  നല്ല കിളിപ്പടങ്ങള്‍ ആഷേ ..:)

 34. ആഷ | Asha said...

  കാപ്പിലാന്‍ ഇതൊക്കെ വന്നു കണ്ടോ
  ഇതെന്റെ കന്നി പോസ്റ്റായിരുന്നു.
  നന്ദി :)

 35. Anonymous said...

  WHY NO POSTS NOW a days where are u