ഇന്നലെ തോട്ടത്തില്‍ ഇലയുടെ പുറകില്‍ ഒളിച്ചിരിക്കുന്നൊരാളെ ഞാന്‍ കണ്ടു പിടിച്ചു. നമ്മുടെ വണ്ടത്താന്‍ ചേട്ടന്‍!എന്താ ചേട്ടന്റെ ചേല്. പക്ഷേ ചേട്ടനു ഭയങ്കര നാണം.
കുറെ നേരം വേണ്ടി വന്നു ചേട്ടനെ ഒന്നു പുറത്തു കൊണ്ടു വരാന്‍.പുറത്തു വന്നു അല്പം കഴിഞ്ഞപ്പോ ആളുടെ മട്ടാകെ മാറി.
ഞാന്‍ നോക്കീപ്പോ “ഹിയര്‍ വീ ഗോ” എന്നും പറഞ്ഞു ചേട്ടന്‍ ഒറ്റമറിച്ചില്‍. ഇനി നിങ്ങള്‍ തന്നെ കണ്ടോളൂ എന്തൊക്കെയാ വണ്ടത്താന്‍ ചേട്ടന്‍ കാട്ടിക്കൂട്ടിയതെന്നു.
Wednesday, March 28, 2007
വണ്ടത്താന്‍
Subscribe to:
Post Comments (Atom)
30 comments:
ഇന്നലെ തോട്ടത്തില്‍ ഇലയുടെ പുറകില്‍ ഒളിച്ചിരിക്കുന്നൊരാളെ ഞാന്‍ കണ്ടു പിടിച്ചു.
പുതിയ പോസ്റ്റ്
ആഷേ.. ഞാനൊരു ദുഃഖസത്യം പറയട്ടെ? ഈ ബ്ലോഗിന്റെ പേര് ഭൂമിയുടെ അവകാശികള്‍ എന്നാക്കേണ്ടിവരും.:)
നല്ല കളര്‍ഫുള്‍ ക്രിയേച്ചര്‍തന്നെ ഈ വണ്ട്.
കളര്‍ഫുള്‍ ഡ്രെസ്സിംഗ് കണ്ടിട്ടു ചേച്ചിയാണെന്നാ തോന്നുന്നെ..? ചേട്ടനാണെങ്കില്‍ ഇങ്ങനെ കണ്ണെഴുതി, ലിപ്സ്റ്റിക്കൊക്കെ ഇട്ടു, നാണിച്ചിരിക്കുമോ..
വണ്ടര്‍ഫുള്‍ വണ്ടത്താന്‍!
അംനേ, അപ്പോ കാഞ്ചീപുരം ഉടുത്ത് നിക്കുന്ന മയില്‍ ചേട്ടന്‍,ങ്രും ങ്രും സിംഹം ചേട്ടന്‍, എന്തിന് ദിവസവും മുറ്റത്ത് കാണുന്ന പേരറിയാ കിളിച്ചേട്ടന്‍... എന്ത്? ഏതേലും ജന്തുവായി ജനിച്ചാ മതിയായിരുന്നെന്നോ?;)
എന്താ ആഷേ ഇങ്ങനെ യൊക്കെ ഫോട്ടോ എടുത്തു അനിമല്‍ പ്ലാനെറ്റ് ചാനലില്‍ കയറിക്കൂടാനാണോ പ്ലാന്‍?
ഇത്ര ഭംഗിയുള്ള ആ വണ്ടിന്റെ പുറം ഒന്നു നന്നായി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു ..
എന്തായാലും.. സുന്ദരന്‍ വണ്ടത്താന്‍ :)
“വണ്ടോടിന്‍ വടിവിലെഴും നീലക്കല്ലോലകളില്‍”
ലെ വണ്ടോടിതാരിയ്ക്കും..പണ്ട് കഥകളിക്കോപ്പുണ്ടാക്കാന്‍ പച്ച വണ്ടോടുപയോഗിച്ചിരുന്നു..ഇന്ന് നല്ല പച്ച പ്ലാസ്റ്റിക് വള പൊട്ടിയ്ക്കും:)
നല്ല നോട്ടം ആഷേ
എന്തു ഭംഗി നിന്നെക്കാണാന്‍...
നാലാമത്തേതും അവസാനത്തേതും കൂടുതല്‍ ഭംഗി.
വണ്ടത്താനെ ഇഷ്ടമായി ആഷേ...
സാജന്റെ ആഗ്രഹപ്രകാരം വണ്ടത്താന്റെ പുറം കുറച്ചു കൂടി കാണാനാവുന്ന ഒരു ഫോട്ടോ കൂടി ചേര്‍ത്തിട്ടുണ്ട്.
വണ്ടത്താന്‍ ചുന്ദരന്‍ ആണല്ലോ....!
Bidu paranjathu correct. but athoru 'dukha'sathyam alla'tto. 'sundaramaaya' oru sathyam. ee blogger Hyderabad'il aayathu nannaayi. valla vana mekhalelum aarunnu thaamasam engil .... hho! orkkaan vayya! 'nthaayaalum nalla nireekshana paadavam thanney, kalpanaa-paadavavum! Cheers!!!
ആഷ.. വണ്ടത്താന്‍ സുന്ദരന്‍ തന്നെ. നന്നായിട്ടുണ്ട് ചിത്രങ്ങള്‍.
വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നവനാണിവന്‍
ഇതിപ്പോഴാണല്ലോ കണ്ടത് ആഷേ...
നന്നായിരിക്കുന്നു. നമ്മുടെ കേരളത്തിലും ഇതിനെ കണ്ടിട്ടുണ്ട്.
ഇവനാളൊരു കുറുമ്പനാണല്ലോ ? ആ തയിടിപ്പും നോട്ടവും തലകുത്തി മറച്ചിലും നല്ല രസ്സായി ട്ടോ .. ഭംഗിയുള്ള പോട്ടം .. അഭിനന്ദനങ്ങള്‍
മനോഹരമായ പടങ്ങള്‍..വണ്ടത്താനൊരു കൊച്ചു സുന്ദരന്‍ തന്നെ.
മണ്ടി നടക്കുന്ന ഈ വണ്ടിനിത്തിരി തണ്ട് കൂടുതലല്ലേന്നൊരു സംശയം (ഈ സംശയം എന്ന വാക്കിനൊരു പണ്ടാര പ്രാസമില്ലെ?)
ഇവനാരാ വണ്ട് വര്‍മ്മയോ....ഇങ്ങനെ തലകുത്തി മറിയാന്‍.....
കൊള്ളാട്ടോ...മാഷേ..........
“മണ്ടി നടക്കുന്ന ഈ വണ്ടിനിത്തിരി തണ്ട് കൂടുതലല്ലേന്നൊരു സംശയം “
കുറുമാനണ്ണാ..ഇണ്ടല്‍ ആയാലോ
അതായത്
“മണ്ടിനടക്കും വണ്ടിനൊരിത്തിരി തണ്ടേറീല്ലേന്നൊരിണ്ടല്‍“
:)
അല്ല ഈ ഇണ്ടല്‍ എന്നതിന്റെ അര്‍ത്ഥമെന്താണാവോ?
:)
Nice pictures...
എല്ലാ പാര്‍ട്ട്സും കറക്റ്റ്..സര്‍ട്ടിഫൈഡ്.!
പണ്ടൊരു ദിവസം വാഷ്ബേസിനില്‍ വന്ന് വീണ ഇവനെ ഒന്ന് പുറത്തെടുക്കാന്‍ ഒന്നു ഗുസ്തി പിടിച്ചതാ.അന്നു കണ്ടു ഇതു പോലെ ക്ലോസപ്പ്..!
ബൂലോഗ ഫോട്ടന്മാര്‍ മാര്‍ച്ചിനു പോകുമ്പോള്‍ കൊടിപിടിക്കാന്‍ ഒരു ഫോട്ടത്തി ദേ ജന്മം കൊള്ളുന്നു.
Mar 29, 2007 6:24:00 PM തീയതി ഇതാ ഈ കമന്റ്
എന്നാ കളര്‍! ലവന്മാരു നാനോ ടെക്നോളജി കൊണ്ട് പെയിന്റടിക്കുന്ന കാറുകള്‍ക്ക് ഈ ഫിനിഷ് വരുമോ? ഇട്ടത് ഞാനായിരുന്നു.
പാട്ടു ജീമെയില്‍ ഒപ്പിട്ടു കേറിയതുകൊണ്ട് ഇവിടേം ആ പ്രൊഫൈല്‍ വരുമെന്ന് അറിഞില്ല. ഈ ബീറ്റയുടെ ഓരോ...
good work...
ആദ്യം നാണിച്ചെങ്കിലെന്താ പിന്നീട് നല്ല മണി മണി പോലെ പോസ് ചെയ്തു തന്നില്ലേ?
ആഹഹ. ഗഡി എന്നാ ചുള്ളനാ ല്ലേ?
നൈസ്. നൈസ്.
ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ കൂടെ എടുക്കായിരുന്നു. ;)
fantastic....ithokke engine oppikkunnu?
പടങ്ങള്‍ എല്ലാം ഉഗ്രന്‍ .....
പിന്നെ എങ്ങനെയാണ്, kadha, ente,
mukham എന്നൊക്കെ മംഗ്ലീഷില്‍ എന്നെഴുതുന്നത് ..
ബഷീര്‍
ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു....കളര്‍ ഫുള്‍ ഫ്രെയിം ...രണ്ട് എണ്ണം ഞാന്‍ കൊണ്ടൂ പോകുന്നു.....
Post a Comment