Friday, September 21, 2007

തുമ്പിപടങ്ങള്‍ -ഭാഗം ഒന്ന്

ചില ജീവികളെ വളരെയടുത്തു കാണുമ്പോഴേ അതിന്റെ യഥാര്‍ത്ഥ ഭംഗിയറിയൂ.
ഈ തുമ്പിയെ തന്നെ നോക്കൂ. ദൂരെ നിന്നും കാണുമ്പോ വെറും കറുമ്പന്‍ പക്ഷേ അടുത്തു കണ്ടപ്പോഴല്ലേ ഇത്രയും സുന്ദരന്‍ ആണെന്നു മനസ്സിലായേ.

സൂര്യന്‍ അവന്റെ ചിറകില്‍ തീര്‍ത്ത മായാജാലം നോക്കൂ.



കണ്ടാല്‍ പാവം എന്നാല്‍ ഇവന്‍ മാംസഭോജിയാണ്. കൊതുകിനെ പിടിക്കാന്‍ ബഹുസമര്‍ത്ഥന്‍.

ഞാന്‍ ഇവന്‍ എന്നു പറയുന്നതു കേട്ടു സംശയിക്കേണ്ട ഇവന്‍ ആണു തന്നെ. പെണ്‍‌വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് അല്പം നിറവ്യത്യാസമുണ്ട്. താഴോട്ടു നോക്കൂ.

ഇതാ തുമ്പി പെണ്‍കൊടി



ഇവര്‍ Pied Paddy Skimmer എന്നറിയപ്പെടുന്നു.

തുമ്പിയെന്നല്ലാതെ ഇവരുടെ മലയാളത്തിലെ വിളിപേരു എനിക്കറിയില്ല. ഇതിന്റെ ശാസ്ത്രീയനാമം Neurothemis tullia

പെണ്‍കൊടി വെയിലു കാഞ്ഞങ്ങനിരിക്കട്ടെ. നമുക്ക് മറ്റൊരാളെ കൂടെ കാണാം. താഴെ കാണുന്നത് ഓണത്തുമ്പി(Rhyothemis variegata).


ഇത് ആണ്‍‌വര്‍ഗ്ഗത്തില്‍ പെട്ട തുമ്പിയാണ്. മുകളില്‍ കണ്ടവരെ പോലെ പെണ്‍‌വര്‍ഗ്ഗത്തിലുള്ളവരുടെ ചിറകുകള്‍ക്ക് നിറവ്യത്യാസമുണ്ട്. പക്ഷേ ഇവന്റെ ഗേള്‍ഫ്രണ്ട്സിനെ ഒന്നിനെപോലും കണ്ടുകിട്ടിയില്ല.

(തുടരണമെന്നു വിചാരിക്കുന്നു)
സാധിക്കുമെങ്കില്‍ ഫോട്ടോകള്‍ വലുതാക്കി കാണാന്‍ ശ്രമിക്കണേ.


ചേര്‍ത്തു വായിക്കാന്‍

വിഷ്ണുപ്രസാദിന്റെ തുമ്പികള്‍
തുമ്പിക്കാലം

18 comments:

  1. മഴത്തുള്ളി said...

    ഠേ.. ഠേ.. ഠേ.. തുമ്പിയെ കല്ലെറിഞ്ഞതല്ല. :)

    നല്ല ഭംഗിയുള്ള തുമ്പികള്‍. ഇനി പല നിറങ്ങളിലുള്ള വിവിധ തരം തുമ്പികളുടെ പോസ്റ്റും പ്രതീക്ഷിക്കാമോ? :)

  2. krish | കൃഷ് said...

    തുമ്പികള്‍ കൊള്ളാം. (അടുത്തതില്‍ തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുമോ അതോ വാലില്‍ നൂല്‍ കെട്ടി പറത്താന്‍ നോക്കുമോ.)

  3. കരീം മാഷ്‌ said...

    തുമ്പികള്‍ പാവങ്ങള്‍!
    പണ്ടു തുമ്പികളെകൊണ്ടു കുട്ടികള്‍ കല്ലെടുപ്പിച്ചിരുന്നു.
    ഈയിടെ നെറ്റില്‍ രണ്ടു തുമ്പികളെ ചേര്‍ത്തു ഫോട്ടോഷോപ്പില്‍ “ലൌ“ ചിഹ്നം ചിത്രീകരിച്ചിരുന്നു ഒരു വിരുതന്‍.
    ആശാജി ! ഇപ്പോള്‍ ആപ്പ് ബീ..!
    അല്ല തുമ്പീ....!



    നന്നായിട്ടുണ്ട്.
    ആ ട്രാന്‍സ്പാരന്റ് ചിറകുകള്‍ മനോഹരം.

  4. സഹയാത്രികന്‍ said...

    ആഷാ ജി... നല്ല ചിത്രങ്ങള്‍...

    തുടരുക
    :)

  5. ആഷ | Asha said...

    മഴത്തുള്ളി, ഇനിയും കുറച്ച് തുമ്പി പടങ്ങളുണ്ട്. അതു അടുത്ത പോസ്റ്റിലാവാം.

    കൃഷ്, അതിപ്പോ പറയില്ല സീക്രട്ടാ :)

    കരീം‌മാഷ്, നന്ദി :)

    സഹയാത്രികന്‍, തീര്‍ച്ചയായും. വളരെ നന്ദി :)

  6. Sethunath UN said...

    ആഷേ,

    ഒരുപാടു കണ്ടിട്ടുള്ളവ‌ര്‍... ഇപ്പോ‌ള്‍ കണ്ടകാല‌ം മ‌റക്കുകയും ചെയ്തു. പിന്നെയും കാട്ടിത്തന്നതിന് നന്‍‌റി.
    മനോഹര‌ം... പോരട്ടേ കൂടുതല്‍

  7. Vanaja said...

    ആഷ ഫോട്ടോകളെല്ലാം സൂപ്പര്‍. പക്ഷേ എനിക്ക് ഈ പോസ്റ്റില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആദ്യത്തെ ആ വാചകമാ...:):):) രണ്ടാമത്തെ വാചകം തിരിച്ചു വായിക്കണമെന്നു മാത്രം.!!

  8. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: തുമ്പികളുടെ ചിറകിന്റെ സൌന്ദര്യം പോട്ട് വലുതാക്കി നോക്കിയപ്പോള്‍ ദേഹത്ത് സ്വര്‍ണ്ണം പൂശിയതു പോലെയുണ്ട്!!!!

  9. Appu Adyakshari said...

    ആഷേ.. നന്നായിട്ടുണ്ട്. ഓണത്തുമ്പിയുടെ പടം കാണുന്നത് ആദ്യമായിട്ടാ.

  10. മെലോഡിയസ് said...

    നല്ലൊരു പോസ്റ്റ്, അതിലും നല്ല പടങ്ങള്‍ ..അടുത്തതില്‍ അതിന്റെ ഒക്കെ ഗേള്‍ഫ്രണ്ട്സിന്റെ പോട്ടം പോസ്റ്റണം ട്ടാ..

  11. Unknown said...

    Kollam... Nanayitundu.

    Shah Jahan

  12. ശ്രീ said...

    ആഷ ചേച്ചീ....
    തുമ്പിപ്പടങ്ങള്‍‌ നന്നായിരിക്കുന്നു...
    :)

  13. സാജന്‍| SAJAN said...

    തികച്ചും അഭിനന്ദനം അര്‍ഹിക്കേണ്ട പോസ്റ്റാണിത്, ഈ നിരീക്ഷണവും പടമെടുക്കലും ഒത്തിരി ഗൌരവമായി ആഷ കാണുന്നതിന്റെ ഫലം ഓരോ പോസ്റ്റിലും കണാനുണ്ട്:)

    ഓന്നിനൊന്ന് മെച്ചമാവുന്നു, കീപ് ഇറ്റ് അപ്!

  14. ആഷ | Asha said...

    നിഷ്കളങ്കന്‍, നന്ദ്രി. ആ പഴയകാലം അല്പമെങ്കിലും ഓര്‍മ്മ വന്നോ ഇതു കണ്ടപ്പോ? :)

    വനജ, അതെന്തേ വനജേ തുമ്പിയെ അടുത്തു കണ്ടപ്പോ ഭംഗിയില്ലാത്തതായി തോന്നിയോ?

    ചാത്തന്‍സ്, അതന്നേ

    അപ്പു, വിഷ്ണുമാഷിന്റെ പോസ്റ്റു വായിച്ചപ്പോഴാ അതു ഓണതുമ്പിയാണെന്നു എനിക്കു മനസ്സിലായതു തന്നെ.

    മെലോഡിയസ്, ഗേള്‍ഫ്രണ്ട്സിനൊക്കെ എന്താ ഗമ. ഇനി ഗേള്‍ഫ്രണ്ട്സിന്റെ ഫോട്ടോ വേണമെങ്കില്‍ ഞാന്‍ നാട്ടില്‍ പോവേണ്ടി വരും.

    ഷാ, ഇവിടെ വന്നതില്‍ വളരെ സന്തോഷം. ആ നന്നായിട്ടുണ്ട് എന്നുള്ളത് ഞാനൊരു അവാര്‍ഡായെടുക്കുന്നു.

    നന്ദി ശ്രീയേ

    സാജന്‍, ആ നല്ല വാക്കുകള്‍ക്കു നന്ദി.

  15. Vanaja said...

    ആഷാ, തുമ്പികളുടെയല്ല, വേറെ ചില “ ജീവികളുടെ“ കാര്യം ഓര്‍ത്തപ്പളാ ചിരി വന്നത്. :)

  16. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ചേച്ചീ സത്യായും നല്ല രസം,

    ഒന്നു ബാല്യത്തിലേയ്ക്ക് പോയിട്ടൊ.
    അതെന്താന്നാ‍യിരിക്കും അല്ലെ..?
    ആ തൊടിയിലെ തുമ്പികള്‍ക്ക് പിറകെ ഒരു തുമ്പിയായ് പാറിപ്പറന്ന ഓര്‍മ..
    കൊള്ളാട്ടൊ നല്ല ഫോട്ടൊസ്.

  17. Shooting star - ഷിഹാബ് said...

    nannaayittundu tto

  18. mmrwrites said...

    തുമ്പിപ്പെണ്ണേ വാ..വാ..
    വളരെ വൈകി ഇവിടെ വന്നു..
    പടങ്ങള്‍ ഇഷ്ടപ്പെട്ടു.