Saturday, April 14, 2007

മാതളവും പിന്നെയൊരു മോഷണവും


മാതളത്തിന്റെ പൂമൊട്ടുകള്‍
കവിയെ കൊണ്ട് “മാതളപ്പൂ പോലൊരു മാനസം ഞാനിന്നു കണ്ടു” എന്നു എഴുതിപ്പിച്ച മാതളപ്പൂ


കായായി രുപം പ്രാപിച്ചു തുടങ്ങുന്നു
മുകളിലത്തെ ചിത്രത്തിലെ അദ്ദേഹത്തെ ഒന്നു നിവര്‍ത്തിയെടുത്ത ചിത്രം


ഉള്ളിലെ അല്ലിക്ക് വെളുപ്പു നിറമുള്ള തരം മാതളങ്ങള്‍ മരത്തില്‍ഇതാ വിളഞ്ഞു പഴുത്ത രണ്ടു സുന്ദരക്കുട്ടപ്പന്മാര്‍!
അയ്യോ അതിലൊരു സുന്ദരനെ കാണ്മാനില്ല.കാണാണ്ടു പോയ സുന്ദരന്‍
വിഷുവൊക്കെയല്ലേ എല്ലാവരും ഈ സുന്ദരന്റെ ഒരോ അല്ലികള്‍ എടുത്തോളൂട്ടോ


ഇനി ഞാന്‍ തുറക്കാത്ത മറ്റേ സുന്ദരനെന്തു പറ്റിയെന്നു പറയാം
അദ്ദേഹത്തെ മേശപ്പുറത്തു വെച്ചിട്ട് ഞാനൊന്നു പുറത്തു പോയി. കാറ്റു കയറട്ടെയെന്നു കരുതി ജനല്‍ അടയ്ക്കാതെയായിരുന്നു പോയത്. രണ്ടാം നിലയായതിനാല്‍ കള്ളന്‍ പട്ടാപ്പകല്‍ ജനാല വഴി അകത്തു കയറില്ലയെന്നൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നുവെന്നു കൂട്ടിക്കോളൂ. അങ്ങനെ ഞാന്‍ പുറത്ത് പോയി തിരികെ വന്നപ്പോ കണ്ട കാഴ്ച!

തറയില്‍ നാലു മുട്ടതോട്. ഞാന്‍ പോയ ശേഷം മഴ പെയ്തിരുന്നു. കാറ്റില്‍ മുട്ട വെച്ചിരുന്ന കവര്‍ നിലത്തു വീണു പൊട്ടിയതാവും എന്നു കരുതി. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍ എന്നു തെളിയിക്കുന്ന ചില തെളിവുകള്‍ എന്റെ ശ്രദ്ധയില്‍ പെടാന്‍ തുടങ്ങി. കടിച്ചു പറിച്ച രീ‍തിയില്‍ നമ്മുടെ മറ്റേ സുന്ദരന്‍,കാല്‍ ഭാഗം രുചി നോക്കിയ മട്ടില്‍ ഒരു പാക്കറ്റ് ഹലുവാ (കേരളാ സ്റ്റോറില്‍ നിന്നും തലേദിവസം വാങ്ങിയത് )

ഞാന്‍ ഷെര്‍ലക്ക് ഹോംസ് രീതിയില്‍ അന്വേഷണം ആരംഭിച്ചു. കള്ളന്റെ കാല്പാദങ്ങള്‍ മുട്ടയില്‍ ചവിട്ടിയതിനാല്‍ തറയില്‍ പല സ്ഥലത്തും കാലടയാളങ്ങള്‍ കാണപ്പെട്ടു. പിന്നെ ആഹാര രീതി.നിരീക്ഷണവും എന്റെ കൂര്‍മ്മബുദ്ധിയും കൂടി പ്രവര്‍ത്തിച്ചപ്പോള്‍ കള്ളനെ കാണാതെ തന്നെ അത് ആരാണെന്നു എനിക്ക് പുടി കിട്ടി. ഒരു കുരങ്ങന്റെ കറുത്ത കരങ്ങള്‍ ആയിരുന്നു ഇതിന്റെ പിന്നില്‍! ഇദ്ദേഹം വീണ്ടും സന്ദര്‍ശിക്കുമോയെന്ന് പേടിച്ച് ഇപ്പോ വീട്ടിലുള്ളപ്പോഴും കതകും ജനലുകളും അടച്ചാണിപ്പോ എന്റെ ഇരിപ്പ്.

രണ്ടു വര്‍ഷം മുന്‍പ് ഒരു കുരങ്ങച്ചന്‍ അടുക്കളവാതിലില്‍ കൂടി ഇങ്ങനെയൊരു സന്ദര്‍ശനം നടത്തിയിരുന്നു. എന്നെ കണ്ടതും എന്നെ നോക്കിയോരു ഇളി. സംഗതി പിശകാണെന്നു കരുതി ഞാന്‍ മുന്‍‌വശത്തേയ്ക്ക് ഓടി. ഇത് കണ്ട അയല്‍‌പക്കത്തെ അല്പം പ്രായമുള്ള സ്ത്രീ “ഒരു കുരങ്ങനെ കണ്ടിട്ടാണോ മോളിങ്ങനെ പേടിക്കുന്നത്. ഞാന്‍ ഇപ്പോ ഓടിച്ചു തരാം”എന്നും പറഞ്ഞു ഒരു ചൂലുമെടുത്ത് അടുക്കളയിലേക്ക് വെച്ചടിച്ചു. പിന്നെ ഞാന്‍ കേട്ടത് ഒരു കൂവലും പോയതിന്റെ ത്രിബിള്‍ സ്പീഡില്‍ പാഞ്ഞു വരുന്ന അവരെയുമാണ്. ആ സീന്‍ ഇപ്പോഴോര്‍ക്കുമ്പോള്‍ പോലും എനിക്കു ചിരി വരും. അന്ന് എന്റെ നഷ്ടം 2 കിലോ ഗോതമ്പായിരുന്നു. അത് കൂടോടെയെടുത്ത് ബാല്‍ക്കണിയുടെ അരമതിലില്‍ ഇരുന്ന് പൊട്ടിച്ച് മുഴുവന്‍ ഗോതമ്പും താഴെ കളഞ്ഞു. തീറ്റയുടെ ദൌര്‍ലഭ്യമാവും ഇദ്ദേഹത്തെ വീടുവീടാന്തരം കയറിയിറങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു.ഈ രണ്ടു സന്ദര്‍ശനങ്ങളും മഴ തുടങ്ങിയ ശേഷമായിരുന്നു.

ഇപ്രാവശ്യമെത്തിയ കുരങ്ങന്‍ കിളിക്കൂട്ടിലെ മുട്ടകളും ശാപ്പിട്ടെന്നാ തോന്നുന്നേ. എന്നാലും കുരങ്ങാ‍ അത് വേണ്ടായിരുന്നു.പാവം കിളി അത് മുട്ട പോയതോടെ കൂടുപേക്ഷിച്ചു പോയി.

N.B:- എന്റെ കൂടെ കാടും മലയും താണ്ടി ഈ ഫോട്ടോകള്‍ എടുക്കാന്‍ സഹായിച്ച എന്റെ കൊച്ചു കൂട്ടുകാരായ ദിലീപിനും സുഗന്ധയ്ക്കും പടമെടുക്കുമ്പോള്‍ മരം പിടിച്ചു കുലുക്കിയും ഇടയ്ക്കു തല കൊണ്ടു വന്നും എന്റെ പടമെടുപ്പിനു പാര പണിയാന്‍ ശ്രമിച്ച ബാബുവിനും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

37 comments:

 1. ആഷ | Asha said...

  മാതളവും പിന്നെയൊരു മോഷണവും

  മാതളത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍

  പുതിയ പോസ്റ്റ്

 2. സാജന്‍| SAJAN said...

  ഠേ!!!
  ആഷേ.. ഈ മാതളം പൂവിട്ട മുതല്‍.. കാമറയുമായി അതിന്റെ ചുവട്ടിലായിരുന്നെന്ന് തോന്നുന്നല്ലോ..

  wow കലക്കന്‍ പടങ്ങള്‍

 3. മുസ്തഫ|musthapha said...

  ആഷേ... കലക്കന്‍ പടങ്ങള്‍... അടിപൊളി... മോണിറ്ററിലൂടെ‍ നിന്നും ഉരുണ്ട് താഴേ വീഴ്വോ എന്ന് തോന്നിപ്പിക്കുന്നു ആറാമത്തെ ചിത്രം... അവസാനത്തെ പടം... അതും കലക്കാന്‍... എല്ലാം സൂപ്പര്‍... :)

  great work!

  കട്ടെടുത്തു എന്നൊക്കെ പറഞ്ഞ് വരുന്നത് കണ്ടപ്പോള്‍ സതീശിനിട്ടാന്നാ ആദ്യം കരുതിയത്...

  ഹയ്യോ... ഓടി വായേ... ഇതാ രണ്ടാളും കൂടി എന്നെയിട്ടോടിക്കുന്നേ :))

 4. സു | Su said...

  ആഷേ :) പടങ്ങള്‍ വളരെ നന്നായിട്ടുണ്ട്. ഞാന്‍ വാങ്ങിത്തിന്നാറുണ്ട്. പക്ഷെ, അതിന്, ഇതിലും കൂടുതല്‍ കളര്‍ ഉണ്ട്. ചിലപ്പോള്‍, ബീറ്റ്റൂട്ടിന്റെ കളര്‍.

 5. Unknown said...

  മനോഹരം.
  മാതള ത്തിന്‍ റെ ചിത്രങ്ങള്‍ കൊണ്ട് മനോഹരമായ കവിത തീര്‍ത്തിരിക്കുന്നു. ഒപ്പം ആകര്‍ഷകമായ കുറിപ്പും. ഓരോ ചിത്രവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. എഴുത്തും മനോഹരം.
  അഭിനന്ദനങ്ങള്‍

 6. ksnair said...

  ആ കുരങ്ങനെ എനിക്കറിയാം എന്നു തോന്നുന്നു....പണ്ടു കണ്ടിരിക്കുന്നു അവനെ ഞാന്‍.....
  ഫോട്ടോകള്‍ എല്ലാം വളരെ മനോഹരം.....ആ കുരങ്ങച്ചന്റെ കൂടെ ഒരു ഫോട്ടോ ഇട്ടാല്‍ കൊള്ളാമായിരുന്നു...

 7. Mohanam said...

  ആഷേ വളരെ നന്നായിട്ടുണ്ട്‌, എനിക്കും ഇതേപൊലെ ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ട്‌, നടക്കുന്നില്ല കാരണം നമ്മുടെ ഡയല്‍ അപ്‌ കണക്ഷന്‍ പിന്നെ ഒരു ഡിജിറ്റല്‍ കാമറയുടെ കുര്‍വ്‌.

  പടങ്ങള്‍ എല്ലാം ഒത്തിരി ഇഷ്ടായി..
  അതിനേക്കാള്‍ കുറിപ്പുകളും...

  വിഷു ആശംസകള്‍

 8. അപ്പു ആദ്യാക്ഷരി said...

  ആഷേ..നന്നായിരിക്കുന്നു എന്നതിനേക്കാ‍ള്‍ നല്ലൊരു മലയാളം വാക്കില്ലേ? ഉണ്ടെങ്കില്‍ അതിവിടെ എഴുതുന്നു. ആഷേടെ ക്ഷമയും നിരീക്ഷണവും അഭിനന്ദനമര്‍ഹിക്കുന്നു. Congrats...!!!!!

 9. ശാലിനി said...

  ആഷേ, ഈ പോസ്റ്റ് എനിക്കൊത്തിരി ഇഷ്ടമായി. മാതളപൂ ആദ്യമായിട്ടാണ് കാണുന്നത്. ഇത്രയും നന്നായി ഈ പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍.

  ഇതൊക്കെ സ്വയം നട്ടുണ്ടാക്കുന്നതാണോ? ഒരു തോട്ടം മുതലാളിയാണെന്നു തോന്നുന്നല്ലോ.

 10. വേണു venu said...

  ആഷേ നന്നായി.
  ചിത്രങ്ങളും കുരങ്ങച്ചാരും.
  ഹീമോഗ്ലോബിനാശാനെ രക്തത്തില്‍‍ വര്‍ദ്ധിപ്പിക്കാന്‍ ഇവന്‍‍ ബഹു കേമമാണെന്നു് പറയുന്നു. മുകളിലെ നിലയിലെ ഫ്രിഡ്ജു് തുറന്നു് ആഹാരം എടുത്തു കഴിച്ചു് ഫ്രിഡ്ജടച്ചു് പോകുന്ന ഒരു കുരങ്ങന്‍‍ ഇവിടെ ഒക്കെയും ഉണ്ടു്.:)‍

 11. Rasheed Chalil said...

  ആഷ... അസ്സലായിരിക്കുന്നു.

 12. sandoz said...

  ആഷാ..പടങ്ങള്‍ എല്ലാം കൊള്ളാം..നല്ല ജീവനുള്ള പടങ്ങള്‍.....

  [എന്തിനാ ഇങ്ങനെ സതീശനെ പട്ടിണിക്കിടണത്‌......അതുകൊണ്ടല്ലേ അവന്‍ ഗോതമ്പും കിളിമുട്ടയും മറ്റും അടിച്ച്‌ മാറ്റണത്‌]

 13. ഏറനാടന്‍ said...

  ഹൈദ്രാബാദിലും വിഷു ഇല്ലേ? ആഷയ്‌ക്കും കുടുംബത്തിനും വിഷുലു ആശംസലു.

  നല്ല ആശയുണ്ടാക്കുന്ന മാതളത്തിന്‍ പടങ്ങള്‍ ഉഗ്രനായിട്ടുണ്ട്‌.

 14. asdfasdf asfdasdf said...

  പടങ്ങള്‍ നന്നായിട്ടുണ്ട്.
  [ ഈ കൊരങ്ങന്‍ പണ്ട് ഒരു ബ്ലോഗറായിരുന്നോ ആവോ ? ]

 15. Kumar Neelakantan © (Kumar NM) said...

  നാഷണല്‍ ജിയോഗ്രഫി ടീം കാണണ്ട ഈ നിരീക്ഷണം. അവര്‍ തട്ടിക്കൊണ്ടുപോകും.

 16. ആഷ | Asha said...

  സാജന്‍, നന്ദി
  മൊട്ടിന്റേയും പൂവും കായുമൊക്കെ ഒരു സമയം തന്നെ ചെടിയില്‍ കാണും സാജാ. ഒത്തിരി നാള്‍ കുത്തിയിരിക്കണ്ട കാര്യമില്ല.

  ആഗ്രജന്‍,
  സന്തോഷമുണ്ട് ഇങ്ങനെ കേള്‍ക്കുമ്പോ.

  കുടുംബകലഹമുണ്ടാക്കാനാണോ പരിപാടി? ;)
  ഇപ്രാവശ്യം വെറുതെ വിട്ടിരിക്കുന്നു.

  സു, ഇവിടെയും കിട്ടാറുണ്ട് ബീറ്റ്‌റൂട്ട് നിറത്തിലെ മാതളം.

  രാജു ഇരിങ്ങല്‍, വളരെ സന്തോഷം
  ksnair,
  ഓഹോ നിങ്ങള്‍ പരിചയക്കാരാണല്ലേ.
  സുരേഷെന്താ എന്നെ കുരങ്ങന്റെ കടി കൊള്ളിച്ചേ അടങ്ങത്തൊള്ളോ?

  ചുള്ളന്റെ ലോകം,
  അതൊക്കെ അല്പം വൈകിയാലും തീര്‍ച്ചയായും നടക്കൂന്നേ :)

  അപ്പു,
  നിങ്ങളുടെ നല്ല വാക്കുകള്‍ ഇനിയും മെച്ചപ്പെടാന്‍ എനിക്ക് പ്രേരണ നല്‍കുന്നു.

  ശാലിനി,
  പടങ്ങള്‍ എടുക്കാന്‍ സ്വന്തം തോട്ടം തന്നെ വേണോന്നില്ല കേട്ടോ. ഇതെല്ലാം അരൊക്കെയോ നട്ടു നനച്ചുണ്ടാക്കിയ തോട്ടം ഞാന്‍ പോയി പടം പിടിക്കുന്നുവെന്നു മാത്രം.

  വേണുചേട്ടാ,
  ആ കുരങ്ങന്‍ ആളു കൊള്ളാല്ലോ.
  അത് ആളുകളെ ഉപദ്രവിക്കുമോ?

  ഇത്തിരിവെട്ടം,
  വളരെ നന്ദി
  sandoz,
  ആ അവസാനം പറഞ്ഞത് വേണ്ടാട്ടോ.

  ഏറനാടന്‍, ഹൈദ്രാബാദില്‍ മാത്രമല്ല മലയാളികള്‍ ഉള്ള എല്ലായിടവും വിഷുവുണ്ടാവും. :)

  കുട്ടന്‍ മേനൊന്‍,
  ആണോ ആവോ
  ഇനി ആണോ
  കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...

  കുമാറേട്ടാ,
  അവരു തട്ടി കൊണ്ട് പോവണ്ട ആവശ്യമൊന്നുമില്ല.
  ഞാന്‍ പോവാന്‍ എപ്പോഴേ റെഡി. വിളിക്കണില്ലെന്നു മാത്രം.

  ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്റെ സ്തേഹം നിറഞ്ഞ നന്ദി.

 17. Carly said...

  i'm not sure what language this is, but those photos are beautiful!

 18. Kiranz..!! said...

  ആഷാ ഡോ..അടിപൊളി ചിത്രങ്ങള്‍.ശരിക്കും കലക്കി.ഇക്കണക്കിനു ഉദ്യാന നഗരം ഹൈദരബാദാക്കേണ്ടി വരൂല്ലോ :)

  ദേ അന്യഗ്രഹത്തില്‍ നിന്നു വരെ കമന്റ് :)

 19. Siju | സിജു said...

  good one

 20. ആഷ | Asha said...

  carly, thanks

  kiranz, നന്ദി
  പാവം ബങ്കളൂരുകാരു ജീവിച്ചു പോട്ടേന്നു കരുതിയാ
  അല്ലെ എപ്പഴേ മാറ്റിയേനേം.
  ആ അന്യഗ്രഹജീവി എങ്ങനെയിവിടെയെത്തിയെന്നു ഒരു പുടിയും കിട്ടണില്ല. വായിച്ചപ്പോ സന്തോഷം തോന്നി :)

  സിജു, നന്ദി

 21. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ഹോ മാതളത്തിനു ഇത്രെം ഭംഗിയുണ്ടാവുമോ?

  വെറുതെയല്ലാ ആ കുരങ്ങന്‍ അതിക്രമിച്ച് കയറുന്നതു
  ആഷേച്ചീ ആ കുരങ്ങനിരിക്കുന്ന മരത്തിന്റെ മോളിന്നല്ലേ ഈ പടം എടുത്തതും മാതളം അടിച്ചു മാറ്റീതും.
  അതു തിരിച്ചെടുത്ത് കൊണ്ടു പോയ കുരങ്ങനു പഴീം..

 22. Areekkodan | അരീക്കോടന്‍ said...

  കലക്കന്‍ പടങ്ങള്‍...

 23. Unknown said...

  Asha, the pictures are too good yaar! enthaa bhangi photos'inum, athinullile chitrangalkkum. ineeppam iyaalu pandu paranjapoley photography'yekkurichu kooduthal padikkaanonnum pokalley! ithu thanney dhaaraalam (kaliyaakkeethalla). maathala'thinte life cycle padippichu thannenu Romba Thanks. 'dhokkey (except the fruit) aadyaayittu kaanuvaa

 24. നിമിഷ::Nimisha said...

  ഈശ്വരാ....എനിക്കീ ഫോട്ടോ ഒക്കെ കണ്ടിട്ട് കുശുമ്പും കൊതിയും സന്തോഷവും ഒക്കെ ഒരുമിച്ച് തോന്നുന്നു ട്ടോ...നല്ല പടങ്ങള്‍....

 25. നിമിഷ::Nimisha said...

  പിന്നേ.ഒരു കാര്യം മറന്നു...ആഷൂ‍ൂ‍ൂ‍ൂ‍ൂന്ന് ഒന്നൊറൊക്കെ വിളിക്കട്ടെ..ഹേയ് പേടിക്കേണ്ടാ നിക്ക് വട്ടൊന്നും ആയില്ലാ..ഇന്ന് പ്രൊഫൈല്‍ ഒന്നൂടെ കണ്ടപ്പോഴാ എനിക്ക് പറ്റിയ അബദ്ധം പിടികിട്ടിയേ...എന്ത് വേണേലും വിളിച്ചോന്നു പറഞ്ഞ്തിന്റെ ധൈര്യത്തില്‍ എന്നാപ്പിന്നെ ഇപ്പൊത്തന്നെ അങ്ങ് തിരുത്തിയേക്കാമെന്ന് വിചാരിച്ചു അത്രേള്ളൂ. :)

 26. Unknown said...

  കിടിലന്‍ പടങ്ങള്‍. സമ്മതിച്ചിരിക്കുന്നു. :-)

 27. Siji vyloppilly said...

  ആഷേ ഇതൊക്കെ പടങ്ങളോ മനോഹരമായ കവിതകളോ?..കൂട്ടം തെറ്റി നില്‍ക്കുന്ന മനോഹരമായ ബ്ലോഗ്‌.

 28. Santhosh said...

  മനോഹരം!

 29. മഴത്തുള്ളി said...

  ആഷ, നല്ല പടങ്ങള്‍.

 30. ഗുപ്തന്‍ said...

  "ആഷേ ഇതൊക്കെ പടങ്ങളോ മനോഹരമായ കവിതകളോ?.."

  rally this is wonderful
  -quoting cuz no keyman :( -

 31. മുല്ലപ്പൂ said...

  മനോഹരം
  മാതളനാരങ്ങ കൈ നീറ്റി എടുക്കാന്‍ തൊന്നും വിധം മനോഹരം

 32. ആഷ | Asha said...

  മുല്ലപ്പൂ,മനു,മഴത്തുള്ളി, സന്തോഷ്,സിജി, ദില്‍ബാസുരന്‍,നിമിഷ,സുജ,അരീക്കോടന്‍,കുട്ടിച്ചാത്തന്‍ എല്ലാര്‍ക്കും എന്റെ സ്നേഹവും നന്ദിയും
  :)

 33. Unknown said...

  നന്നായിട്ടുണ്ട്, പ്രത്യേകിച്ചും അവസാനത്തെ നാല് ചിത്രങ്ങള്‍!

 34. neermathalam said...

  eee...photo...enikku tharamoo....

  profile padam ayyi edana....

  gambheeram....enallathe enthu parayan....

 35. Retheesh said...

  ഞാന്‍ പൂന്തോട്ടത്തില്‍ കയറിയപ്പോള്‍ കരുതിയത് പൂവിന്‍റെ ഭംഗികൂടിയാണ്' ആ സ്രിഷ്ടിക്ക് ഒരു പൂര്‍ണ്ണത നല്‍കിയതെന്നണ്' പക്ഷെ...ഇതിന്‍റെ പൂര്‍ണ്ണതയില്‍ ഞാന്‍ ആരെ കൂട്ടു പിടിക്കും ....(അസൂയ...തോന്നുന്നു..)...ഹേയ്യ്...ഇതു കാമറയുടെ ഗുണമാ....ഞാന്‍ അങ്ങിനെയെങ്കിലും സമാധാനിക്കട്ടെ..ഹ. ഹ..ഹാ..

 36. Acrobat said...

  hi ashaji enne okke ormayundo? aa oranginte fotos superb!!! onnionnu mecham

  pinne aa maathalathinte foto eduthundakkan ethra naaleduthu? poovu thottu undallo athinte valarchaghattangal

  superb

 37. മഹേഷ്‌ വിജയന്‍ said...

  കലക്കി.. :-)