നമ്മുടെ നാട്ടിൽ കളയായി വളരുന്ന എന്നാൽ വളരെയധികം ഔഷധമൂല്യമുള്ള പത്തു ചെടികളാണ് ദശപുഷ്പത്തിൽ പെടുന്നത്. കർക്കിടകക്കഞ്ഞിയിൽ ചേർക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്കും ദശപുഷ്പം ചൂടുന്ന ചടങ്ങുണ്ട്. രക്തസംബദ്ധമായ ഹീമോഫീലിയ എന്ന അസുഖം ദശപുഷ്പം കഴിച്ചു നിശേഷം മാറിയൊരാള്‍ ഞങ്ങളുടെ നാട്ടിലുണ്ട്. ദശപുഷ്പത്തിൽ പെടുന്ന ചെടികളെ അറിയാതവർക്കായി ഇവിടെ ഓരോന്നായി പരിചയപ്പെടുത്താമെന്ന് കരുതി. സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ഡി.പി.ഇ.പി പാഠ്യപദ്ധതിയില്‍ പഠിക്കുന്ന 3-ം ക്ലാസിലെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനുണ്ടിത്. അതു കാരണം അവിടെ പഠിക്കുന്ന കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ഈ ചെടികള്‍ അറിയില്ലെങ്കില്‍ പോലും കുഞ്ഞുങ്ങള്‍ക്ക് ഇതെല്ലാം വളരെ പരിചിതമാണ്. കഴിയുമെങ്കില്‍ നിങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങളെ ഇത്തരം ചെടികള്‍ പറഞ്ഞു പരിചയപ്പെടുത്തി കൊടുക്കാന്‍ ശ്രമിച്ചാല്‍ വളരെ നന്നായിരിക്കും.
ചിത്രങ്ങളിൽ ക്ലിക്ക് ചെയ്താൽ ഓരോ ചെടിയുടെയും കൂടുതൽ ചിത്രങ്ങളുള്ള പോസ്റ്റുകളിൽ പോവാം.നിങ്ങളുടെ നാട്ടില്‍ ഏതെങ്കിലും ചെടി വേറെ പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതു കൂടി പറഞ്ഞു തന്നാല്‍ ഉപകാരമായിരിക്കും.
1. പൂവാങ്കുറുന്തൽ / പൂവാംകുരുന്നില - Vernonia cinerea
പൂവാംകുരുന്നിലയും കറിവേപ്പിലയും ചേർത്തരച്ചു കഴിച്ചാൽ ചുമ മാറാൻ നല്ലതാണ്.
പൂവാംകുരുന്നിലയുടെ പൂവ്
2.മുയൽചെവിയൻ. - Emilia sonchifolia
പലർക്കും മുയൽചെവിയനും പൂവാംകുരുന്നിലയും തമ്മിൽ തെറ്റി പോവാറുണ്ട്. ഇലകൾ ശ്രദ്ധിച്ചാൽ അതൊഴിവാക്കാം. രണ്ടിനും എകദേശം ഒരേ നിറത്തിലെ പൂക്കളാണെങ്കിൽ കൂടി മുയൽചെവിയന്റെ ഇലകൾ പൊതുവെ നിലത്തോട് പറ്റി ചേർന്നാണ് നിക്കാറ്. കൂടാതെ ഇലയ്ക്ക് മുയലിന്റെ ചെവിയോടു സാമ്യമുള്ളതു കൊണ്ടാണ് ഈ പേരു തന്നെ വരുവാൻ കാരണം.
മുയല്‍ചെവിയന്റെ പൂക്കള്‍
3.മുക്കുറ്റി. Biophytum sensitivum
മുക്കുറ്റിയെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
മുകളിലെ മുക്കുറ്റി ചിത്രത്തിന്റെ ഛായാഗ്രാഹകൻ - മോഹനം
4.കയ്യോന്നി/കയ്യുണ്യം. Eclipta alba
എണ്ണകാച്ചി തലയിൽ തേച്ചാൽ തലമുടി നന്നായി വളരുമെന്ന് കേട്ടിട്ടുണ്ട്.
5. കറുക Cynodon dactylon
ഞരമ്പുസംബദ്ധമായ രോഗങ്ങൾക്കും ഓർമ്മശക്തി വർദ്ധിപ്പിക്കാനും അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ഇതിന്റെ നീര് ഉത്തമം.
6. ചെറൂള Aerva lanata
മൂത്രസംബന്ധമായ രോഗങ്ങള്‍ക്ക് ചെറൂള വിശേഷപ്പെട്ടതാണ്.
7. നിലപ്പന - Curculigo orchioides
നിലപ്പനക്കിഴങ്ങ് ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കാറുണ്ട്. കിഴങ്ങ് എലിക്കും പ്രിയപ്പെട്ടതാണെന്ന് തോന്നുന്നു. നട്ടു പിടിപ്പിച്ചതു മുഴുവൻ ഉഴുതുമറിച്ച് തിന്നിട്ടു പോയി ഒരു ചെടി പോലും വീട്ടിലില്ലാത്ത അവസ്ഥയാണിപ്പോ.
ഇനിയുള്ള മൂന്നെണ്ണം തപ്പിപ്പിടിച്ചു ഫോട്ടോയെടുത്തതാണ്.
8. ഉഴിഞ്ഞ - Cardiospermum halicacabum
ഇതിൽ വെളുത്ത പൂക്കളാണുണ്ടാവുന്നത്. വള്ളിച്ചെടിയാണ്. ഇതിന്റെ വിത്തിൽ ലൗവ് സൈൻ പോലെ അടയാളവും പുറത്ത് കൂട പോലെയും ഉളളതിനാൽ ലൗവ് ഇൻ എ പഫ് എന്നും ഹാർട്ട് സീഡ് എന്നുമാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.
9. വിഷ്ണുക്രാന്തി / കൃഷ്ണക്രാന്തി. - Evolvulus alsinoides
ഇത് മണ്ണിൽ പടർന്നു വളരുന്ന ചെടിയാണ്.ഔഷധസസ്യങ്ങൾ എന്ന പുസ്തകത്തിൽ പുഷ്പങ്ങൾ നീല, വെള്ള, പാടലം എന്നീ നിറങ്ങളിലുണ്ടാവുമെന്ന് പറയുന്നു. എനിക്ക് കിട്ടിയത് മഞ്ഞ നിറത്തിലെ പൂക്കളുള്ളതാണ്.
10. തിരുതാളി. - ipomoea sepiaria
ഈ ചെടി നിന്ന വീട്ടിലെ വീട്ടുകാർ പറഞ്ഞത് തിരുതാളി വേറെ തരവും ഉണ്ടെന്നാണ്. എനിക്കിതിനെ കുറിച്ച് അറിയില്ല. അറിയാവുന്നവർ പറഞ്ഞു തന്നാൽ അല്ലെങ്കിൽ ആരെങ്കിലും കുറച്ചു ഫോട്ടോകൾ(തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി എന്നിവയുടെ) പോസ്റ്റിയാൽ ഉപകാരമായേനേ.
Ref:
ഔഷധസസ്യങ്ങള്‍ - ഡോ. എസ്. നേശമണി.
www.aluka.org
www.davesgarden.com
ഒരു പ്രത്യേക അറിയിപ്പേ - ആരെങ്കിലും ദശപുഷ്പത്തിനെ കുറിച്ച് വിശദമായി എഴുതാൻ തയ്യാറുണ്ടെങ്കിൽ ചിത്രങ്ങൾ സപ്ലേ ചെയ്യാൻ ഞാൻ റെഡി!
update 10/08/08
ഈ പോസ്റ്റ് വായിക്കുന്നവർ കാന്താരിക്കുട്ടിയുടെ ഈ കമന്റ് കാണാതെ പോവരുതെന്നു കരുതി അതു കൂടി ഇവിടെ ചേർക്കുന്നു.
കാന്താരിക്കുട്ടി said...
ചിര പരിചിതമായ 10 ഔഷധ സസ്യങ്ങള് ആണ് ദശ പുഷ്പങ്ങള്.എന്നാല് ഇവയെ ഇന്നു തിരഞ്ഞു കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു.വിശേഷാവസരങ്ങളില് ദശ പുഷ്പം ചൂടുന്ന പതിവ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ്.ഇതിനെ കുറിച്ച് എഴുതാന് തോന്നിയ ആഷക്കു എല്ലാ വിധ അഭിനന്ദനവും..ഞാന് ഒരു പോസ്റ്റ് ആക്കാന് വേണ്ടി വെച്ചിരുന്ന ഈ ഭാഗം ഇവിടെ കമന്റ് ആയി ഇടട്ടെ ഞാന്.
മുക്കുറ്റി
ജെറാനിയെസിയെ കുടുംബത്തില് പെടുന്ന ഒരു കുറ്റി ചെടി ആണ് ഇത്.മുക്കുറ്റി ചാന്ത് തിലകം തൊടുന്നതു വളരെ ശ്രേഷ്ഠ കരമാണ്.ഇല അരച്ചുമുറിവില് പുരട്ടുന്നത് മുറിവ് ഉണങ്ങുന്നതിനു ഉപകരിക്കും.ഗര്‍ഭാശയ ശുദ്ധിക്കു വേണ്ടി പ്രസവാനന്തരം മുക്കുറ്റി ഇല കുറുക്കി കഴിക്കുന്നതു നല്ലതാണ്.എല്ലാത്തരത്തിലുള്ള ശ്വാസ കോശ രോഗങ്ങള്‍ക്കും മുക്കുറ്റിയില തേനില് ചാലിച്ചു സേവിക്കുന്നതു നല്ലതാണ്.വളം കടിക്കു ഇതിന്റെ ഇല അരച്ചു പാദത്തില് പുറ്രട്ടുന്നു.മൈഗ്രെയിനില് നിന്നു ആശ്വാസം ലഭിക്കാന് മുക്കുറ്റി ചേര്‍ത്തു കാച്ചിയെടുത്ത വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു.
ഉഴിഞ്ഞ
ഇന്ദ്രവല്ലരി എന്ന അപരനാമത്തില് അറിയപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഉഴിഞ്ഞ.ഉഴിഞ്ഞ വള്ളി കൊണ്ട് മുടി കെട്ടി വെച്ചാല് മുടി നീളത്തില് വളരും !!!!മുടി കൊഴിച്ചിലും തടയാം.നീലിഭൃംഗാദി എണ്ണയുടെ നിറ്മ്മാണത്തില് ഒഴിച്ചു കൂടാനാവാത്ത ചേരുവ ആണിത്.വാത സംബന്ധമായ രോഗങ്ങള്‍ക്ക് വിശേഷിച്ചും സന്ധി വേദനക്ക് ആവണക്കെണ്ണയില് വേവിച്ച ഉഴിഞ്ഞ ഇല അരച്ചു പുരട്ടുന്നതു നല്ലതത്രെ !
മുയല് ചെവിയന്
ഇതിന്റെ പച്ച ഇല പരലുപ്പും ചേര്‍ത്ത് ടോണ്‍സിലൈറ്റിസ് ഉള്ള ഭാഗത്തു പുരട്ടിയാല് അസുഖം മാറും.കൃമി രോഗത്തിനും ഇതിന്റെ ഇല പിഴിഞ്ഞെടുത്തു 3 ദിവസം കഴിച്ചാല് മതിയാകും
ചെറൂള
ബലികര്‍മ്മങ്ങള്‍ക്കു ഉപയോഗിക്കുന്ന ഈ ചെടി ചൂടിയാല് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ്.മൂത്രാശയ രോഗങ്ങള് ശമിപ്പിക്കുവാന് ചെറൂള സമൂലം കഷായം വെച്ചു രാവിലെയും വൈകുന്നേരവും സേവിച്ചാല് മതി. പാലിലും നെയ്യിലും ചെറൂള ഇല കാച്ചി കഴിച്ചാലും മൂത്രാശയ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും
കയ്യോന്നി
കേശ ഔഷധമാണ് ഇതു.കയ്യോന്നി ചേര്‍ത്തു കാച്ചിയ എണ്ണ കണ്ണിന്റെയും തലമുടിയുടെയും ആരോഗ്യത്തിനു ഉത്തമം ആണ്.കയ്യോന്നി അരച്ചെടുത്ത നീര് എള്ളെണ്ണയില് കാാച്ചി പതിവായി തലയില് പുരട്ടിയാല് തല വേദനയും കണ്ണിന്റെ അസുഖങ്ങള്‍ഊം മുടി കൊഴിച്ചിലും ശമിക്കും
തിരുതാളി
പടര്‍ന്നു കയറുന്ന ഈ വള്ളി ചെടിയുടെ ഔഷധ യോഗ്യമായ ഭാഗം അതിന്റെ വേര് ആണ്.സ്ത്ര്രീകളിലെ വന്ധ്യതാ ചികിത്സക്കു തിരുതാളി ഉപയോഗിക്കുന്നു.കൂടാതെ ശരീരബലം വര്‍ധിപ്പിക്കുവാനും ഈ ചേറ്റി നല്ലതത്രേ !!
കറുക
പുല്‍ത്തകിടി നിര്‍മ്മിക്കാന് ആണു നമ്മള് ഇപ്പോള് ഈ ചെടിയെ ഉപയോഗിക്കുന്നതു !!!പരിപാവനത കല്‍പ്പിക്കപ്പെടുന്ന ഈ ചെടി മതപരമായ പല ആചാരങ്ങളിലും ഉപയോഗിക്കുന്നു.മുറിവില് നിന്നും രക്ത സ്രാവം തടയാനായി കറുക അരച്ചു കെട്ടാറുണ്ട്.നാഡീ ബലം വര്‍ധിപ്പിക്കുന്നതിനു കറുക നീരു രാവിലെയും വൈകുന്നേരവും കഴിക്കുന്നതു നല്ലതാണ്.മനസിക രോഗ ചികിത്സയിലും ഉപയോഗിക്കുന്നു.കറുകയെ കുറിച്ചുള്ള എന്റെ ദീപ്തമായ ഓര്‍മ്മ കുട്ടികള്‍ക്കു കൊതി വരുമ്പോള് അച്ഛാച്ഛന് വെളിച്ചെണ്ണയില് കറുക ഇലയും ഉപ്പും ചേര്‍ത്ത് “ ഓതി “ തരുമായിരുന്നു.. കൊതി മൂലം ഉള്ള ശര്‍ദ്ദി ഠപ്പേ ന്നു നില്‍ക്കുനതിനു ഞാന് സാക്ഷി.ഒരു മന്ത്രം ആണ് ഓതുന്നത്..അച്ഛാച്ഛന്റെ മരണത്തോടെ ആ മന്ത്രവും പോയി !
പൂവാം കുറുന്നില
ഇതു സമൂലം ഉപയോഗിക്കുമ്പോള് പനി പമ്പ കടക്കുമത്രെ.സ്ത്ര്രീകളില് മാനസിക പിരിമുറുക്കം ഒഴിവാക്കി സന്തോഷവും സൌന്ദര്യവും ഉണ്ടാകാന് ഇതു നല്ലതാണ്.അമിത രക്ത സ്രാവത്തിനു നല്ല മരുന്നാണ്,നേത്ര രൊഗ ചികിത്സയില് ഇതിന്റെ ഇല ഉപയോഗിക്കുന്നു
വിഷ്ണു ക്രാന്തി
നിലത്തു പടര്‍ന്നു വളരുന്ന വിഷ്ണു ക്രാന്തി യുടെ ഇലകള്‍ക്ക് ചെറിയ എലിയുടെ ആകൃതിയാണ്.പനി മാറ്റാന് അത്യുത്തമം.സമൂലം കഷായം വെച്ചു 2 നേരം സേവിച്ചാല് പനി മാറും.തലച്ചോറ് സംബന്ധമായ രോഗങ്ങള്‍ക്കു ഉത്തമം.ഓര്‍മ്മ കുറവു..ബുദ്ധി മാന്ദ്യം എന്നിവക്കു ഈ ചേറ്റി സമൂലം പിഴിഞ്ഞെടുത്ത് നെയ്യുമായി ചേര്‍ത്ത് കഴിക്കണം.ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്കും അമിത രക്ത സ്രാവത്തിനും ഇതു ഉപയോഗിക്കുന്നു.
നിലപ്പന
ഇതിന്റെ കിഴങ്ങ് ആണ് മരുന്നായി ഉപയോഗികുന്നത്.
Jul 9, 2008 8:48:00 PM
Tuesday, July 8, 2008
ദശപുഷ്പം
Subscribe to:
Post Comments (Atom)
64 comments:
ഒത്തിരി ഒത്തിരി നന്ദി :) ഇന്നലെ ചെറുളയെ ആഷാഢത്തില് കണ്ടപ്പോള്‍ തൊട്ടു ഞാന്‍ കാത്തിരിക്കുകയായിരുന്നു ബാക്കിക്കായി...
എനിക്ക് ഈ കൃഷ്ണക്രാന്തിയെ മാത്രം ഇന്നു വരെ ഒന്നു കാണാന്‍ കിട്ടിയിട്ടില്ല.മുന്നേ നാട്ടിലെ തൊടികളില് ഒക്കെ കുറെ ഗൂഗ്ലിയിട്ട് കിട്ടിയില്ല. അത് കൊണ്ടു നവപുഷ്പം കൊണ്ടു തൃപ്തയായി. അമ്മ പറഞ്ഞു നീല അല്ലെങ്കില്‍ വെള്ള പൂക്കള്‍ ആണ് വിഷ്ണു/കൃഷ്ണക്രാന്തിക്കെന്ന്. പിന്നെ ഒരിക്കല്‍ ഗൂഗിളില്‍ സെര്ച്ചി അതിന്റെ scientific name എടുത്തു ചെന്നപ്പോള്‍ ഈ മഞ്ഞപ്പൂവുള്ള ചെടിയെ ആണ് കിട്ടിയത്.
കയ്യുണ്ണി / കയ്യുണ്യം മുടിക്ക് ബെസ്റ്റ് ആണ് :) പൂവംകുറുന്തില കണ്മ്ഷിയുണ്ടാക്കാനും. മുക്കുറ്റി ചെറിയ മുറിവുകള്‍ക്കും. തിരുതാളിയും തലയില്‍ തേച്ചിട്ടുണ്ട്. ഗുണം എന്തെങ്കിലും ഉണ്ടോ എന്നറിയില്ല
വളരെ ഉപയോഗം ഉള്ള പോസ്റ്റ്. ദശപുഷ്പതിനെ ഇത്രക്കും അധികം ചിത്രങ്ങളോടെ ഞാന്‍ എവിടെയും കണ്ടില്ല. :)
രാമായണമാസത്തില്‍ എല്ല്ലാ സന്ധ്യയ്ക്ക്കും വീട്ടില്‍ വെയ്ക്കാറുണ്ട് ദശപുഷ്പം.
നന്നായി ആഷചേച്ചീ, ഈ പരിചയപ്പെടുത്തല്‍
എത്ര നല്ല പോസ്റ്റ് !! വിജ്ഞാനപ്രദം, ഉപകാരപ്രദം.
ആഷാഢം മലയാളം ബ്ലോഗ്സ്ഫിയറിന്റെ അഭിമാനമാണ്.
ഒന്നുകൂടി മുയല്‍ച്ചെവിയുടെ ഇലയുടെ നീര് പിഴിഞ്ഞ് നെറുകയില്‍ ഇറ്റിച്ചാല്‍ ടോണ്‍സില്‍സ് മാറും.
ദശപുഷ്പങ്ങളെക്കുറിച്ചുള്ള ഈ പോസ്റ്റ് ഇഷ്ടമായി...ഇവയില്‍ ചിലതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്...
ഇത് വളരെ പ്രയോനജപ്രദം എനിക്ക്...
നന്ദി ശ്രീലാല്‍...എന്റെ ഒരു കൂട്ടുകാരന് ടോണ്‍സില്‍ പ്രോബ്ലം ഉണ്ട്....
സസ്നേഹം,
ശിവ.
ആഷാഡമേ!
ഒരു സാഷ്ടാംഗ പ്രണാമം ഈ എഫര്‍ട്ടിനു!
ആഷേ, നന്ദി, സന്തോഷം ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതിന്. ഇതിന്റെ ഓരോന്നിന്റെയും ഇലകളെ മനസ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും ഫോട്ടോകൾ എടുക്കുന്നതാണ്....തീർച്ച.
നല്ല ഉദ്യമം.നന്ദി:). കയ്യോന്നി എന്ന ചെടി വെള്ളത്തില്‍ വളരുന്നതാണോ? എങ്കില്‍ നമ്മുടെ അവിടെ കഞ്ഞണ്ണി എന്ന് പറയുന്ന ചെടിയാണോ ഇതെന്ന് സംശയം. ഉഴിഞ്ഞ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ മുഞ്ഞ എന്നു പറയുന്ന ഒരു ചെടി പോലെ ഉണ്ട് .വിഷ്ണുക്രാന്തിയെയും തിരുതാളിയെയും അത്ര പരിചയം തോന്നുന്നില്ല:)
ഉഗ്രന്‍ പോസ്റ്റ് ആഷേ, കയ്യോന്നിയെ തൃശ്ശൂര്‍ പറയുന്നത് കഞ്ഞുണ്ണി.
മുയല്‍ ചെവിയന്‍ സമൂലം അരച്ച് കഴിക്കുന്നത് റ്റോണ്‍സിലൈറ്റിസിനു ഒരു മരുന്നാണ്. എന്റെ റ്റോണ്‍സലൈറ്റിസ് മാറിയത് അങ്ങിനെ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. (അലോപ്പതിക്കാരു തല്ലാന്‍ വരരുത്. പ്രൂഫ് ഒന്നുമില്ല.)
നിലപ്പനയെ ആണോ മുത്തങ്ങ എന്ന് പറയുന്നത് എന്നൊരു സംശയം. വീട്ടില്‍ ചോദിച്ചീട്ട് ഉറപ്പിച്ചു പറയാം.
മുത്തങ്ങയുടെ ഇല വീതി വളരെ കുറഞ്ഞതല്ലേ? അതല്ല നിലപ്പന.
അസ്സലായി ആഷേ!! എന്തു ഭംഗിയാ...കണ്ടിട്ട് മതിയാവുന്നില്ല ചിത്രങ്ങള്‍...കണ്ണിനൊക്കെ ഒരു തെളിച്ചം വന്നു..
very informative...
hats off to you Asha:)
excellent post Asha,appreciate for your effort and time spent..this is not post..encyclopedia on its own right.
ദശപുഷ്പങ്ങള്‍....
വളരെനല്ല ഉദ്യമം.
ഈ ചെടികളെല്ലാം ഞങ്ങളുടെ തൊടിയിലുണ്ട്... എല്ലാത്തിനും വളരെയധികം ഔഷധഗുണങ്ങളുമുള്ളതായ് പറയുന്നു. എല്ലാംതന്നെ ഒറ്റമൂലികളുമാണ്. ചെറുളയെ ചെറുപൂള എന്നാണ് ഞങ്ങളുടെ നാട്ടില്‍ വിളിക്കുന്നത്, കയ്യുണ്യത്തെ ചിലര്‍ കുഞ്ഞുണ്ണി എന്നും വിളിക്കുന്നു.... കാര്യമായിട്ടാണ്.. ഗോപാലന്‍ വൈദ്യരും കുഞ്ഞുണ്ണി എന്നാണ് പറയുന്നത്...(എന്റെ ഒരു പോസ്റ്റില്‍ ഞാന്‍ ഈ കാര്യം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് )
പത്തിനെയും ഒരുമിച്ച് ഇവിടെ കൊണ്ടുവന്ന് നിരത്തയ ആഷയ്ക്ക്
തൊപ്പി ഈരാതെയും സല്യൂട്ട്
തൊപ്പി ഊരിയും സല്യൂട്ട്....
ആഷേ :) സന്തോഷം. ബൂലോകത്ത് ഇങ്ങനേം നല്ല കാര്യങ്ങള്‍ നടക്കുന്നതില്‍. ഇതൊക്കെ അവിടെ പൂച്ചട്ടിയില്‍ നട്ടുവളര്‍ത്തൂ കേട്ടോ. ഞാന്‍ വന്നിട്ടെടുത്തോളാം. ;)
നന്ദി.
ക്ലാസ്സ്!
ഞാന്‍ പഠിച്ചകാലം ഡീപ്പീയീപ്പി ഇല്ലായിരുന്ന കേട് വയസ്സുകാലത്തെങ്കിലും തീരട്ടെ. ഇതല്ലാതെ വേറേ തിരുതാളിയുമുണ്ടോ? അതു കണ്ടിട്ട്/കേട്ടിട്ടില്ല.
പ്രമോദേ കയ്യോന്നി തന്നെ കഞ്ഞുണ്ണി. (കുഞ്ഞുണ്ണി പക്ഷേ വേറേ)
ഇതു തന്നെയല്ലേ ? തന്നെയല്ലേ ഡാലി മുത്തങ്ങ എന്ന് ഉദ്ദേശിച്ചത്? അത് നിലപ്പനയല്ല, എന്നു പറയും Cyperus rotundus എന്നു ധ്വിധനാമം. Purple Nutsedge എന്നു വിളിപ്പേര്‍
(കാണ്ഡം ത്രികോണരൂപം പത്രം ത്രയസമൂഹമിവ സെഡ്ജലക്ഷണം - എന്താ വൃത്തത്തിനു ലക്ഷണമാകാമെങ്കില്‍ ചെടിക്ക് ആയിക്കൂടേ? )
ദേവേട്ടന്റെ ‘ഇതു തന്നെയല്ലേ’വര്‍ക്ക് ചെയ്യുന്നില്ല.
ആഷ ചേച്ചീ...
ഉപയോഗപ്രദമായ പോസ്റ്റ്.
പൂവാംകുരുന്നില, മുയല്‍ചെവി,മുക്കുറ്റി, കറുക, ചെറൂള എന്നിവയൊക്കെ വീട്ടിലും ഉണ്ട്. :)
തിരുതാളി രണ്ടു ശാസ്ത്രീയ നാമത്തിൽ കാണുന്നുണ്ട്. ipomoea sepiaria /ipomoea maxima ഇതിലേതാ യഥാർത്ഥ തിരുതാളിയെന്നൊന്ന് ആരെങ്കിലും കണ്ടുപിടിച്ചു തരാമോ?
http://www.naturemagics.com/ayurveda/thiruthali.shtm
http://davesgarden.com/guides/pf/go/133980/
ഇതിൽ പറയുന്ന എല്ലാം ഒന്നു തന്നെയാണോ?
പ്രിയാ, ചെറൂള എവിടെയെങ്കിലും ലിസ്റ്റു ചെയ്തു വന്നിരുന്നോ? ദശപുഷ്പമെന്ന പോസ്റ്റ് വരുന്നതിനു മുൻപ് മറ്റതൊന്നും അഗ്രിഗേറ്ററിൽ ഒന്നും വരാതിരിക്കാൻ വേണ്ടി ഞാൻ മലയാളത്തിൽ ഒരുവരിയെഴുതാതെ പബ്ലീഷ് ചെയ്തു ഡ്രാഫ്റ്റാക്കി വെച്ചിരിക്കയായിരുന്നു.
പിന്നെ കൃഷ്ണക്രാന്തി ഞങ്ങളുടെ നാട്ടിലെ ചൊരിമണലുള്ള വെളിംപ്രദേശത്തു നിന്നാണ് കണ്ടെത്തിയത്. അങ്ങനെയുള്ള സ്ഥലത്താണ് അത് കൂടുതലായി കാണുന്നതെന്നാണ് അച്ഛനുമമ്മയും പറഞ്ഞത്. എനിക്ക് സേർച്ചിയപ്പോ കിട്ടിയതെല്ലാം നീലപൂവിന്റേത് ആയിരുന്നു അങ്ങനെ ഞാനാകെ ചിന്താകുഴപ്പത്തിലായി.
തിരുതാളി ആർത്തവസംബദ്ധമായ പ്രശ്നങ്ങൾക്ക് നല്ലതാണ്. എനിക്കിപ്പോഴും തിരുതാളി തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. :(
പ്രിയ ഉണ്ണികൃഷ്ണൻ, വീട്ടിൽ ദശപുഷ്പം മുഴുവനും ഉണ്ടോ? എങ്കിൽ വളരെ നല്ല കാര്യാണ്. :)
ശ്രീലാൽ, ആ നാട്ടറിവ് പങ്കു വെച്ചതിൽ വളരെ സന്തോഷം :)
ശിവ, നന്ദി :)
ഇഞ്ചിപെണ്ണ്, നന്ദി :)
അപ്പു, എന്നാ വേഗാമാവട്ടെ. പ്രധാനമായും തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി എന്നിവയുടേതാണ് വേണ്ടത്. പൂവും കായും കൂടി കിട്ടിയാൽ വളരെ നന്ന്. നാട്ടിലെ അപ്പൂപ്പന്മാരോടും അമ്മൂമ്മമാരോടുമൊക്കെ ചോദിക്കൂ. മുക്കുറ്റിയുടെ ഒരു സുന്ദരൻ പടമെടുത്തു തരൂ എന്തോ മുക്കുറ്റിക്ക് എന്റെ ക്യാമറയ്ക്ക് പോസ് ചെയ്യാൻ വല്ലാത്ത മടിയായിരുന്നു.
പ്രമോദ്, അതു തന്നെ സംഗതി. തോട്ടിറമ്പിൽ സാധാരണ കാണും കയ്യോന്നി. ചെറൂള തന്നെയാണോ മുഞ്ഞയെന്ന് അറിയപ്പെടുന്നതെന്നൊന്ന് ഉറപ്പു വരുത്തിയിട്ട് പറയണേ. എങ്കിൽ അതു കൂടി മലയാളം പേരുകളിൽ ചേർക്കാമായിരുന്നു.
ഡാലി, മുത്തങ്ങപുല്ല് എന്നൊരു ചെടിയുണ്ട് അതല്ല നിലപ്പന. മുത്തങ്ങപുല്ല് ഇവിടെ കാണാം.
http://en.wikipedia.org/wiki/Cyperus_rotundus
ഇതല്ലാതെ നിലപ്പനയ്ക്കും അങ്ങനെ പറയുമോന്ന് അന്വേഷിക്കൂ. പ്രമോദ് പറയുന്നതും ഇതു തന്നെ.ദേവേട്ടന്റെ ഇതു തന്നെയും ഇതു തന്നെ.
പിന്നെ മുയൽചെവിയൻ അരച്ച് കുറുക്കുണ്ടാക്കി കഴിക്കാറുണ്ടെന്ന് ഒരു ഓർമ്മ. ശരിയാണോന്ന് ഉറപ്പില്ല.
ശ്രീ, ചിത്രങ്ങൾ കൊണ്ട് ചെടികൾ തിരിച്ചറിയാൻ ആർക്കെങ്കിലും സാധിക്കട്ടെ എന്നു കരുതി ഇട്ടതാ. :)
മയൂരാ, നന്ദി :)
ഗോപൻ, നന്ദി :)
സുന്ദരൻ, ഈ പോസ്റ്റിനു വേണ്ടി സേർച്ച് ചെയ്തപ്പഴെപ്പഴോ സുന്ദരന്റെ പോസ്റ്റ് പൊന്തി വന്നിരുന്നു. :)
ഞങ്ങളുടെ നാട്ടിലും ചിലർ കുഞ്ഞുണ്ണിയെന്ന് പറയാറുണ്ട്.
സു, ഇതൊന്നും ഇവിടെയില്ല. എല്ലാം നാട്ടിൽ നിന്നും എടുത്തതാണ്. അവിടെ വന്നു കൊണ്ടു പോയ്ക്കോ :)
ദേവേട്ടാ, തിരുതാളി പടത്തില്‍ ഇലയുടെ പടം മാത്രമുള്ളത് എന്റെ വീട്ടിലേതാണ്. മറ്റേത് വേറെയൊരു വീട്ടില്‍ നിന്നും. അമ്മ പറഞ്ഞു വീട്ടില്‍ നില്‍ക്കുന്ന ശരിക്കുള്ളതല്ല അതിന് ഇലയ്ക്ക് വലിപ്പം കൂടുതലുണ്ട്. ശരിക്കുള്ളതിനു വലിപ്പം കുറവാന്ന്. ഇനി നാട്ടില്‍ പോവുമ്പോ വേണം കണ്‍ഫ്യൂഷന്‍ ക്ലിയര്‍ ചെയ്യാന്‍. ദേവട്ടന്റെ മുത്തങ്ങപയ്യനെ മോളില്‍ ഞാന്‍ ഡാലിക്ക് കൊടുത്തിട്ടുണ്ട്.
ശ്രീ, നല്ല കാര്യം. :)
എല്ലാവര്‍ക്കും നന്ദി.
വീട്ടിലെ പറമ്പില്‍ ഇതിലെ പല കക്ഷികളെയും കാണാറുണ്ട്. ഇവന്മാര്‍ ഇത്ര വീരന്മാരാണെന്ന് ഇന്നാണ് മനസ്സിലായത്.
ആഷേച്ചി,തീര്‍ച്ചയായും ചെറൂളയല്ല,മുഞ്ഞ. ഉഴിഞ്ഞ കണ്ടപ്പോളാണ് മുഞ്ഞ പോലെ തോന്നിയത്. ഇപ്പോള്‍ വീട്ടില്‍ വിളിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും ഉഴിഞ്ഞ അറിയില്ല:)
ആദ്യമൊക്കെ ഞാന്‍ വിചാരിച്ചിരുന്നത്, ദശപുഷ്പം എന്നു പറഞ്ഞാല്‍ പത്തിതളുകളുള്ള ഏതോ പൂവ് എന്നാണ്.
കയ്യോന്നിയിട്ടുകാച്ചിയ എണ്ണ മുടിവളരാന്‍ നല്ലതാണ്, അനുഭവസ്ഥ.
എന്തായാലും നല്ല പോസ്റ്റ്.
അപ്പുവും കൂടിയിട്ടുണ്ടല്ലോ, അപ്പുറത്ത് പോസ്റ്റായി.
ദശപുഷ്പത്തെ കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്നു കരുതിയിരുന്നപ്പോള്‍ ആണ് ഈ പോസ്റ്റ് കണ്ടതു..ഒത്തിരി നന്നായി..നാട്ടില്‍ പറമ്പില്‍ ഒക്കെ ഉണ്ടെങ്കിലും ആര്‍ക്കും അതിന്റെ വില അറിയില്ല എന്നതാ സത്യം ..നമ്മുടെ മക്കള്‍ക്ക് ഇതിനെ കുറിച്ചുള്ള അറിവ് പകര്‍ന്നു കൊടുക്കാംന്‍ അമാന്തിക്കരുത്..നല്ല പോസ്റ്റ്
ഈ ഒറ്റപ്പെട്ട ആയുര്‍വേദ ഔഷധമൂല്യം കൂടാതെ എന്താണ് ഈ പത്തു ചെടികളെയും ഇങ്ങനെ ഒരുമിച്ചു കൂട്ടാന്‍ കാര്യം? നിറയുംപുത്തിരിക്ക് ഇവയെ നെല്കതിരിനൊപ്പം ഒരുമിച്ചു ചേര്‍ക്കാന്‍ എന്താണ് പ്രധാന കാരണം?
(കാന്താരി പറഞ്ഞില്ലേ കുഞ്ഞുങ്ങള്‍ക്ക് ഇവയെ പരിചയപ്പെടുത്തണം എന്ന്.അപ്പോഴാ അങ്ങനെ ഒരു സംശയം തലയില്‍ കത്തിയത്. എന്ത് പറഞ്ഞു പരിചയപ്പെടുതും?)
ആഷ, ചെറുള മാത്രല്ല നിലപ്പനയും ഗൂഗിള്‍ റീഡറില്‍ വന്നിരുന്നു. അപ്പൊ തന്നെ ഞാന്‍ ഊഹിച്ചു ഇതു ദശപുഷ്പത്തിന്റെ വരവാണെന്ന്.
[മുത്തങ്ങ(കിഴങ്ങ്) പാലില്‍ വേവിച്ച് കുട്ടികള്ക്ക് കൊടുക്കാറുണ്ട്.(കിട്ടിയിട്ടുണ്ട്) എന്തിനാന്നെറിയില്ല. ദൈവമേ ഒര്മശക്തി കൂടാന്‍ എങ്ങാനും ആയിരുന്നോ എന്തോ. മറന്നു പോയി]
ആഷ..
എങ്ങിനെ നന്ദി പറയണമെന്നറിയില്ല. പേരുകളെല്ലാം സുപരിചിതര്‍ എന്നാലൊട്ടു ചിലരെ കണ്ടിട്ടില്ലതാനും. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോള്‍....
ഇതില്‍ ഔഷധത്തിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് മുയല്‍ച്ചെവിയനാണെന്നു തോന്നുന്നു. കുഞ്ഞു കുട്ടികളുള്ള വീട്ടീലെ മുത്തശ്ശിമാര്‍ മുയല്‍ച്ചെവിയന്‍ അന്വേഷിച്ച് എന്റെ പറമ്പിലൂടെ നടക്കാറുണ്ട്. തഴുതാമയുമായി രൂപത്തില്‍ വിഷ്ണുക്രാന്തിക്ക് സാദൃശ്യമുണ്ട്.
ഇത്ര വിശദമായ പോസ്റ്റിന് പ്രത്യേക അഭിനന്ദനം..!
ഇത് ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട പുഷ്പങ്ങളാണ്.
ചിര പരിചിതമായ 10 ഔഷധ സസ്യങ്ങള് ആണ് ദശ പുഷ്പങ്ങള്.എന്നാല് ഇവയെ ഇന്നു തിരഞ്ഞു കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു.വിശേഷാവസരങ്ങളില് ദശ പുഷ്പം ചൂടുന്ന പതിവ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ്.ഇതിനെ കുറിച്ച് എഴുതാന് തോന്നിയ ആഷക്കു എല്ലാ വിധ അഭിനന്ദനവും..ഞാന് ഒരു പോസ്റ്റ് ആക്കാന് വേണ്ടി വെച്ചിരുന്ന ഈ ഭാഗം ഇവിടെ കമന്റ് ആയി ഇടട്ടെ ഞാന്.
മുക്കുറ്റി
ജെറാനിയെസിയെ കുടുംബത്തില് പെടുന്ന ഒരു കുറ്റി ചെടി ആണ് ഇത്.മുക്കുറ്റി ചാന്ത് തിലകം തൊടുന്നതു വളരെ ശ്രേഷ്ഠ കരമാണ്.ഇല അരച്ചുമുറിവില് പുരട്ടുന്നത് മുറിവ് ഉണങ്ങുന്നതിനു ഉപകരിക്കും.ഗര്‍ഭാശയ ശുദ്ധിക്കു വേണ്ടി പ്രസവാനന്തരം മുക്കുറ്റി ഇല കുറുക്കി കഴിക്കുന്നതു നല്ലതാണ്.എല്ലാത്തരത്തിലുള്ള ശ്വാസ കോശ രോഗങ്ങള്‍ക്കും മുക്കുറ്റിയില തേനില് ചാലിച്ചു സേവിക്കുന്നതു നല്ലതാണ്.വളം കടിക്കു ഇതിന്റെ ഇല അരച്ചു പാദത്തില് പുറ്രട്ടുന്നു.മൈഗ്രെയിനില് നിന്നു ആശ്വാസം ലഭിക്കാന് മുക്കുറ്റി ചേര്‍ത്തു കാച്ചിയെടുത്ത വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു.
ഉഴിഞ്ഞ
ഇന്ദ്രവല്ലരി എന്ന അപരനാമത്തില് അറിയപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഉഴിഞ്ഞ.ഉഴിഞ്ഞ വള്ളി കൊണ്ട് മുടി കെട്ടി വെച്ചാല് മുടി നീളത്തില് വളരും !!!!മുടി കൊഴിച്ചിലും തടയാം.നീലിഭൃംഗാദി എണ്ണയുടെ നിറ്മ്മാണത്തില് ഒഴിച്ചു കൂടാനാവാത്ത ചേരുവ ആണിത്.വാത സംബന്ധമായ രോഗങ്ങള്‍ക്ക് വിശേഷിച്ചും സന്ധി വേദനക്ക് ആവണക്കെണ്ണയില് വേവിച്ച ഉഴിഞ്ഞ ഇല അരച്ചു പുരട്ടുന്നതു നല്ലതത്രെ !
മുയല് ചെവിയന്
ഇതിന്റെ പച്ച ഇല പരലുപ്പും ചേര്‍ത്ത് ടോണ്‍സിലൈറ്റിസ് ഉള്ള ഭാഗത്തു പുരട്ടിയാല് അസുഖം മാറും.കൃമി രോഗത്തിനും ഇതിന്റെ ഇല പിഴിഞ്ഞെടുത്തു 3 ദിവസം കഴിച്ചാല് മതിയാകും
ചെറൂള
ബലികര്‍മ്മങ്ങള്‍ക്കു ഉപയോഗിക്കുന്ന ഈ ചെടി ചൂടിയാല് ആയുസ്സ് വര്‍ദ്ധിക്കും എന്നാണ്.മൂത്രാശയ രോഗങ്ങള് ശമിപ്പിക്കുവാന് ചെറൂള സമൂലം കഷായം വെച്ചു രാവിലെയും വൈകുന്നേരവും സേവിച്ചാല് മതി. പാലിലും നെയ്യിലും ചെറൂള ഇല കാച്ചി കഴിച്ചാലും മൂത്രാശയ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും
കയ്യോന്നി
കേശ ഔഷധമാണ് ഇതു.കയ്യോന്നി ചേര്‍ത്തു കാച്ചിയ എണ്ണ കണ്ണിന്റെയും തലമുടിയുടെയും ആരോഗ്യത്തിനു ഉത്തമം ആണ്.കയ്യോന്നി അരച്ചെടുത്ത നീര് എള്ളെണ്ണയില് കാാച്ചി പതിവായി തലയില് പുരട്ടിയാല് തല വേദനയും കണ്ണിന്റെ അസുഖങ്ങള്‍ഊം മുടി കൊഴിച്ചിലും ശമിക്കും
തിരുതാളി
പടര്‍ന്നു കയറുന്ന ഈ വള്ളി ചെടിയുടെ ഔഷധ യോഗ്യമായ ഭാഗം അതിന്റെ വേര് ആണ്.സ്ത്ര്രീകളിലെ വന്ധ്യതാ ചികിത്സക്കു തിരുതാളി ഉപയോഗിക്കുന്നു.കൂടാതെ ശരീരബലം വര്‍ധിപ്പിക്കുവാനും ഈ ചേറ്റി നല്ലതത്രേ !!
കറുക
പുല്‍ത്തകിടി നിര്‍മ്മിക്കാന് ആണു നമ്മള് ഇപ്പോള് ഈ ചെടിയെ ഉപയോഗിക്കുന്നതു !!!പരിപാവനത കല്‍പ്പിക്കപ്പെടുന്ന ഈ ചെടി മതപരമായ പല ആചാരങ്ങളിലും ഉപയോഗിക്കുന്നു.മുറിവില് നിന്നും രക്ത സ്രാവം തടയാനായി കറുക അരച്ചു കെട്ടാറുണ്ട്.നാഡീ ബലം വര്‍ധിപ്പിക്കുന്നതിനു കറുക നീരു രാവിലെയും വൈകുന്നേരവും കഴിക്കുന്നതു നല്ലതാണ്.മനസിക രോഗ ചികിത്സയിലും ഉപയോഗിക്കുന്നു.കറുകയെ കുറിച്ചുള്ള എന്റെ ദീപ്തമായ ഓര്‍മ്മ കുട്ടികള്‍ക്കു കൊതി വരുമ്പോള് അച്ഛാച്ഛന് വെളിച്ചെണ്ണയില് കറുക ഇലയും ഉപ്പും ചേര്‍ത്ത് “ ഓതി “ തരുമായിരുന്നു.. കൊതി മൂലം ഉള്ള ശര്‍ദ്ദി ഠപ്പേ ന്നു നില്‍ക്കുനതിനു ഞാന് സാക്ഷി.ഒരു മന്ത്രം ആണ് ഓതുന്നത്..അച്ഛാച്ഛന്റെ മരണത്തോടെ ആ മന്ത്രവും പോയി !
പൂവാം കുറുന്നില
ഇതു സമൂലം ഉപയോഗിക്കുമ്പോള് പനി പമ്പ കടക്കുമത്രെ.സ്ത്ര്രീകളില് മാനസിക പിരിമുറുക്കം ഒഴിവാക്കി സന്തോഷവും സൌന്ദര്യവും ഉണ്ടാകാന് ഇതു നല്ലതാണ്.അമിത രക്ത സ്രാവത്തിനു നല്ല മരുന്നാണ്,നേത്ര രൊഗ ചികിത്സയില് ഇതിന്റെ ഇല ഉപയോഗിക്കുന്നു
വിഷ്ണു ക്രാന്തി
നിലത്തു പടര്‍ന്നു വളരുന്ന വിഷ്ണു ക്രാന്തി യുടെ ഇലകള്‍ക്ക് ചെറിയ എലിയുടെ ആകൃതിയാണ്.പനി മാറ്റാന് അത്യുത്തമം.സമൂലം കഷായം വെച്ചു 2 നേരം സേവിച്ചാല് പനി മാറും.തലച്ചോറ് സംബന്ധമായ രോഗങ്ങള്‍ക്കു ഉത്തമം.ഓര്‍മ്മ കുറവു..ബുദ്ധി മാന്ദ്യം എന്നിവക്കു ഈ ചേറ്റി സമൂലം പിഴിഞ്ഞെടുത്ത് നെയ്യുമായി ചേര്‍ത്ത് കഴിക്കണം.ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്കും അമിത രക്ത സ്രാവത്തിനും ഇതു ഉപയോഗിക്കുന്നു.
നിലപ്പന
ഇതിന്റെ കിഴങ്ങ് ആണ് മരുന്നായി ഉപയോഗികുന്നത്.
വളരെ വളരെ നല്ല ലേഖനം. അഭിനന്ദനങ്ങള്‍! പടങ്ങളെല്ലാം കണ്ടു ഞാനെന്റെ ബാല്യമോര്‍ത്തു.
കാന്താരിക്കുട്ടിയുടെ കമന്റ് ഈ പോസ്റ്റ് പൂര്‍ണ്ണമാക്കി!
ഇതു കൊള്ളാമല്ലോ :) നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്നിട്ടും ഇവയില്‍ പലതും കണ്ടിട്ടും കൂടിയില്ല. ഇവ എല്ലാ പ്രദേശങ്ങളിലും സ്വാഭാവികമായി വളരുന്നവയാണോ?
നാടൻ, :)
പ്രമോദേ, എനിക്ക് തെറ്റി ചെറൂളയെന്നു പറഞ്ഞതാ. ഉഴിഞ്ഞയുടെ കൂടുതൽ ചിത്രങ്ങളുള്ള പേജിൽ പൂവിന്റെയും കായുടേയും ഒക്കെ ചിത്രങ്ങളുള്ള ഒരു സൈറ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. അവിടെ ആ കായും പൂവും ഇലയും ഒക്കെ ഒന്നു നന്നായി നോക്കി വെച്ചാൽ ഇനി നാട്ടിൽ പോവുമ്പോ മുഞ്ഞ തന്നെയാണോ ഈ ഉഴിഞ്ഞയെന്ന് ഉറപ്പാക്കാം. ഉഴിഞ്ഞ അവിടെ ആർക്കും അറിയാത്ത സ്ഥിതിക്ക് മറ്റൊരു പേരിൽ അറിയപ്പെടാൻ തന്നെയാവും സാധ്യത.
ശാലിനി, ഈമെയിൽ ഈമെയിൽ എന്നു പറയണ സംഗതിയുണ്ടല്ലോ അതൊക്കെ ഒന്നു ഇടയ്ക്ക് തുറന്നു നോക്കണേ.
ശാലിനി പറഞ്ഞപ്പോഴാ ഞാൻ അപ്പുവിന്റെ പോസ്റ്റ് കണ്ടത്.
പ്രിയ, ഇതു നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ അസുഖങ്ങളില്ലാണ്ടിരിക്കുമായിരിക്കും. പക്ഷേ നമ്മൾ പുറത്തു ചടങ്ങിനു മാത്രം നിവേദിച്ചു തൃപ്തി പെടുന്നു.
ഉദാ:- കൂവളത്തില
ശിവന്റെ പ്രിയനിവേദ്യം. ശിവൻ കാളകൂടവിഷം തൊണ്ടയിൽ പിടിച്ചു നിർത്തിയ ആളല്ലേ. ആ ആൾക്ക് പ്രിയപ്പെട്ട ഇലയ്ക്കും വിഷത്തെ ശമിപ്പിക്കാൻ ശക്തിയുണ്ട്. ശിവനു കൂവളമാല ചാർത്തിയും പ്രസാദമായി ഇല കിട്ടിയാൽ അതു കഴിക്കാണ്ട് പൂജാമുറിയിൽ കൊണ്ടു വെച്ചും നമ്മൾ ഭക്തി പ്രകടിപ്പിക്കും. കൂടുതൽ ഉള്ളിലേയ്ക്ക് പോയാൽ പഴമക്കാർ പറയുന്ന ഓരോന്നിലും ഇങ്ങനെ ഓരോ കോഡുണ്ടായിരിക്കും അതു ഡീകോഡ് ചെയ്തെടുക്കണം. പക്ഷേ നമ്മൾ അർത്ഥമറിയാതെ ചടങ്ങു മാത്രം നടത്തികൊണ്ടിരിക്കും.
രക്തസംബദ്ധമായ അസുഖങ്ങൾ ദശപുഷ്പം കഴിച്ചാൽ മാറുന്നതു കേട്ടറിഞ്ഞിട്ടുണ്ട്.
കുഞ്ഞൻ, നന്ദി :)
കാന്താരിക്കുട്ടി, എങ്ങനെ നന്ദി പറയണമെന്നറിയില്ല ആ കമന്റിന്. അതു ആരും കാണാതെ പോവരുതെന്ന് കരുതി പോസ്റ്റിൽ ചേർത്തിട്ടുണ്ട്. വിരോധമുണ്ടാവില്ലെന്ന് കരുതുന്നു. (കാന്താരിക്കുട്ടിക്ക് അതു പോസ്റ്റാക്കി ബ്ലോഗിൽ ഇടണമെങ്കിൽ വേണ്ട ചിത്രങ്ങളൊക്കെ ഇതിൽ നിന്നും എടുക്കാം.). പിന്നെ കുറച്ചു ചെടികളുടെ പടങ്ങൾ എന്റെ കൈവശം ഉണ്ട്. ഏതിനേയെങ്കിലും പറ്റി പോസ്റ്റിടും മുന്നേ ഒന്നു പറഞ്ഞാൽ ഞാൻ അയച്ചു തരാം. ഒരു മെയിൽ അയക്കുമോ എനിക്ക്.
ധ്വനി, അതെ. കാന്താരിക്കുട്ടിയുടെ കമന്റാണ് ഈ പോസ്റ്റ് പൂർണ്ണമാക്കിയത്.
ജയരാജൻ, എല്ലാം സ്വാഭാവികമായി വളരുന്നതാണ്. എന്റെ അനുഭവത്തിൽ ഇപ്പോ ഓരോന്നും തപ്പിപ്പിടിച്ചെടുക്കണം. ചെടികളൊക്കെ കുറഞ്ഞു കുറഞ്ഞു വരികയാണ്. നാളെ നമ്മൾ ഇതൊക്കെ നട്ടു വളർത്തേണ്ട അവസ്ഥയാവും.
എല്ലാവർക്കും ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.
ആഷാ..നന്ദി..
ഇവന്മാരില്‍ തിരുതാളിയൊഴികെ എല്ലാം കണ്ടിട്ടുന്റ്.പക്ഷേ ഈ കുഞ്ഞന്മാര്‍ ഇത്ര ദിവ്യരാണെന്നിപ്പോഴാണറിയുന്നത്.ദശപുഷ്പം എന്നു കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണറിഞ്ഞത്.പിന്നെ ആ മുയല്‍ച്ചെവിയന്റെ അതേ ഇലകളും മട്ടും ഭാവവുമായി ഒരാള്‍ ഈ മരുഭൂമിയില്‍ എല്ലയിടത്തും ഉണ്ട്.മഞ്ഞ്പ്പൂക്കളാണെന്ന് മാത്രം.അദ്ദേഹം ഈ മുയല്‍ച്ചെവിയന്റെ?അതോ അതിനും ഈ ഗുണങ്ങളെല്ലാമുണ്ടോ?
ഓ.ടോ.എന്നെ ഒത്തിരി കൊതിപ്പിച്ചത് ആ തിരുതാളിയുടെ പടമാണ്.അവിടെപ്പോയൊന്നിരിക്കാന്‍ തോന്നി..
Hi,Health tips discus cheyyunna ethenkilum blog undo?
Malayalathil comment cheyyuvan enthanu cheyyendathu?
njan ee bloggil puthiyathanu. only one week....
ദശപുഷ്പങ്ങളെക്കുറിച്ച് വിക്കിയില്‍ ലേഖനമുണ്ടല്ലോ? മലയാളത്തില്‍
ദാണ്ടെ ഇവിടെ?
http://ml.wikipedia.org/wiki/Dasapushpangal
ആഗ്നേയ, ഈ ആഗ്നേയയുടെ ഒരു കാര്യം! ഒന്നു നല്ലവണ്ണം നോക്കിക്കേ തിരുതാളി എവിടെയാ നിൽക്കുന്നതെന്ന്. വിഷ്ണുക്രാന്തിയുടെ കാര്യമാണോ പറയുന്നത്? ചെടിയുടെ പേരുകൾ പടത്തിനു മുകളിലാണ് കൊടുത്തിരിക്കുന്നത്. വിഷ്ണുക്രാന്തി നിൽക്കുന്ന പഞ്ചാരമണലാണ് ഉദ്ദേശിച്ചതെന്ന് കരുതുന്നു.
abi, ഹെൽത്ത് ടിപ്സ് ഉള്ള ബ്ലോഗുകൾ അറിയില്ല. പിന്നെ മലയാളത്തിൽ എഴുതാൻ
www.malayalam.epathram.com ഇവിടെ നിന്നും മൊഴി കീമാൻ ഡൗൺലോഡ് ചെയ്യൂ.
Challiyān, നല്ല ലേഖനം. ഞാൻ പണ്ടെപ്പഴോ അതു കണ്ടിരുന്നു. അന്നത് ശൈശവ ദിശയിലായിരുന്നു. പടങ്ങൾ കുറവാണല്ലോ, ഈ പടങ്ങളും കൂടി അങ്ങോട്ട് തട്ടിയേക്കാം.
മൂവർക്കും നന്ദി.
അയ്യേ..ഈ എന്റൊരു കാര്യം!
ആ തിരുതാളി ഒരു കുളത്തിന്റെ കരിങ്കല്‍പ്പടവില്‍ നില്‍ക്കുന്നപ്പോലെയാ തോന്നിയെ..ഇപ്പോഴാട്ടൊ ഞാനാ പരിസരം “ശരിക്കും”കണ്ടത്..സോറി..ഞാനാ ടയ്പ്പല്ല..ആഷേ..ഷെമി..
നന്ദി ആശ. പലതും കേട്ടിട്ടും കണ്ടിട്ടുമുണ്ടെങ്കിലും മറവിയില്‍ മറഞ്ഞ് പോയിരിക്കുന്നു. ഓര്‍മ്മ പുതുക്കിയതിനും പരിചയപ്പെടുത്തിയതിനും നന്ദി.
സസ്നേഹം
ദൃശ്യന്‍
നല്ല പോസ്റ്റ്
ഈ മുക്കുറ്റി തന്നെയാണോ കിഴുകാനെല്ലി? അതോ രണ്ടും തമ്മില്‍ കാഴ്ചയിലുള്ള സാമ്യം മാത്രമേ ഉള്ളോ?
ആഗ്നേയ, ഉം എന്തായാലും തെറ്റിദ്ധാരണ മാറ്റിയതു നന്നായി. കഴിഞ്ഞ ജന്മത്തിൽ വല്ല കൊതുകായിരുന്നോന്നു വരെ ഞാൻ സംശയിച്ചു. :))
ദൃശ്യൻ, നന്ദി.
ഭക്ഷണപ്രിയൻ - കീഴാർനെല്ലിയല്ലല്ലോ മുക്കുറ്റി. കീഴാർനെല്ലിയുടെ ഇലയുടെ താഴെ കടുകുമണി പോലെ ഒരു നിരയുണ്ടാവും. അതു മുക്കുറ്റിയേക്കാൾ പൊക്കം വെയ്ക്കയും ചെയ്യും. പൂത്തു നിൽക്കുന്ന മുക്കുറ്റി കീഴാർനെല്ലിയായി തെറ്റിദ്ധരിക്കാൻ ഒരു സാധ്യതയുമില്ല. മുക്കുറ്റിയുടെ പൂക്കളുടെ ഫോട്ടോസ് ഒന്നു ശ്രദ്ധിച്ചേ.
ആഗ്നേയയുടെ കമന്റും,അതിനു കൊടുത്ത മറുപടിയും അതിനു വീണ്ടും ആഗ്നേയ നല്‍കിയ പ്രതികരണവും ഏറെ രസിച്ചു:)
ദശപുഷ്പങ്ങള്‍ കേട്ടിട്ടുണ്ട്. എല്ലാം കണ്ടത് ഇവിടെ ആണ്.
ഈ അറിവുകളും വിവരണവും, ചിത്രങ്ങളും മനോഹരമായി...
നന്ദി...
:)
9. വിഷ്ണുക്രാന്തി / കൃഷ്ണക്രാന്തി. ഇയാളെ ഒഴിചെല്ലവരേം ഞാന്‍ ഞങ്ങളുടെ പറമ്പില്‍ കണ്ടിട്ടുണ്ട്...പണ്ട് സ്കൂള്‍ പഠികുംപോ ദശ പുഷ്പം മാലയായി കെട്ടി തലയില്‍ ചൂടി, മുക്കൂറ്റി ചാന്ത് കൊണ്ട് പൊട്ടും തൊട്ടു പോയിരുന്ന കര്‍ക്കിടകം ആണ് ഓര്‍മയില്‍ വന്നത്. അന്ന് അതിന്റെ പേരില്‍ ഒരു പാട് പരിഹസിക്കപെട്ടിട്ടുണ്ട്... പ്രത്യേകിച്ച് ടീച്ചര്‍ മാര്‍ ആയിരുന്നു കളിയാകിയിരുന്നത്. എന്നും വന്നു അമ്മയോട് വഴക്കുണ്ടാക്കും ..മകള്‍ക്ക് നല്ലത് വരാന്‍ ചെയ്യുന്നത് അമ്മയുണ്ടോ നിര്‍ത്തുന്നു. അവസാനം വീട്ടില്‍ നിന്നും പൂ ചൂടി ഇറങ്ങി , ബസ് സ്റ്റോപ്പില്‍ എത്തിയാല്‍ അത് അഴിച്ചു കളയലായിരുന്നു പരിഹാരമായി ഞാന്‍ കണ്ടെത്തിയത്. ഇന്നും ഈ പറഞ്ഞ ചെടികള്‍ എല്ലാം പശു വിനു പോലും കൊടുക്കാതെ അമ്മ വളര്‍ത്തുന്നു...അല്ല അതിനു വളരാന്‍ അവസരം കൊടുക്കുന്നു
ആഹാ നല്ല ഒരു പോസ്റ്റ്.ചേച്ചി പറഞ്ഞ പല ചെടികളും ഞങ്ങടെ പറമ്പില്‍ തന്നെ ഉള്ളാതായിരുന്നു, പക്ഷേ ഇത്രക്ക് ഔഷധ ഗുണം ഒക്കെ ഉണ്ടെന്ന് ഇപ്പഴാ മനസ്സ്സിലായതു. ഇവിടെ ഒരാള്‍ ദുബായില്‍ നിന്ന് വന്നതിനു ശേഷം കാമറായും കൊണ്ട് തിരുതാളിയും, വിഷുക്രാന്തിയും, തുമ്പയും ഒക്കെ തപ്പി നടക്കുന്നതു കണ്ടു. ഇപ്പഴല്ലെ മനസ്സിലായതു എന്തിനായിരുന്നു എന്ന്. ഫോട്ടോ ഒക്കെ കിട്ടിയോ ചേച്ചി???
എന്തായാലും പുതിയ അറിവുകള്‍ക്ക് നന്ദി.
very much informative :).. thanks for posting topics like this :)
ഒക്കെറ്റിന്റെയും പേര് ഇപ്പോഴല്ലേ ചേരും പടി ചേര്‍ന്നത്!
ആഷാ..എന്റെ വീട്ടുപരിസരത്തൊക്കെ ധാരാളം ഉണ്ടായിരുന്നു..ഇപ്പോള്‍ കാണാനില്ല.
ഇവിടെ കണ്ടപ്പോള്‍ വീട്ടിലെ ഒരാളെ കണ്ടപോലെ.
കേരളക്ക്ലീക്സിലേക്ക് വരണേ..സസ്യകേരളം ഇപ്പോള്‍ ഉഷാറായിട്ടുണ്ട്.
http://www.flickr.com/groups/kearala_clicks/discuss/72157605774735583/page5/
എന്നാല്‍,ആഷയുടെ അഭാവമുണ്ട്.
The picture you have posted for Vishnukranthi is incorrect I think I have corrected the mistake in you Flickr page or may be in Kerala clicks discussion...
Please check it.
Regards
Giby
Achiiiiiiiiiii, please write down the use of all these , and for which disease they r using for and its combination too, it will be helpful.
ആഷ, വളരെ നല്ല പോസ്റ്റ്. 'ദശപുഷ്പം' എന്ന് കേട്ടിട്ടുണ്ടെങ്കിലും ഏതൊക്കെ, എന്തൊക്കെ? എന്ന് തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു (ഇപ്പഴും കഴിഞ്ഞെന്നു വരില്ല). എന്നാലും ഏറ്റവും കുറഞ്ഞത് ഈ പോസ്റ്റിലെ പോട്ടങ്ങളും കൊണ്ടു പോയെങ്കിലും കണ്ടുപിടിക്കാല്ലോ ! പണ്ടു കയ്യോന്നി അന്വേഷിച്ചു തോട്ടുവക്കിലൂടെ ഒക്കെ നടന്നത് ഓര്‍മ്മയുണ്ട്. അന്ന് കിട്ടിയത് അതുതന്നെ ആരുന്നോ, എന്തോ !
"രക്തസംബന്ധമായ ഹീമോഫീലിയ എന്ന അസുഖം ദശപുഷ്പം കഴിച്ചു നിശേഷം മാറിയൊരാള്‍ ഞങ്ങളുടെ നാട്ടിലുണ്ട്" എന്ന പ്രസ്താവനയോട് തത്കാലം യോജിക്കാന്‍ കഴിയില്ല. എന്റെ നിരീക്ഷണത്തില്‍, ഒന്നുകില്‍ അയാള്‍ക്ക് രക്തസംബന്ധിയായ വേറെ ഏതെങ്കിലും അസുഖം ആയിരുന്നിരിക്കാം. അല്ലെങ്കില്‍ ഇപ്പഴും അറിയാതെ അതും ചുമന്നു കൊണ്ടു നടക്കയാവാം. 'ദശപുഷ്പങ്ങളുടെ' ഔഷധമൂല്യങ്ങളെക്കുറിച്ചുള്ള സംശയം കൊണ്ടല്ല ഇപ്പറഞ്ഞത്. മറിച്ച്, 'ഹീമോഫീലിയ' ഒരു ജനിതക രോഗമാണെന്നതു കൊണ്ടും അതിനെ നിശ്ശേഷം മാറ്റുക എന്നത് നിലവില്‍ അസാധ്യമായതു കൊണ്ടും ആണ്. രക്തം കട്ടപിടിക്കുവാന്‍ സഹായിക്കുന്ന മാംസ്യങ്ങളായ 'ഫാക്ടര്‍ VII', 'ഫാക്ടര്‍ IX' ഇവയിലേതെങ്കിലും ഒന്നിന്റെ അഭാവം മൂലമാണ് യഥാക്രമം 'ഹീമോഫീലിയ A', 'ഹീമോഫീലിയ B' എന്നിവ ഉണ്ടാവുന്നത്. മനുഷ്യശരീരത്തില്‍്, ഈ മാംസ്യങ്ങളുടെ നിര്‍മ്മാണത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്ന 'ജീനുകള്‍ക്ക്' തകരാറുണ്ടാവുമ്പോളാണു ഈ രോഗാവസ്ഥ ഉണ്ടാവുന്നത്. പച്ചമരുന്നുകള്‍ കൊണ്ടോ മറ്റേതെങ്കിലും രാസവസ്തുക്കള്‍ കൊണ്ടോ "ജീനിലെ' ഈ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം (ജനിതക ശാസ്ത്രം പുരോഗമിക്കുന്ന മുറയ്ക്ക്, വരും നാളുകളില്‍ അതിനു കഴിയും എന്നാണ് എന്റെ വിശ്വാസം). ഇപ്പോള്‍ നിലവിലുള്ള, ഒരേ ഒരു ഫലപ്രദമായ ചികിത്സാരീതി, കുറവുള്ള ഫാക്ടര്‍ ഏതാണോ അത് രക്തത്തിലേക്ക് കുത്തിവെക്കുക എന്നതാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഹീമോഫീലിയ ഒരു മാരകമായ അസുഖമാണെന്ന കാഴ്ചപ്പാട് ഇന്നില്ല കേട്ടോ. ശ്രദ്ധാപുര്‍്വ്വമായ ജീവിതരീതി കൊണ്ടും ക്രിത്യമായ ഔഷധപ്രയോഗം കൊണ്ടും ഹീമോഫീലിയയെ നിയന്ത്രിക്കാന്‍ കഴിയും എന്നതാണ് അതിനു കാരണം.
തൊടിയിലോക്കെ തലയാട്ടി നില്‍ക്കുന്ന ഈ പത്തുപേരെയും,അടുത്ത് പരിചയപ്പെടുന്നത് ഇപ്പോഴാ ട്ടോ....
ഒത്തിരി നന്ദി...
നന്നായിരിക്കുന്നു
hi ashadam,
its good to dosuch things. you are really a star.keep doing so and so
ആഷാഡത്തില്‍ വളരെ വൈകിയാണെത്തുന്നത്. ക്ഷമികണേ. പല പോസ്റ്റുകളും വളരെ ഹ്രദ്യമായിത്തോന്നി. പ്രത്യേകിച്ചും ഈ ദശപുഷപങ്ങള്‍ . (രണ്ടു വാക്കു പറയാതെ ഉറക്കം വരില്ല എന്നായി . അതോണ്ടാ ജന്മസിദ്ധമായ മടി മാറ്റിവച്ചു വരമൊഴി തുറന്നത്) വലിയ വള്ളുവനാടിന്റെ കോപിറൈറ്റ് എടുത്തു വീശുന്ന അടിയന്‍ ദശപുഷ്പങ്ങളിലെ പുഗ്ഗുകളും(അക്ഷരപിശകല്ല ഏറനാടന്‍ ഭാഷ)ആദ്യമായാണു കാണുന്നത്. പൂമ്പാറ്റ പുരാണവും ഇഷപ്പെട്ടു. പക്ഷികളും മൃഗങ്ങളും കുഞ്ഞുശലഭങ്ങളും ബൂലോകത്തില്‍ നിറയട്ടേ!എല്ല ആശംസകളും ..!
It's a very good attempt.All the best.
നല്ല പോസ്റ്റ് :)
Dear Sir :
I’m a plant lover and trying to find seeds from this little plant from India ( Mukkutti or Biophytum sensitivum), maybe you can help me with my search. I understand, that there is two varieties of this plant (Yellow and White). Let me know how much will be, and I will send you the money thru Western Union.
Thank you very much.
Guido Alvarez
guidoalvarezcorrea@yahoo.com
www.chinchillassanvalentin.com
Florida 142 suite 1C
Capital Federal 1005
Buenos Aires, Argentina
ദശപുഷ്പം ചൂടി ആഷാഢ രാത്രിയൊരുങ്ങി....
എന്റമ്മോ അര്‍ജന്റീനക്കാര്‍ വരെ ആഷയെ തേടിയെത്തിയിരിക്കുന്നു.... :-)
ദേ, തൊട്ടു മുനപ്തെ കമന്റു കണ്ടില്ലേ..
നന്ദി
Thanks a lot.very much informative
verryaood
വിഷ്ണുക്രാന്തി വെള്ളപൂവ് (Evolvulus nummilarius)
കൃഷ്ണ ക്രാന്തി നീല പൂവ് (Evolvulus alsinoides)
കൂടാതെ Blue daze എന്ന ചെടി നീല പൂവ് (evolvulus glomeratus) വിഷ്ണു & കൃഷ്ണ ക്രാന്തിയായി തെറ്റിദ്ധരിക്കാറുണ്ട് യൂട്യൂബിലും ഗൂഗിളിലും ഒരു പാട് ഉണ്ട് ഇവ മൂന്നും കൺ വോൾവുലേസി കുടുംബമാണ്
തിരുതാളി പല തരമുണ്ട് യഥാർത്ഥ തിരുതാളിക്ക് ഇല തിരുമിയാൽ നല്ല വാസനയാണ് പൂവ് വെള്ള, ഇത് എല്ലാം വീട്ടിൽ നട്ടുവളർത്തിയിട്ടുണ്ട്.
Post a Comment