Tuesday, April 3, 2007

തിരിച്ചുവരവ് രണ്ടാം ഭാഗം

തിരിച്ചു വരവ് എന്ന പോസ്റ്റിന്റെ തുടര്‍ച്ച



അതില്‍ ഉണ്ടായിരുന്ന കൂടും മുട്ടയും ഒരു ദിവസം കാറ്റില്‍ തകര്‍ന്നു. ശ്രദ്ധിച്ചാല്‍ അറിയാം ആ കൂടിനു അധികം കെട്ടുറപ്പും ഉണ്ടായിരുന്നില്ല. ഈ കൊക്കുകള്‍ പലതും പഴയ ഉപേക്ഷിക്കപ്പെട്ട കൂടുകള്‍ ഉണ്ടെങ്കില്‍ പുതിയവ ഉണ്ടാക്കാന്‍ മെനക്കെടാറില്ല.

കഴിഞ്ഞ വര്‍ഷം ഞാന്‍ കണ്ട ഒരു രസകരമായ കാഴ്ച, ഒരു മാവില്‍ മൂന്ന് പഴയ കൂടുണ്ടായിരുന്നു. മൂന്നു കൊക്കു ദമ്പതികളെത്തി. മൂന്നു കൂട്ടര്‍ക്കും ഒരു കൂടു തന്നെ വേണം. അവസാനം വഴക്കു മൂത്ത് ആരും കൂടു സ്വന്തമാക്കിയില്ല. ഈ വര്‍ഷവും വീടിനു തൊട്ടടുത്തെ മരത്തില്‍ കൂടുണ്ടാക്കാനുള്ള സ്ഥലത്തിനു വേണ്ടി ഇത്തരത്തിലൊരു വഴക്കു നടന്നു.

ആ വഴക്കാളി സംഘത്തിലെ രണ്ടു പേരാണീ ചിത്രത്തില്‍.

എന്നാല്‍ ഈ വഴക്കൊക്കെ നടന്നപ്പോള്‍ മറ്റൊരാള്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലാതെ വളരെ തിരക്കിലായിരുന്നു.


സ്വന്തമായി ഉണ്ടാക്കിയ വീട്ടില്‍ പണി പൂര്‍ത്തിയാക്കിയ ശേഷം.


മറ്റൊരു കൂട്ടില്‍ അടയിരുപ്പ് ആരംഭിച്ചു കഴിഞ്ഞു.


ഞാന്‍ ചെന്നപ്പോള്‍ എന്നോടുള്ള ബഹുമാനാര്‍ത്ഥം അദ്ദേഹം എഴുന്നേറ്റു വണങ്ങുന്ന രംഗം.



ഈ കൂട് ഇവരുണ്ടാക്കിയതല്ല. കഴിഞ്ഞ വര്‍ഷം ചാരനിറത്തിലെ കൊക്കുണ്ടാക്കി അതില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് പോയ ശേഷം വെള്ളനിറത്തിലെ മറ്റൊരു കൂട്ടര്‍ കൂടി ഉപയോഗിച്ച് ഉപേക്ഷിച്ച കൂടാണിത്.


വേറേയും കൂടുകളൊത്തിരിയുണ്ട് പക്ഷേ ഇലകള്‍ക്കു മറവിലായതിനാല്‍ ചിത്രങ്ങളെടുക്കാന്‍ ബുദ്ധിമുട്ടാണ്.
ഇനിയും കാറ്റ് വില്ലനായി ഇവരുടെ ജീവിതത്തില്‍ കടന്നു വരാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ...
(തുടരും)

31 comments:

  1. ആഷ | Asha said...

    തിരിച്ചുവരവ് രണ്ടാം ഭാഗം

    പുതിയ പോസ്റ്റ്

  2. ആഷ | Asha said...

    ഈ ചിത്രങ്ങള്‍ ലോഡാവാന്‍ താമസമുണ്ടെങ്കില്‍ ദയവായി പറയണേ. എങ്കില്‍ ഇമേജ് സൈസ് ചെറുതാം എന്നു വിചാരിച്ചാണ്.

  3. മുസ്തഫ|musthapha said...

    ആഷ, നന്നായിരിക്കുന്നു പടങ്ങളും വിവരണങ്ങളും...

    ഇനിയും കാറ്റ് വില്ലനായി ഇവരുടെ ജീവിതത്തില്‍ കടന്നു വരാതിരിക്കട്ടെ...

  4. സു | Su said...

    ഇപ്പോ കാണുന്ന മുട്ടയൊക്കെ അവിടെത്തന്നെയുണ്ടല്ലോ അല്ലേ? ഇനി ഇടയ്ക്കൊക്കെ പോയി നോക്കൂ. പറ്റിയാല്‍ ചിത്രങ്ങളും എടുക്കൂ.

  5. കുറുമാന്‍ said...

    ഈ മുട്ടകള്‍ വിരിഞ്ഞ്, കൊക്കും കുഞ്ഞുങ്ങള്‍ പുറത്ത് വരട്ടെ, ആഷക്ക് അതിന്റേയും പടം പിടിക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

  6. അപ്പു ആദ്യാക്ഷരി said...

    അയ്യോ...
    ഇതെങ്ങനെയാണ് എടുത്തത്? മരത്തില്‍ കയറിയോ അതോ...flaattil ninno??!!!

  7. പ്രിയംവദ-priyamvada said...

    താമസമുണ്ടുട്ടൊ....എങ്കിലും അവര്‍ ക്ഷമയോടെ കാത്തിരിക്കുന്നതൊറുക്ക്മ്പോള്‍ ..സാരമില്ല !
    qw_er_ty

  8. സാജന്‍| SAJAN said...

    ഏതൊരു ഫോട്ടോയും മനോഹരമാകുന്നതു അതിന്റെ പിന്നിലുള്ള അധ്വാനവും നിരീക്ഷണവും മൂലമാണ്..അത് ഒരിക്കല്‍ കൂടി തെളിയിക്കുന്ന ഒരു മനോഹര പോസ്റ്റ്..
    ഇതിന്റെ പിന്നിലുള്ള ആഷയുടെ ഹാര്‍‌ഡ് വര്‍ക്ക് തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു എന്നു പറയാതിരിക്കാന്‍ ആവില്ല..
    ഇനിയും ഇത്തരം പടങ്ങള്‍ പ്രതീക്ഷിക്കാമല്ലോ അല്ലെ..
    :)

  9. Kiranz..!! said...

    നന്നായിരിക്കുന്നു ആഷാഡം.ഈ ഫോട്ടോ പോസ്റ്റിന്റെ സബ്ജെക്ട് നന്നായിരിക്കുന്നു. ചിത്രങ്ങളുടെ ഷാര്‍പ്പ്നസ് അല്പ്പം കൂടി കൂട്ടിയിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യമായേനെ..!

  10. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: പക്ഷിക്കൂട്ടില്‍ കല്ലെറിഞ്ഞതു ചാത്തനല്ലാട്ടോ. നന്നായിട്ടുണ്ട്..

    qw_er_ty

  11. ദിവാസ്വപ്നം said...

    nice post

    thank you

  12. സുന്ദരന്‍ said...

    നല്ല സബ്ജ്റ്റ് ....നല്ലനിരീക്ഷണം

  13. Kaippally കൈപ്പള്ളി said...

    ഈ നാടായ നാടെല്ലാം ഞാന്‍ പുട്ടുകുറ്റിയും ചുമന്ന് നടന്നിട്ടും ഇത്രയും നല്ല ഒരവസരം എനിക്ക് കിട്ടാത പോയല്ലോ.

    ഈ കാഴ്ചകള്‍ കാണാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്.
    എനിക്ക് സഹിക്കാനാവാത്ത അസൂയയും.

    നല്ല പരിശ്രമം.
    എങ്ങനെ, എപ്പോഴ്, എന്ത് ഉപകരണം എന്നുകൂടി എഴുതണം.

  14. വേണു venu said...

    കണ്ണുണ്ടായാല്‍ പോരാ...കൂടിയ ക്യാമറ ഉണ്ടായാല്‍ പോരാ...കവാത്തു പഠിച്ചാല്‍ മാത്രം പോരാ...
    ആഷ, ചിത്രങ്ങളിലൊട്ടിച്ച കുറിപ്പും ആസ്വദിച്ചു, കേട്ടോ.:)

  15. Sathyardhi said...

    സൈപ്രസ് മരം കാറ്റെങ്ങാനും വീശിയാല്‍ കാവടി പോലെ ആടും. അതാ മുട്ട പോയത്. കൊക്കിന്റെ ഭാഷ അറിയാമെങ്കില്‍ അവിടെ ഒരു വാണിങ് എഴുതി വയ്ക്കാമായിരുന്നു. ഇവന്മാരു പാഴയ കൂടു റീസൈക്കിള്‍ ചെയ്യുമെന്നത് രസമുള്ള വാര്‍ത്തയായി എനിക്ക് (അപ്പോ കൊക്കുകള്‍ മടിയന്മാരാ അല്ലേ?)
    ഇത്തവണ ലവന്മാരു വിരിയുമായിരിക്കും.

    പടങ്ങളിലെ ചാരനിറമുള്ള മച്ചാന്‍ വയല്‍മുണ്ടിയും (indian pond heron-Ardeola grayi)വെള്ളക്കാരു സാദാ കൊക്കും (cattle egret- bubulcus ibis) അല്ലേ കൈപ്പള്ളീ? ശകലം പക്ഷി നിരീക്ഷണം എനിക്കൂടെ പറഞ്ഞു താ.

  16. വിശ്വപ്രഭ viswaprabha said...

    അതിസുന്ദരം!

    എന്ന് ഏതിനെയാണ് വിളിക്കേണ്ടത്?

    ഈ ചാരുതയാര്‍ന്ന ചിത്രങ്ങളേയോ?

    അതോ അവയെല്ലാം ഒപ്പിയെടുക്കാന്‍ മുട്ടകള്‍ക്ക് അടയിരിക്കുന്ന പക്ഷികളെപ്പോലെ മാസങ്ങളും വര്‍ഷങ്ങളും കാത്തുകാത്തിരിക്കുന്ന ആ ക്ഷമാശീലത്തേയോ?

    അതോ നനുനനുത്ത, പതുപതുത്ത വാക്കുകളില്‍ എഴുതിയിട്ടിരിക്കുന്ന ഈ കുറിപ്പുകളേയോ?

    ആഷാഢമേ, വന്ദനം!
    എല്ലാ വര്‍ഷസംക്രാന്തികളിലും ഇനിയുമിനിയും ഇവിടെ തിരിച്ചുവന്നുകൊണ്ടേ ഇരിക്കുക...

  17. അപ്പു ആദ്യാക്ഷരി said...

    ആഷേ, മേല്‍പ്പറഞ്ഞ കമന്റുകള്‍ പോലെ ഇതിനു പിന്നിലുള്ള പ്രയത്നം അഭിനന്ദനീയം തന്നെ. മുട്ടകള്‍ വിരിയും എന്നെനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അതിലും രസമായിതോന്നിയത് പക്ഷികള്‍ കൂടു മാറുന്ന ഫോട്ടോയാണ്. കൈപ്പള്ളി പറഞ്ഞപോലെ അല്പം കുശുമ്പ് എനിക്കും ഇല്ലാതില്ല, ഇത്തരം ഫോട്ടോകള്‍ എടുക്കാനുള്ള സാഹചര്യം ഇവിടില്ലാത്തതില്‍.

  18. ആഷ | Asha said...

    എന്റെ ക്യാമറ olympus fe170 with 3x zoom.
    1,6,7 എന്നീ ചിത്രങ്ങള്‍ അടുത്ത ബില്‍ഡിംഗിന്റെ ടെറസ്സില്‍ പോയി എടുത്തത്.
    3മത്തെ ചിത്രം ഞങ്ങളുടെ കിടപ്പുമുറിയുടെ ജനാലയില്‍ നിന്ന്.
    4 മത്തെ ചിത്രം ബാല്‍ക്കണിയില്‍ നിന്ന്.
    5 മത്തെ ചിത്രം ടെറസ്സില്‍ നിന്നും.

  19. Kaippally കൈപ്പള്ളി said...

    മൂനമ്മത്തെ ചിത്രം:
    Little Egret (Egretta garzetta)
    കേരളത്തില്‍ ഇവ സ്ഥിരതാമസക്കാരാണു. ദേശാടനം ചെയ്യാറില്ല.
    ചുണ്ടും കാലുകളും കറുപ്പ് നിറം. പാദങ്ങള്‍ മഞ്ഞ.

    അറേബ്യയില്‍ ഇവയെ കാണാന്‍ കഴിയില്ല.

    ചിത്രങ്ങള്‍ നാലും അഞ്ജും. ദേവന്‍ പറഞ്ഞത് ശരിയാണു. Indian Pond Heron (Ardeola grayii).
    Breeding സമയം മാത്രം ഈ വിധത്തില്‍ നിറം മാറും.

    അഷാ:
    ചിത്രങ്ങളുടെ പേരു് crane.jpg എന്നു കണ്ടു. ഇതൊന്നും crane അല്ല.

  20. Rasheed Chalil said...

    ആഷ ഒത്തിരി സംസാരിക്കുന്ന ചിത്രങ്ങളും സുന്ദരമായ അടിക്കുറിപ്പും അവയുടെ പിന്നെ ക്ഷമാ ശീലവും...

    എല്ലാം അസ്സലായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  21. Kaippally said...

    വേണു venu
    ഓ. ഇനി ശ്രദ്ധിക്കാം.

  22. ആഷ | Asha said...

    അഗ്രജന്‍, അതെ
    സു, ഉണ്ട് സു. ഞാ‍ന്‍ ഇന്നലെ എടുത്ത ചിത്രങ്ങളാണ് അവസാനത്തെ രണ്ടെണ്ണം.
    ഇടയ്ക്കൊക്കെ നോക്കുന്നുണ്ട്. :)
    കുറുമാന്‍, അതെ അങ്ങനെ സംഭവിക്കട്ടെ.
    അപ്പു, ഞാന്‍ മുകളില്‍ എഴുതീട്ടുണ്ടു കേട്ടോ.
    പ്രിയംവദ, :)

    സാജന്‍, ദൈവാനുഗ്രഹമുണ്ടെങ്കില്‍...

    കിരണ്‍സ്, അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു ശരിയാക്കാന്‍ ശ്രമിക്കാം. എന്റേയും എന്റെ ക്യാമറയുടെയും പരിമിതി ഒരു പ്രശ്നമാണ്. :)

    കുട്ടിചാത്താ, ഇപ്പോഴല്ലേ എനിക്കു പുടികിട്ടിയത് ;)
    ദിവാ,സുന്ദരാ,വേണുചേട്ടാ,ഇത്തിരിവെട്ടം വളരെ നന്ദി :)

    അപ്പു, കൈപ്പള്ളി, രണ്ടു പേരും ഇങ്ങു പോന്നോളൂട്ടോ ഒത്തിരി കിളികളെ ഞാന്‍ കാട്ടി തരാം.സീസണ്‍ അവസാനിക്കും മുന്‍പ് എത്തണം.
    ഞാന്‍ ഫോട്ടോയുടെ പേരു മാറ്റാം കൈപ്പള്ളി. ശാസ്ത്രീയ നാമമൊന്നും എനിക്കറിയില്ലായിരുന്നു. പറഞ്ഞു തന്നതിനു വളരെ നന്ദി.

    ദേവേട്ടാ, അതേതോ മടിച്ചി മണ്ടി കൊക്കു ഇട്ടതാവും. അല്ലേ ചിലപ്പോ മുട്ടയിടാന്‍ അത്രയ്ക്കു മുട്ടി നിന്നപ്പോ പാവം കണ്ട സ്ഥലത്തോട്ടു ഇട്ടതാവും. സൈപ്രസ് മരത്തില്‍ ഒത്തിരി കൂടുകളുണ്ട്. ഒരു കൂടിന്റെ അടുത്തോട്ടു ചെന്നപ്പോ ഒരുത്തി അങ്ങു തൂവലൊക്കെ വിടര്‍ത്തി ഒരു ഭാവാഭിനയം, കൂടാതെ അവരുടെ ഭാഷയില്‍ കുറെ ചീത്തയും “ഇനിയും അടുത്തോട്ടു വന്നാല്‍ നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടീ” എന്നോ മറ്റോ ആവും.

    വിശ്വപ്രഭ, ഞാന്‍ കാത്തു കാത്തിരുന്നതൊന്നുമല്ല കേട്ടോ, മുന്‍പത്തെ അടുക്കളബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ചകളായിരുന്നു.

    എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

  23. വേണു venu said...

    പ്രിയ കൈപ്പള്ളി, എന്നെ തന്നെയാണു് ഉദ്ധേശിച്ചതു്. കമന്‍റുകള്‍‍ അടുത്തടത്തു വന്നതു് യാദൃച്ഛികം മാത്രം. കൈപ്പള്ളിയുടെ ക്ലാസ്സു് ഫോട്ടോകള്‍‍ മിക്കതും ആരാധനയോടെ കാണാറുമുണ്ടു്.

  24. സാരംഗി said...

    നല്ല ചിത്രങ്ങളും വിവരണവും.ആഷ, അഭിനന്ദനങ്ങള്‍.

  25. aanapremi - ആനപ്രേമി said...

    മനോഹരം എന്ന്‌ പറഞ്ഞാൽ പോരാ, അതിമനോഹരം എന്ന്‌ തന്നെ പറയണം!!!!

  26. മഴത്തുള്ളി said...

    ആഷ,

    ഓ, എന്താണ് ഈ ഫോട്ടോകള്‍ക്ക് ഒരു കമന്റ് ഇടേണ്ടത്? സൂപ്പര്‍ (വലതു കൈയുടെ 2 വിരലുകള്‍ കൂട്ടിപ്പിടിച്ച്) :)

    വീടിനടുത്തു തന്നെ ഇങ്ങനെ ഇത്തരം ദൃശ്യങ്ങള്‍ കാണാനും ഇതെല്ലാം അതിമനോഹരമായി പകര്‍ത്താനും കഴിയുന്നതൊരു ഭാഗ്യം തന്നെ. കൈപ്പിള്ളിയും അപ്പുവും പറഞ്ഞതുപോലെ ആര്‍ക്കും അസൂയ തോന്നുന്ന വിസ്മയക്കാഴ്ചകളല്ലേ ഒപ്പിയെടുത്തിരിക്കുന്നത്.

    ഇനി മുട്ട വിരിയുന്നുണ്ടോ എന്നു നോക്കിയിരുന്ന് ഓരോ ദിവസത്തെയും ഫോട്ടോകള്‍ അയക്കുമല്ലോ?

    കൈപ്പിള്ളിയുടെ കമന്റിന് വേണു ഇട്ട കമന്റ് കണ്ട് ഞാനൊന്നു ഞെട്ടി. ഇപ്പോഴല്ലേ കാര്യം മനസ്സിലായെ :)

  27. Kumar Neelakandan © (Kumar NM) said...

    നന്നായിട്ടുണ്ട്. ഒരു ശ്രദ്ധ കാണാന്‍ കഴിയുന്നുണ്ട്. വായുനോട്ടം ലെന്‍സിലൂടെ ചെയ്യുന്ന ഒരു ചിത്രകാരിയെ ഇതിനു പിന്നില്‍ കാണാം.

  28. deepdowne said...

    സമ്മതിച്ചിരിക്കുന്നു!! ചിത്രങ്ങളിലൂടെ കഥ പറയുന്ന ഈ രീതിയും ക്ഷമയും നിരീക്ഷണവും എല്ലാം കേമം! നന്നായി! ഇനിയും തുടരണം.

  29. Rahul Kartha N said...

    മുട്ട പൊട്ടിയതു കഷ്ടമായിപ്പോയി

  30. മഴവില്ലും മയില്‍‌പീലിയും said...

    വളരെ നന്നായിരിക്കുന്നു...ഈ ഫോട്ടോ കിട്ടാന്‍ കാണിച്ച ക്ഷമ..!!! .വളരെ ബുദ്ധിമുട്ടിക്കാണും അല്ലെ? ഇനിയും അല്‍ ഭുതകഥകള്‍ പ്രതീക്ഷിക്കുന്നു..ആശം സകളൊടെ പ്രദീപ്

  31. Unknown said...

    Thanks Asha, for giving us back the liveliness of nature. It really bless us with some sort of relief! Eee marubhoovilirunnu ithokkey PC-screenil kaanenda gathikedu varumboley ithokkey thottariyaanaavaatha nombaram ariyoo!