Wednesday, December 26, 2007

‘ട്രേ’ വക്കിലെ കൊലപാതകം - ചില ദ്യശ്യങ്ങള്‍

ഈ പടങ്ങള്‍ കാണുന്നതിനു മുന്‍പ് മനസ്സിനു നല്ല കരുത്തു പകരുക. ഇതൊക്കെ കാണാനുള്ള ശക്തി തരണേയെന്നു ഉള്ളുരുകി പ്രാര്‍ത്ഥിക്കുക.

മുന്നറിയിപ്പ് :- ഗര്‍ഭിണികള്‍, ഹ്യദ്രോഗികള്‍, കൊച്ചുകുട്ടികള്‍ ഒക്കെ കണ്ണടിച്ചു പിടിച്ച് കാണുക.
ഇത് എന്റെ വീട്ടില്‍ നടന്ന സംഭവമാണ്. നിങ്ങളുടെ വീട്ടിലും ഇതൊക്കെ നടന്നിട്ടുണ്ടാവും ഇല്ലേ.







ആദ്യം പറഞ്ഞതൊക്കെ ചുമ്മാ ഒരു ഇഫക്ടിനു വേണ്ടി പറഞ്ഞതാണ്. സംഭവം ദാണ്ടേ ഇത്രേയുള്ളു. ഞാന്‍ കൊറച്ചു മുട്ട മേടിച്ചു പൊട്ടിച്ചു നല്ല ഓം‌ലറ്റും കേക്കുമൊക്കെയുണ്ടാക്കി. ആ സമയം എന്നാ കുറച്ച് ഫോട്ടം എടുത്തേക്കാമെന്നു തോന്നിയെടുത്തതാ. കൊള്ളാമോ?


ഇനിയിപ്പോ നിങ്ങടെ സമാധാനത്തിനായി ഈ മുട്ടകള്‍ എന്താ ചെയ്തതെന്നുള്ളതിന്റെ തെളിവായി അതു കൊണ്ടുണ്ടാക്കിയ കേക്കിന്റെ പടം കൂടെ പോസ്റ്റുന്നു.




ഈ പേരു നിര്‍ദ്ദേശിച്ച അഗ്രജനു നന്ദി രേഖപ്പെടുത്തുന്നു.

77 comments:

  1. അനില്‍ശ്രീ... said...

    അബുദാബിയില്‍ മുട്ട ക്ഷാമം ആയതിനാല്‍ 7 മുട്ട ഒന്നും ഒരുമിച്ച് പൊട്ടിച്ച് ഒഴിക്കാറില്ല..... അതു കൊണ്ട് തന്നെ ഭ്രൂണഹത്യ ഈയിടെ ആയി കുറവാണ്.

  2. un said...

    ഹോ!മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു! പണ്ടിതുപോലൊന്ന് ശരിക്കും മെയിലില്‍ വന്നതാ.. മുഴുവന്‍ നോക്കാതെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. തമാശ അല്പം കടുത്തുപോയോ എന്നു സംശയം.

  3. യാരിദ്‌|~|Yarid said...

    മനുഷ്യനെ പറ്റിക്കാന്‍ കാര്യമായി അറിയാമല്ലെ? എന്നാലുമിങ്ങനെ ഭ്രൂണഹത്യ നടത്തരുതെ ആഷെ....;)

  4. ദേവന്‍ said...

    ഒറ്റയടിക്ക് യാഴ് മൊട്ട കൊണ്ട് ഓംപ്ലേറ്റ് ഉണ്ടാക്കിയെങ്കില്‍ അത് ആത്മഹത്യയ്ക്ക് ഉള്ള ശ്രമം ആയിട്ടയിട്ടായിട്ടാണ്‌ എനിക്കു തോന്നുവാന്‍ സാധിക്കുന്നത്.

  5. ശ്രീ said...

    ആഷ ചേച്ചീ...

    ഞെട്ടിപ്പിയ്ക്കുന്ന ക്രൂര കൃത്യം തന്നെ.

    [എന്നാലും കടും കൈ ആയിപ്പോയി. ശ്വാസമടക്കിപ്പിടിച്ച് മനസ്സൊക്കെ പാകപ്പെടുത്തി ധൈര്യപൂര്‍‌വ്വം ഓപ്പണാക്കിയതാ....]

    എന്തായാലും പുതുവത്സരാശംസകള്‍‌!
    :)

  6. സുല്‍ |Sul said...

    മുട്ടപ്പൂക്കളം കൊള്ളാം

    -സുല്‍

  7. ആഷ | Asha said...

    അനില്‍ശ്രീ, അതെന്താ അവിടെ മുട്ടക്ഷാമം?
    കോഴിമുട്ട കിട്ടീല്ലേ ഒട്ടകമുട്ട കിട്ടുവോന്നു നോക്കന്നേ. :)

    പേര് പേരക്കാ, എനിക്കും പണ്ടെപ്പഴോ മെയിലില്‍ ഫോര്‍വേഡായി വന്നിരുന്നു.

    വഴിപോക്കന്‍, എന്താ ചെയ്ക. കൊതി വന്നാല്‍ പിന്നെ.

    ദേവേട്ടാ, ഇമ്മാതിരി ഓരോന്നൊക്കെ കാണുമ്പോ എന്റെ കണ്ട്രോളു പോണൂ,എന്തു ചെയ്യും.

    ശ്രീ, മനക്കരുത്തുള്ള എത്ര പേരുണ്ടെന്നറിയാനുള്ള ഒരു ടെസ്റ്റ് അല്ലാരുന്നോ. എന്തായാലും ശ്രീ പാസായി വിത്ത് ഡിസ്റ്റിങ്ഷന്‍. സര്‍ട്ടിഫിക്കറ്റ് അടുത്തയാഴ്ച് കൊറിയറില്‍ വീട്ടിലെത്തും.

    സുല്‍, ഓണത്തിനിങ്ങനെ ഇട്ടാലോ?

    എല്ലാവര്‍ക്കും എന്റെ നന്ദി.

  8. സാജന്‍| SAJAN said...

    ആഷേ, പടങ്ങള്‍ മനോഹരം:)
    ഇത്രയും മുട്ട പൊട്ടിച്ചിട്ട് കേക്കുണ്ടായോ എന്നു മാത്രം പറഞ്ഞില്ലല്ലൊ,
    ഉണ്ടായെങ്കില്‍ അതിന്റേയും കൂടെ ഒരു ഫോട്ടം പിടിച്ചിടാര്‍ന്നു:(
    ആഷയ്ക്കും സതീശിനും ഒരിക്കല്‍ കൂടെ നവവത്സരാശംസകള്‍

  9. Anonymous said...

    ആഷേ പടങ്ങള്‍ അടിപൊളി... പ്രത്യേകിച്ചും രണ്ടാമത്തെ പടം എനിക്ക് കൂടുതല്‍ ഇഷ്ടായി...

    ഇതിന് വല്ല ‘ട്രേ വക്കിലെ കൊലപാതകം’ എന്നോ മറ്റോ പേരിടേണ്ടേ... :)

  10. നജൂസ്‌ said...

    പേടിപ്പിഛ്‌ കളഞ്ഞല്ലടൊ....
    നടക്കട്ടെ..

  11. നന്ദന്‍ said...

    ഇത്രേം വേണ്ടാരുന്നു.. അതിഭയങ്കരമായിപ്പോയി!! :) പക്ഷേ, നല്ല രസമുണ്ട് കാണാന്‍.. കുറച്ച് പാടുപെട്ടിട്ടുണ്ടല്ലോ പൂക്കളം ഒപ്പിക്കാന്‍ :)

    പുതുവത്സരാശംസകള്‍.. :)

  12. മലബാറി said...

    ആഷ..
    ആദ്യത്തെ നെഞിടിപ്പ് പിന്നെ പുഞ്ചിരിയായി മാറുന്നു
    നല്ല പടങ്ങള്‍.
    പുതുവത്സരാശംസകള്‍

  13. കാവലാന്‍ said...

    മുട്ട ദിവാകരന്‍ കീ......ജയ്
    ആഷ വിഭവങ്ങള്‍ കി.. ക്കി...ക്കീ...ജയ്

  14. ചീര I Cheera said...

    ഈശ്വരാ, ഇനി മനഃസമാധാനത്തോടു കൂടി ഒരു മുട്ട എങ്ങനെ പൊട്ടിയ്ക്കും?
    ഭ്രൂണഹത്യ എന്നൊക്കെ പറയുമ്പോള്‍ ഒരു ‘ദുര്‍ബല‘ ആയിപോകുന്നു ഞാന്‍!!

  15. അച്ചു said...

    ഇങ്ങനെ ആരെം പേടിപ്പിക്കരുത്..;)

  16. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: “കണ്ണടിച്ചു പിടിച്ച് കാണുക” അതോ ഇനി കണ്ണ് അടിച്ച് പിഴിഞ്ഞ് കാണണോ?

    ഒരു ഡസന്‍ ഹത്യ നടത്തീട്ട് ആകെ 7 എണ്ണമേ പൊട്ടാതെ കിട്ടിയുള്ളൂ അയ്യേ...:P

    ഒരു കേക്കിന്റെ കരിഞ്ഞ മണം വരുന്നുണ്ട്...{കൊതി കൊണ്ടതാവും മൊത്തം ബൂലോഗരുടെയും}

  17. ദിലീപ് വിശ്വനാഥ് said...

    മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോ തലക്കെട്ടു കൊടുക്കും...
    എന്തായാലും ഇവിടെ വരെ വന്നതല്ലേ, ഒരു ആമ്പ്ലേറ്റ് കഴിച്ചിട്ടു പോവാം...
    അപ്പൊ ഞാന്‍ നിക്കണോ പോണോ?

  18. ദൈവം said...

    കൊള്ളാം!

  19. പ്രിയംവദ-priyamvada said...

    Asha..you too?

    mutta pookaLam nannayiyrikkunnu..ashaykku dhaaralam creative ideas untallo.
    Happy New yr to Asha & Satheesh.
    qw_er_ty

  20. മയൂര said...

    ധൈര്യം സംഭരിച്ച്, ശ്വാസം പിടിച്ച്, സര്‍വ്വ ദൈവങ്ങളെയും..ഹാ..വിളിക്കാത്തത് നന്നായി...ക്രിസ്തുമസിനിടയ്ക്ക് മുട്ടക്കച്ചവടം;)

    ചിത്രങ്ങള്‍ സൂപ്പര്‍ബ്..:)

  21. Vanaja said...

    കഷ്ടം! 7 വിലപ്പെട്ട ഭ്രൂണങ്ങള്‍ ഹത്യ ചെയ്തുവെന്നല്ലാതെ കേക്കു പോയിട്ട് അതൊരു അലുവയെങ്കിലുമായെങ്കില്‍ മതിയാരുന്നു.

    ജിലേബി ഉണ്ടാക്കാനറിയില്ലെങ്കില്‍ എന്നോട് ലഡു എങനാ ഉണ്ടാക്കുന്നതെന്നു ചോദിക്കൂ. അപ്പോ ചിലപ്പോ കേക്ക് കിട്ടും...

  22. Unknown said...

    ആശചേച്ചീടേ
    ചിന്തകള്‍ പോണ പോക്ക്.
    കൊള്ളാം. നന്നായിട്ടുണ്ട്.

    പുതുവത്സരാശംസകള്‍ നേരുന്നു.

  23. അങ്കിള്‍ said...

    പേടിച്ച്‌ പേടിച്ചാണാഷേ ഇങ്ങോട്ട വന്നത്‌. കുറച്ചുമാസങ്ങള്‍ക്ക്‌ മുമ്പ്‌ നമ്മുടെ ഒരു സഹ ബ്ലോഗിനി ഇതേ പോലെ ഭ്രൂണ ഹത്യ നടത്തിയിട്ടുണ്ട്. മാസാമാസം തുണിയില്‍ പൊതിഞ്ഞ്‌ കളയുന്ന ഭ്രൂണഹത്യ. ആരുടെ പോസ്റ്റെന്ന്‌ മനപ്പൂര്‍വം പറയുന്നില്ല. തലക്കെട്ട്‌ കണ്ടപ്പോള്‍ ആഷയും തുടങ്ങിയോ കവിതയെഴുത്തെന്ന്‌ വിചാരിച്ചു പോയി. വന്നു കഴിഞ്ഞപ്പോള്‍ സമാധാനമായി. ധൈര്യമായിട്ട്‌ കമന്റിട്ട്‌ പോകാവുന്ന സ്ഥലം തന്നെ. മേല്‍ പറഞ്ഞ കവിതക്കു ഞാനൊരു കമന്റിട്ടതിനു ശേഷമുണ്ടായ പുകില്‍ ഇപ്പോഴും മനസ്സിനെ പേടിപ്പെടുത്തുന്നു.

    ഒരു തലക്കെട്ട്‌ ചെയ്യുന്ന വിനകളേ!

  24. പ്രയാസി said...

    വീട്ടമ്മമാര്‍ക്കു കലാവാസനയുണ്ടായാല്‍ (കൊലാ വാസനയും)ഇങ്ങനിരിക്കും..

    മറ്റു മഹിളാ രത്നങ്ങള്‍ കണ്ടു പടിക്ക്യ..

    നന്നായി ആശാ.. ..ബുള്‍സൈ സ്ഥിരമായി കഴിച്ചിട്ടാണെന്നു തോന്നുന്നു..നല്ല ഐഡിയ..

    ആശംസകള്‍..:)

  25. Unknown said...

    ഇത്, അണ്ഡ ഹത്യ.

    ഭ്രൂണം വേ, അണ്ഡം റെ..!

  26. ആഷ | Asha said...

    അപ്പോ ഭ്രൂണമല്ലേ ഇത് ഏവൂരാന്‍‌ജീ?
    അണ്ഡവും ബീജവും ചേര്‍ന്നുകഴിഞ്ഞാല്‍ അതു ഭ്രൂണമാവൂല്ലേ. കോഴിക്കുഞ്ഞ് വിരിയുന്ന മുട്ടയ്ക്ക് അപ്പോ ഭ്രൂണമാണതിനുള്ളിലെന്നു പറയാന്‍ പറ്റുമോ?
    ഈ പേരിന് ഒരു സ്കോപ്പുമില്ലേ?
    ഇനിയിപ്പോ അണ്ഡഹത്യയെന്നെങ്ങനാ ഇടുക?
    എന്റെ ഈ പോസ്റ്റിന്റെ തലക്കെട്ടേ പൊളിയുമല്ലോ ഈശ്വരന്മാരേ.

    അതാണല്ലേ ഈ ഹിന്ദിക്കാര് അണ്ഡാ അണ്ഡാ എന്നു പറയണത്.

  27. Inji Pennu said...

    ഇതെങ്ങിന്യാ ഭ്രൂണം ആവുന്നത് ആഷാ‍ാ‍ാ? അത് വേ ഇത് റേ അല്ലെ?

  28. Inji Pennu said...

    ഒ, ഓള്‍റെഡി ഡോസ് കിട്ട്യൊ ? :) :)

  29. കണ്ണൂരാന്‍ - KANNURAN said...

    ഇതതൊന്നുമല്ല സംഗതി. ഇപ്പൊ നാട്ടിലരിക്കൊക്കെ വിലക്കയറ്റമാ.. നമ്മുടെ ദിവാരണ്ണന്‍ പറഞ്ഞത് ആഷ അനുസരിക്കുന്നൂന്നു മാത്രം. മൊട്ടയും, പാലും, ചിക്കനുമൊക്കെ കഴിച്ചാ മതീന്ന്.... ആളെപറ്റിക്കത്സ് കൊള്ളാം..

  30. ആഷ | Asha said...

    സാജാ, കേക്ക് ഫോട്ടം ചേര്‍ത്തിട്ടുണ്ട്.
    പുതുവത്സരാശംസകള്‍സ്!

    അഗ്രജന്‍, ഭ്രൂണഹത്യ മാറ്റി അഗ്രജന്‍ പറഞ്ഞ പേരിട്ടിട്ടുണ്ട്. നന്ദി കേക്കിന്റെ രുപത്തില്‍ താഴെ പോസ്റ്റിയിട്ടുണ്ട്. ഒരു കഷ്ണം എടുത്തോളൂ.

    നജ്രൂസ്, ഇങ്ങനെയൊക്കെ പേടിക്കാന്‍ തുടങ്ങിയാലോ :))

    നന്ദന്‍,പുതുവത്സരാശംസകള്‍!
    മഞ്ഞക്കരു വേര്‍തിരിച്ചു പാത്രത്തിലിട്ടപ്പോ തനിയെ ഉണ്ടായാ പൂക്കളമാണ്. അതിനു വേണ്ടി ഞാന്‍ പാടുപെട്ടില്ല കേട്ടോ. പൂക്കളം ഉണ്ടായപ്പോ എന്നാ പിന്നെ ഒരു ഫോട്ടോയെടുത്താലോന്ന് വിചാരിച്ചെടുത്തതാണ്.

    മലബാറി,പുതുവത്സരാശംസകള്‍!

    കാവാലന്‍, എനിക്കും അണികളോ? എന്റമ്മോ :))

    പി.ആര്‍, സാരമില്ല ഇനി കൊലപാതകമെന്നു കേള്‍ക്കുമ്പോ ദുര്‍ബലയായാല്‍ മതി. പേരു മാറ്റി.

    കൂട്ടുകാരാ, ഹ ഹ

    ചാ‍ത്തപ്പന്‍‌കുട്ടി, കരിഞ്ഞ കേക്കിന്റെ പടം ഇട്ടിട്ടുണ്ട്. കൊതി പിടിച്ചിട്ട് കാര്യമില്ല കേക്ക് പലരുടേയും വയറ്റിലായി.

    വാല്‍മീകിയണ്ണാ, ആമ്പ്ലേറ്റില്ലണ്ണാ കേക്ക് പോതുമാ?

    ദൈവം, നന്ദി.

    പ്രിയംവദ, കൊരട്ടിയൊന്നും ഇടണ്ട ആവശ്യമില്ല കേട്ടോ.

    മയൂര, ധൈര്യശാലിനി തന്നെ.

    വനജയുടെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് ഞാന്‍ അലുവാ കേക്കിന്റെ പടം ചേര്‍ത്തിട്ടുണ്ട്.

    റഫീക്ക്, പുതുവത്സരാശംസകള്‍!

    അങ്കിളേ, ഞാനോ കവിതയോ? ഉം ഞാനും ഒരു കവിത എഴുതീട്ടുണ്ട്. ഇവിടെ നോക്കിയാ കാണാം.

    പ്രയാസി, എന്നെ കണ്ടു പഠിക്കാനോ? ബെസ്റ്റ് ബെസ്റ്റ്!

    ഏവൂരാന്‍, പറഞ്ഞതു നന്ദി.

    ഇഞ്ചിപെണ്‍കൊടി, ഡോസ് കിട്ടി. മാറ്റിയിട്ടുണ്ട് പേര്.

    കണ്ണൂരാന്‍, മന്ത്രിമാര്‍ പറഞ്ഞാല്‍ നമ്മള്‍ പ്രജകള്‍ അനുസരിക്കണ്ടായോ.


    എല്ലാവര്‍ക്കും എന്റെ നന്ദിയും പുതുവത്സരാശംസകളും.

  31. പി.സി. പ്രദീപ്‌ said...

    ഹ ഹ ഹ, തലക്കുള്ളില്‍ വെറും കളിമണ്ണല്ലാ എന്ന് ഒരിക്കല്‍ കൂടി ആഷ തെളിയിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.
    അല്ലാ ആഷേ..

    “ഗര്‍ഭിണികള്‍, ഹ്യദ്രോഗികള്‍, കൊച്ചുകുട്ടികള്‍ ഒക്കെ കണ്ണടിച്ചു പിടിച്ച് കാണുക.“ എന്ന് എഴുതിയേക്കുന്നല്ലോ!അല്ലാ... ഇവരൊക്കെ കണ്ണ് അടച്ചു പിടിച്ചാല്‍ എങ്ങനാ ഇതൊക്കെ കാണാന്‍ പറ്റുക?

    പിന്നേയ് ഇത്തിരി കേക്കും കാണിച്ച് എല്ലാവരേയും കൊതിപ്പിച്ചിട്ട്...ഇതു ഒട്ടും ശരിയായില്ല കേട്ടോ. ഇനി ആ കേക്കൊന്നു തിന്നു നോക്ക്. ആ സതീശിനും ഇത്തിരി കൊട്.. രണ്ടു പേരും അനുഭവിക്കും. നോക്കിക്കോ. ഹല്ല പിന്നെ!:)
    ങാ.. അതൊക്കെ പോട്ടെ.
    ആഷയ്കൂം സതീഷിനും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

  32. യാരിദ്‌|~|Yarid said...

    ഇതു കേക്കായില്ലലൊ.. കേ.. വരെയെ ഉള്ളു....

  33. അങ്കിള്‍ said...

    ഓ.ടോ:
    കവിത വായിച്ചിട്ട്‌ വരുന്ന വരവാണാഷേ.

    ശശിയൂടേയും, ആഷയുടേയും ആ കവിതകള്‍ വായിക്കുവാനൊരവസം ഇപ്പോഴെങ്കിലും കിട്ടിയില്ലായിരുന്നെങ്കിലുള്ള ഒരവസ്ഥ എനിക്കോര്‍ക്കാന്‍ കൂടി കഴിയുന്നില്ല. ആ കവിതക്ക്‌ ശേഷമായിരിക്കും കള്ളുഷോപ്പിന്റെ മുമ്പ്‌ നിന്ന്‌ ഫോട്ടോക്ക്‌ പോസ്‌ ചെയ്യാന്‍ ധൈര്യം കിട്ടിയത്‌.

  34. അഭിലാഷങ്ങള്‍ said...

    എല്ലാ പടങ്ങളും സൂപ്പര്‍...

  35. ദേവന്‍ said...

    അണ്ഡവിവാദം ആയി കലാശിച്ചോ ഇത്?
    എന്നാ പിന്നെ എന്റെ സംശയം കൂടി ചോദിച്ചിട്ടു പോകാം. ജന്തുക്കളുടെ ഗര്‍ഭസ്ഥമായ കുഞ്ഞിനെ ഭ്രൂണം (fetus) എന്നു വിളിക്കും. പക്ഷികളുടെ അണ്ഡസ്ഥമായ കുഞ്ഞിനെ (embryo) എന്തു വിളിക്കും?

    അതായത് സുഗുണാ (ക്രെഡിറ്റ് വേറേതോ ബ്ലോഗര്‍ക്ക്) ഈ മൊട്ടകള്‍ ഒരു ഫാമിലെ പൂവന്‍‌കോഴിയുള്ള കൂട്ടിലെ, അടവച്ചാല്‍ വിരിയുന്ന മുട്ട ആണെങ്കില്‍ ആഷ നടത്തിയത് എന്തോ ഒരു ഹത്യ തന്നെ ആണ്‌. അതിനു മലയാളത്തില്‍ എന്തരു പറയും? ഇത്രേം വല്യ മലയാള പണ്ഡിതരുള്ള ബൂലോഗത്ത് ഇതിനൊരു പരിഹാരം കാണാനാവില്ലേ?

    സിമ്പിള്‍ ചോദ്യം>>>
    ഇംഗ്ലീഷില്‍ embryocide, മലയാളത്തില്‍ ‌‌‌------- ?

  36. സാക്ഷരന്‍ said...

    മുട്ടയിട്ട കോഴിക്കറിയാം
    മുട്ടതന് വേദന … എന്നാ ആപ്ത വാക്യം കേട്ടിട്ടില്ലേ …
    --- പരീക്ഷക്ക് മുട്ടയിട്ടവറ്ക്കും അറിയാം അതിന്റെ വേദന …
    മേനകാ ഗാന്ധി കാണ്ണ്ടാ കേട്ടോ …

  37. krish | കൃഷ് said...

    നാളത്തെ പൂവങ്കോഴികളേയും പിടക്കോഴികളെയുമല്ലേ ഇങ്ങനെ കൂട്ടക്കൊല നടത്തിയിരിക്കുന്നത്. പിടകോഴികള്‍ ഇത് സമ്മതിക്കൂലാ.. “ഞങ്ങളിട്ട മുട്ടയെല്ലാമെവിടെപ്പോയിയാഷയേ..“
    “ആഗോള പിടക്കോഴി യൂനിയന്‍ സിന്ദാബാദ്.“


    (മുട്ട പൊട്ടിച്ച് വച്ചിരിക്കുന്നതും കേക്കിന്റെ ചിത്രവും നന്നായിട്ടുണ്ട്.)

  38. Teena C George said...

    ദേവേട്ടാ,
    Fetus, Embryo ഇവയ്ക്ക് ജന്തുക്കള്‍, പക്ഷികള്‍ എന്ന വ്യത്യാസം ഇല്ലാ...

    ബീജസങ്കലനത്തിനു ശേഷമുളള ആദ്യത്തെ 8 ആഴ്ചയില് വികാസം പ്രാപിക്കുന്ന മനുഷ്യശിശുവിനെ "അകത്തു നിന്നും വികസിക്കുന്ന" എന്നര്ത്ഥമുള്ള എംബ്രയോ (ഭ്രൂണം) എന്നു വിളിക്കുന്നു. ഭ്രൂണാവസ്ഥയെന്നറിയപ്പെടുന്ന ഈ കാലയളവില് പ്രധാന ശാരീരിക സംവിധാനങ്ങളില്‍ മിക്കവാറും എല്ലാം തന്നെ രൂപം കൊള്ളുന്നു.


    8 ആഴ്ച പൂര്ത്തിയായതിനു ശേഷം ഗര്ഭകാലം പൂര്‍ത്തിയാകുന്നതു വരെ വളരുന്ന മനുഷ്യനെ "ജനിച്ചിട്ടില്ലാത്ത ശിശു" എന്ന അര്ത്ഥം വരുന്ന "ഫെറ്റസ് " (ഗര്ഭപിണ്ഡം) എന്നു വിളിക്കുന്നു...

    വിശദവിവരങ്ങള്‍ ഇവിടെ...

  39. ഉപാസന || Upasana said...

    കൊള്ളാം ആഷേച്ചി

    എന്തൊരു വല്ല്യ ഭ്രൂണഹത്യ
    :)
    ഉപാസന

  40. Murali K Menon said...

    നന്നായിരുന്നു

  41. അപ്പു ആദ്യാക്ഷരി said...

    ആഷേ, ഈ ഫോട്ടോകളുടെ എല്ലാം ലൈറ്റിംഗ് കമ്പോസിഷന്‍ ഇതുവരെ കാണാത്തത്ര രീതിയില്‍ നന്നായിട്ടുണ്ട് എന്ന് ആദ്യമേ പറയട്ടെ. കൈയ്യിലുള്ള ക്യാമറയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ ആഷ പഠിച്ചുകഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍!!

    ഒന്ന്, രണ്ട്, മൂന്ന്, നാല് ഫോട്ടോകള്‍ സൂപ്പര്‍!
    അഞ്ചാമത്തെഫോട്ടോ അങ്ങനായിപ്പോയത് റൂള്‍ ഓഫ് തേര്‍ഡ്സ് മനസ്സില്‍ കിടന്നിട്ടാണല്ലേ. ചില സന്ദര്‍ഭങ്ങളില്‍ ആ റൂള്‍ വേണ്ട എന്നു വയ്ക്കുന്നതും നല്ലതുതന്നെ ആഷേ, ആ ഫോട്ടോയിലെ പ്ലെയിറ്റ് സെന്ററിലാക്കി ഒന്നുകൂടെ പൊസ്റ്റിക്കേ.

  42. asdfasdf asfdasdf said...

    ഇത് ക്രൂരത തന്നെ.

  43. Unknown said...

    ന്നാലും...എന്റാശേ....ഹോ....
    ഞാനെന്തൊക്കെ വിചാരിച്ചു?
    എന്റെ വീട്ടിലുണ്ടായതാന്നൊക്കെ പറഞ്ഞപ്പോ..
    ശ്യോ‍ാ‍ാ‍ാഒ...
    സതീഷേട്ടന്റെ ജന്മദിനത്തിനു നടന്ന സംഭവാവും ല്ലേ?

  44. Sreejith K. said...

    കലക്കന്‍ ചിത്രങ്ങള്‍. നന്നായിട്ടുണ്ട്. ഏവൂരാന്‍ പറഞ്ഞത് പോലെ ഇത് ബ്രൂണം അല്ല പക്ഷെ. ചിക്കന്‍ ഫാമില് ഉണ്ടാക്കുന്ന‍ ഈ മുട്ടകളെ വെജിറ്റേറിയന്‍ എഗ് എന്ന് വരെ പറയാറുണ്ട് ചിലര്‍.

  45. ഏ.ആര്‍. നജീം said...

    ശോ....കണ്ണ് ഇറുക്കി അടച്ചു പിടിച്ച് നോക്കിയതാ.. പിന്നല്ലെ മനസിലായത്.. സംഭവം പറ്റിപ്പീര് ആണെന്ന്...
    എന്നാ പിന്നെ ഒരു ഓംലെറ്റ് കഴിച്ചിട്ട് പോകാം ..ഹല്ല പിന്നെ

  46. Unknown said...

    ന്നാലും..... ഇത്ര ക്രൂരത പാടില്ലായിരുന്നു.... ഏഴെണ്ണത്തിനെ ഒറ്റയടിക്ക്‌ തീര്‍ത്തുകളഞ്ഞ ആ മനക്കരുത്തിനെ സമ്മതിക്കുന്നു.

    ചിത്രങ്ങള്‍ കൊള്ളാം. ....

    കൊലപാതകം ഇങ്ങനെ കാണിച്ചേച്ച് അവസാനം കേക്ക് കൂടി കാണിച്ചപ്പോള്‍ തിരുപ്പതി ആയി....

  47. Mohanam said...

    പടങളൊക്കെ കൊള്ളാം , പക്ഷെ ഇതിനു വേണ്ടി ആ റിലയന്സിനു കാശു കൊടുക്കണ്ടായിരുന്നു.


    പുതുവല്‍സരാശംസകള്‍

    ചുള്ളന്‍ 

  48. K M F said...

    മനോഹരം...
    പുതുവത്സരാശംസകള്‍‌!

  49. മൂര്‍ത്തി said...

    ഈ പോസ്റ്റിന്റെ ആദ്യത്തെ പേര് കണ്ട് നോക്കാതെ പോയതായിരുന്നു...:) പുതിയ പോസ്റ്റ് ആയിരിക്കുമെന്ന് കരുതി വന്നതാണ്..എന്തായാലും കൊള്ളാം..

  50. Seena said...

    പുതുവത്സരാശംസകള്‍, ആഷാ!
    തലക്കെട്ടു കണ്ടപ്പോള്‍ ഞെട്ടിപ്പോയി.എന്തായാലും നന്നായിട്ടുണ്ട്. ആ കേക്കിന്റെ പാചകക്കുറിപ്പൊന്നു പങ്കുവെയ്ക്കാമോ? :)

  51. മറ്റൊരാള്‍ | GG said...

    നാലും, അഞ്ചും പടങ്ങള്‍ മാത്രമേ ഇവിടെ കാണാന്‍ സാധിക്കുന്നുള്ളൂ. അത് നന്നായിരിക്കുന്നു എന്ന് പറയാതെ വയ്യ. അതിശയകരം! മുട്ടകള്‍ വളരെ കൃതമായ് അറേഞ്ച് ചെയ്ത് വച്ചിരിക്കുന്നത് പോലെ തോന്നിപ്പിക്കുന്നു!

    പിന്നേയ് തലക്കെട്ട് കണ്ട് പേടിച്ച് വന്നതാ.
    അതിലും ചില കാര്യമുണടെന്ന് ചില കമന്ന്റ്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി..... എന്തെല്ലാം പുതിയ അറിവുകള്‍!

  52. ദേവന്‍ said...

    എംബ്രിയോ എന്നതിന്റെ മലയാളം ഭ്രൂണം എന്നാണോ ടീനേ? ഫീറ്റിസൈഡ് എന്നതിനെ മലയാളം ഗര്‍ഭപിണ്ഡഹത്യ എന്നാണോ ഭ്രൂണഹത്യ എംബ്രിയോസൈഡ് ആണോ?

  53. Teena C George said...

    ദേവേട്ടാ...
    അങ്ങനെ ചോദിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും സംശയമായി...
    അതുകൊണ്ട് വിശദമായി അന്വേഷിച്ചു. അന്വേഷിക്കും തോറും സശയം കൂടുന്നു...
    Spermicide, Zygoticide, Embryocide, Feticide or foeticide Infanticide പിന്നങ്ങോട്ട് നീണ്ട് നിണ്ട് Suicide വരെ ഹോമിസൈഡും അല്ലാത്തതുമായ കുറെ ‘സൈഡുകള്‍’
    ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല... എങ്കിലും എനിക്കു മനസ്സിലായത് വിശദീകരിക്കട്ടെ...
    (ആഷേച്ചി, മുഷിയില്ലാ എന്നു വിചാരിക്കുന്നു)

    Embryo ഭ്രൂണം തന്നെ.

    ഭ്രൂണാവസ്ഥയ്ക്ക് ശേഷം വളര്‍ച്ച പ്രാപിക്കുമ്പോള്‍ Fetus ആവുന്നു. മലയാളത്തില്‍ ഗര്‍ഭപിണ്ടമെന്നോ കൂടുതല്‍ പൊതുവായി ഗര്‍ഭസ്ഥ ശിശുവെന്നോ പറയാം. ( ശിശു എന്ന് വിളിക്കാന്‍ തക്ക ശാരീരിക ഭാവങ്ങള്‍ ഇക്കാലം കൊണ്ട് രൂപപ്പെട്ടു കഴിഞ്ഞിരിക്കും).

    ഇനി ‘ഹത്യ’ വരുമ്പോള്‍ ആണ് കൂടുതല്‍ പ്രശ്നം.
    ഗര്‍ഭത്തിലുള്ള ജീവനെ (Pro-Life, Pre-Life വാദങ്ങള്‍ തല്‍കാലം മറക്കാം) നശിപ്പിച്ചു പുറംതള്ളുന്നതാണല്ലോ ആബോര്‍ഷന്‍ (Induced Abortion). ഇത് പൊതുവായ പ്രയോഗം ആണ്. ഇതിന്റെ ആദ്യ പടി ആ ജീവനെ കൊല്ലുക ആണ്. ആ ജീവന്റെ പ്രായം അല്ലെങ്കില്‍ വളര്‍ച്ചയുടെ അവസ്ഥ എന്തു വേണമെങ്കിലും ആവാം (Zygote, Embryo, Fetus, Preborn...).

    ഇതില്‍ വളര്‍ച്ചയുടെ ഏത് അവസ്ഥയിലാണെങ്കിലും ആംഗലേയത്തില്‍ പൊതുവായി 'Fetecide' എന്ന് ഉപയോഗിക്കുമ്പോള്‍, മലയാളത്തില്‍ സാധാരണയായി ‘ഭ്രൂണഹത്യ’ എന്നു പറയുന്നു.

    ‘Embryocide' എന്ന വാക്ക് അത്ര പ്രചാരത്തില്‍ അല്ലെങ്കിലും രണ്ടര്‍ത്തതില്‍ ഉപയോഗിക്കാറുണ്ട്.
    ഒന്ന് ‘Feticide’ എന്ന അര്‍ത്ഥത്തില്‍ തന്നെ.
    മറ്റൊന്ന് താരതമ്യേന പുതിയ പ്രയോഗമാണ്. Embryonic stem cell research കൂടുതലായി നടക്കുന്നതു കൊണ്ട് പരീക്ഷണങ്ങള്‍ക്കായി കൂടുതല്‍ മനുഷ്യഭ്രൂണങ്ങള്‍ ആവശ്യമായി വരുന്നു. ഇതിനായി നിയമപരമായും അല്ലാതെയും ഭ്രൂണങ്ങളും ഭ്രൂണകോശങ്ങളും നീക്കം ചെയ്ത് ഭ്രൂണത്തെ കൊല്ലുന്നതാണ് ‘Embryocide’.

    ഇനി നിയമപാരമായി നോക്കിയാല്‍ മിക്കവാറും രാജ്യങ്ങളിലും ഗര്‍ഭത്തിലുള്ള ജീവനെ മനപ്പൂര്‍വ്വം കൊല്ലുന്നതിന് ‘Fetecide’ എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. കാലിഫോര്‍ണിയ പോലുള്ള ചില അമേരിക്കന്‍ സ്റ്റേറ്റുകളില്‍ മാത്രം നിയമം വേറെയാണത്രെ! അവിടെ Fetus നെ കൊന്നാല്‍ അത് Homicide ആകുമ്പോള്‍ ‘Embryo’ യെ കൊല്ലുന്നത് നരഹത്യ അല്ലാ!!!

    മനുഷ്യന് Confusion ഉണ്ടാക്കാനായിട്ട് വേറെയുമുണ്ട് ഹത്യകള്‍!!!
    Democide, Familicide, Femicide, Feticide, Filicide, Fratricide, Gendercide, Genocide, Infanticide, Mariticide, Matricide, Parricide, Patricide, Prolicide, Regicide, Sororicide, Suicide, Tyrannicide, Uxoricide, Viricide, Vivicide... എന്റമ്മോ!!!

    ഇനി ഈ പറഞ്ഞതില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ ഈ വിഷയത്തില്‍ ആധികാരികമായി അറിയാവുന്നവര്‍ തിരുത്തിത്തരുമെന്ന് പ്രതീക്ഷിക്കുന്നു...

  54. ആഷ | Asha said...

    ഒരിക്കലുമില്ല ടീന. മുഷിയുകയില്ലെന്നു മാത്രമല്ലാ ഒത്തിരി സന്തോഷമുണ്ടുതാനും ഇത്രയും മെനക്കെട്ടു പറഞ്ഞു തരുന്നതില്‍.
    എനിക്കിതിനെ കുറിച്ചൊന്നുമറിയാത്തതിനാല്‍ മിണ്ടാണ്ടിരിക്കയാ.

  55. നിരക്ഷരൻ said...

    വന്ന് വന്ന് ഇപ്പൊ ബൂലോഗന്മാര്‍ (സോറി,ബൂലോ‍ഗിമാര്‍ )മുട്ടപൊട്ടിക്കുന്നതു വരെ അടുത്ത പോസ്റ്റിനെപ്പറ്റി ആലോചിച്ചോ‍ണ്ടാണ് . ആഷ മുട്ട പൊട്ടിച്ചത് ഒരു കൈയ്യില്‍ ക്യാമറയും പിടിച്ചോണ്ടാണെന്നാണ് എന്റെ സംശയം .

    എന്തായാലും സംഗതി കലക്കി ആഷേ.
    പടങ്ങള്‍ക്കെല്ലാം ഒരു പ്രൊഫഷണല്‍ ടച്ചുണ്ട്.

  56. ഗുപ്തന്‍ said...

    രണ്ടാമത്തെ കമന്റില്‍ പേരക്ക പറഞ്ഞതുപോലെ ഭ്രൂണഹത്യ ഈമെയിലിന്റെ ഷോക്കില്‍ ഇങ്ങോട്ട് വരുന്നില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പതിവുപോലെ നല്ല പടംസ് പപ്പരാസീ

  57. ദേവന്‍ said...

    എംബ്രിയോയുടെ മലയാളവും ഭ്രൂണം തന്നെയാണെങ്കില്‍ ആഷപൊട്ടിച്ച മുട്ടകള്‍ക്കകത്ത് അടവച്ചാല്‍ വിരിയുന്ന കുഞ്ഞുങ്ങളുണ്ടെങ്കില്‍ അത് ഭ്രൂണഹത്യയായി ഇല്ലെങ്കില്‍ ആയില്ല എന്ന നിലയിലായി അല്ലേ ടീന?

    സാഹചര്യത്തെളിവുകള്‍ എടുക്കാം. മുട്ട കിട്ടിയത് ഒരു ട്റേയിലാണ്‌. (സ്ഥലം ഹൈദരാബാദ് ആയതുകാരണം അത് രാമചന്ദ്രപുരത്ത് സോഡിയക്ക് സോമാനി ഗ്രൂപ്പ് നടത്തുന്ന G. Claridge & Co ഉണ്ടാക്കുന്ന ട്റേ ആണെന്നു വരെ വേണേല്‍ ഊഹിച്ചുകളയും ഞാന്‍!)

    ട്രേയില്‍ മുട്ട വന്ന സ്ഥിതിക്ക് ഇതു പൗള്‍ട്രി ഫാമില്‍ നിന്നായിരിക്കാന്‍ സാദ്ധ്യതയുണ്ട്. ആന്ധയില്‍ ഫ്രീ റാഞ്ച് കോഴി വളര്‍ത്തല്‍ ഫാര്‍മുകള്‍ ഇല്ലെന്ന് തോന്നുന്നു. അതിനാല്‍ വിരിഞ്ഞപ്പോ മുതല്‍ പിടകള്‍ മാത്രം നൂറുകണക്കിനു ഒന്നിച്ച് ഞെരുങ്ങി കൂട്ടില്‍ കിടന്ന ഏതോ പാവം പിടകള്‍ ഇട്ട മുട്ടയായിരിക്കണം. അതേല്‍ എംബ്രിയോ കാണാന്‍ സാദ്ധ്യതയില്ലല്ലോ. അപ്പോള്‍ ആഷ ഹത്യകള്‍ ഒന്നും നടത്തിയിട്ടില്ല എന്നനുമാനിക്കാം. അണ്ഡാ ജീവനില്ലാത്തതഅകുന്നു.

    സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ വെറുതേ വിട്ടോട്ടോ?

  58. നിരക്ഷരൻ said...

    ഇപ്രാവശ്യം രക്ഷപ്പെട്ടു. പക്ഷെ ഇനി ഇതാവര്‍ത്തിക്കരുത് . ങ്ങാ.

  59. അങ്കിള്‍ said...

    ദേവന്‍ മനസ്സിനകത്ത്‌ വേറെന്തോ കണ്ടിട്ടാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്‌. താമസിയാതെ മടങ്ങി വരും, അത്‌ കോഴിയുടെ മുട്ടയല്ലന്നുവരെ തെളിയിച്ചേക്കും. ഈ പോസ്റ്റ് പൂട്ടികെട്ടാന്‍ സമയമായി. അല്ലെങ്കില്‍ സത്യന്‍ ഇടപെടേണ്ട നില വന്നേക്കും. സൂക്ഷിച്ചോ.

  60. ആഷ | Asha said...

    ടെക്നിക്കല്‍ സ്ക്കൂളില്‍ കൊണ്ട് ചേര്‍ത്തതു കാരണം ബയോളജിയുടെ എ ബി സി ഡി പഠിക്കാന്‍ അവസരം കിട്ടാഞ്ഞയാളാണ് ഞാന്‍. അതെങ്കിലുമോര്‍ത്ത് എന്നെ വെറുതെ വിടണമെന്നു നിങ്ങളോട് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

    പിന്നെ ട്രേ ഞാന്‍ കുറെ കാലം മുന്‍പു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയതാ. മുട്ട അടുത്തുള്ള കടയില്‍ നിന്നും വാങ്ങി അതില്‍ സൂക്ഷിച്ചു വെയ്ക്കുമെന്നു മാത്രം.

    അപ്പോള്‍ സാഹചര്യതെളിവുകള്‍ എനിക്കനുകൂലമാണെന്ന് ദേവേട്ടന്‍ വക്കീല്‍ പറഞ്ഞതു കണക്കിലെടുത്ത് എന്നെ നിരുപാധികം വിട്ടയക്കുമെന്നു പ്രതീക്ഷയോടെ നിര്‍ത്തട്ടെ.

    (ജഡ്ജസിന്റെ ശ്രദ്ധയ്ക്ക്‍- വിധി അനുകൂലമാണേല്‍ കേക്ക് പാഴ്സലായി വീട്ടിലെത്തും)

  61. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ആഷേച്ചീ ഗള്‍ഫ് നാട്ടിലൊക്കെ മൊട്ടയ്ക്ക് ഇപ്പൊ തീപിടിച്ച വിലയാ വന്നു വന്നു ചേച്ചി പൊട്ടിച്ചുകളിക്കുന്നൊ..?എന്നാലും ആ മൊട്ടപൊട്ടിക്കലിനു കൊടുക്കണം സമ്മാനം ഒരെണ്ണം കൊണ്ട് ഒന്നും ഓമ്ബ്ലേറ്റ് കഴിക്കൂല്ലല്ലൊ..?

  62. ആഷ | Asha said...

    പി.സി.പ്രദീപ്, ഞാന്‍ കണ്ണടിച്ചു പിടിച്ചു നോക്കാനാ പറഞ്ഞേ എന്നു വെച്ചാല്‍ ഒരു കണ്ണടച്ചു കാണാന്‍.അപ്പോള്‍ മറ്റേ കണ്ണില്‍ കൂടി കാ‍ണാല്ലോ.(ഒരു അക്ഷരതെറ്റു വന്നതിപ്പോ കച്ചിതുരുമ്പായി ഹ ഹ)
    എന്റെ തലയില്‍ കളിമണ്ണല്ലെന്നുള്ളതിനു മറ്റൊരു തെളിവ്. ആ കേക്ക് മുഴുവന്‍ തിന്നു തീര്‍ത്തിട്ടാ പടം പോസ്റ്റിയത്.

    വഴിപോക്കാ, ക്ക് എന്റെ വയറ്റിലായി.

    അങ്കിള്‍, കള്ളുഷാപ്പോ എന്തുവാ ഈ അങ്കിള്‍ പറയണത്? ഏയ് ഞാനാ ടൈപ്പല്ലാ. അങ്കിള്‍ എന്നെ നേരിട്ടു കണ്ടിട്ടുള്ളയാളല്ലേ അതു ഞാനല്ലന്ന് അങ്കിളു തന്നല്ലേ അവിടെ പറഞ്ഞത്. എന്നിട്ടിപ്പോ വാക്കു മാറുന്നോ ങേ!

    അഭിലാഷ്, നന്ദി

    സാക്ഷരന്‍, മേനകാ ഗാന്ധിയോട് പോയി പറഞ്ഞു കളയല്ലേ പ്ലീസ്

    കൃഷ്, ഇതിപ്പോ ഒരു ഹത്യ അല്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. കണ്ടില്ലേ?

    ഉപാസന, നന്ദി.

    മുരളീമേനോന്‍, നന്ദി

    അപ്പു, കുറച്ചു ദിവസത്തേക്ക് ഒരു കാനോന്‍ 3is ഉപയോഗിക്കാന്‍ കൈയ്യില്‍ കിട്ടിയപ്പോ എന്റെ സ്വന്തം ക്യാമറയോടൊരു ചെറിയ പുച്ഛം തോന്നി തുടങ്ങിയിരുന്നു. പക്ഷേ ഈ പരീക്ഷണങ്ങള്‍ കൊണ്ടൊരു കാര്യം മനസ്സിലായി. ശ്രമിച്ചാല്‍ നല്ല ചിത്രങ്ങള്‍ ഏതു ക്യാമറയിലാണേലും കിട്ടുമെന്ന്. ഇതിലെ എല്ലാ ചിത്രങ്ങളും എന്റെ ഒളിമ്പസ് 170 e കൊണ്ടെടുത്തതാണ്.

    5ആം ചിത്രം ക്രോപ്പ് ചെയ്തു പോസ്റ്റാം അപ്പു.

    കുട്ടന്മേനോന്‍, :)

    ആഗ്നേയ, അതേ എങ്ങനെ പുടികിട്ടി. :)

    ശ്രീജിത്ത്, ദേവേട്ടനും ടീനയും പറഞ്ഞു മനസ്സിലായി വരുന്നു. ചിത്രങ്ങള്‍ നന്നായെന്നറിഞ്ഞതില്‍ സന്തോഷം.

    നജീം, ഓം‌ലെറ്റില്ലാ. കേക്കൊരു കഷ്ണം എടുത്തോട്ടോ.

    ബിനു, സമ്മതിച്ചല്ലോ :)

    മോഹനം, സൂപ്പര്‍മാര്‍ക്കറ്റ് പെട്ടിയാണ് പക്ഷേ മുട്ടയവരുടെയല്ല.

    kmf, നന്ദി
    പുതുവത്സരാശംസകള്‍!

    മൂര്‍ത്തി & ഗുപ്തന്‍, ആദ്യപേരു ഇത്തിരി കടുപ്പമായല്ലേ. ഹാ പോയ ബുദ്ധി പിടിച്ചാല്‍ കിട്ടൂല്ലല്ലോ.

    സീനാ, ഇതാണ് ആ ചിത്രത്തിലെ കേക്കിന്റെ റെസിപ്പി. http://baking.about.com/od/cakes/r/basicyellow.htm
    ഇതുണ്ടാക്കും മുന്നേ ചില കാര്യങ്ങള്‍ പറഞ്ഞോട്ടേ. ഞാനിതുണ്ടാക്കിയപ്പോ പാല് അവരു പറഞ്ഞയളവല്ലാ അബദ്ധത്തില്‍ ഒഴിച്ചത്. ഓര്‍മ്മയില്ലാതെ അളക്കാതെ വെച്ചിരുന്ന പാലെടുത്തോഴിച്ചു അതു കൊണ്ട് എത്ര ഉപയോഗിച്ചെന്നറിയില്ല. കേക്ക് ബേക്കായപ്പോ നടുവില്‍ വിള്ളലുണ്ടായി. അതിപ്പോ പാലു കുറഞ്ഞിട്ടാണോ വെണ്ണയുടെ അളവ് കുറഞ്ഞിട്ടാണോയെന്നറിയില്ല. അതു കൊണ്ട് ഈ റെസിപ്പി എത്രത്തോളം നന്നാണെന്നു പറയാന്‍ വയ്യ. :(
    പറ്റുമെങ്കില്‍ എനിക്ക് പ്രിയപ്പെട്ട ഒരു കേക്കിന്റെ കുറിപ്പുമായി ഉടനെ വരാം.

    മറ്റൊരാള്‍, നന്ദി. ചിത്രങ്ങള്‍ കാണാന്‍ പറ്റാത്തതു എന്തു കൊണ്ടാണ്? എന്റെ ഒരു സുഹ്യത്തും ഇതേ പരാതി പറയുന്നുണ്ട്.

    നിരക്ഷരാ, ഞാന്‍ ക്യാമറകൊണ്ടാ മുട്ട പൊട്ടിച്ചത് :)

    സജി, അനില്‍‌ശ്രീയും പറഞ്ഞിരുന്നു മുട്ടക്ഷാമമാണെന്ന്. വല്യ വിലയാണോ അവിടെ? ഇവിടെ 2.30 രുപ വരെയായി.

    ദേവേട്ടനും ടീനയ്ക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇതൊക്കെ പറഞ്ഞു തന്നതിന്.

    എല്ലാവര്‍ക്കും എന്റെ സ്നേഹം നന്ദിയും പുതുവത്സരാശംസകളും!

  63. ഹരിശ്രീ said...

    ഒരുപാട് വൈകി,

    പിന്നെ വന്നിട്ട് കമന്റിടാതിരിയ്കുന്നത് മോശമല്ലേ...?
    എന്തായാലും കൊള്ളാം.

    ആ കേക്ക് കണ്ടിട്ട് കൊതിയാവുന്നു...

    പുതുവത്സരാശംസകളോടെ...

    ഹരിശ്രീ

  64. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    ചേച്ചീയേയ് നാട്ടില്‍ 2.30 അല്ലെ ഉള്ളൂ അത് വല്യകാര്യമല്ലെ..
    ഇവിടെ 2 റിയാലാ.. നാട്ടിലെ 22 രൂപയായ് അപ്പോള്‍ അതാ മൊട്ടക്ഷാമം..
    ചേച്ചി മൊട്ടപൊട്ടിച്ച് കളിച്ചൊ ഹീ ഹീ ഹീ..
    ഞാന്‍ ഇവിടെ ഫ്യൂസ് പൊട്ടിച്ച് കളിക്കുവാ ഇതും കൂടെ ഒന്നു നോക്കൂ.
    ഇതില്‍ നോക്കൂ.

  65. Anonymous said...

    Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

  66. പൈങ്ങോടന്‍ said...

    7 മുട്ടകള്‍ കൊറിയര്‍ അയച്ചു തന്നാല്‍ ഫ്രീയായി കേക്കുണ്ടാക്കി തരുമോ? :)
    മുട്ടപടകേക്ക് കൊള്ളാട്ടാ

  67. Mahesh Cheruthana/മഹി said...

    എള്ളോളം വൈകിയെങ്കിലും
    മുട്ടപ്പൂക്കളം ഇഷ്ടായി!
    കേക്ക് അയച്ചു തരില്ലേ?

  68. ഹരിയണ്ണന്‍@Hariyannan said...

    ഒരഞ്ചാറുമുട്ടകിട്ടിയിരുന്നെങ്കില്‍......!


    ഹോ..എന്തൊക്കെ ചെയ്യാമായിരുന്നു??!

  69. Kaippally said...

    interesting photos
    :)

  70. Anonymous said...

    ആദ്യത്തെ 5 ചിത്രങ്ങളും മനോഹരം. അതില്‍ മൂന്നാമത്തെ ചിത്രം അതി മനോഹരം. മുട്ടയുടെ പൊട്ടിയ വക്കില്‍ ഹൈലൈറ്റ് വന്നതാണ് ഇഷ്ടമായത്. പരീക്ഷണങ്ങള്‍ അസലായി.

  71. കരീം മാഷ്‌ said...

    നല്ല പടങ്ങള്‍.
    കേക്ക് കണ്ടിട്ട് കൊതിയാവുന്നു...

  72. Sapna Anu B.George said...

    ഞാന്‍ യാദൃശ്ചികമായി എത്തപ്പെട്ടതാണ്... പക്ഷെ ശരിക്കും പേടിപ്പിച്ചു കളഞ്ഞു ഒരു മുഖവുരയോടെ..... എന്നിരുന്നാലും ഭ്രൂണഹത്യയെപ്പറ്റി കൂടുതല്‍ പറയാനറിയില്ല. എങ്കിലും നമ്മുടെ രാഷ്ട്രീയക്കാര്‍ കഷ്ടപ്പെട്ടുപോകും” ഭ്രൂണഹത്യ” എന്നൊക്കെപ്പറഞ്ഞാല്‍!!! എല്ലാവരും മുട്ടതിന്നു ജീവിക്കാനാ അവരു പറയുന്നെ. ചിത്രം അത്യുഗ്രന്‍

  73. 80deepu said...

    good photos.....esp the lighting

  74. Dr. Prasanth Krishna said...

    ദീപൂ...കിടിലന്‍...നല്ലആശയം...മുഖവുര കണ്ടപ്പോള്‍ തോന്നി ചുമ്മ കളിപ്പിക്കല്‍ ആണ് എന്ന്. ഫോട്ടോസ് വളരെ നന്നായിരിക്കുന്നു. നല്ല പ്രൊഫഷണല്‍ ഫോട്ടോസ് തന്നെ...ആശംസകള്‍...

  75. ആഷ | Asha said...

    CresceNet, agradece para visitar meu blog
    ഹോ ഞാനും പഠിച്ചു പോര്‍ച്ചുഗീസ് :))

    ഹരിശ്രീ, പുതുവത്സരാശംസകള്‍ക്ക് വൈകിയ ഒരു നന്ദി.

    പൈങ്ങോടാ, ആ 7 മുട്ടയും പൊട്ടാതെ ഇവിടെ കൊറിയറായി എത്തിയാല്‍ കേക്ക് കൊറിയറായി അവിടെ എത്തിയിരിക്കും :)

    മഹേഷ്, എപ്പോ അയച്ചു തന്നെന്ന് ചോദിച്ചാ പോരേ ;)

    ഹരിയണ്ണന്‍, എന്തൊക്കെ?

    കൈപ്പള്ളി, നന്ദി

    കുമാറേട്ടാ, പരീക്ഷണങ്ങള്‍ വിജയകരമാണെന്നറിഞ്ഞതില്‍ സന്തോഷം.

    സപ്നേച്ചി, നന്ദി
    80ദീപു, നന്ദി
    പ്രശാന്ത്, നന്ദി

  76. Acrobat said...

    kollaam kettaa aashaji. ingane foto oke edukkam lle. nammakithonnum arinjoodey

  77. വിനയച്ചിത്രങ്ങള്‍ said...

    മാഷെ,എന്നെ ഓര്‍മ്മയുണ്ടല്ലോ അല്ലേ?

    താങ്കള്‍ക്ക് ക്യാമറയെക്കുറിച്ച് നല്ല അറിവ് ഉണ്ടെന്ന് അറിയാം...

    എനിക്ക് ഒരു സഹായം ചെയ്യുമോ?

    ഒരു ഡിജിറ്റല്‍ (സ്റ്റില്‍) ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു...

    വിലയും,മൂല്യവും നോക്കിയപ്പോള്‍ OLYMPUS FE 310 ആണ് നല്ലത് എന്നു തോന്നുന്നു.8 മെഗാ പിക്സല്‍,5 എക്സ് സൂം ഉണ്ട്.ഇതില്‍ മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .

    കാനണും താല്പര്യം ആണ്.എന്നാല്‍ മാക്രോ റേഞ്ച് തീരെ കുറവാണ്.5-45 cm മാത്രം!

    canon ന്റെ കൂടിയ മോഡലുകളില്‍ (about Rs. 12,000) മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .

    canon ന്റെ A560,A580,A590 എന്നീ മോഡലുകള്‍ക്കൊന്നും മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഇല്ല.......


    വാങ്ങാന്‍ ഉദ്ദേശിക്കുന്നത്,OLYMPUS ന്റെ മോഡല്‍ ആണ്.OLYMPUS എങ്ങനെ ഉണ്ട്?കമ്പ്ലേയിന്റുകള്‍ ഉണ്ടോ?

    മാത്രമല്ല,ചില മോഡലുകളില്‍ ഇടത് ഭാഗത്ത് താഴെയായി ഒരു ‘blurness ' ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ശരിയാണോ?

    OLYMPUS FE-310ക്കുറിച്ച് അറിയുമെങ്കില്‍ ഒന്ന് അറിയിക്കുമോ?

    സസ്നേഹം വിനു
    vinaymurali@gmail.com