Thursday, June 21, 2007

കല്യാണവിശേഷങ്ങള്‍


ചെക്കനേയും കാത്ത്

ചെക്കനെ ഇതുവരെ കാണുന്നില്ലല്ലോ...ബന്ധുക്കളെല്ലാമെത്തി പെണ്ണാണെങ്കില്‍ മണ്ഡപത്തില്‍ കയറി നില്പ് തുടങ്ങീട്ട് മണിക്കൂറ് പലതായി.


എന്റെ മോളൂടെ കല്യാണം മുടങ്ങിയാല്‍ ഞാനെങ്ങനെ നാട്ടാരുടെ മുഖത്തു നോക്കും ങീ...ഹീ...
ചേച്ചിയേ വിഷമിക്കാതെ ചെക്കന്‍ വൈകിയാണെങ്കിലും എത്തുമായിരിക്കുമെന്നേ
ദാണ്ടേ ചെക്കന്‍ എത്തിപ്പോയ്


അങ്ങനെ മുകളിരിക്കുന്ന കാര്‍മികന്റെ മേല്‍നോട്ടത്തില്‍ ചടങ്ങുകള്‍ എല്ലാം ഭംഗിയായി അവസാനിച്ചു. പക്ഷേ പെട്ടെന്നല്ലേ നവദമ്പതികളുടെ ഭാവം മാറിയേ.

സദ്യയൊക്കെ കഴിഞ്ഞല്ലോ ഇനി എല്ലാരുമൊന്നു പോയ്‌തരാമോ? ഫോട്ടോഗ്രാഫര്‍ വേണമെങ്കില്‍ അല്പസമയം നിന്നോളൂട്ടോ


രണ്ടു പേരുമൊന്ന് നേരെ നോക്കിക്കേ...ആ...അങ്ങനെ തന്നെ


ഇനി ഒന്നു തല ചെരിച്ചേ...കൊള്ളാം കൊള്ളാംഇനിയുമധികനേരം അവിടെ ചുറ്റി കറങ്ങിയാല്‍‍ എന്നെയും പറപ്പിക്കുമെന്നു തോന്നിയതിനാല്‍ അവരെ അവരുടെ ലോകത്ത് തനിച്ചാക്കി തിരികെ പോന്നു.

34 comments:

 1. ആഷ | Asha said...

  കല്യാണവിശേഷങ്ങള്‍

  പുതിയ പോസ്റ്റ്

 2. ഇടിവാള്‍ said...

  ഫോട്ടോകളുടെ ടെക്ക്നിക്കല്‍ പെര്‍ഫെക്ഷനെക്കുറിച്ചൊന്നും പറയാന്‍ ഞാനായിട്ടില്ല..

  എന്നാലും പടങ്ങള്‍ കാണാനൊരു രസമുണ്ട്!


  ** ടൈപ്പ് ചെയ്യുമ്പോ വിരലിനൊക്കെ ഒരു വലിവുപോലെ.. ഞരമ്പു ദീനം ആണോ ആവോ? ;)

  qw_er_ty

 3. സാല്‍ജോ+saljo said...

  സമ്മതിച്കു...
  അവിടെ സൂം ഇന്‍ ഔട്ട് ചെയ്ത് എത്രനേരമിരുന്നു? ഈ കല്യാണം പിടിക്കാന്‍...

  ആ മെനക്കേടിനു 99 മാര്‍ക്ക് (100 ഞാന്‍ ആര്‍ക്കും കൊടുക്കാറില്ല!)

 4. സാല്‍ജോ+saljo said...

  ഫോട്ടോഷോപ്പില്‍ ആ വൈറ്റ് ഒന്നു ഡിഫൈന്‍ ചെയ്യണേ

  qw_er_ty

 5. Manu said...

  ആഷേ ഇതു തകര്‍ത്തു....

  അല്പം കൂടി സാങ്കേതികമായി മികച്ച ഒരു കാമറ ആഷയുടെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇവിടുത്തെ ചില പ്രൊഫഷണലുകള്‍ പോലും വന്നു ശിഷ്യപ്പെട്ടേനേ.....

  ഇടിവാള്‍ മാഷേ... :)നന്നാ‍യി :)

 6. ഡവന്‍ said...

  “ആഷയുടെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇവിടുത്തെ ചില പ്രൊഫഷണലുകള്‍ പോലും വന്നു ശിഷ്യപ്പെട്ടേനേ.....“

  മനുക്കുട്ടാ.. ആ കയ്യിലൊക്കെ ഒന്നു നോക്കീക്കേ.. ഇതെഴുതിയപ്പോള്‍ ‘ഞരമ്പു‘വല്ലതും പിടച്ചിട്ടുണ്ടോ എന്ന്.

 7. mydhili said...

  ആഷേ ,
  അടികുറിപ്പുകള്‍ ഇഷ്ടമായി . നല്ല ഭാവന .

 8. മുരളി വാളൂര്‍ said...

  കല്യാണ ആല്‍ബം ഗംഭീരം........

 9. പടിപ്പുര said...

  വേറിട്ടൊരു കല്ല്യാണ ആല്‍ബം. അല്ലേ ആഷേ?

 10. ശിശു said...

  അടിക്കുറിപ്പുകളാണ് താങ്കളുടെ ഫോട്ടോകളിലെ ജീവന്‍ എന്നുപറഞ്ഞാല്‍ ഫോട്ടൊകള്‍ മികച്ചതല്ല എന്നര്‍ത്ഥം വരുമൊ?

  ഫോട്ടൊകളിലെ സാങ്കേതികതെയെക്കുറിച്ച് പറയാന്‍ അറിയില്ലാത്തതുകൊണ്ടാണ് അതിനെക്കുറിച്ച് പറയാത്തതെന്നു കരുതിയാല്‍ മതി. എങ്കിലും ഞാനാ അടിക്കുറിപ്പുകളിലാണ് കൂടുതല്‍ രസം കണ്ടെത്തുന്നത്.

 11. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:
  ആഷേച്ചീടെ പടങ്ങള്‍ ഒരു ചിത്രകഥയാണ്.
  സംസാരിക്കുന്ന ചിത്രങ്ങള്‍...ടൈമിങ്, ക്ഷമ കിടിലം..

  ഓടോ:
  കുറേ ദിവസായി ഞരമ്പിനൊരു വലിവ്. ആ നാലുകെട്ടിലു പൂട്ടിയിട്ടപ്പോ തുടങ്ങീതാ..
  മുടങ്ങാതെ ഇവിടെ കമന്റിട്ടാ മാറുമായിരിക്കൂം അല്ലേ?

 12. ആഷ | Asha said...

  ഇടിവാള്‍,
  എനിക്കും ആ പറഞ്ഞ സാധനത്തെ കുറിച്ചു വല്യപിടിയില്ല. ചുമ്മാ എടുക്കുന്നുവെന്നേയുള്ളൂ.

  സാല്‍ജോ,
  ചെക്കന്‍ വരാന്‍ താമസിച്ചതു കൊണ്ട് കുറച്ചു നേരമിരിക്കേണ്ടി വന്നു. :)
  വൈറ്റ് ഡിഫൈന്‍ ചെയ്തു നോക്കാം.

  മനൂ, അത്തരം ആഗ്രഹങ്ങളും കഴിവുമൊന്നുമില്ല. ഒരു സൈഡില്‍ കൂടെ അങ്ങനെയങ്ങ് പോയാല്‍ മതി.

  മൈഥിലി, മുരളി വാളൂര്‍,ശിശു,
  വളരെ നന്ദി

  പടിപ്പുര, അതേ മാഷേ :)

  ചാത്തോ, :))

  എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

  qw_er_ty

 13. വേണു venu said...

  ഇനിയുമധികനേരം അവിടെ ചുറ്റി കറങ്ങിയാല്‍‍ എന്നെയും പറപ്പിക്കുമെന്നു തോന്നി. പുറകില്‍‍ മഴയുടെ റിഹേര്‍സലും. ആഷേ ടെക്നിക്കിലൊന്നുമല്ല കാര്യ്മെന്നു വീണ്ടും ഈ ചിത്രങ്ങളും അടികുറിപ്പും വിളിച്ചു പറയുന്നു.:)

 14. സാരംഗി said...

  കല്യാണ വിശേഷങ്ങള്‍ കൊള്ളാം.. പതിവുപോലെ പടങ്ങളും വിവരണവും ഇഷ്ടമായി.

 15. അജീഷ് said...

  ആഷേച്ചി നന്നായിരിക്കുന്നു.. പടങ്ങളും കമന്റ്സും

 16. ജിജി വി ജോണ്‍ said...

  കല്യാണവിശേഷത്തിന്റെ പിന്നില്‍ അല്‍പം മിനക്കെട്ടു അല്ലേ? നഷ്ടമില്ല, ഭംഗിയായിട്ടുണ്ട്‌.

 17. ജിജു | jiju said...

  ആഷചേച്ചിയേ.. പടങ്ങളും അടിക്കുറിപ്പുകളൂം വളരെ നന്നായിട്ടുണ്ട്...
  സമ്മതിച്ചിരിക്കുന്നു, ഇത്ര ക്ഷമയോടെ കാത്തിരുന്ന് പടങ്ങളെടുക്കുന്നതിനെ.

 18. മഴത്തുള്ളി said...

  ആഷേ, ഒരു ദിവസം മുഴുവന്‍ കുത്തിയിരുന്നു അവരെയൊക്കെ അവിടെ പിടിച്ചിരുത്തി ഫോട്ടോയെടുത്തത് സമ്മതിക്കണം. മാത്രമോ അടിക്കുറുപ്പുകളും അടിപൊളി :)

 19. nithin..വാവ said...

  ആഷേച്ചി

  സൂപ്പര്‍....

  നല്ല ക്ഷമ ഉണ്ടല്ലേ??

  വാവ

 20. Dandy said...

  കൊള്ളാമല്ലോ കല്യാണവിശേഷങ്ങള്‍.

 21. സങ്കുചിത മനസ്കന്‍ said...

  good n' famtastic!

 22. അപ്പു said...

  ആ‍ഷേ..ഇതു കലക്കി. അടിക്കുറിപ്പുകള്‍ പതിവുപോലെ സുന്ദരം. ആ അവസാനത്തെ ഫോട്ടോ ഞാനിങ്ങെടുക്കുവാ. വേറെ ഒരു ആവശ്യമുണ്ട്.

 23. അഗ്രജന്‍ said...

  പടങ്ങളും അടിക്കുറിപ്പുകളും അടിപൊളി
  5, 8, 9 ഏറ്റവും ഇഷ്ടമായീ...

  ഇതിട്ട അന്നു തന്നെ കണ്ടിരുന്നു... പക്ഷെ അന്ന് ടൈപ്പ് ചെയ്യുമ്പോള്‍ വിരലുകള്‍ക്കൊക്കെ ഒരു വേദന. ഡോക്ടറെ കാണിച്ചപ്പോഴാ മനസ്സിലായത് അത് യൂറിക് ആസിഡിന്‍റെ പ്രശ്നാന്ന് - അല്ലാണ്ട്... ;)

  ഇട്യേയ്... ഒരു സ്പെഷ്യല്‍ സ്മൈലി - ചുമ്മാ :)

 24. പൊതുവാള് said...

  ആഷേ:)
  നല്ല ചിത്രങ്ങളും അതിനെ വെല്ലുന്ന അടിക്കുറിപ്പുകളും.....

 25. Retheesh said...

  വളരെ നല്ല അടിക്കുറിപ്പ്...വേണമെങ്കില്‍ ഒരു കവിതപോലെ എന്നൊക്കെ പറയാം .. ട്ടോ, നല്ല ഫോട്ടോയും, അവര്‍ക്കിടയില്‍ ഒരു സായിപ്പും ഇരിക്കുന്നുണ്ടല്ലോ?

 26. Suja said...

  'Sisu' parayum poley Asha'yudey picture'nte adikkurippukal nallathu ennu parayumbol picutres nallathalla enna meaning- edukkaruthey. but ofcourse, aa adikkurippukalaanu aa pictures'nu kooduthal jeevan pakarunnathu. pinney chithrangaludey saangethika mikavinekkurichu mattu palareyum poley enikkum aadhikaarikamaayi parayaan njaanam illaathathinaal- 'valare nallathu' enna 2 vaakkil othukkunnu.

 27. ക്യാമറക്കണ്ണുമായ് said...

  കൊള്ളലോ ഫൊട്ടൊകള്‍........

  ഫ്രമ്മിങ്ങ് ഒന്നു കൂടി നന്നാക്കാമായിരുന്നു....

 28. ശ്രീ said...

  ആഷ ചേച്ചി...

  നന്നായിരിക്കുന്നു...
  കുറച്ചു മിനക്കെട്ടു കാണുമല്ലോ....
  :)

 29. എസ്. ജിതേഷ്/S. Jithesh said...

  ഫോട്ടോകള്‍ കാണാന്‍ നല്ല ചേല്‍...
  അടിക്കുറിപ്പുകളും അസ്സലായി...!!!

 30. കുഴൂര്‍ വില്‍‌സണ്‍ said...

  നല്ല രസമുണ്ട്

 31. daly said...

  ഇതെവടെ കാണാനില്ലലോ ഈ വഴി?

 32. കാണാന്‍ മറന്നത് said...

  ഒരുപാട് എഴുതുന്നില്ല....ഒരു അഭിനന്ദനം പറഞ്ഞ് നിര്‍ത്തുന്നു

 33. vinod said...

  ആഷേ തകര്‍ത്തു
  കല്യാണപടമെല്ലാം അടിപൊളിയായിട്ടുണ്ടു.
  ഞാന്‍ നോക്കാന്‍ തുടങീട്ടേയുള്ളൂ.
  ബാക്കി പൊറകേ വരുന്നുണ്ടു

 34. GeorgeEM, Kottanalloor said...

  "കല്യാണവിശേഷങ്ങള്‍" കൊള്ളാമല്ലോ. അവിടെ എത്രനേരമിരുന്നു? ഈ കല്യാണം പിടിക്കാന്‍...
  Simply fantastic...pics as well as foot notes. Congratulations.