Saturday, June 9, 2007

കപ്പലണ്ടിയേ...കടലേയ്...

വഴിയോരകാഴ്ചകള്‍ ഒന്നാം ഭാഗം



ഇവിടെ വഴിയോരത്ത് സര്‍വ്വസാധാരണമായി കാണുന്ന ചില കാഴ്ചകള്‍ ഇതാ നിങ്ങള്‍ക്കായി


ഒരു ചാറ്റ്വാലാ. സഞ്ചരിക്കുന്ന ഭക്ഷണശാലയാണ് അദ്ദേഹത്തിന്റെ തലയില്‍.

തന്റെ കച്ചവടസ്ഥാപനം വഴിയില്‍ വെച്ച് ഉറങ്ങി പോയ ഒരു കച്ചവടക്കാരനെ മുകളില്‍ കാണാം.



ഇവിടെ വിഭവങ്ങള്‍ വ്യക്തമായി കാണാം. എന്തു ഭംഗിയായി അലങ്കരിച്ചു വെച്ചിരിക്കുന്നതെന്നു നോക്കൂ. ഓര്‍ഡര്‍ കൊടുത്താല്‍ നിമിഷനേരത്തിനുള്ളില്‍ സാധനം റെഡി.ഒരു കടലാസ് കുമ്പിളില്‍ കടലയോ പൊരിയോ ഇടുക അല്പം സവാള വിതറുക ഉപ്പും മുളകുപൊടിയും കൂടി മിക്സു ചെയ്ത ഒരു കുപ്പി ഉണ്ടാവും കൈയ്യില്‍ അത് ഒന്നു കുടയുക നാരങ്ങാനീര് അല്പം ഇറ്റിക്കുക എന്നിട്ട ആ കടലാസ് കുമ്പിള്‍ ഒന്നു കുലുക്കി കൈയ്യിലേയ്ക്ക് തരും. എന്താ രസം!


നമ്മുടെ നാട്ടിലെ പോലെ വറുത്ത കപ്പലണ്ടിയും പട്ടാണിയും കിട്ടും കേട്ടോ. എങ്കിലും എനിക്ക് വറുത്ത കപ്പലണ്ടിയേക്കാള്‍ ഇഷ്ടം പുഴുങ്ങിയ കപ്പലണ്ടിയാണ്.


ഒരു കപ്പലണ്ടി വില്പനക്കാരന്‍. അനുവാദത്തോടു കൂടിയാട്ടോ ഫോട്ടോയെടുത്തത്. ഫോട്ടോയെടുത്തോട്ടേയെന്നു ചോദിച്ചപ്പോ ആ ചേട്ടനു വല്യസന്തോഷം.


തൊണ്ടോടു കൂടി കപ്പലണ്ടി പുഴുങ്ങുന്നത്. അതിങ്ങനെ തിളച്ചുകൊണ്ടേയിരിക്കും.


തിളച്ച വെള്ളത്തില്‍ നിന്നും വാരി ചൂടോടെ കുമ്പിളിലാക്കി തരും.


വേറെയെങ്ങും വെച്ചെടുക്കാന്‍ സ്ഥലമിഞ്ഞതു കൊണ്ട് ഒരു കപ്പലണ്ടി തൊണ്ടു പൊളിച്ചു മടിയില്‍ വെച്ചെടുത്തത്.

വഴിയരികിലെ ഭക്ഷണം സാധാരണ കഴിക്കാറില്ലാത്ത എന്നെ എന്റെ തെലുങ്ക് കൂട്ടുകാരി ഒരിക്കല്‍ പുഴുങ്ങിയ കപ്പലണ്ടി വാങ്ങിച്ചു നിര്‍ബന്ധിച്ചു കഴിപ്പിച്ചു. അതിനു ശേഷം ഞാനതിന്റെ ആരാധികയായി മാറി പോയി.ഇതാ നിങ്ങള്‍ക്കായി അതിന്റെ റെസിപ്പീ.

കപ്പലണ്ടി തോട്ടത്തില്‍ നിന്നും പറിച്ച ഉടനെ കിട്ടുകയാണെങ്കില്‍ നേരിട്ട് വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുക. അല്ല ഉണക്ക കപ്പലണ്ടിയാണെങ്കില്‍ തൊണ്ടില്ലാത്തത് ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. വെള്ളമൂറ്റി ഒരു ദിവസം കൂടി വെയ്ക്കാന്‍ ക്ഷമയുണ്ടെങ്കില്‍ മുള വരും ഗുണം കൂടും. അത് 5-10 മിനിറ്റ് ഇഡ്ഢലി കുട്ടകത്തില്‍ ആവി കേറ്റുക.(ആവി കേറ്റുമ്പോള്‍ ബഹിര്‍ഗമിക്കുന്ന മണം എന്റെ ഒരു വീക്ക്നെസാ)
ഇനി അതില്‍ അല്പം മുളകുപൊടി, ഉപ്പ്, മല്ലിയില, നാരങ്ങാനീര് എന്നിവ നിങ്ങളുടെ രുചിക്കനുസരിച്ച് ചേര്‍ത്തിളക്കുക.
കഴിക്കാന്‍ റെഡി!

തൊണ്ടില്ലാത്ത കപ്പലണ്ടി ഇത്തരത്തില്‍ ഉണ്ടാക്കി വില്‍ക്കുന്നതിന്റെ പടം കിട്ടിയില്ല. എപ്പോഴെങ്കിലും പിടികിട്ടും അന്നേരം പോസ്റ്റ് ചെയ്യാട്ടോ.

മഴയുള്ള ഒരു ദിവസം വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുമ്പോള്‍ ഇത് ഉണ്ടാക്കി ചൂടോടെ മഴയും ആസ്വദിച്ചൊന്നു കഴിച്ചു നോക്കൂ. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും.

48 comments:

  1. ആഷ | Asha said...

    "കപ്പലണ്ടിയേ...കടലേയ്..."

    എല്ലാരും കടന്നു വരൂ...കടന്നു വരൂ...
    ചൂട് കപ്പലണ്ടികള്‍...കടലകള്‍...
    ഗുണം മെച്ചം വില തുച്ഛം

    പുതിയ പോസ്റ്റ്

  2. ശ്രീ said...

    നല്ല ചിത്രങ്ങള്‍‌ .... നേരിട്ടു കണ്ട പ്രതീതി.... വിവരണങ്ങളും കൊള്ളാം....
    പിന്നെ, നല്ല മഴയുള്ള സമയത്ത്, വേറൊന്നും ചെയ്യാനില്ലാത്തപ്പോള്‍‌ മഴ ആസ്വദിച്ചു കൊണ്ട് എന്തെങ്കിലും തിന്നു കൊണ്ടിരിക്കുന്നതു രസമുള്ള കാര്യം തന്നെ....
    (ഒരു പായ്ക്കറ്റ് കപ്പലണ്ടി ഇങ്ങോട്ടയച്ചേക്കണേ....)

  3. മുസ്തഫ|musthapha said...

    ഒറിജിനല്‍ ചെറുനാരങ്ങയ്ക്ക് ഇത്രേം ഒറിജിനാലിറ്റി ഉണ്ടാവോ എന്ന് സംശയം :)

    ഒരു കപ്പലണ്ടി തൊണ്ടു പൊളിച്ചു മടിയില്‍ വെച്ചെടുത്തത് കണ്ടപ്പോള്‍ ചില ‘ചൈനക്കാര്‍ തിന്നുന്നത്, ജാപ്പാന്‍കാര്‍ തിന്നുന്നത്’ എന്നൊക്കെ പറഞ്ഞ് ഫോര്‍വേര്‍ഡ് മെയിലില്‍ വരുന്ന ചില ഐറ്റംസ് പോലെ തോന്നി :)

    പറയാന്‍ മറന്നു... പോസ്റ്റ് നന്നായി, പടങ്ങള്‍ നന്നായെന്ന് പറച്ചില്‍ നിറുത്തി :)

  4. സാജന്‍| SAJAN said...

    ആഹാ ആഷയുടെ പുതിയ പടങ്ങള്‍ എന്തു രസം.. എല്ലാം ഒന്നിനൊന്നു മെച്ചം...:)
    ഇപ്പൊ ഇതൊക്കെയാ പരിപാടി അല്ലേ ചുമ്മാ കറങ്ങി നടന്ന് കാണുന്നതെലുങ്കന്‍‌മാരുടെ പോട്ടങ്ങള്‍ എടുക്കുക
    ഇതൊന്നും സതീശ് കാണുന്നില്ലേ?
    (ഇനിയിപ്പൊഞാന്‍ ഇങ്ങനെ കമന്റ് ഇട്ടതിന്റെ പേരില്‍ ആ‍ഷ ബ്ലോഗ് പൂട്ടി പോവല്ലേ )...:)

  5. ഗുപ്തന്‍ said...

    ദിപ്പം നന്നായി.. അപ്പുറത്തൊരാള്‍ അയണിച്ചക്ക തൊലികളഞ്ഞ് ഫോട്ടോയിട്ട് കൊതിപ്പിച്ചതേയുള്ളൂ... ഈ ഫോട്ടോഗ്രാഫേഴ്സിനെക്കൊണ്ട് തോറ്റു.... ഇനിയിപ്പം പൊളിച്ചകപ്പലണ്ടീം കൊണ്ട് വരുന്നുണ്ടെന്ന് ഭീഷണിയും....

    ഫോട്ടോസ് നന്നായീട്ടോ... (സാജോ........ ;) )

  6. myexperimentsandme said...

    നല്ല വിവരണം. നല്ല പടങ്ങള്‍.

    ഒരു തിരുത്തുള്ളത്, മണം വീക്ക്‍നെസ്സാകുമ്പോള്‍, അത് മണമായതുകൊണ്ടും അത് മൂക്ക് വഴിയാണ് തലച്ചോറില്‍ ചെന്ന് ബ്രെയിനിലിരിക്കുന്നതെന്നുകൊണ്ടും അതിന്റെ ശരിയായ ഇംഗ്ലീഷ് വീക്ക് നോസ്സ് എന്നാണ്, വീക്ക്‍നെസ്സ് എന്നല്ല.

    ഈ തിരുത്തിന്റെ ഒരു ഗുണമെന്താണെന്ന് ചോദിച്ചാല്‍ ഇത് തിരുത്തുന്നവനിട്ടൊക്കെ ഒരു വീക്ക് കൊടുക്കാനും തോന്നും എന്നതാണ്.

    അപ്പോള്‍ നല്ല കടല (ഒരു പ്രാദേശിക വാദ വിവാദമുണ്ടാക്കിയാലോ‌-ഞങ്ങളുടെ നാട്ടില്‍ കപ്പലണ്ടി എന്ന് പറഞ്ഞാല്‍ കാശിനെട്ട്, കടല എന്ന് പറഞ്ഞാല്‍ ആഷയിട്ട പടം).

  7. ഗുപ്തന്‍ said...

    ആഷയിടുന്ന എല്ലാ പടതിനും നിങ്ങടെ നാട്ടില്‍ കടലയെന്നാണാ വക്കാരിമാഷേ പറേണെ...

    ഈ പോസ്റ്റിന്റെ പേര് പേരില്ലാക്കുരു എന്നാകാന്‍ ചാന്‍സ് കാണുന്നുണ്ട്... അനുഭവീര്....

  8. കരീം മാഷ്‌ said...

    എല്ലാ ഫോട്ടോകളും നന്നായി.
    ആ എട്ടാമത്തെ ഫോട്ടോവിലെ നിലക്കടല എന്താ "മുരട്ട" പെറ്റതാണോ? :-)
    സ്മൈലി ഇട്ടു
    (ഇനി നിലക്കടല പിണങ്ങില്ലല്ലോ!)

  9. ആഷ | Asha said...

    കാശിനെട്ടോ വീക്ക്നൊസ്സോ
    അല്ലേ എനിക്കു നൊസ്സാ നട്ടിളകിയിരിക്കയാണെന്നു പറഞ്ഞാല്‍ പോലും ഞാന്‍ പേരു മാറ്റുന്ന പ്രശ്നമുദിക്കുന്നില്ലാ.

    മാഷേ സ്മൈലിയിട്ടതു കൊണ്ടു മാത്രം അതു പിണങ്ങിയില്ലാ :)

  10. ettukannan | എട്ടുകണ്ണന്‍ said...

    അവസാനത്തെ പടത്തോടൊപ്പം ഒരു 'കുപ്പി' കൂടിയുണ്ടെങ്കില്‍.... (ജയന്റെ ശബ്ദം) ഹിഹിഹി..

  11. ettukannan | എട്ടുകണ്ണന്‍ said...

    അഗ്രജന്‍ പറഞത് കറക്ട്.. ആ ഫോട്ടോയ്ക്ക് ഒരുതരം 'മാംസള ഭാവം...' :)

  12. ...പാപ്പരാസി... said...

    ആഷേച്ച്യേ,
    എനിക്കേറ്റം ഇഷ്ടായത്‌ ആ റെസിപ്പീടെ അറേഞ്ജ്‌മെന്റ്സാ..നല്ല സ്റ്റെയിലായിട്ടുണ്ട്‌..പടം നമ്പര്‍ 9

  13. അശോക് കർത്താ said...

    http://ashokkartha.blogspot.com/
    ഈ ലിങ്ക് കൂടി ഒന്ന് നോക്കുമോ

  14. Nithin Shams said...

    ആഷേച്ചി...

    നന്നായിട്ടുന്ണ്ട്ട്... എനിയ്ക്കു വളരെ ഇഷ്ട്ടപ്പെട്ടൂ.

    വാ‍വ

  15. kichu / കിച്ചു said...

    ആഷ,

    നല്ല ഫോട്ടോസ്...
    അടിക്കുറിപ്പുകളും !!!!!!!!

    ആശംസകള്‍

  16. Mohanam said...

    ഇതാപ്പോ നന്നായേ , ഇതാണല്ലെ പണി, കൊള്ളാം ട്ടൊ....

    മഴ.....മഴ.... മഴേ.........

  17. വിപിന്‍ said...

    ആശേ
    അവിടെന്താ പണി? കപ്പലണ്ടിയും തിന്നു പടവുമെടുത്തു കറങ്ങി നടക്കുവാണോ?
    ജോലിക്കൊന്നും പോകുന്നില്ലെ?

    ചിത്രങ്ങളും അടിക്കുറിപ്പുകളും ഒരുപോലെ മനോഹരം

  18. Unknown said...

    ആഷേ.. 'കടലയുടെ' ;)പടമിട്ടു കൊതിപ്പിക്കല്ലേ ...
    ഇത്തിരി കിട്ടാനെന്താ ഒരു വഴി? ആഷ ഒരു ആശയഗംഭീര തന്നെ! :)

  19. ബിന്ദു said...

    അയ്യോ.. മുകളിലത്തേത്‌ ഞാന്‍ തന്നെയാണ്‌ ട്ടോ. വേറെ ബ്ലോഗ്‌ ഐഡി തുടങ്ങിയതൊന്നുമല്ല.
    qw_er_ty

  20. ദേവന്‍ said...

    മൂങ്ഫ് ഫലി... ടൈം പാസ് ഫലീ... വൈകുന്നേരം ടാങ്ക് ബല്‍ പോയി മലര്‍ന്നടിച്ചു കിടക്കുമ്പോള്‍ എന്നും കേട്ടിരുന്ന ശബ്ദം... :)

  21. ക്യാമറക്കണ്ണുമായ് | Girish babu said...

    കൊള്ളാലൊ......

  22. Unknown said...

    ഇതൊരു പുതിയ പാചകവിധി ആണല്ലോ പരീക്ഷിച്ച് നോക്കണം എന്തായാലും.

  23. പുള്ളി said...

    അടിപൊളീ... ആ നാരങ്ങേം പിഴിഞ്ഞ്.. മൂന്നാം ചിത്രം ഭേല്‍ അല്ലേ.. അവസാനത്തെ രണ്ടിന്റേം ക്രോപ്പിങ്ങും കൊള്ളാം.

  24. അപ്പു ആദ്യാക്ഷരി said...

    ആഷേ...ഈ പുതിയ റെസിപ്പി ഒന്നു പരീക്ഷിക്കണമല്ലോ...ഭാവിയില്‍ ഗൂഗിള്‍ മണവും ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്യാനുള്ള ഓപ്ഷന്‍ കൊണ്ടുവരുമായിരിക്കും!

    പതിവുപോലെ വിവരണവും, ഫോട്ടോകളും ഇഷ്ടപ്പെട്ടു.

  25. ശാലിനി said...

    ആഷേ ഈ പോസ്റ്റ് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ഫോട്ടോകള്‍, നല്ല വിവരണങ്ങള്‍.
    പിന്നെ ഈ കപ്പലണ്ടി/കടല എനിക്കിഷ്ടമാണ്. ഈ റെസിപ്പികള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു, നന്ദി. പ്രത്യേകിച്ച് ആ പുഴുങ്ങുന്ന പരിപാടി.
    ഇനി മഴ്യ്ക്കുവേണ്ടി കാത്തിരുന്നാല്‍ മൂന്നുനാലുമാസം പിടിയ്ക്കും. നല്ല പൊരിയുന്ന ചൂടാണിവിടെ.

    ഇതുപോലെയുള്ള കൊച്ചുകൊച്ചുവലിയകാര്യങ്ങള്‍ ഇനിയും തുടരണേ.

    ‘പച്ചനിറം” ശരിയായോ? സമ്മാനം നേടിയെടുക്കണേ.

  26. ശാലിനി said...

    കപ്പലണ്ടി തോട്ടം അടുത്തുണ്ടോ, അതിന്റെ ഫോട്ടോകൂടി ഇടൂ, പ്ലീസ്.

  27. തമനു said...
    This comment has been removed by the author.
  28. തമനു said...

    നല്ല പടങ്ങള്‍ ആഷേ...

    കൊതിയാവുന്നു..

    രണ്ടാമത്തെ ഫോട്ടൊയില്‍ ഉറങ്ങിക്കിടന്ന കച്ചവടക്കാരന്‍, നിങ്ങള്‍ അടുത്തു ചെന്നപ്പോഴേ എഴുനേറ്റ് വന്നു അല്ലേ (മൂന്നാം ഫോട്ടൊയില്‍).. അവിടുത്തുകാര്‍ക്കും നിങ്ങളെ നല്ലപോലെ അറിയാം അല്ലേ.. :)

    qw_er_ty

  29. krish | കൃഷ് said...

    ആ അവസാന ചിത്രമാ.. അല്ലാ. . അതിലെ സാധനമാ ഇഷ്ടമായത്‌.

    qw_er_ty

  30. Retheesh said...

    പുതിയ പോസ്റ്റ് കണ്ടു ഒരു ചാണ്‍ വയറിനു വേണ്ടിയുള്ള പോരാട്ടം ...നന്നായിട്ടുണ്ട് ചില സ്നാപ്പുകള്‍ ധ്രുതിയില്‍ എടുത്തതുപോലെ തോന്നുന്നു.... ഈങ്ങനേയും ജീവിതമുണ്ടെന്ന് നാലു പേരറിയട്ടെ.. ആ പാവങ്ങളെ സോപ്പിട്ട് എത്ര കപ്പലണ്ടി അകത്താക്കി...പാപം കിട്ടും ട്ടോ...

  31. സാരംഗി said...

    പടങ്ങളും വിവരണവും ഇഷ്ടമായി..വറുത്ത നിലക്കടലയാണു എന്റെ വീക് നോസ്..( കട: വക്കാരി)

  32. സാല്‍ജോҐsaljo said...

    അമ്പടി ആഷ ചേച്ചീ! കൊള്ളാമല്ലോ

  33. ഉണ്ണിക്കുട്ടന്‍ said...

    good photos and descriptions

  34. Rasheed Chalil said...
    This comment has been removed by the author.
  35. Rasheed Chalil said...

    ആഷ നന്നായിരിക്കുന്നു...

    കടലക്കച്ചവടക്കാരനെ കണ്ടപ്പോള്‍ ചെറുപ്പത്തിലെ കടല വില്പന ഓര്‍ത്തു. തോടോട് കൂടിയുള്ള അഞ്ച് കടലയ്ക്ക് അഞ്ച് പൈസയായിരുന്നു വില ഈടാക്കിയിരുന്നത്. ഫുഡ്ബോള്‍ ഗ്രൌണ്ടില്‍ കടല വില്പനയും കഴിഞ്ഞ് വീട്ടിലെത്തി കണക്ക് നോക്കിയപ്പോള്‍ ഒരു രൂപയ്ക്ക് വാങ്ങിയ കടല വിറ്റ് ആകെ കിട്ടിയത് അമ്പത് പൈസ... എന്നാ‍ലോ കടലപ്പെട്ടി കാലിയും... പിന്നെ ഇടയ്ക്കൊക്കെ ഞാന്‍ കൊറിച്ചിരുന്ന കടലമണികളായിരിക്കും ആ ബിസ്നസ്സ് നശിപ്പിച്ചത് എന്ന് കരുതി ഞാനങ്ങ് സമാധാനിച്ചു... പക്ഷേ അതോടെ ആ ബിസ്നസ്സ് നിന്നു.

    ഫോട്ടോകള്‍ അസ്സലായിരിക്കുന്നു.

  36. അജി said...

    Very nice Photos. also explanation
    Good work keep it UP.

  37. ആഷ | Asha said...

    ശ്രീ, കപ്പലണ്ടി കിട്ടാത്ത നാട്ടിലാണോ താമസം?
    അതേതു നാടപ്പാ?

    അഗ്രജന്‍, എട്ടുകണ്ണന്‍,
    അതു കാണുമ്പോള്‍ അങ്ങനെ തോന്നുമെങ്കിലും തിന്നാന്‍ നല്ലതാ :)

    സാജാ, എന്താ കുടുംബകലഹമുണ്ടാക്കാനുള്ള പുറപ്പാടിലാണോ? ഇതു കണ്ടോന്നും ഞാന്‍ പൂട്ടി പോവുമെന്നു വിചാരിക്കണ്ടാ :)

    മനു, ആഞ്ഞിലിചക്ക കണ്ടു ഞാനും കൊതിച്ചു.
    ഈ പേരുകള്‍ ഒരു തൊല്ലയായല്ലോ ഈശ്വരാ‍ാ‍ാ‍ാ

    വക്കാരിമാഷേ, അപ്പോ നിങ്ങക്കടെ നാട്ടില്‍ ശരിക്കുള്ള കടലയ്ക്ക്(chick pea) എന്താ വിളിക്കുക?

    കരിം‌മാഷേ, ഇവിടെ കിട്ടുന്ന പലതിലും മുരട്ട സാധാരണയാണ്.

    എട്ടുകണ്ണാ, കാലിക്കുപ്പിയല്ലേ ഇഷ്ടം പോലെയുണ്ട്. വിലയെന്തു തരുമെന്നു പറ?
    വെറുതെ പറഞ്ഞതല്ല സംശയമുണ്ടേ ഇവിടേം
    ഇവിടേം
    ഞെക്കി നോക്കിക്കേ.

    പാപ്പരാസി,നിതിന്‍,കിച്ചു,ചുള്ളന്‍,ക്യാമറാക്കണ്ണുമായ്,ഉണ്ണിക്കുട്ടന്‍,അജി നന്ദി :)

    അശോക് കര്‍ത്താ, നോക്കാവേ

    ജ്യോലിയും കൂലിയുമോന്നുമില്ല അരുവിക്കരക്കാരാ ഇതു തന്നെ പരിപാടി. :)

    ബിന്ദുവേച്ചി, കപ്പലണ്ടി കിട്ടൂല്ലേ അവിടെ?

    ദേവേട്ടാ, ഇതും ടാങ്ക് ബണ്ട്/നെക്ലേസ് റോഡ് തന്നെ.

    ഡാലി, ധൈര്യായി പരീക്ഷിക്കൂ

    പുള്ളി, അത് ഭേല്‍ തന്നെ. ഇതെഴുതിയപ്പോ ഞാന്‍ ഭേല്‍ എന്ന വാക്കു മറന്നു പോയാരുന്നു. പറഞ്ഞു തന്നതിനു നന്ദി :)

    അപ്പു, ദീപയ്ക്ക് ഉണ്ടാക്കി കൊടുക്കൂട്ടോ

    ശാലിനിയേ, കപ്പലണ്ടി തോട്ടമൊന്നും അടുത്തില്ലല്ലോ. ഉണ്ടാക്കി കഴിക്കുമ്പോ ചൂടോടെ കഴിക്കണേ.
    പച്ചയ് നിറമേ... പച്ചയ് നിറമേ... ;)

    തമനൂചോട്ടോ, വേണ്ടാ വേണ്ടാ. ഇതാരും കാണുന്നില്ലേ എന്നെ വ്യാഗ്യാര്‍ത്ഥത്തില്‍ കള്ളിയെന്നു വിളിച്ചു വ്യക്തിഹത്യ ചെയ്യൂന്നേ.

    കൃഷ്, ബ്ലോഗില്‍ തിരിച്ചെത്തിയോ :)

    രതീഷ്, അവസാന രണ്ടു ചിത്രങ്ങള്‍ ഒഴികെ എല്ലാം ധ്യതി പിടിച്ചു എടുത്തതാ

    അമ്പട സാല്‍ജോ പ്ലസ് സാല്‍ജോ നന്ദി

    ഇത്തിരിവെട്ടം,ഞാനും ബിസിനസ്സു ചെയ്യാന്‍ പോയാല്‍ അതേ ഗതിയാവൂന്നു തോന്നുന്നു. പണ്ടത്തെ ഒരു ബിസിനസ്സ് മാഗ്നെറ്റ് ആയിരുന്നല്ലേ ഇത്തിരി :)

    പാപ്പരാസി,നിതിന്‍,കിച്ചു,ചുള്ളന്‍,ക്യാമറാക്കണ്ണുമായ്,ഉണ്ണിക്കുട്ടന്‍,അജി നന്ദി :)

    എല്ലാവര്‍ക്കും എന്റെ സ്നേഹവും നന്ദിയും

  38. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:

    വൈകിയോന്നായീരുന്നു ശങ്ക, എന്തായാലും പുഴുങ്ങിയതല്ലേ അത് ചാത്തനിഷ്ടോല്ല, വറുത്തതാണേല്‍ ഓകെ. ഈ പൂഴിയൊക്കെ ഇട്ട് വറുക്കൂലെ അതിന്റെ പടം കിട്ടൂലെ?

  39. സുല്‍ |Sul said...

    വായില്‍ കപ്പലോട്ടാനുള്ള വെള്ളമായി ആഷേ...
    -സുല്‍

  40. ശാലിനി said...

    കുറച്ചു കപ്പലണ്ടി/ കടല ഇന്നലെ മുതല്‍ വെള്ളത്തില്‍ കിടന്ന് കുതിരുകയാണ്‍ന്, ഇന്നു വൈകിട്ട് അതിനെ ശരിയാക്കണം. നാളെ അവധി. ശനിയാഴ്ച വന്ന് അഭിപ്രായം പറയാം.

  41. മെലോഡിയസ് said...

    ആഷ ചേച്ചി, വിവരണവും പടങ്ങളും അസ്സല്‍ ആയി..ആശംസകള്‍!!

    ഓ.ടോ. ആ റെസീപി എന്റെ മാതാശ്രീക്ക് കാണിച്ച് കൊടുത്തിട്ടുണ്ട്. ഇവിടെ ഇപ്പൊ നല്ല മഴയാ

  42. Unknown said...

    Ente Daivamey! njaanithu nerathey kaananjathethra nannaayi. Ithinu munpe ithu thinnavarudeyengilum vayarinu sukham kittikkaanumallo! Enthinaa Ashey chummaa manushene kothi pidippikkaan immaathiri post'ukal? hho- naavil vanna vellam dhaa njaan chummaathangiraki :( post'nte conclusion vaayichappo pandengo 'Vanitha'yile etho oru recepe vaayicha pratheethi. 'Kadala-chettan'te photo edukkaan thanicho poyathu? atho 'Appoottanem' koode koottiyo?

  43. veekevee said...

    ഞാന്‍ ആഷേടെ ആരാധകനായി
    എന്നെ ശിഷ്യനായി സ്വീകരിക്കൂ
    പ്ലീസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്

  44. ശാലിനി said...

    ആഷേ കപ്പലണ്ടി റെസിപ്പി പരീക്ഷിച്ചു, അസലായിട്ടുണ്ട്. ഉഗ്രന്‍.

    ഇപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഇതൊരു പതിവായിരിക്കുന്നു. വളരെ നന്ദി ഈ പോസ്റ്റിന്.

  45. sidhik kechery said...

    ആഷയുടെ പുതിയ പടങ്ങള്‍ എനിയ്ക്കു വളരെ ഇഷ്ട്ടപ്പെട്ടൂ.

  46. Anonymous said...

    i'm gonna make my own journal

  47. Anonymous said...

    Making money on the internet is easy in the underground world of [URL=http://www.www.blackhatmoneymaker.com]seo blackhat[/URL], Don’t feel silly if you don't know what blackhat is. Blackhat marketing uses little-known or little-understood ways to generate an income online.

  48. ദീപ said...

    ബ്ലോഗ്‌ പോസ്റ്റോരോന്നും വായിച്ചു വരുന്നു..എല്ലാം ഒന്നിനൊന്നു മനോഹരം!!