Saturday, November 10, 2007

ദീപങ്ങള്‍...ദീപാവലി

എന്റെ അയല്‍‌വാസിയുടെ വാതില്‍പ്പടിയിലെ കോലമെഴുത്ത് ഞാനെപ്പോഴും കൌതുകത്തോടെ കണ്ടു നില്‍ക്കാറുണ്ട്. ചില വിശേഷദിവസങ്ങളില്‍ കുങ്കുമവും മഞ്ഞളും കൊണ്ട് കുറി തൊട്ടു നില്‍ക്കുമ്പോള്‍ കോലത്തിനു ഭംഗി ഒന്നു കൂടി കൂടും.


ഇന്നലെ കുറി തൊട്ട കോലത്തിനു നടുവിലേയ്ക്ക് മറ്റൊരാള്‍ കൂടിയെത്തി.


അണിഞ്ഞൊരുങ്ങിയെത്തിയ പൂത്താലം കൂടിയായപ്പോ...


ആകെപ്പാടെ ഒരു പൂരത്തിന്റെ മട്ട്.


വാതില്‍പ്പടിക്കിരുവശവും കത്തിച്ചു വെച്ച ചിരാതുകളും നടുവിലെ പൂത്താലവും കോലവും ഒക്കെ ചേര്‍ന്ന ഒരു തെലുങ്ക് ഭവനം.

ഇന്നലെ എന്റെ വീടിനു മുന്നിലും തെളിഞ്ഞു


ഒരു കുഞ്ഞു മണ്‍ചിരാത്

35 comments:

  1. തമനു said...

    എല്ലാരും ഒത്തിരി ദീപങ്ങള്‍ വച്ച് ആഘോഷിക്കുമ്പോ ഒരു തിരിയെങ്കില്‍ ഒരു തിരി വച്ച്‌ നമ്മുടെ ആഘോഷം ... നന്നായി ആഷേ.. :)

    ദീപാവലി ആശംസകള്‍ .... ജീവിതം മുഴുവന്‍ ഈ പ്രകാശം ഉണ്ടാവട്ടേ..

    പടങ്ങളും വളരെ നന്നായി ആഷേ...

    ഓടോ : ഞാനങ്ങ് ഡീസന്റ് ആയോ...?

  2. Sreejith K. said...

    പല ആങ്കിളില്‍ ഫോട്ടോ എടുക്കാന്‍ ഈ ചിരാത് ആരാ സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ ബന്ധുവോ. എണ്ണം ഇത്ര വേണ്ടായിരുന്നു.

    കാന്റില്‍ ലൈറ്റ് ഫോട്ടോഗ്രാഫി ശ്രമങ്ങള്‍ക്ക് ആശംസകള്‍. രണ്ടാമത്തെ ചിത്രം ഇഷ്ടമായി.

  3. ഉപാസന || Upasana said...

    ആഷേച്ചി

    എല്ലാ ഫോട്ടോസും ഞാന്‍ സേവ് ചെയ്ത് കൊണ്ടോവുന്നു
    :)
    ഉപാസന

  4. Mrs. K said...

    ippo enikku vaayikkam. nalla template. thank you. happy diwali! diwali sweets onnum kittiyille? athinte photosokke evide? :)

  5. പ്രയാസി said...

    ആഷെ ചിത്രങ്ങള്‍ എല്ലാം നന്നായി..:)
    ഒന്നു ഞാനെടുക്കുന്നു ഒരു ബാനറിനായി..

  6. മഴത്തുള്ളി said...

    ആഷേ, അയല്‍‌വാസിയുടെ വീട്ടുവാതില്‍ക്കല്‍ വച്ചിരിക്കുന്ന കോലത്തിന്റെ ഫോട്ടോ കോലവും നന്നായിരിക്കുന്നു. ഈ കോലം അടുത്തവര്‍ഷം സ്വന്തം വീടിന്റെ മുന്‍പിലുമിട്ട് ഫോട്ടോ ഇടണം കേട്ടോ. :)

    എന്തായാലും നന്നായിട്ടുണ്ട്.

  7. സഹയാത്രികന്‍ said...

    ആഷേച്ചി... നന്നായിട്ടുണ്ട്ട്ടോ....
    അടിപൊളി...
    5 മത്തേത് ഞാന്‍ മോട്ടിച്ചു...അനുവാദമുണ്ടല്ലോ അല്ലേ...!
    :)

    ഓ:ടോ : ഇവിടേം Word Verification... :(

  8. G.MANU said...

    ‍ആഷക്കുഞ്ഞമ്മേ... കിണുക്കന്‍ പടങ്ങള്‍..

    എന്നാലും സ്വന്തം വീട്ടുമുറ്റത്തൊരു വിളക്കു കത്തിക്കരുതു മാഷേ... ഈ പെണ്‍കിടാങ്ങള്‍ എന്താ ഇങ്ങനെ കര്‍ത്താവേ

  9. Sethunath UN said...

    മനോഹരമായ ദീപക്കാഴ്ചക‌ള്‍.
    നന്നായിരിയ്ക്കുന്നു

  10. ഏ.ആര്‍. നജീം said...

    ആ ദീപനാളങ്ങള്‍ക്ക് വല്ലാത്തൊരു തിളക്കം !, പ്രതീക്ഷയുടെ...ഐശ്വര്യത്തിന്റെ...സ്‌നേഹത്തിന്റെ

  11. സുല്‍ |Sul said...

    ആഷാജി ഭേഷ് ജീ

    -സുല്‍

  12. ശാലിനി said...

    ആഷേ, ആ ചിരാതിന്റെ ഫോട്ടോകള്‍ കണ്ടിട്ടും മതിവരുന്നില്ല. ഒത്തിരി ഇഷ്ടപ്പെട്ടു.

  13. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: മണ്‍ ചിരാതുകള്‍ മാത്രേയുള്ളൂ പടക്കം പൊട്ടിക്കാന്‍ പേടിയാണോ?

    വൈകിയ ദീവാലി ആശംസകള്‍

  14. Murali K Menon said...

    മണ്‍ചരാതില്‍ തെളിഞ്ഞ ദീപങ്ങള്‍ ഹൃദയത്തിലേക്ക് വെളിച്ചം പകരാന്‍ കെല്പുള്ളവയാണ്. നന്നായിരിക്കുന്നു. ആശംസകള്‍

  15. മറ്റൊരാള്‍ | GG said...

    ദീപാവലി ആശംസകള്‍ .... ജീവിതം മുഴുവന്‍ ഈ പ്രകാശം ഉണ്ടാവട്ടേ..

  16. അഭിലാഷങ്ങള്‍ said...

    സൂപ്പര്‍ ഇമേജസ്...

    രണ്ടാമത്തേതും അഞ്ചാമത്തേതും വളരെ ഇഷ്ടമായി. ബാക്കി ഇഷ്ടമായില്ല എന്നര്‍ത്ഥമില്ല കേട്ടോ. ആ ഫോട്ടോകള്‍ക്ക് വെബ്ബ് ഡിസൈനിങ്ങ്ന് സഹായകരമായ പല എലിമന്റും കാണുന്നു.

    അഭിനന്ദനങ്ങളും...
    ദീപാവലി ആശംസകളും..

    -അഭിലാഷ്

  17. സാജന്‍| SAJAN said...

    ആഷേ, നന്നായി ഈ ദീപാവലിക്കാഴ്ച!
    പ്രത്യേകിച്ച് ആ മണ്‍ ചിരാതിന്റെ അവസാനത്തെ ഫോട്ടോ ,
    ആശംസകള്‍!!!

  18. പൈങ്ങോടന്‍ said...

    ദീപാവലി ദീപങ്ങള്‍ വളരെ ഇഷ്ടമായി...

  19. അപര്‍ണ്ണ said...

    നല്ല photos..അമ്പലവും ദീപാരാധനയും ഒക്കെ ഓര്‍മ്മ വരികയാ..copy ചെയ്തെടുക്കാന്‍ അനുവാദം ഉണ്ടല്ലോ അല്ലേ..

  20. അച്ചു said...

    ആശേച്ചി... ഏതാ ക്യാമറ??? SLR ആണോ??? നല്ല കിണ്ണങ്കാച്ചി പടങ്ങള്‍...

  21. ഹരിയണ്ണന്‍@Hariyannan said...

    ആഷാ..

    വൈകിക്കണ്ടവയെങ്കിലും ചിത്രങ്ങളെ അഭിനന്ദിക്കാതെവയ്യ!!

    “ഉഗ്രന്‍”

  22. sudhi said...

    hai i am sudhi
    ee blogil njanum cherunnu ketto arkum ethirpillallo
    undel athu avide irunnote njan enthu cheyyana..alle

  23. Seena said...

    ആഷ,
    ഇവിടം വളരെ നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു.
    കണ്ടെത്തിയതില്‍ സന്തോഷം തോന്നുന്നു.എല്ലാം വായിക്കാന്‍ പിന്നെ തിരിച്ചു വരാം..

    പിന്നെ ചോദ്യത്തിന്റെ ഉത്തരം അവിടെ നല്‍കിയിട്ടുണ്ടു കേട്ടോ..

  24. Sandeep PM said...

    കഴിഞ്ഞ ദീപാവലിക്കു ഞാനും കണ്ടതാണ്‌ ഇതു പോലുള്ള ദ്രശ്യങ്ങള്‍...
    പക്ഷെ ക്യാമറയില്‍ പകര്‍ത്തുവാന്‍ സാധിച്ചില്ല.
    മനോഹരമായിരിക്കുന്നു,ആഷ ചേച്ചി

  25. ഗുപ്തന്‍ said...

    ആഷാമ്മേ.. വരാന്‍ വൈകി. നല്ല ചിത്രങ്ങള്‍. പ്രത്യേകിച്ചും ഒടുവിലത്തേത്.

    ഈയിടെയായിട്ട് ഉഴപ്പാണെന്ന് തോന്നുന്നല്ലോ

    -മനു

  26. Rejesh Keloth said...

    കുറേ നല്ല ചിത്രങ്ങള്‍...
    ഇവിടെ ഞാന്‍ ആദ്യമായിട്ടാ... ഇവിടുന്നു Flickr ലും എത്തി.. ടെക്നിക്കലി അറിയില്ല... കണാന്‍ രസമുണ്... അഭിനന്ദനങ്ങള്‍...

  27. സാക്ഷരന്‍ said...

    കൊള്ളാം നല്ല ശേല് … :)

  28. യാരിദ്‌|~|Yarid said...

    ഇപ്പോഴാ കണ്ടതു. നന്നായിരിക്കുന്നു...

  29. K M F said...

    ഇഷ്ടപ്പെട്ടു.

  30. Anonymous said...

    ഈവര്‍ഷം രണ്ട് ദീപാവലി കണ്ടതിന്റെ സുഖം. പടങ്ങള്‍ നന്നായിരിക്കുന്നു. എന്നത്തേയും പോലെ അതുപോലെ രണ്ട് പടമെടുക്കാന്‍ പറ്റാത്തതിന്റെ അസൂയ വേറെയും.

  31. ആഷ | Asha said...

    പടങ്ങള്‍ കാണുകയും അഭിപ്രായം പറയുകയും ചെയ്ത ഏല്ലാവര്‍ക്കും എന്റെ നന്ദിയും സ്നേഹവും.

    പിന്നെ പടങ്ങള്‍ നിങ്ങളുടെ സ്വകാര്യാവശ്യത്തിനെടുക്കാന്‍ എന്റെ അനുവാദം ചോദിക്കേണ്ട ആവശ്യമില്ല കേട്ടോ. ബ്ലോഗിലോ മറ്റൊ ഇടാനാണെങ്കില്‍ ചോദിച്ചാല്‍ മതി.
    :)

  32. Gopan | ഗോപന്‍ said...

    superb photos, Asha.

  33. jp said...

    ആഷാ, ഇതില്‍ നിന്നും ഒരു ചിരാതിന്റെ ചിത്രം ഞാന്‍ എടുക്കട്ടെ?
    ഞങ്ങളുടെ ഇന്‍ഹൌസ് മാസികയിലേക്ക്‌ വേണ്ടി.
    ക്രെഡിറ്റ് കൊടുക്കാം.

  34. jp said...

    ആഷാ, ഇതില്‍ നിന്നും ഒരു ചിരാതിന്റെ ചിത്രം ഞാന്‍ എടുക്കട്ടെ?
    ഞങ്ങളുടെ ഇന്‍ഹൌസ് മാസികയിലേക്ക്‌ വേണ്ടി.
    ക്രെഡിറ്റ് കൊടുക്കാം.

  35. ആഷ | Asha said...

    ok jp