Friday, April 6, 2007

പരസ്പരസഹായസമിതി


നിങ്ങള്‍ എന്താ കാണുന്നേ? ഒരു മനോഹരമായ പനിനീര്‍പുഷ്പം അല്ലേ. ഞാനും അങ്ങനെ അതിന്റെ ഭംഗിയാസ്വദിച്ചങ്ങനെ നില്‍ക്കുവായിരുന്നു. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയപ്പോ ആരോ അതിനകത്ത് ഒളിച്ചിരിക്കുന്നതായി തോന്നി.
ദാണ്ടേ ആളെ പുടികിട്ടി. ഒരു ഉറുമ്പച്ചന്‍. പക്ഷേ ഇദ്ദേഹം ഒളിച്ചും പതുങ്ങിയും ഇതെവിടേയ്ക്കാണു പോവുന്നതെന്നറിയാന്‍ എനിക്കൊരു കൌതുകം തോന്നി ഞാന്‍ അദ്ദേഹത്തെ പിന്‍‌തുടര്‍ന്നു. ആ യാത്ര എന്നെക്കൊണ്ടെത്തിച്ചത് കൊണ്ടും കൊടുത്തുമുള്ള അധോലോക ജീവിതത്തിന്റെ ഉള്ളറകളിലാണ്.

കട്ടുറുമ്പിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കട്ടുറുമ്പും കറവപ്പശുക്കളും.

പാലു കറന്നു കുടിച്ചുകൊണ്ടിരിക്കുന്ന ഒരു ഉറുമ്പിനെ ഈ ചിത്രത്തില്‍ കാണാം. ഇനി നമുക്ക് ഇതിനു പിന്നില്‍ നടക്കുന്ന കളികളിലേക്ക് വരാം.

black carpenter ants (camponotus pennsylvanicus) എന്നറിയപ്പെടുന്ന ഉറുമ്പിന്റെ പ്രധാന ആഹാരങ്ങളില്‍ ഒന്നാണ് മുഞ്ഞ(aphids)യുടെ മധുരമുള്ള വിസര്‍ജ്ജം. രണ്ടു കൂട്ടരും പരസ്പരം സഹായിച്ചു ജീവിച്ചു പോകുന്നു. മുഞ്ഞയുടെ വര്‍ഗ്ഗശത്രുക്കളായ വണ്ടുകളേയും വെട്ടിലുകളേയും ഉറുമ്പ് കൂട്ടം ചേര്‍ന്ന് തുരത്തിയോടിച്ച് അതിനെ രക്ഷിക്കുന്നു. അതിനു പ്രത്യുപകാരമെന്നൊണം ചെടികളുടെ നീരുറ്റി കുടിച്ച് മുഞ്ഞ പുറംതള്ളുന്ന ദ്രവം ഉറുമ്പുകള്‍ക്ക് ആഹാരമായി നല്‍കുന്നു. ഭക്ഷണം തീരുമ്പോള്‍ ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്ക് എടുത്തു കൊണ്ടു പോകയും തണുപ്പുകാലത്തില്‍ നിന്നും മുഞ്ഞയെ രക്ഷിക്കാന്‍ ഉറുമ്പ് അതിനെ കൂട്ടില്‍ കൊണ്ടു പോയി പരിപാലിക്കയും ചെയ്യാറുണ്ട്.

30 comments:

  1. ആഷ | Asha said...

    പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും.

    പുതിയ പോസ്റ്റ്

    കൂടുതല്‍ അറിവുള്ളവര്‍ സഹായിക്കുക.

  2. reshma said...

    ആഷേന്റെ പ്രൊഫൈല്‍ പടത്തിലെ ആംഗ്യം അങ്ങോട്ടും, അടിപൊളിയായുണ്ടേ!

  3. RR said...

    വളരെ നന്നായിരിക്കുന്നു!

  4. ആഷ | Asha said...

    നന്ദി :)
    ആര്‍ ആര്‍, രേഷ്മാ

  5. ശ്രീ said...

    അതൊരു പുതിയ അറിവു തന്നെയായിരുന്നു.
    വിവരണം നന്നായിട്ടുണ്ട്, ചിത്രങ്ങളും....
    :)

  6. :: niKk | നിക്ക് :: said...

    അതു ശരി !

  7. ദേവന്‍ said...

    സുരേഷ് ഗോപിയെങ്ങാന്‍ ഈ ഫോട്ടോ കണ്ടാല്‍ ഉറുമ്പേട്ടനോട് “മുഞ്ഞയുടെ ഉച്ഛിഷ്ടവും ...” എന്നൊരൊറ്റ കീച്ച് അങ്ങ് നടത്തിയേനെ :)(മോഹന്‍ തോമസിന്റെ....)

  8. ചേച്ചിയമ്മ said...

    കൊള്ളാം, നന്നായിരിക്കുന്നു.

  9. മുസ്തഫ|musthapha said...

    കട്ടുറുമ്പ് കുത്തിയാല്‍ വിവരമറിയുമെന്നൊന്ന് പറഞ്ഞൂടെ സതീഷേ :)

    ആഷ... നന്നായിരിക്കുന്നു... നല്ല പോസ്റ്റ്

    പടങ്ങളില്‍ ഇഷ്ടാമായത് മൂന്നാമത്തേത്

  10. സാജന്‍| SAJAN said...

    ആഷയുടെ റേഞ്ച് അപാരം തന്നെ...പടങ്ങളും അതിന്റെ അടിക്കുറിപ്പുകളും മനോഹരം..
    ഇതെനിക്കും ഒരു പുതിയ അറിവായിരുന്നു..
    താങ്ക് യൂ
    (സതിശേ ഈ ആഷക്കു വീട്ടില്‍ ജോലിയൊന്നുമില്ലേ)

  11. KRR said...

    Asha..
    It is Beautiful and Simple but i feel depth of life on it...

    Keep your Simplicity...
    KRR

  12. ksnair said...

    ഫോട്ടോയുടെ കൂടെ അറിവും പകര്‍ന്നു തന്ന ആഷ ചേച്ചിക്ക് ഭാവുകങ്ങള്‍..........................................................വളരെ നല്ല ഫോട്ടൊകള്‍

  13. Mubarak Merchant said...

    ഉറുമ്പുകളിങ്ങനെ ഒരു കറവപ്പശുവിനെ വളര്‍ത്താറുള്ളത് നേരത്തെ അറിവുള്ളതായിരുന്നു. അതിന്റെ പടം ആദ്യമായി കണ്ടത് ഇവിടെയാണ്. നന്ദി.

  14. Raghavan P K said...

    പുഷ്പ്പങ്ങളുടെ പടം എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാം.

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: സചിത്രകഥകള്‍ ന്ന് ചാത്തന്റെ പടബ്ലോഗിന് പേരിടുമ്പോള്‍ ഇങ്ങനെ ഒന്നായിരുന്നു മനസ്സില്‍.. എന്നാല്‍ ഇന്നേവരെ ഒരെണ്ണം ങൂ ഹും..

    ആ പേര് വേണേല്‍ ചാത്തനങ്ങ് തന്നേക്കാം ആഷേച്ചിക്കാ ആ പേര് ഉപയോഗിക്കാനര്‍ഹത...:)

  16. നിമിഷ::Nimisha said...

    ആഷേച്ചി (അങ്ങനെ വിളിയ്ക്കാമോ?): നല്ല പടങ്ങള്‍ :) പിന്നെ വായിച്ച് മാത്രം അറിവുള്ള കാര്യങ്ങള്‍ ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ചേച്ചി പറഞ്ഞതു പോലെ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കിയിട്ടുണ്ട്.

  17. myexperimentsandme said...

    വിജ്ഞാനപ്രദം. പുതിയ അറിവുകള്‍.
    നല്ല പടങ്ങളും.

    രേഷ്മേ, ആഷയുടെ പ്രൊഫൈലാംഗ്യം കൊണ്ട് സംഗതി പൂര്‍ണ്ണമാകുന്നില്ല. അടിപൊളിയാംഗ്യനിയമപ്രകാരം വിരലുകള്‍ അങ്ങിനെ വെച്ചിട്ട് മൂന്നു പ്രാവശ്യം മുന്നോട്ടും മൂന്ന് പ്രാവശ്യം പിന്നോട്ടും കൈ ചലിപ്പിക്കണം. ചലനവേഗത 0.001 ക്രിമിപെര്‍സെ. മൂന്നാം പ്രാവശ്യത്തെ ചലനം കഴിഞ്ഞ് കൈ പൂര്‍വ്വസ്ഥാനത്ത് തന്നെ ലംബനായി നില്‍ക്കണം. ഈ സമയത്തൊക്കെ മുട്ടിന് മുകള്‍ഭാഗം അനങ്ങാന്‍ പാടില്ല. ഇങ്ങിനെ കാണിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കണ്ണുകള്‍ കഥകളി സ്റ്റൈലില്‍ തുറിച്ചിരിക്കണം, പുരികം മുകളിലേക്കും താഴേക്കും മെദുവാ മെദുവാ ചലിപ്പിക്കണം. വാ അടച്ച് പിടിക്കണം, ചുണ്ടുകള്‍ വലിഞ്ഞ് നീണ്ടിരിക്കണം....

    (ആഷേ രേഷ്‌മേ, ഇന്നീസ്റ്ററാണേ, ഉയര്‍ത്തെഴുന്നേല്‍‌പ്പിന്റെയും മറ്റും... സഹനം, ക്ഷമ ഇതൊക്കെ ഇന്നെങ്കിലും കാണിച്ചില്ലെങ്കില്‍ പിന്നെന്ന് കാണിക്കാനാ. അതുകൊണ്ട്... തല്ലരുത്, ഒന്ന് വിരട്ടിവിട്ടാല്‍ മതി (കഃട് പതാലി))

  18. ആഷ | Asha said...

    ഉറുമ്പിനേയും കറവപശുക്കളേയും കാണാനെത്തിയ എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.

    വക്കാരിമഷ്ടാ, പറച്ചിലു കേട്ടിട്ട് താങ്കള്‍ ഈ പറഞ്ഞതിന്റെ ആചാര്യനാണെന്നു തോന്നുന്നല്ലോ ;)
    വേണ്ടജി വേണ്ടാട്ടോജി.
    ഇപ്രാവശ്യം വിരട്ടി വിട്ടിരിക്കുന്നു ഇനിയിത് ആവര്‍ത്തിച്ചാല്‍...
    പിന്നെം വിരട്ടി വിട്ടു കളയും ഹും...അണ്ടര്‍സ്റ്റാന്‍ഡ്

  19. അപ്പു ആദ്യാക്ഷരി said...

    ആഷേ...
    പടങ്ങളും, വിവരണവും, അതെടുക്കാന്‍ കാണിച്ച ക്ഷമയും അഭിനന്ദനമര്‍ഹിക്കുന്നു.

  20. മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

    good and ഏവര്‍ക്കും vishu ആ‍ശംസകള്‍...!

  21. സുല്‍ |Sul said...

    ആഷയുടെ പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചം.
    അതിനോട് ചേര്‍ന്നിരിക്കുന്ന വിവരണവും.

    ഇതെങ്ങനെ സാധിക്കുന്നു?

    -സുല്‍

  22. കുട്ടന്‍സ് said...

    വളരെ മനോഹരമായിരിക്കുന്നു, ചിത്രങ്ങളും വിവരണങ്ങളും. ആശ ചേച്ചിക്ക് ഇത് എങ്ങനെ സാധിക്കുന്നു...? നല്ല ക്ഷമയുള്ളയാളാണല്ലേ?

  23. Rasheed Chalil said...

    ചിത്രങ്ങളും വിവരണവും എല്ലാത്തിലുമുപരി ക്ഷമയും... അസ്സലായി. അഭിനന്ദനീയം.

  24. ശാലിനി said...

    ആ നിരീക്ഷണപാടവം ഉഗ്രന്‍.

    ആരോ ചോദിച്ചതു പോലെ, വീട്ടില്‍ വേറേ പണിയൊന്നുമില്ലേ?

    നല്ല പടങ്ങളും അറിവുകളും

  25. Unknown said...

    Iyyaaloru sambhavam thanney! enthaa noladge'y !! (knowledge, ennaanuddesichathu) snaps r v.good. last week, i just got a mail, panasonic'n'te photography competition. every moth they have different subjects. this month it is flowers- sso, ee blogger ib'dengaanumaarunnel, this months prize wud've gone to Asha'jee. Cheers dear!!!

  26. വിചാരം said...

    വിജ്ഞാനം
    ക്ഷമ
    സൌന്ദര്യം
    കഴിവ്
    ഹൃദയ വിശാലത
    എല്ലാമെല്ലാം അടങ്ങിയ നല്ലോരു പോസ്റ്റ്
    തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു
    എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം

  27. കുതിരവട്ടന്‍ | kuthiravattan said...

    നല്ല ഫോട്ടൊ, നല്ല പോസ്റ്റ്.

  28. Kumar Neelakandan © (Kumar NM) said...

    നല്ല വിവരം ഉള്ള ചിത്രം!

  29. ഗുപ്തന്‍ said...

    വിജ്ഞാനം
    ക്ഷമ
    സൌന്ദര്യം
    കഴിവ്
    ഹൃദയ വിശാലത
    എല്ലാമെല്ലാം അടങ്ങിയ നല്ലോരു പോസ്റ്റ്
    തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു
    എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം

    Agreed... 100% :)
    no keyman :(

  30. മിന്നാമിനുങ്ങുകള്‍ //സജി.!! said...

    കൂട് കൂട്ടുന്ന കട്ടുറുമ്പുകള്‍ക്കുമില്ലെ ചേച്ചിയേയ് ഒരു കൂട്..
    ഈ തടവറയിലെ മനുഷ്യജന്മത്തിന്റെ കാര്യം ഇതിലും കഷ്ടാ..

    ചേച്ചി ഒരു പ്രസ്താനം തന്നെയാ അല്ലെ..?
    ഈ ബ്ലോഗ് മൊത്തം കണ്ട് എന്റെ കാര്യം കട്ടപ്പൊകെ..
    മിക്കവാറും ഞാനും ഒരു കാമറയുമായി ഇറങ്ങേണ്ടി വരും.

    പുതിയ അറിവുകള്‍ പകര്‍ന്നു തരുന്നതിനു നന്നി ചേച്ചി.!!