കഴിഞ്ഞ ഞായറാഴ്ച ഹൈദ്രാബാദിലെ ബട്ടർഫ്ലൈ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സഞ്ജീവയ്യാ പാർക്കിൽ നടന്ന ബട്ടർഫ്ലൈ സ്റ്റഡിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു. മൊത്തത്തിൽ 30 പേരോളം സംഘത്തിലുണ്ടായിരുന്നു. സംഘാംഗങ്ങളെല്ലാം കൂടി ചിത്രശലഭങ്ങളെ കണ്ടു പഠിക്കാൻ പാർക്കിന്റെ ഒരറ്റത്തൂന്ന് യാത്ര തുടങ്ങി. ഞാൻ ആദ്യമായായിരുന്നു ഈ പാർക്കിൽ വരുന്നത്. ഇത്തിരി നടന്നപ്പോ ഒരു ഗുൽമോഹറിനടുത്തായി നമ്മുടെ കണിക്കൊന്ന അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്നു. വിഷുവിനു മുന്നേയായി ഒസ്‌മാനിയ യൂണിവേഴ്‌സിറ്റിയുടെ ക്യാപസിൽ ഒരു കണിക്കൊന്ന മരം പൂത്തു നിൽക്കുന്നത് കണ്ടിരുന്നു. പടം എടുക്കാനായി അടുത്ത ദിവസം ക്യാമറയും താങ്ങി അവിടെ ചെന്നപ്പോ ബാറ്ററി കാലി. അതു കൊണ്ട് ഈ അവസരം വിട്ടുകളയരുതെന്നു കരുതി ആദ്യം തന്നെ കണിക്കൊന്ന ചിത്രം പെട്ടിയിലാക്കി.
ആ സമയം കൊണ്ട് സംഘത്തിലെ എല്ലാവരും വളരെ മുന്നേയായി പോയി. അവരുടെ പുറകേ വെച്ചു പിടിക്കുന്നതിനിടയിലാണ് ഇദ്ദേഹമിങ്ങനെ ആരുടെയും ശ്രദ്ധയിൽ പെടാതെ കാറ്റും കൊണ്ടിരിക്കുന്നത് കണ്ടത്.
അടുത്തു ചെന്നിട്ടും യാതൊരു കൂസലുമില്ല.
നല്ല കാറ്റ് അതിരിക്കുന്നിടത്തേക്ക് ഹുസൈൻസാഗർ തടാകത്തിൽ നിന്നും വീശുന്നതു കാരണം ആൾക്ക് ചിറക് തുറക്കാൻ വല്ലാത്ത മടിയായിരുന്നു. കാറ്റിത്തിരി കുറയുമ്പോ ലേശമൊന്നു തുറക്കും. വീണ്ടും അടച്ചിരിപ്പാവും.
എന്റെ കൂടെ ഹിന്ദുപത്രത്തിലെ നഗരഗോപാൽ (അതോ നാഗരഗോപാൽ എന്നായിരുന്നോ ആവോ? എന്തായാലും ഗോപാലുണ്ടെന്ന് ഉറപ്പാണ്. എന്തരേലുമാവട്ടല്ലേ) എന്ന ഫോട്ടോഗ്രാഫറുമുണ്ടായിരുന്നു.കുറച്ചു കഴിഞ്ഞിട്ടും ശലഭത്തിന് അനക്കമില്ലാതായപ്പോ രണ്ടാൾക്കും സംശയമായി.ഇനി ഇതിനു സുഖമില്ലേ എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തോണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എവിടുന്നോ മറ്റൊരു ചിത്രശലഭം വന്നതും ഇത് അതിന്റെ പുറകെ ചുറ്റിചുറ്റി ഒറ്റ പറക്കൽ!
ഇതിന്റെ പേര് പ്ലെയിൻ ടൈഗർ. ആഫ്രിക്കൻ മനാർക്ക് എന്നും ഇവനു പേരുണ്ട്.
Scientific Name - Danaus chrysippus. വിക്കിയിൽ കൂടുതൽ വിവരങ്ങൾ വായിക്കാം.
മലയാളം പേര് അറിയില്ല.
ചിത്രശലഭത്തിന്റെ പടമൊക്കെ പിടിച്ചു നിവർന്നപ്പോ സംഘാംഗങ്ങളുടെയും കൂടെ വന്ന ഭർത്താവിന്റെയും പൊടിപോലുമില്ല കണ്ടുപിടിക്കാൻ. പിന്നെ സ്വന്തമായി തന്നെ സ്റ്റഡി നടത്തി കളയാമെന്നു കരുതി നടപ്പു തുടർന്നു. ചെറിയതരം പരുന്താണെന്നാണ് ഈ പക്ഷിയെ കണ്ടപ്പോൾ ആദ്യം ഞാൻ കരുതിയത്. പക്ഷേ കൊക്കു പരുന്തിന്റെ പോലെയല്ല.
ഈ പക്ഷിയുടെ പേരെന്താന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ദയവു ചെയ്‌തു പറഞ്ഞു തന്നാൽ ഉപകാരമായേനേ.
Update (29/04/09) :- ഇത് Common Hawk-Cuckoo(Hierococcyx varius
) Brain Fever Bird എന്ന പേരിലും ഇത് അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ വിക്കിയിൽ.
പക്ഷിയുടെ പുറകെ നടന്നു കൊണ്ടിരിക്കുന്നതിനിടെ പാർക്കിൽ നാഗലിംഗമരം കണ്ടൂന്നും പറഞ്ഞ് സതീശേട്ടൻ(ആരോ എന്നെ മുൻപത്തെ ഒരു പോസ്റ്റിൽ സതീഷ് എന്നു എഴുതിയതിനു ഗുണദോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയ്‌ക്ക് “ഏട്ടൻ’ ചേർത്തിട്ടുണ്ടേയ്) വിളിച്ചു. പിന്നെ അതും തപ്പി നടപ്പായി. അവസാനം അതും കണ്ടുപിടിച്ചു. അങ്ങനെ വരിവരിയായി നിൽക്കയല്ലേ ചുള്ളന്മാർ/ത്തികൾ!

ഹൈദ്രാബാദ് നഗരഹൃദയത്തിൽ ഇവരിങ്ങനെ നിരനിരയായി നിന്നിട്ട് അതറിയാതെ നമ്മൾ മഹാനന്ദി വരെ പ്രെട്രോളും കത്തിച്ചുപോയി അപൂർവ്വസുന്ദരപുസ്പം എന്നൊക്കെ പറഞ്ഞ് പണ്ട് പോസ്റ്റിട്ടത്.

ഒരു മരത്തിനു മാത്രം മറ്റെല്ലാത്തിൽ നിന്നും ഒരു പ്രത്യേകത കണ്ടു. മറ്റെല്ലാം കരിംപച്ചനിറത്തിൽ വലിയ ഇലകളുമായ് നിൽക്കുന്നു. അതിനിടയിൽ ഒരെണ്ണത്തിൽ മാത്രം ഇലകൾ ഇളംപച്ചയിലും നീളത്തിലും നിൽക്കുന്നു. ഇനി ഇലകൊഴിഞ്ഞ് പുതിയത് വന്നതാണോന്ന് അറിയില്ല അങ്ങനെ. താഴത്തെ ഫോട്ടോയിൽ ഇടതു വശത്ത്.

പൂവ് ഇതാ
ബട്ടർഫ്ലൈ സ്റ്റഡിക്കാരൊക്കെ സ്റ്റഡിയും നടത്തി വീട്ടിൽ പോവാറായെന്നു ഫോണിലൂടെയറിഞ്ഞതു കൊണ്ടും ഒറ്റയ്‌ക്കായതിന്റെ വെപ്രാളം കൊണ്ടു അധികം സമയം കളയാതെ തിരികെ തുടങ്ങിയ സ്ഥലത്തേക്ക് തിരികെയെത്തി വീട്ടിൽ പോന്നു. കായുള്ള മരവും അവിടെയുണ്ടായിരുന്നൂന്ന് വീട്ടിലെത്തി കഴിഞ്ഞാണ് അറിഞ്ഞത്. അടുത്ത പ്രാവശ്യമാവട്ടെ അതു പെട്ടിയിലാക്കണം.
സ്റ്റഡിക്കാരുടെ കൂടെ ഫോട്ടോയെടുക്കാൻ പോയവരിൽ രണ്ടാൾക്കൊഴികെ ആർക്കും ഒരു ബട്ടർഫ്ലൈ ഫോട്ടോ പോലും കിട്ടിയില്ലെന്നുള്ളതാണ് ഏറ്റവും രസം (ഇപ്പോ ശലഭങ്ങളുടെ സീസണുമല്ല അതു കൂടാതെ ഒത്തിരി പേർ സംഘത്തിലുണ്ടായിരുന്നതിനാൽ അവരുടെ ഒച്ചയും ബഹളത്തിലും ശലഭങ്ങൾ ജീവനും കൊണ്ടോടി എന്നാണ് എനിക്ക് പിന്നീട് കിട്ടിയ റിപ്പോർട്ട്). ഇനി മുതൽ ഫോട്ടൊയെടുക്കാമെന്നു പ്രതീക്ഷിച്ച് ഒരു സ്റ്റഡിഗ്രൂപ്പുകാരുടെയും കൂടെ പോവരുതെന്ന് എനിക്ക് മനസ്സിലായി. ചിത്രശലഭങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാണെങ്കിൽ ഇത്തരം യാത്രകൾ നന്ന്.
26 comments:
രണ്ടാമത്തേയും അവസാനത്തെയും പടം കിടു!
ആ പക്ഷീന്റെ പേര് ആഷയക്കറിയില്ലേ?
അതല്ലേ ഈ പക്ഷി?
പഠനയാത്ര നഷ്ടമായില്ലല്ലേ...
ചിത്രങ്ങള്‍ കൊള്ളാം :)
ആദ്യത്തെ കമന്റിന്റെ സ്മൈലി ദേ ഇബ്ബ്ഡെ>>>>>> :)
സാജാ, രണ്ടാമതു അറ്റാച്ചു ചെയ്യുന്ന ഇസ്മൈലികൾ സ്വീകരിക്കപ്പെടുന്നതല്ല എന്നു ബോർഡു വെച്ചിരിക്കുന്നത് കണ്ടില്ലേ. ;)
ശ്രീ, വായിക്കാനും അഭിപ്രായം അറിയിക്കാനും ക്ഷമ കാണിച്ചതിന് വളരെ നന്ദി. :)
ചാത്തനേറ്: ആളെ പറ്റിക്കുകയാണോ സ്റ്റഡി എന്നൊക്കെ പറഞ്ഞ്?
കലക്കീട്ട്ണ്ട് ട്ടാ
അപ്പൂന്റെ പാഠങ്ങള്‍ ശ്രദ്ധിച്ച് വായിക്കുന്നതിന്റെ ഫലം പടങ്ങളില്‍ കാണുന്നുണ്ട്!
പിന്നെ ആ പക്ഷി Hodgsons Hawk-Cuckoo ആണോയെന്ന് സംശയമുണ്ട്.
ഇത് നോക്കൂ; ഇരിക്കുന്ന രീതിവരെ സെയിം!
(സംശയം മാത്രം, അറിവുള്ളവര്‍ പറയട്ടെ)
:))
വിവരണവും ഫോട്ടോയും ഇഷ്ടമായി :)
wow...Enthoru bhamgi..
കുട്ടിച്ചാത്താ, ഞാനതിനു സ്റ്റഡി നടത്തീന്ന് എവിടെ പറഞ്ഞു? :))
പ്രിയ ഉണ്ണികൃഷ്ണൻ, നന്ദി :)
പാഞ്ചാലീ, അപ്പുവിന്റെ പാഠങ്ങൾ ഞാൻ ഈ പടങ്ങളൊക്കെ എടുത്ത ശേഷമാണ് വായിച്ചത്. ഇനിയെടുക്കുന്നവയിൽ അപ്പുവിന്റെ മീറ്ററിംഗിനെ കുറിച്ചുള്ള പാഠം സഹായിക്കുമെന്നു കരുതുന്നു. പക്ഷേ കൊഴപ്പം എന്താന്നു വെച്ചാ ക്ലിക്കുന്ന സമയത്ത് ഇതൊന്നും ഓർമ്മ വരില്ലെന്നുള്ളതാണ്. :))
പാഞ്ചാലീ ആ പക്ഷിയുടെ പേരിന്റെ അടുത്തുവരെയെത്തി. അത് Common Hawk-Cuckoo ആണ്.
http://en.wikipedia.org/wiki/Hierococcyx_varius
ഫ്ലിക്കറിൽ ഒരു സുഹൃത്ത് പറഞ്ഞു തന്നു. ആ പരുന്ത് അതോ പ്രാപിടിയനോ അതുമായുള്ള സാമ്യവും അതിൽ പറയുന്നുണ്ട്.
വല്യമ്മായി, നന്ദി :)
സിജീ, അതെ ശരിക്കും എന്തു ഭംഗിയാല്ലേ ശലഭത്തെ കാണുവാൻ. :)
ബട്ടർഫ്ലൈ സ്റ്റഡീയ്ക്ക് പോയി നാഗലിംഗമരത്തിന്റെ ഫോട്ടോയുമെടുത്ത് പോരേണ്ടിവന്നല്ലേ :)
ശലഭത്തിന്റെ അദ്യത്തെ ഫോട്ടോ ഒരുപാടിഷ്ടമായി കേട്ടോ..
Asha :)
good pictures..
വിവരണവും പടങ്ങളും അസ്സലായി..
ങ്ടെ അസ്സല് കാഞ്ജീപുരം പച്ചികള് കണ്ട്
ഞമ്മള് ത്രില്ലടിചുകെട്ടാ ങ്ളൂ നാട്ടി വരുംബൊ
മ്മ്ടെ കാക്കെണ്റ്റെ ഒരു പോട്ടം പിടിക്കണം
ഓന്‍ ആളൊരു കതയില്ലാതോനാണ്
ങളെ പോലുള്ളോരു ബേണ്ടെ കാര്യങ്ങള് ഉശാറാക്കാന്‍
ആഷചേച്ചീ, ഫോട്ടോസ് എല്ലാം നന്നായിരിക്കുന്നു.
പിന്നെ ആ പക്ഷിയുടെ പേര്- ശാസ്ത്രനാമം ഒന്നും അറിയില്ല, പക്ഷേ ഞങ്ങടെ നാട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ എല്ലാം പിടിച്ചോണ്ട് പോകുന്ന ഈ പക്ഷിയെ ‘കിളിറാന്‍’ എന്നാണ് വിളിക്കാറുള്ളത്. ‘കിളിറാഞ്ചന്‍’ എന്നും പറയാറുണ്ട്. എന്തായാലും അപ്പുച്ചേട്ടന്‍ മറുപടി തരാതിരിക്കില്ല :)
ആ പൂവ് സര്‍പ്പഗന്ധിയുടേതല്ലേ ?????
ലളിതമായ അവതരണം...
എനിക്കിവിടെ ഫോട്ടോ മുഴുവന്‍ കാണാന്‍ പറ്റുന്നില്ല .
ലോഡ് ആകാന്‍ താമസിക്കുന്നു..കാണാന്‍ ഇനിയും വരാം...
ആശംസകള്‍..
കണികൊന്നയും ചിത്രശലഭവും, നാഗലിംഗമരവും ഒക്കെ ഒത്തിരി ഇഷ്ടമായി..
:)
എല്ലാ ചിത്രങ്ങളും കലക്കി.
കൊള്ളാം. കണിക്കൊന്നപ്പൂവിൽ തുടങ്ങി, ചിത്രശലഭങ്ങളിലൂടെ, പക്ഷിയിലൂടെ നാഗലിംഗമരത്തിലെത്തിയ പോസ്റ്റ് കണ്ണുകൾക്കൊരാഘോഷമായി. നന്ദി :)
നന്നായിട്ടുണ്ട്.
സ്റ്റഡി ലീവിലായിരുന്നു അല്ലേ:)
അപ്പൊ ഫ്ലിക്കറിലിട്ട പുതിയ ബട്ടര്‍ഫ്ലൈ ഫോട്ടോസ്, പിന്നെ അവിടെ പോയി എടുത്തതാണോ?
ഒരെണ്ണത്തെയെങ്കിലും പെട്ടീലാക്കാന്‍ പറ്റിയല്ലോ. ഞാന്‍ ഇതുങ്ങളുടെ പുറകെ എത്ര നടന്നിട്ടുള്ളതാ. ഒരിടത്ത് അടങ്ങി ഇരുന്നുതരണ്ടേ.
പിന്നെ, ആ മരത്തിന് നാഗലിംഗം എന്നാ പേരെന്ന് എനിക്കറിയില്ലായിരുന്നു. :-)
എന്നാലും സ്വന്തം ഭര്‍ത്താവിനെ പേര് വിളിക്യേ...ഹെന്താ ഈ കേക്കണേ... ?
കലികാലവൈഭവം. അല്ലാണ്ടെന്താ പറയ്യ്യാ... :) :)
thanks for the details
ആഷേച്ചി
നൈസ്...
:-)
"ഒത്തിരി പേർ സംഘത്തിലുണ്ടായിരുന്നതിനാൽ അവരുടെ ഒച്ചയും ബഹളത്തിലും ശലഭങ്ങൾ ജീവനും കൊണ്ടോടി എന്നാണ് എനിക്ക് പിന്നീട് കിട്ടിയ റിപ്പോർട്ട്"
ഇപ്പൊ കുറ്റം മുഴുവന്‍ ആ പാവങ്ങള്‍ക്ക്..
ചിത്രശലഭങ്ങളെ പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന്, വന്യജീവി സംരക്ഷണ നിയമപ്രകാരം , ഫോട്ടോഗ്രാഫര്‍ കൂടിയായ മലയാളി വനിതാ ബ്ലോഗ്ഗറെ ഹൈദാരാബാദു പോലീസ് തിരയുന്നു എന്നാണല്ലോ എനിക്ക് കിട്ടിയ റിപ്പോര്‍ട്ട്...
Post a Comment