Wednesday, September 12, 2007

ഗ്ലാസ് പെയിന്റിംഗ് വിത്ത് വിറയല്‍ ഇഫക്ട്



ആവശ്യമുള്ള സാധനങ്ങള്‍

ഒരു പാറ്റേണ്‍
പാറ്റേണിന്റെ അളവില്‍ മുറിച്ച ഗ്ലാസ് (etched or plain)
ഗ്ലാസ് കളറുകള്‍ (വാട്ടര്‍ ബേസ്ഡ് അല്ലെങ്കില്‍ സോള്‍വന്റ് ബേസ്ഡ്)
ഗ്ലാസ് ലൈനര്‍

ഞാന്‍ ചെയ്തിരിക്കുന്ന പോലെ തന്നെ വേണമെങ്കില്‍ എറ്റവും അത്യാവശ്യമായി വേണ്ട സംഗതി- കൈയ്ക്ക് വിറയല്‍

പാറ്റേണിനു മുകളിലായി ഗ്ലാസ് വെയ്ക്കുക.


ഗ്ലാസ് ലൈനര്‍ കൊണ്ട് ഗ്ലാസില്‍ ചിത്രം വരയ്ക്കുക.(ഇവിടെ ലേശം വിറയല്‍ ആഡ് ചെയ്യാം. എന്നെ പോലെ ആദ്യമായി ലൈനര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ആഡ് ചെയ്യേണ്ട കാര്യം മിക്കവാറും വരൂല്ലാ അതു തനിയെ സ്വാഭാവികമായി എത്തിക്കോളും.)



ചിത്രം പൂര്‍ണ്ണമായും ഗ്ലാസില്‍ പകര്‍ത്തിയ ശേഷം അരദിവസം അതിനെ ഉണങ്ങാനായി വിടുക.

ഔട്ട് ലൈന്‍ പൂര്‍ണ്ണമായി ഉണങ്ങിയ ശേഷം ഗ്ലാസ് പെയിന്റ് മുകളില്‍ നിന്നും ഒരോ കള്ളിയിലും എതു നിറമാണോ വേണ്ടത് അതു കൊണ്ട് ഫില്ല് ചെയ്തു വരിക. ബോട്ടില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ ബ്രഷ് ഉപയോഗിച്ചോ ചെയ്യുക. ശ്രദ്ധിക്കേണ്ട ഒരു കാര്യം കുമിളകള്‍ വരാതിരിക്കയാണ്. ബോട്ടില്‍ അധികം കുലുക്കാതിരിക്കുക.
കുമിളകള്‍ അഥവാ വന്നു പോയാല്‍ അത് ഒരു പിന്‍ ഉപയോഗിച്ച് കുത്തി പൊട്ടിക്കുക. അല്ലെങ്കില്‍ ഉണങ്ങി കഴിയുമ്പോ അവിടെ ഗ്യാപ്പ് വരും.

ചിത്രം പൂര്‍ണ്ണമായ ശേഷം വീണ്ടും ഒരു ദിവസം ഉണങ്ങാന്‍ വിടുക. നന്നായി ഉണങ്ങിയ ശേഷം ഫ്രയിം ചെയ്യാം.


ഇവിടെ എനിക്ക് പറ്റിയ തെറ്റുകള്‍ നിങ്ങള്‍ക്ക് പറ്റാതിരിക്കാന്‍ ചില കാര്യങ്ങള്‍ പറയട്ടെ.
1. ഗ്ലാസില്‍ വരയ്ക്കുന്നതിനു മുന്‍പ് ലൈനര്‍ കൊണ്ടു ഒരു പേപ്പറില്‍ വരച്ചു പ്രാക്ടീസ് ചെയ്യുക. നന്നായി വന്ന ശേഷം മാത്രം ഗ്ലാസില്‍ കൈ വെയ്ക്കുക.
2. കളര്‍ കോമ്പിനേഷന്‍ - തുടങ്ങുന്നതിനു മുന്‍പ് നന്നായി അലോചിച്ച് ചെയ്യുക. അല്ലെങ്കില്‍ ചിത്രം അവസാനം മുകളില്‍ കാണുന്നതു പോലിരിക്കും.




ഒരു റിവേഴ്സ് ഗ്ലാസ് പെയിന്റിംഗ് .പ്രശസ്ത ചിത്രകാരന്‍ ബാപ്പുവിന്റെ ഒരു പെയിന്റിംഗ് പകര്‍ത്തി ചെയ്തതാണ്.
പണ്ടൊരിക്കല്‍ കരിം മാഷിന്റെ ഗ്ലാസ് പെയിന്റിംഗിന്റെ പോസ്റ്റില്‍ കമന്റില്‍ ഇട്ടിരുന്നതാണ്. ഇതും കൂടി ഇവിടെ കിടക്കട്ടെ.


താഴെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങള്‍ക്ക് പാറ്റേണുകള്‍ ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
1.pannedexpressions
2.oaktreesg
3.chantalstainedglass
4.downeaststainedglass ഇവിടെ സൌജന്യമായി പാറ്റേണുകള്‍ ഉള്ള വെബ്‌സൈറ്റുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.
5.glasspatterns സ്റ്റേന്‍ ഗ്ലാസ് പെയിന്റിംഗില്‍ ഒരു കൈ നോക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഫോട്ടോ സഹിതം ഇവിടെ വിവരിച്ചിട്ടുണ്ട്.


N.B:- പെയിന്റിംഗ് അറിയാവുന്നവര്‍ എന്റെയീ അവിവേകം ദയവായി ക്ഷമിക്കുമാറാവണം.

42 comments:

  1. ശ്രീ said...

    ആഷ ചേച്ചീ...
    അപ്പോ ചിത്രമെടുക്കാന്‍‌ മാത്രമല്ല, വരയ്ക്കാനും അറിയാമല്ലേ?

    നന്നായിട്ടുണ്ട് കേട്ടോ.
    :)

  2. സാജന്‍| SAJAN said...

    N.B:- പെയിന്റിംഗ് അറിയാവുന്നവര്‍ എന്റെയീ അവിവേകം ദയവായി ക്ഷമിക്കുമാറാവണം.....

    ക്ഷമിച്ചിരിക്കുന്നു,
    കാരണം എന്റെ ഒരു വീടിന്റെ ഉള്‍വശം മൊത്തം പെയിന്റ് ചെയ്ത ഒരു എക്സ്പേര്‍ട്ട് പെയിന്റെര്‍ ആണ് ഞാനും

  3. സുല്‍ |Sul said...

    ആഷെ
    ഇതു പണ്ടെപ്പോഴെങ്കിലും പോസ്റ്റിയിട്ടുണ്ടോ?
    ഏതായാലും നന്നായിരിക്കുന്നു കോപ്പിയടി :)
    -സുല്‍

  4. സാജന്‍| SAJAN said...

    സോറി ആഷേ, പോസ്റ്റിനെ പറ്റി പറയാന്‍ മറന്നു,
    നന്നായിട്ടുണ്ട് ഈ പുതിയ മേഖല:)

  5. R. said...

    ഹൊ! അസൂയ, അസൂയ...
    ജാജ്ജ്വലമായി, ട്ടാ.

  6. മയൂര said...

    ഗംഭീരമായിരിക്കുന്നു....:)

  7. മുസ്തഫ|musthapha said...

    സാജാ... ദുഷ്ടാ... ക്ഷമിക്കാനും എന്‍റെ വീട് പെയിന്‍റ് ചെയ്തത് പറയാനും ഞാന്‍ ആവേശത്തോടെ താഴോട്ട് സ്ക്രോള്‍ ചെയ്തതാ... ദാണ്ടെ കെടക്കണ് :)

    ആഷേ, പുതിയ മേഖലയില്‍ മുന്നേറൂ... ആശംസകള്‍ :)
    ലോകത്തിന്‍റെ നാനാഭാഗത്തുള്ള പെയിന്‍റ് കച്ചോടക്കാര്‍ക്ക് എന്തായാലും കുറച്ച് ബിസിനസൊക്കും - ആഷക്ക് കമ്മീഷന്‍ ഉണ്ടോ :)

  8. Allath said...

    ഇയാളും ഒരു ചിത്രകാരിയായി, എനി എന്തിനെ കുറിചും തെറി എഴുതാം

  9. ജോസ്‌മോന്‍ വാഴയില്‍ said...

    പെയിന്റിംഗ് അറിയാവുന്നവര്‍ എന്റെയീ അവിവേകം ദയവായി ക്ഷമിക്കുമാറാവണം..... എന്നോ...?!! ഇത് അവിവേകമല്ലാ... ഒരു വിവേകമാണല്ലോ....!!!

    കൊള്ളാം...! തനിക്കറിയാവുന്നത് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതും... കുടാതെ വര്‍ക്കും.

  10. ശ്രീലാല്‍ said...

    :) നന്ദി. ബ്ളോഗുകള്‍ വിജ്ഞാനപ്രദമാകുന്നത് ഇങ്ങനെ. വായിക്കാനും ചിത്രങ്ങള്‍ കാണാനും നല്ല രസം. ഒന്ന് വരച്ചു ശ്രമിക്കാമെന്നു മനസ്സില്‍ തോന്നുന്നു. അവസാനം ഇല്ലത്തുനിന്നും പുറപ്പെട്ട് അമ്മാത്തെത്തൂല്ലേന്ന് ഒരു ശങ്ക... :)

  11. Vanaja said...

    ആഷയോടും, സാജനോടും അഗ്രജനോടും ക്ഷമിച്ചിരിക്കുന്നു.

    കഴിഞ വര്‍ഷം സെപ്റ്റന്‍ബറില്‍ ഇവിടുത്തെ (മസ്കറ്റിലെ)വീട് പെയിന്റു ചെയ്യാനായി പെയിണ്ടു വാങി വച്ചു. ഒരു ദിവസം ഒരു പെയിന്റര്‍ വന്ന് ലിവിങ് റൂം മാത്രം ചെയ്തിട്ടു പോയി.കണവനോടു ചോദിക്കുമ്പോള്‍ അയാള്‍ നാളെ വരും, നാളെ വരും എന്ന മറുപടി മാത്രം.

    ഇതിനിടയില്‍ പെയിന്റു പാട്ട എന്നെ നോക്കി ഇടെക്കിടെ ചിരിക്കും. അങനെ നാലഞ്ചു മാസങല്‍ കടന്നു പോയി. ഞാനു പെയിന്റു പാട്ടയും തമ്മില്‍ നല്ല സ്നേഹത്തിലുമായി.

    അങനെ ഒരു വെള്ളിയാഴ്ച ദിവസം കണവന്‍ പുറത്തു പോയ തക്കം നോക്കി ഞാന്‍ പണിയാരംഭിച്ചു. റോളര്‍ പോലിരിക്കുന്ന ഒരു സാധനം പെയിന്റില്‍ മുക്കി തേച്ചാല്‍ മതി. പെയിന്റിന്റെ കണങള്‍ എന്റെ തല മുതല്‍ പാദം വരെ വീഴുന്നുണ്ട്. കണവന്‍ വരുന്നതിനു മുന്‍പ് തീര്‍ക്കണമെന്നുള്ള വാശിയില്‍ നല്ല സ്പീഡിലാണ് വര്‍ക്ക്. അതിനനുസരിച്ച് വളരെ സ്പീഡില്‍ തന്നെ എന്റെ ഷേപ്പും മാറികൊണ്ടിരുന്നു.

    സമയം ഒരു മണി കഴിഞു. അതാ കോളിങ് ബെല്‍ ശബ്ദിക്കുന്നു. ചേട്ടന്‍ എത്തുന്ന സമയം. മേശമേല്‍ കയറി നില്‍ക്കുകയായിരുന്നതു കൊണ്ട് കുട്ടികളോടു പറഞു ഗേറ്റു തുറക്കാന്‍.

    വേറൊരു പുരുഷ ശബ്ധം . എങനെയോ തട്ടി പിടഞ് ഒരു വിധം താഴെയിറങി. ഇറങുന്നതിനിടയില്‍ പെയിന്റു പാട്ട എന്നോടുള്ള സ്നേഹം കൊണ്ട് പിടിച്ചു നിര്‍ത്തി കുറച്ചു ചിത്രങള്‍ കൂടി മുഖത്ത് വരച്ചു തന്നു.

    നോക്കുന്‍പോള്‍ ദാ നില്‍ക്കുന്നു, ഞെട്ടി പിടഞ്, നിക്കണോ പോണോ എന്ന മട്ടില്‍ അടുത്തുള്ള കാര്‍പെണ്ടര്‍. എന്തോ ആവശ്യത്തിനു വേണ്ടി അയാള്‍ ചേട്ടനെ കാണാന്‍ വന്നതായിരുന്നു. ചമ്മലൊന്നും പുറത്തു കാണിക്കാതെ ഇതല്ല ഇതിനപ്പുറവും ചെയ്തിട്ടുണ്ടെന്നുള്ള മട്ടില്‍ ഞാന്‍ നിന്നു.

    ആഷ പോസ്റ്റ് ഇഷ്ടപ്പെട്ടു. :)

    ഓ.ടി
    കൈയ്ക്ക് വിറയല്‍ ഇല്ലാത്തവരുടെ ശ്രദ്ധക്ക്.

    ഗ്ലാസ് പെയിന്റിങു ചെയ്യാന്‍ കൈവിറയിലില്‍ എക്സ്പേര്‍ട്ടായ ആളെ വാടകയ്ക്ക് ലഭിക്കപ്പെടും.
    കോണ്ടാക്റ്റ് ചെയ്യേണ്ട ഫോണ്‍ നമ്പര്‍:00968-********

  12. സഹയാത്രികന്‍ said...

    ആഷാജി നന്നായിരിക്കണൂട്ടോ....

  13. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ഒരുമാതിരി എണ്ണക്കടലാസ് വച്ച് ചിത്രങ്ങളുടെ ട്രേസ് എടുക്കല്‍ എന്റെ ഫേവറിറ്റ് പരിപാടി ആയിരുന്നു വരയ്ക്കാന്‍ അറിയാത്തവര്‍ അങ്ങനല്ലേ ഞാന്‍ വരച്ചതാന്ന് പറഞ്ഞ് പടങ്ങള്‍ ഉണ്ടാക്കുക :)

    എന്തോ കുറേ ചെയ്ത് ചെയ്ത് ശീലമായതോണ്ടാവും
    റെക്കോഡ് ബുക്ക് മൊത്തം വരയും തന്നെ ചെയ്തത് വല്യ മോശായില്ല.

    ഓടോ: പെയിന്റിംഗ് എന്നുപറഞ്ഞാല്‍ വീട്ടിലു വെള്ളയടിക്കുന്നത് മാത്രാണെന്നാ ചില വിദ്വാന്മാരുടെ/വിദുഷികളുടെ ധാരണ എന്ന് തോന്നുന്നു.

    ഓടോടോ: ആ മയിലിന്റെ പടം ഞാന്‍ നോക്കി വരയ്ക്കാന്‍ പോവാ ഈ വീക്കെന്‍ഡ് എന്താവുമോ എന്തോ.മോശമായാല്‍ അയച്ചു തരാം :) ഇല്ലേല്‍ പോസ്റ്റിടാം

  14. കുട്ടിച്ചാത്തന്‍ said...

    പറയാന്‍ മറന്നു രാധേടെ കഴുത്തൊടിഞ്ഞതിനു കേസില്ലേ?

  15. Kumar Neelakandan © (Kumar NM) said...

    റിസള്‍ട്ട് ഞങ്ങള്‍ കാഴ്ചക്കാര്‍ പറഞ്ഞാല്‍ മതി എങ്കില്‍ പറയാം. പരീക്ഷണം വളരെ വിജയകരമായിരുന്നു.

    ആ മകരപക്ഷിയെ നന്നായിട്ട് വരച്ചിട്ടുണ്ട്. കളര്‍ കോമ്പിനേഷനും നന്നായി. പരീക്ഷണത്തില്‍ നിര്‍ത്താതെ ഒരു പതിവായി ഇതൊക്കെ വച്ചു നടത്തുക. ഇതുകഴിഞ്ഞാല്‍ ഇനി മ്യൂറല്‍ പെയിന്റിങ് ശ്രമിക്കുക. അതുകഴിഞ്ഞാല്‍ അടുത്തത്. ഒരിക്കലും കഴിവുകള്‍ ഇരുന്നു ഉറങ്ങരുത്. മരിക്കുന്നതുവരെ പുതിയ സങ്കേതങ്ങളും പുതുമകളും പഠിക്കണം. എന്റെ ഒരു വാശിയാണത്. അങ്ങനെ വാശികള്‍കാണുമ്പോള്‍ സന്തോഷമാണ്. ആ സന്തോഷമാണ് ഈ കമന്റും.

  16. പി.സി. പ്രദീപ്‌ said...

    എന്താ ആഷേ ഇപ്പറയണത്

    ഈ ക്ഷമ എന്നൊന്ന് ഉള്ളതുകൊണ്ടല്ലെ ഇവിടെ വരുന്നതും കമന്റ് ഇടൂന്നതും ഒക്കെ.

    അപ്പൊ ഫോട്ടോ പിടുത്തം മാത്രമല്ല വരയ്ക്കാനും തുടങ്ങി അല്ലെ.

    അഭിനന്ദനങ്ങള്‍.

    കൈവിറയല്‍ ഒക്കെ മാറ്റിയിട്ട് ഇനിയും നല്ല നല്ല ചിത്രങ്ങള്‍ വരയ്ക്കൂ.(കോപ്പി അടിക്കാന്‍ പറ്റുമോന്ന് ഞാനും ഒന്നു നോക്കട്ടെ).

    ഒരു കാര്യം പറയാന്‍ മറന്നു .വരച്ച പടം നന്നയിയിരിക്കുന്നു.

    അല്ല ആഷേ, ഏതാ ഈ പക്ഷി..? ഹി ഹി
    ( മീക്കു കോപം ഒച്ചിന്താ.????. :):):)

    മീ സതീഷ് മാക്കോത്ത് എലാഗുണ്ണാരു?

  17. Inji Pennu said...

    ഇതടിപൊളിയാണല്ലൊ! ഈ പോസ്റ്റൊക്കെ കരകൌശലം എന്ന് വല്ലതും ലേബല്‍ ചെയ്ത് ഇട്ടെങ്കില്‍ നന്നായേനെ..അപ്പൊ പണ്ടത്തെ ആ റോസാപ്പൂ ഉണ്ടാക്കലും എല്ലാം കൂടി ഒരൊറ്റ സെറ്റില്‍ കിടന്നേനെ..ചുമ്മാ പറഞ്ഞൂന്നേയുള്ളൂട്ടൊ.

  18. അപ്പു ആദ്യാക്ഷരി said...

    ആഷേ...കൊടുകൈ.
    വളരെ നന്നായിട്ടുണ്ട്, വിറയലും കളര്‍ കോമ്പിനേഷനും എല്ലാം. (പക്ഷിയുടെ ചിറകുകള്‍ സതീശന്‍ പെയിന്റ് ചെയ്തതാണെന്ന് കണ്ടാലറിയാം !!)

    നന്നായിരിക്കുന്നു.

  19. ഗുപ്തന്‍ said...

    aashe thakartthu... appol olinjunottavum padam piduthavum mmathramalla..panikal palathum kayyilundalle... congratz

  20. krish | കൃഷ് said...

    അപ്പോള്‍ ഒരു പെയിന്ററും കൂടിയാണല്ലേ.. നല്ല ചായമടി.. സോറി നല്ല പെയിന്റിംഗ്. മനോഹരം.

  21. ഉപാസന || Upasana said...

    കലക്കന്‍ വര്‍ക്ക്.
    അതേ സമയം മെനക്കേടും.
    :)
    ഉപാസന

    ഓ. ടോ: കാശിന് കൊടുക്കുന്നോ.

  22. Mrs. K said...

    കുറെ നാളായി പറയണംന്ന് വിചാരിക്കുന്നു.. ഫയറ്ഫോക്സീക്കൂടി ഈ ബ്ലോഗ് എനിക്ക് വായിക്കാന്‍ പറ്റണില്ല..റ്റെമ്പ്ലേറ്റ് മാറ്റിയ ശേഷമാണെന്ന് തോന്നണൂ.

    പെയിന്റിങ് നന്നായി.. ഇത് കണ്ടപ്പഴാ ഓര്‍ക്കുന്നത്..പകുതി ചെയ്ത ഒരു ഗ്ലാസ്പെയിന്റിങ് എന്റെ അലമാരയിലിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. :) ഇത്രയും ഭംഗിയൊന്നും ഇല്ലാട്ടോ. ആ മൂന്നാമത് പറഞ്ഞിരിക്കുന്ന വെബ്സൈറ്റീന്നായിരുന്നു ഞാന്‍ ഡിസൈണ്‍ പ്രിന്റ് ചെയ്തത്..ഇത്തിരി വലുതായിപ്പോയി..ചെയ്തിട്ടും ചെയ്തിട്ടും തീരണില്ല! :) ഞാന്‍ പ്ലെക്സിഗ്ലാസ് ആണുപയോഗിച്ചത്.

  23. Sethunath UN said...

    കൈക്ക് വിറയലിനെ "കലാപരമായ കൈക്കുവിറ" എന്നാക്കണമെന്ന് ഞാന്‍ ശക്തിയായി ആവശ്യപ്പെടുന്നു. ഈശ്വരനാണെ സാമാന്യം ചിത്രം വരയ്ക്കുന്നവനേ ഇങ്ങനെ "വിറപ്പിയ്ക്കാന്‍" സാധിക്കൂ. :)
    ചുമ്മാ വിറപ്പിച്ചാല്‍ ഇതാണവസ്ഥയെങ്കില്‍ ശരിയ്ക്കും വരച്ചാല്‍ തകര്‍ക്കുമല്ലോ.
    നന്നായിരിക്കുന്നു.

  24. വേണു venu said...

    ചെല ശാപങ്ങള്‍‍ പുണ്യമായി ഭവിക്കുന്നതു പോലെ കൈ വിറയലും. ആഷാ നല്ല വര്‍ക്കു്.:)

  25. കരീം മാഷ്‌ said...

    നന്നായിട്ടുണ്ട്,
    കൂടുതല്‍ വരച്ചിടൂ.
    എവിടെയാണു കൈ വിറച്ചത്?
    അറിയേ ഇല്ല,

    ബാക്കിയുള്ള ലൈനര്‍ പെട്ടന്നുണങ്ങിപ്പോകും. അതിനാല്‍ കൂടുതല്‍ വരക്കുക.
    ആള്‍ ദ ബെസ്റ്റ്

  26. myexperimentsandme said...

    നല്ല ശ്രമം.

    പല കളറുകള്‍ അടുപ്പിച്ചാടിച്ചിടുമ്പോള്‍ കളറുകളെല്ലാം ഒന്നായി യുണൈറ്റഡ് കളേഴ്സ് ഓഫ് ബെന്നട്ടണ്‍ ആവില്ലേ? അതോ ചുമപ്പും കാവിയും എപ്പോഴും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയേ ഉള്ളോ?

  27. myexperimentsandme said...

    പറയാന്‍ മറന്നു, ഔട്ട്‌ലൈന്‍ കിട്ടിയാല്‍ കളറടിക്കാന്‍ ഞാനും മിടുക്കനാണ്. പണ്ട് വീടിന്റെ മതിലില്‍ വാഷ്‌വെല്‍ സോപ്പിന്റെ പരസ്യം എഴുതാന്‍ വന്നവര്‍ ഔട്ട്ലൈന്‍ ഇട്ടിട്ട് പോയപ്പോള്‍ ഞാന്‍ അവിടെയുമിവിടെയും കളറ് ചെയ്ത് ഫില്‍ ചെയ്തു. അവരെല്ലാവരും വെല്‍ ഡണ്‍ മൈ ഡിയര്‍ ബോയ് എന്ന് പറഞ്ഞു. :)

  28. ശാലിനി said...

    നന്നായിട്ടുണ്ട് ആഷേ.

    ഇതൊന്ന് ചെയ്തുനോക്കണമെന്നുണ്ട്. നാട്ടില്‍ പോകുമ്പോഴാകട്ടെ.

    ആ പേപ്പറില്‍ വരച്ചത് ആഷയാണോ?

  29. മഴത്തുള്ളി said...

    ആഷേ, ഭംഗിയായിരിക്കുന്നു :)

  30. കൊച്ചുത്രേസ്യ said...

    ആഷേ നന്നായിട്ടുണ്ട്‌. അതുകൊണ്ടു ക്ഷമിക്കുന്നില്ല :-)

    വക്കരീ കളറുകളെല്ലാം ഒന്നായി യുണൈറ്റഡ് കളേഴ്സ് ഓഫ് ബെന്നട്ടണ്‍ ആവാതിരിക്കാനാണ്‌ ഗ്ലാസ്സ്‌ ലൈനര്‍ ഉപയോഗിക്കുന്നത്‌. അതൊരു മതിലു പോലെ നിന്നോളും. പിന്നെ എന്നെപോലെ ഭയങ്കര കഴിവുള്ളാരാണ്‌ പെയിന്റു ചെയ്യുന്നതെങ്കില്‍ ചിലപ്പോള്‍ കളറൊക്കെ മതിലു ചാടിക്കടന്ന്‌ ആകെ കലപിലയായി ഒരു പ്രത്യേകതരം കലാസൃഷ്ടി തന്നെ രൂപപ്പെടും ;-)

  31. K M F said...

    Wounderfull
    njanum innuthanney glass paint vaangum
    nannayirikkunnu

  32. ഉണ്ണിക്കുട്ടന്‍ said...

    ആഷേ.. വളരെ ഇന്‍ഫോമേറ്റീവ് ആയി പോസ്റ്റ്. ആ ലിങ്കുകള്‍ തന്നതിന്‌ ഒരു സ്പെഷല്‍ നാരങ്ങാ മുട്ടായി.

    [ പെയിന്റിങ്ങ് ഒരു കരകൌശലം ​ആണെന്ന ഒരു റെയര്‍ ഇന്‍ഫോമേഷനും കമന്റുകള്‍ വായിച്ചപ്പോള്‍ കിട്ടി :) ]

  33. ആഷ | Asha said...

    ശ്രീ, താങ്കൂ :)

    സാജന്‍ ഗുരുക്കള്‍, ക്ഷമിച്ചുവല്ലോ ആ‍ശ്വാസമായീ :)

    സുല്‍, അവസാനത്തെ പടം മാത്രം ഒരിക്കല്‍ കമന്റില്‍ കൊടുത്തിരുന്നു.

    രജീഷ്,മയൂര,ജോസ്മോന്‍ വാഴയില്‍,സഹയാത്രികന്‍,മനു,കൃഷ്,വേണുചേട്ടാ,മഴത്തുള്ളി, നന്ദി :)

    അഗ്രജന്‍‌ഗുരുക്കള്‍, കമ്മീഷനോ... ഞാനോ...എയ്യ് ഞാനാ ടൈപ്പല്ലാ

    ശില്പി, അയ്യോ അത്രയ്ക്കു വേണോ?

    ശ്രീലാല്‍, ധൈര്യായി തുടങ്ങിക്കോളൂ.

    വനജ ഗുരുണീ, താങ്കളും ഒരു എക്സ്പേര്‍ട്ടായിരുന്നല്ലേ. നമ്പര്‍ നോട്ടു ചെയ്തിട്ടുണ്ട്. വാടകയ്ക്ക് ആളെ വേണ്ടപ്പോ വിളിക്കുന്നതായിരിക്കും. :)

    ചാത്തന്‍സേ, പടം വര എവിടം വരെയായി? ഞാനും ട്രേസിങ്ങ് പേപ്പറിന്റെ ആളു തന്നെ.

    പി.സി.പ്രദീപ്, പക്ഷി മയില്‍. നാക്കു കോപം ഒച്ച(ച്ചി /ച്ചു/ച്ചൂ/ഛീ/അതോ “സ്ത”യാണോ ഈശ്വരാ)ലേതണ്ടി (മനസ്സിലായല്ലോ എന്റെ തെലുങ്കു പരിജ്ഞാനം. മേലില്‍ തെലുങ്കില്‍ മിണ്ടിപ്പോവരുത്. അര്‍ത്ഥമായിന്താ?)
    സതീശന്‍‌ഗാരു ബാഗുന്നാരാണ്ടി.

    ഇഞ്ചി, ഇട്ടിട്ടുണ്ട് കേട്ടോ :)

    കുമാറേട്ടാ, നന്ദിയുണ്ട് അപ്പോയിത് മകരപക്ഷിയായിരുന്നല്ലേ. മടി പിടിച്ചിരിക്കയായിരുന്നു. അറിയാവുന്നതൊക്കെ പൊടി തട്ടിയെടുക്കണമെന്നുണ്ട്.
    ഇവിടെ ഞാന്‍ കണ്ടൊരു കാര്യം മ്യൂറല്‍ പെയിന്റിംഗ് ക്ലാസ് നടത്തുന്ന പലരും ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരു പോലും നേരാംവണ്ണം പറഞ്ഞു കൊടുക്കില്ല. എല്ലാത്തിനും അവരെ ആശ്രയിക്കണം (സാധനങ്ങള്‍ക്ക്)അതു കൊണ്ടൊരു മടിയുണ്ട് ക്ലാസിനു പോവാന്‍.

    അപ്പു, ചിറക്...സതീശന്‍...നല്ല കാര്യായി :)

    എന്റെ ഉപാസന, ഇല്ല. ഇതു ഒരാള്‍ക്ക് ഗിഫ്റ്റുകൊടുക്കാന്‍ ഉണ്ടാക്കിയതാണ്.

    ആര്‍.പി, വേറെയും ചിലര്‍ ബ്ലോഗു കാണുന്നതില്‍ പ്രശ്നമാണെന്നു പറഞ്ഞു. ഈ ടെമ്പ്ലേറ്റ് മാറ്റാനും തോന്നുന്നില്ല എന്താ ചെയ്യേണ്ടതെന്നറിയില്ല:(
    വേഗം തീര്‍ക്കൂ പെയിന്റിംഗ്. ഞാനും അതില്‍ നിന്നു ഒരു ഡിസൈന്‍ എടുത്തു വരച്ചു തീര്‍ത്തു. ഫ്രയിമിംഗിനു കൊടുത്തിരിക്കയാ.

    നിഷ്കളങ്കാ, നന്ദി.
    (മുഖം കണ്ടിട്ട് പേടിയാവുന്നു)

    കരീം‌മാഷ്, ഞാന്‍ ഒരു പടം കൂടി വരച്ചു. ലൈനര്‍ തീര്‍ത്തു. പറഞ്ഞതിനു നന്ദി അല്ലെങ്കില്‍ അതവിടെയിരുന്നു ഉണങ്ങിയേനേ.:)

    വക്കാരി ഒരു കലാകാരനാണെന്നു എനിക്കു മുന്നേ അറിയാം ബ്ലോഗിലെ പടം പോസ്റ്റുകള്‍ കണ്ടിട്ടുണ്ട്. വെല്‍ ഡണ്‍ വക്കാരി ബോയ്.
    പിന്നെ ത്രേസ്യാക്കുട്ടി സംശയം തീര്‍ത്തല്ലോ.

    ശാലിനി, അല്ല അതു ഞാന്‍ ഒരു ക്രാഫ്റ്റ് ഷോപ്പില്‍ നിന്നും വാങ്ങിയതായിരുന്നു.

    ത്രേസ്യാക്കുട്ടി, താങ്കളും ഒരു എക്സ്പേര്‍ട്ടാണല്ലേ. വക്കാരിയുടെ സംശയം തീര്‍ത്തതിനു നന്ദി.

    കെ.എം.എഫ്, തുടങ്ങിക്കോളൂ. വളരെ സിമ്പിളാണ് ചെയ്യാന്‍. ആശംസകള്‍!

    ഉണ്ണിക്കുട്ടന്‍, നാരങ്ങാമുട്ടായിക്ക് നന്ദി :)
    എനിക്കും കൂടി വേണ്ടിയാണ് ലിങ്കുകള്‍ ഇട്ടത്. എല്ലായിടവും തപ്പി തപ്പി നടക്കണ്ടല്ലോ.

    ഇവിടെ വന്ന് ഈ പോസ്റ്റ് കണ്ട് അഭിപ്രായമറിയിച്ച എക്സ്പേര്‍ട്ട് പെയിന്റ്‌ര്‍മാര്‍ക്കും അല്ലാത്തവര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി. :)

  34. ബിന്ദു said...

    ആഷേ... നല്ല ഭംഗിയായിരിക്കുന്നു. ഇതിപ്പോഴാണ്‌ ഞാന്‍ കണ്ടത്‌, പറഞ്ഞതു നന്നായി.
    ആ ഗ്ലാസ്സിനു പുറകില്‍ അലുമിനീയം ഫോയില്‍ വച്ചിട്ട്‌ ഫ്രെയിം ചെയ്തു നോക്കു. (എന്നിട്ടെന്നെ ഫോട്ടോ കാണിക്കണം ട്ടോ):)

  35. ആഷ | Asha said...

    ബിന്ദുചേച്ചി,
    ഞാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് വെള്ള നിറമുള്ളതാണ്. അതിനാല്‍ ഫോയില്‍ വെച്ചാല്‍ ഭംഗിയധികമില്ല. ട്രാന്‍സ്പെരന്റ് ആണെങ്കില്‍ നന്നായിരിക്കും. ആ റിവേഴ്സ് പെയിന്റിംഗില്‍ ഞാന്‍ ഫോയില്‍ ഉപയോഗിച്ചിട്ടുണ്ട്.

    സസ്നേഹം
    ആഷ

  36. നിരക്ഷരൻ said...

    മനോഹരം. (വീണും അസൂയ തലപൊക്കുന്നു.)
    ഞാനും ഒരു ചെറിയ ശ്രമം ഈ മേഖലയില്‍ നടത്തിനോക്കിയിട്ടുണ്ട്. ഒരു mural painting ആണ്‌ വിഷയമാക്കിയത്.
    ഞാന്‍ നേരിട്ട ഒരു പ്രശ്നം, ലൈനറിന്റെ ഒഴുക്കിലുള്ള തടസ്സമാണ്. കൈവിറയലൊന്നും ഉണ്ടായില്ല. കൈവിറച്ചാല്‍ ഇപ്പോളുള്ള ജോലി നഷ്ടപ്പെടും. എന്തായാലും ശരി ആഷയുടെ outline കുറ്റമറ്റതാണ്. machine ല്‍ ചെയ്തതുപോലെ. കടകളില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന glass paintings ല്‍ വളരെ bold ആയിട്ടുള്ള outline കാണാറുള്ളതിന്റെ രഹസ്യം എന്താണെന്നറിയാമോ?

  37. ബിന്ദു കെ പി said...

    ആഷേ,
    ആഷയുടെ പോസ്റ്റുകള്‍ പരതുന്നതിനിടയില്‍ ഗ്ലാസ് പെയിന്റിങ് എന്ന ഹെഡിംഗ് കണ്ടു.ഉടനെ നോക്കി.നന്നായിരിക്കുന്നു. ഫോട്ടോകളും. ഞാനും അല്പസ്വല്പം ഇത്തരം വര്‍ക്കുകള്‍ ചെയ്യുന്ന ആളാണ്. എല്ലാം നാട്ടിലായതുകൊണ്ട് ഒന്നിന്റേയും ഫോട്ടോ കാണിക്കാന്‍ നിവൃത്തിയില്ല.

    ഇതില്‍ വനജയുടെ കമന്റ് വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി! എന്റെ അതേ അനുഭവം! എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഈ ഫ്ലാറ്റ് കിട്ടിയപ്പോള്‍ ഒരു മുറി ഞാന്‍ തന്നെ പെയിന്റ് ചെയ്യേണ്ടി വന്നു!

  38. ആഷ | Asha said...

    നിരക്ഷരന്‍, ലൈനറിന്റെ ഒഴുക്കില്‍ തടസ്സം എനിക്കും അനുഭവപ്പെട്ടിരുന്നു ആദ്യചിത്രം ചെയ്തപ്പോള്‍. പിന്നീട് തടസ്സമുണ്ടാവാതെ വരുന്ന രീതിയില്‍ ചരിച്ചു പിടിക്കാന്‍ പഠിച്ചു. ചെയ്തു വരുമ്പോ ശരിയാവും. പിന്നെ ബോള്‍ഡായ ഔട്ട്‌ലൈന്‍ എന്നുദ്ദേശിച്ചത് ലെഡ് കൊണ്ട് ചെയ്യുന്ന യഥാര്‍ത്ഥ സ്റ്റേന്‍ ഗ്ലാസ് ചിത്രങ്ങളാണോ? അതിനെ കുറിച്ച് ഞാന്‍ കൊടുത്തിരുന്ന ലിങ്കില്‍ അവസാനത്തേതില്‍ ഉണ്ടെന്നാണ് എന്റെ ഓര്‍മ്മ.

    ബിന്ദു,
    വനജയേയും അഗ്രജനേയും സാജനേയും പോലത്തെ ഒരു പെയിന്ററാണല്ലേ ബിന്ദു. കൂടാതെ ഗ്ലാസ് പെയിന്റും ചെയ്യുന്നയാളും. പുതിയ വീട്ടില്‍ ഉണ്ടാക്കി വെച്ചൂടേ?

  39. Sadique said...

    കൊള്ളാം( ടൈം ലേതു ഐതെ കൂട ചൂസ്താനു)

  40. സജി said...

    http://udayakiranam.blogspot.com

  41. jyo.mds said...

    ആഷ,ആദ്യമായാണ് ഗ്ലാസ് ലൈനര്‍ ഉപയോഗിക്കുന്നുവെങ്കില്‍ കൈവിറയല്‍ താനെ വരും-നന്നായിരിക്കുന്നു.

  42. dhij said...

    wow..super ............