Wednesday, October 17, 2007

പ്രാവുകള്‍ കുറുകുന്നു...

1941 മുതല്‍ ഇവിടെ ഹൈദ്രാബാദിലെ കോട്ടിയിലുള്ള പ്രാവുകള്‍ക്കായുള്ള ഗോപുരം. കടകളാല്‍ ചുറ്റപ്പെട്ട് ത്രികോണാക്യതിയില്‍ കിടക്കുന്ന ഒരു തുണ്ട് സ്ഥലം.


ഞങ്ങളകത്തേയ്ക്കു ചെന്നതും തീറ്റ തിന്നു കൊണ്ടിരുന്ന പ്രാവുകള്‍ കൂട്ടമായി പറന്നു തുടങ്ങി.


ഈ സ്ഥലത്തിനു തൊട്ടടുത്താണ് ഗോകുല്‍ ചാറ്റ്. ഹൈദ്രാബാദില്‍ സ്ഥോടനമുണ്ടായ സ്ഥലങ്ങളിലൊന്ന്.


അന്നും ഈ പാവങ്ങള്‍ ഇതേ പോലെ പറന്നു പൊങ്ങിയിട്ടുണ്ടാവാം. ആ കട ഇപ്പോള്‍ അടഞ്ഞു കിടപ്പാണ്.




ഈ മഞ്ഞ നിറത്തില്‍ കാണുന്ന നിലം മണ്ണല്ല. പ്രാവുകള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുത്തിരിക്കുന്ന ബജ്‌റയാണ്. കാലു പുതയുന്ന കനത്തിലുണ്ടായിരുന്നു അത്. അതു കണ്ടപ്പോഴ് പ്രാവുകള്‍ക്കിവിടെ സുഖജീവിതമാണെന്നു മനസ്സിലായി.



കുറച്ചു പേര്‍ ഈ കൂടുകള്‍ കൈയ്യടക്കി വെച്ചിട്ടുണ്ട്. വളരെയധികം പ്രാവുകളുള്ളതിനാല്‍ ബാക്കിയുള്ളവര്‍ അടുത്തുള്ള കെട്ടിടങ്ങളിലാവാം താമസം.


അന്തേവാസികള്‍ തീറ്റ കഴിഞ്ഞു വിശ്രമത്തില്‍.



അല്പം കഴിഞ്ഞപ്പോള്‍ പ്രാവുകള്‍ തിരികെയെത്തി തുടങ്ങി.



വീണ്ടും പറന്നു, തിരികെയത്തി. അതിങ്ങനെ തുടര്‍ന്നു കൊണ്ടേയിരുന്നു.

24 comments:

  1. ശ്രീ said...

    തേങ്ങയുടയ്ക്കുന്നില്ല. പകരം കുറച്ച് അരിമണികള്‍‌ വിതറിയിട്ടു പോകുന്നു. പാവം പ്രാവുകള്‍‌ തിന്നോട്ടെ. (ബജ്‌റയെല്ലാം ഇഷ്റ്റം പോലെ ഉള്ളതു കൊണ്ട് ഇതൊക്കെ തിന്നുമോ ആവോ?)
    ;)

  2. ആഷ | Asha said...

    ഇട്ടോളൂ ശ്രീ. ദിവസവും ബജ്‌റ തിന്നു മടുത്തു കാണുമായിരിക്കും ചിലപ്പോ. :)

  3. G.MANU said...

    pravuka parakkatte.......aashaji clickatte.........super

  4. ദാസ്‌ said...

    പ്രാവുകള്‍ക്ക്‌ അല്‍പ്പമെങ്കിലും ഭാഗ്യമുണ്ട്‌. മറ്റു പക്ഷികള്‍ക്ക്‌ ഇത്‌ അന്യവും. ചിത്രങ്ങള്‍ നന്നയിട്ടുണ്ട്‌. ഇഷ്ടായിട്ടൊ...

  5. krish | കൃഷ് said...

    പ്രാവുകള്‍ കുറുകട്ടെ. കൊള്ളാം.

  6. asdfasdf asfdasdf said...

    പടങ്ങള്‍ നന്നായിട്ടാ.. പ്രാവുകള്‍ കുറുകട്ടെ..

  7. അപ്പു ആദ്യാക്ഷരി said...

    ആഷേ..ഈ സചിത്രലേഖനവും ഇഷ്ടപ്പെട്ടു.

  8. പ്രയാസി said...

    ഹൈദ്രാബാദിലെ പ്രാവുകള്‍ ഭാഗ്യവാന്മാര്‍..
    ഈ മരുഭൂമിയില്‍ പാവം വെള്ളം പോലുമില്ലാതെ എത്രയാ ചത്തൊടുങ്ങുന്നത്..!
    ഫോട്ടൊ & വിവരണം കൊള്ളാം..

  9. മന്‍സുര്‍ said...

    ആഷാ...

    പോസ്റ്റ്‌ മനോഹരമായിരിക്കുന്നു...

    നന്‍മകള്‍ നേരുന്നു

  10. സുല്‍ |Sul said...

    പടങ്ങള്‍ നന്നായിരിക്കുന്നു, വിവരണവും.

    -സുല്‍

  11. സഹയാത്രികന്‍ said...

    ആഷേച്ച്യേ... പടങ്ങള്‍ നന്നായിരിക്കണൂ...

    :)

    ഓ:ടോ : ട്യൂട്ടോറിയലിന്റെ കാര്യം ശ്രമിക്കാട്ടോ...
    :)

  12. ഉപാസന || Upasana said...

    :)
    upaasana

  13. സുന്ദരന്‍ said...

    പ്രാവുകള്‍ കുറുകട്ടേ....
    കുറുകികൊണ്ട് ബജ്‌റാ കൊറിക്കട്ടേ..
    ബോമ്പുമായ്‌വരുന്നവര്‍ ഒരുനിമിഷമെങ്കിലും ഇവറ്റയെ നോക്കിനില്‍ക്കട്ടെ...
    മനസുമാറുകയാണെങ്കില്‍ ബോംബും പോക്കറ്റിലിട്ട് തിരിച്ചുപോകട്ടെ...

  14. ::ഫാന്റം:: said...

    ആഷാ, പറയാതെ വയ്യ , പ്രാവുകളുടെ ക്ലോസ് അപ്പിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഒരു ക്ലാസിക്ക് ലുക്ക് ഉണ്ട്:)
    മറ്റുള്ള ചിത്രങ്ങളും ഇഷ്ടമായി, കീപ് ഇറ്റ് അപ്!

  15. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: മിക്കവാറും എല്ലാപടങ്ങളിലും ഗോപുരം പ്രധാന കാഴ്ചയായത് വിരസതയുണ്ടാക്കുന്നു.

  16. പി.സി. പ്രദീപ്‌ said...

    പ്രാവുകളുടെ ഫോട്ടോ പോസ്റ്റ് നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പോരട്ടെ.
    അല്ല, ഫോട്ടോ എടുത്തപ്പോള്‍ പ്രാവുകള്‍ ആഷയ്ക്ക് “സമ്മാനം” ഒന്നും തന്നില്ലേ.:):)
    സതീശ് എലാഗുണ്ണാരു..

  17. Mohanam said...

    ചാത്തനോടു യോജിക്കുന്നു;

    അസൂയ........................

  18. ഏ.ആര്‍. നജീം said...

    നല്ല ചിത്രങ്ങളോടെ നല്ലൊരു പോസ്റ്റ്...!

  19. മെലോഡിയസ് said...

    സചിത്ര ലേഖനം നന്നായിട്ടുണ്ട് ആഷ ചേച്ചി.

  20. Vanaja said...

    ആഷ, പോസ്റ്റ് നന്നായിരിക്കുന്നു.

    അപ്ലോഡ് ചെയ്യാന്‍ ഇത്രയും ബജ്‌റ ഉള്ള സ്ഥിതിയ്ക്ക് ഡൌണ്‍ലോഡ് ചെയ്തു വിടുന്നതും ജിഗാബൈറ്റ് കണക്കിനായിരിക്കുമല്ലോ? അതിന്റ്റെ ഫോട്ടോ കൂടിയിടാമായിരുന്നു. അയ്യേ! ആഷേ ഇതെന്താ തലേലും മുഖത്തുമെല്ലാമീയിരിക്കുന്നത്? ഛീ ഛീ...

    ഓ.ടോ
    ശ്ശെടാ! ഈ തെലുങ്കന്‍ വീണ്ടുമെത്തിയോ?

  21. ഗുപ്തന്‍ said...

    ജനിക്ക്വാണേല്‍ പ്രാവായിട്ട് ജനിക്കണം... ഉണ്ണ്വാ..ഉറങ്ങ്വാ.. ഉണ്ണിയെ ഉണ്ടാക്ക്വാ...

    എന്താ ഒരു ജീവിതം

  22. ഡി .പ്രദീപ് കുമാർ said...

    ഇടിവെട്ടി-മിന്നിത്തെന്നി തുലാം തകര്‍ക്കുംബോളാണു കാണുന്നതു.ഇനി എന്തുണ്ടകുമോ ആവോ.പ്രാവു പരപറന്നെങ്ങാനം പോകുമോ?
    നല്ല ചിത്രങ്ങള്‍.

  23. ആഷ | Asha said...

    ജി.മനു, :)
    ദാസ്,അതെ :)
    കൃഷ്,:)
    കുട്ടന്മേനോന്‍,:)
    അപ്പു,:)
    പ്രയാസി,അതു കഷ്ടം തന്നെ.
    മന്‍സൂര്‍,:)
    സഹയാത്രികന്‍, ശ്രമിച്ചാല്‍ പോര.

    ഉപാസന,:)
    സുല്‍,:)
    സുന്ദരാ, എന്തു സുന്ദരമായ സ്വപ്നം!
    സു,:)
    അലക്സിസ്, ആ പടം ഞാനുദ്ദേശിച്ച രീതിയില്‍ വന്നില്ലെന്നാ എന്റെ തോന്നല്‍. ഉച്ചവെയില്‍ എടുത്തതു കൊണ്ട് ഷേഡ് ഒത്തിരി കടുത്തു പോയതായി തോന്നി.

    ചാത്തന്‍സ് കുട്ട്യേ, തുറന്നു പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇനി മുതല്‍ ശ്രദ്ധിക്കാം. പിന്നെ ആ പടങ്ങള്‍ അല്പം വലുതായിരുന്നെങ്കില്‍ അതില്‍ പ്രാവുകള്‍ പറന്നുയരുന്നത് വ്യക്തമായേനേ. പക്ഷേ ഞാന്‍ അപ്ലോഡിയ സമയം ബ്ലോഗര്‍ പണിമുടക്കി അതിനാല്‍ പിക്കാസയില്‍ കൊടുക്കേണ്ടി വന്നു. ഇമേജ് ചെറുതായതിനാല്‍ അതിലുള്ള വ്യത്യാസം പ്രകടമായി കാണാന്‍ ബുദ്ധിമുട്ടായി. അതാണു പറ്റിയത്.

    പി.സി. പ്രദീപ്, ഏയ് ഇല്ല. സതീശുഗാരു ബാഗുന്നാരണ്ടീ.:)

    മോഹനം, ഹ ഹ

    നജീം, :)

    മെലോഡിയസ്, :)

    വനജ, അക്കാര്യം ഞാനും എന്റെ കൂടെയുണ്ടായിരുന്ന കുട്ടിയും അവിടെ വെച്ചു സംസാരിച്ചിരുന്നു. കാരണം അത്രയും പ്രാവുകളുണ്ടായിട്ടും അവിടം വളരെ വ്യത്തിയായാണ് കിടന്നത്. അതു ഞങ്ങള്‍ക്ക് വളരെ അല്‍ഭുതമായി. ഞാന്‍ ഈ സ്ഥലത്തു ആകെ രണ്ടു പ്രാവശ്യമേ പോയിട്ടുള്ളൂ അതു കൊണ്ട് ഈ ബജ്ടയും വ്യത്തിയും എന്നും അങ്ങനെയാണോയെന്നു അറിയില്ല.

    മനൂ, അടുത്ത ജന്മമുണ്ടെങ്കില്‍ മനു പ്രാവായി ജനിക്കാന്‍ ആശംസകള്‍!

    ഡി. പ്രദീപ്‌കുമാര്‍, ആവോ അറിയില്ല :)

    എല്ലാവര്‍ക്കും വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

  24. നിരക്ഷരൻ said...

    കണ്ണൂരു്‌ പഠിച്ചിരുന്ന കാലത്ത്, ഹോസ്റ്റലിന്റെ അടുത്ത് പ്രാവിനെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്ന ഒരു അയല്‍വാസിയുണ്ടായിരുന്നു. അല്‍പ്പനേരത്തേക്കെങ്കിലും മധുരിക്കുന്ന ആ പഴയ ദിനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ആഷയുടെ ചിത്രങ്ങള്‍ക്കുകഴിഞ്ഞു. ഒരുപാട് നന്ദി.