ഹൈദ്രാബാദ് പെലിക്കന്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന നീന്തല്‍മത്സരത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ഒരു അറിയിപ്പ് - മത്സരാര്‍ത്ഥികള്‍ കൂട്ടം കൂടി നില്ക്കാതെ ട്രാക്കില്‍ നിരന്നു നില്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.മത്സരം ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.
റെഡി വണ്‍...ടൂ...ത്രീ...സ്റ്റാര്‍ട്ട്... മത്സരം ഇതാ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
“കമോണ്‍ ഫ്രെണ്ട്സ് കമോണ്‍” രാവിലെ പഴങ്കഞ്ഞി കുടിച്ച പോലെയാണല്ലോ നിങ്ങള്‍ രണ്ടു പേരുടെയും നീന്തല്‍!
മത്സരം വളരെ ആവേശകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഇതാ അവര്‍ മിഡില്‍ പോയിന്റിനോട് അടുത്തു കഴിഞ്ഞിരിക്കയാണ്.
മിഡില്‍പോയിന്റും കഴിഞ്ഞ് അവര്‍ മുന്നോട്ട് കുതിക്കുകയാണ്.
ഇതാ ഫിനിഷിംഗ് പോയിറ്റിനോട് അടുക്കുകയാണ്.
യാ...ഹൂ...ഐ വിന്‍...!
രണ്ടാം സ്ഥാനമെങ്കില്‍ രണ്ടാം സ്ഥാനം കിട്ടിയല്ലോ, ഹാവൂ...
ഇനിയിപ്പോ കേറീട്ടെന്തു കാര്യം മൂന്നു സ്ഥാനവും ആമ്പിള്ളേരു കൊണ്ടു പോയി.
സാര്‍...നാലാമത്തെ സ്ഥാനത്തിനു പ്രൈസുണ്ടോ?
നാലാം സ്ഥാനത്തിനു പ്രൈസ് തരാത്തതില്‍ പ്രതിഷേധിച്ച് ഞാന്‍ ഈ മത്സരം സ്വിമ് ഔട്ട് നടത്തി ബഹിഷ്കരിക്കുന്നു.
ഛേ...ഈ മത്സരത്തിന്റെ നടത്തിപ്പേ ശരിയല്ല.
സമ്മാനാര്‍ഹരെ കയറ്റി നിര്‍ത്താന്‍ തട്ടില്ലാത്തതിനാല്‍ 1ഉം 2ഉം 3ഉം സ്ഥാനം കിട്ടിയവര്‍ അവരവരുടെ സ്ഥാനമനുസരിച്ച് തലയുയര്‍ത്തിപ്പിടിക്കാന്‍ അപേക്ഷിച്ചു കൊള്ളുന്നു.
ഇതോടെ ഈ മത്സരം ഇവിടെ അവസാനിച്ചിരിക്കുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും പിരിഞ്ഞു പോകാം. എല്ലാവര്‍ക്കും നന്ദി നമസ്ക്കാരം. ഗുഡ്‌ബൈ!
37 comments:
ഹൈദ്രാബാദ് സ്വാന്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന നീന്തല്‍മത്സരത്തിന്റെ പ്രസക്തഭാഗങ്ങള്‍.
പുതിയ പോസ്റ്റ്.
കിടിലം പടങ്ങള്‍. ഇതൊക്കെ എവിടെ പോയി പിടിക്കുന്നു? :)
qw_er_ty
ആഷേ, നല്ല കണ്ടിന്യൂവറ്റി ഉള്ളപടങ്ങള്‍ .. അടിക്കുറിപ്പുകളും മനോഹരമായിരിക്കുന്നു...ഇത് വായിക്കുമ്പൊള്‍ എനിക്കു ഇംഗ്ലണ്ടിലെ ഒരു കാര്യം ആണു ഓര്‍മ്മ വരുന്നതു...
അവിടെ ഞങ്ങള്‍ താമസിച്ചിരുന്നതിനടുത്ത് വിശാലമായ ഒരു പാര്‍ക്ക് ഉണ്ടായിരുന്നു...
ബോട്ടിങ്ങ് ഒക്കെയുള്ള വലിയ ഒരു തടാകവും അവിടെ കുറേ സ്വാനുകളും ... അതൊക്കെ ഭയങ്കര വലുപ്പമുള്ളവയായിരുന്നു.. ഇതിനെ ആരും മോഷ്ടിക്കാതിരിക്കാന്‍ എല്ലത്തിന്റെയും പാദത്തില്‍ ചിപ് പിടിപ്പിചിട്ടുണ്ടായിരുന്നു... ആപാര്‍ക്കിനു പുറത്തു അവറ്റകള്‍ പോയാല്‍ ആ ചിപ്പു മുഖേന സെക്യൂരിറ്റികള്‍ക്കു പെട്ടെന്നു മനസ്സിലാകും എവിടെയാണു അവറ്റകളുടെ ലോക്കേഷന്‍ എന്ന്..
അതുകൊണ്ടു സെക്യൂരിറ്റികളും ഹാപ്പിയാണു..അതിനെ ആരും മൊഷ്ടിച്ചു കൊണ്ടു പോകില്ലല്ലൊ...
അങ്ങനെ കാലങ്ങള്‍ പോകുന്നു.. എന്നാല്‍ ചില മലയാളി സുഹ്രുത്തുക്കള്‍ (ഞാനല്ല കേട്ടോ) ഇതില്‍ ഓരൊന്നിനെ പിടിച്ച് വറുത്തും കറിവച്ചും തോരന്‍ വച്ചും പല രീതിയില്‍ ശാപ്പിടുന്നത് അവരറിയുന്നുണ്ടായിരുന്നില്ല.. ആരുടെയും കണ്ണില്‍ പെടാതെ സെക്യൂരിറ്റികള്‍ക്കു മനസ്സിലാകാതെ ഇന്നും അജ്ഞാതമായി തുടരുന്ന ആ മോഷണത്തിന്റെ രഹസ്യം ഇങ്ങനെയാണ് കൂട്ടത്തില്‍ വലിപ്പം കൂടുതലുള്ളതിനെ പിടിച്ച് അതിന്റെ കാലു രണ്ടും വെട്ടി കല്ലു കെട്ടി വെള്ളത്തില്‍ തന്നെ കളയുന്നു സ്വാനെ കൊന്നു നല്ല സ്റ്റൈലന്‍ ബാഗിലാക്കി അവിടെ നിന്നും കടത്തുന്നു എങ്ങനെ ഉണ്ട് ഐഡിയ? ചിപ്പ് പുറത്തുപോയാലല്ലേ പ്രശ്നമാകുന്നുള്ളൂ...
അങ്ങനെ സെക്യൂരിറ്റികളും ഹാപ്പി മലയാളി സുഹ്രുത്തുക്കളും ഹാപ്പി..
ആഷേ, കൊടുകൈ....!
നല്ല പടങ്ങള്‍. കമന്ററി അതിലും കേമം.
ഈ അരയന്നങ്ങളുടെ ചുണ്ടിന് ഇത്രയും നീളമുണ്ടോ?
ആഷേ... ഇവരുടെ പിറകേ നടപ്പാണെന്നു തോന്നുന്നല്ലൊ. :)പച്ചവെള്ളം ആകെ പച്ചച്ച.. സാധാരണ നീന്തല്‍ മത്സരത്തിലൊക്കെ നീലവെള്ളമാണ് കാണാറുള്ളത്.
അപ്പോള്‍ വിജയികള്‍ക്ക് അയമോദകങ്ങള്‍ !!!
അഷേ സൂപ്പര്‍ ചിത്രങ്ങള്‍.
ഓടോ : ഞാന്‍ എന്റെ മൊബൈല്‍ വില്‍ക്കാന്‍ തീരുമാനിച്ചു.
ഇതിനെ കലക്കന്‍ എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും. അസ്സല്ലായിരിക്കുന്നു ആഷേ. ആക്ച്വലി നിങ്ങള്‍ ഇവിടെ ഏത് കാട്ടിലാ താമസം? മോത്തി നഗര്‍ നെഹ്രു സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉള്ളിലോ മറ്റോ ആണോ ഇനി? :)
പടം കലക്കി ആഷേ. കമന്ററി അതിലും കലക്കി. സ്വിം ഔട്ട് നടത്തിയവനെ കണ്ടു ചിരിച്ചുപോയി.
അപ്പു പറഞ്ഞപോലെ ഇവന്മാരു അരയന്നം അല്ല പെലിക്കന്‍ ആണെന്നു (ഓ ബഹുവചനം വേണം അല്ലേ പെലിക്കര്‍) തോന്നുന്നു.
ആഷേ, പച്ചത്തടാകത്തിലെ വെള്ള അരയന്നങ്ങള്‍ കൊള്ളാം. അടിക്കുറിപ്പും നന്നായിരിക്കുന്നു.
ആഹ !!! വളരെ നന്നായിരിക്കുന്നു ചിത്രത്തെ പോലെ തമാശയിലധിഷ്ടിതമായ കമന്‍റ്സും
ഒരു ചിത്രകഥ വായിച്ച സുഖം.
ആഷേ ഇതൊരൊന്നൊന്നര പൂശാണല്ലോ.
-സുല്‍
നല്ല പടങ്ങള്‍
ഓടോ: സാജന്‍, ഇപ്പോള്‍ പറഞ്ഞത് ഓക്കെ. കൈപ്പള്ളി എന്നൊരു മനുഷ്യന്‍ വരാറുണ്ട് ഈ ഏരിയയില്‍, പുള്ളി കേള്‍ക്കണ്ട ആ പറഞ്ഞത്. അങ്ങേരിത് കേട്ടാല്‍ പിന്നെ താങ്കളുടെ പപ്പും പൂടയും പെറുക്കേണ്ടി വരും. :-)
സിപ്ലി ഗ്രേറ്റ് അന്റ് അടിപൊളി അടിക്കുറിപ്പ്
ഓ അപ്പോയിതു പെലിക്കണ്‍ ആണല്ലേ, പറഞ്ഞു തന്നതിനു നന്ദി ദേവേട്ടാ. എനിക്കു ലേശം കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു അതു മാറികിട്ടി.ഇത് എന്റെ വീടിനു സമീപമൊന്നുമല്ല.ഹൈദ്രാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍(തെലുങ്കരുടെ ഭാഷയില്‍ പറഞ്ഞാല്‍ ജു പാര്‍ക്ക്) നിന്നും എടുത്ത ചിത്രങ്ങളാണ്.
ചിത്രകഥ (ചിത്രത്തിന്റെ ഒപ്പം ഉള്ള അടിക്കുറിപ്പുംചേര്‍ത്ത്) നന്നായിരിക്കുന്നു.
സമര്‍ത്ഥയായ പാചകക്കാരി, കരകൌശലക്കാരി(കൌശലം ജന്മനാലുള്ളതാണെന്ന് സതീശാരോടോ പറയുന്നത് കേട്ടതാ), ഇപ്പോ ദാ പടം പിടുത്തവും. കൊള്ളാം ജഗജില്ല തന്നെ. പെണ്‍ശിങ്കം.
കുഞ്ഞുലോകത്തിലെ കുഞ്ഞു കുഞ്ഞു കാഴ്ചകള്‍ ഒന്നൊന്നായി അടുക്കി വച്ചപ്പോള്‍ കുഞ്ഞുനാളിലെ ചിത്രകഥാസ്വാദനത്തിന്റെ വലിയൊരു പ്രതീതി!
പുട്ടിനു പീര പോലുള്ള ആ അടിക്കുറിപ്പുകള്‍ക്ക് 101 മാര്‍ക്ക് :)
സൂപ്പര്‍ബ് ചിത്രങ്ങള്‍,ക്ഷമയോടെ ഒരു സീരീസ് ആക്കി അടിക്കുറിപ്പൂകളും,നല്ല ഉദ്യമം ആഷാ(മാ)ഡം..!
ആഷേ, ഫോട്ടോകളും അടികുറുപ്പുകളും നന്നായി. മിടുക്കി.
ദില്‍ബാ....
ആഷേ...
കലക്കീന്നു പറഞ്ഞാപ്പോരാ...ഒന്നാംതരം കുളംകലക്കിപ്പടം:-)
ന്നാലിനി മീന്‍ പിടിക്കരുതോ സ്വിമ്മൌട്ടു ഹംസമേ?
അഹാ, ഇതു ജൂ പാര്‍ക്ക് ആണല്ലേ.
പണ്ട് ഞാന്‍ ഗാരു ഹൈദരാബാദിലു ജോലിയുലു ചെയ്യാലു ഒസ്തിനാരു. ( ആ കഥയൊന്നും പറയണ്ടാ ദാ ഇവിടെ കിടപ്പുണ്ട് ) എന്തായലും പോയ വഴി സൂ പാര്‍ക്കിലും കയറി.
കരടി, ചെന്നായ, പുള്ളിപ്പുലി, ഓരോ കൂടു താണ്ടി അങ്ങനെ പോകുമ്പോള്‍ ഒരു തെലുങ്കാന ഒരിടത്തു നിന്നു മക്കളോടു കൂവുന്നു.. "ലുക്ക്, ലുക്ക് ജെബ്ര ജെബ്ര."
ഇതേതാണപ്പാ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ജീവി എന്നറിയാന്‍ അയാളുടെ പിള്ളേരോടൊപ്പം ഞാനും ഓടിപ്പോയി ജെബ്രയെ നോക്കി. കുതിരമുഖം, കറുത്തവരകള്‍, വെളുത്ത വരകള്‍, കുഞ്ചിരോമം .. അയ്യേ ഇതാരുന്നോ.
(കടുവ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് നേരില്‍ കണ്ടതും ഹൈദരാബാദ് ജൂ പാര്‍ക്കിലാണ്, അസ്സല്‍ കാഴ്ച്ച)
ചാത്തനേറ്: ചിത്ര കഥ നന്നായീ. അപ്പോള്‍ നാലാം സ്ഥാനക്കാര്‍ക്ക് എവിടേം സമ്മാനമില്ലേ...:(
മാഡലു, ആഷാഡലു..
പടങ്ങളു നല്ലതലു..
അടിക്കുറിപ്പു അതിലോരു നല്ലതലു.
കൂടുതലു പോട്ടലു പിടിക്കകൂടാതലു (ഇനിയും കൂടുതല്‍ ഫോട്ടൊ ഇടണം എന്നേ അര്‍ത്ഥമാക്കിയുള്ളൂ)!
ആഷേ ഉഗ്രന്‍ പടം.. അതു നാലാം സ്ഥാനകാരന്‍ അല്ല. ഒന്നാം സ്ഥാനക്കാരന്‍( first from last) വിജയലഹരിയില്‍ നൃത്തം ചെയ്യുകയാണു്.
kala
SUPERB...
ADIPOLI
Beautiful.....
ithinappuram onnum parayanilla tto ashe...
ആഷ,
നല്ല സീരീസ്സ്, അസ്സല്‍ അടിക്കുറിപ്പുകളും!
ആഷേ :) ചിത്രങ്ങളൊക്കെ അടിപൊളി ആയിട്ടുണ്ട്.
ഫോട്ടോകളും അടികുറുപ്പുകളും നന്നായി. ഇതൊക്കെ എവിടെ പോയി പിടിക്കുന്നു?
gollaam..gollaam.....
ആര്‍ ആര്‍, ഇത് ജൂ പാര്‍ക്കില്‍ പോയി പിടിച്ച പടങ്ങള്‍.
സാജന്‍,ദുഷ്ടമാരായ മലയാളി സുഹൃത്തുക്കള്‍. :(
ഞങ്ങളുടെ വീടിനു സമീപം കൊറ്റികള്‍ എല്ലാവര്‍ഷവും വരാറുണ്ട്. കാഷ്ടിച്ചു നാറ്റിക്കുമെങ്കില്‍ പോലും ആരും അതിനെ ഉപദ്രവിക്കാറില്ല. അതു കൊണ്ട് തന്നെ അത് എല്ലാ വര്‍ഷവും മുടങ്ങാതെ എത്താറുമുണ്ട്.
അപ്പു, ദാണ്ടേ പിന്നേം തന്നിരിക്കുന്നു.
അതെനിക്ക് തെറ്റു പറ്റിയതാ അപ്പു ഇത് പെലിക്കന്‍ ആണു അരയന്നമല്ല.അരയന്നത്തിന്റെ കൊക്കിനു അധികം നീളമില്ല.
ബിന്ദു, ഞാന്‍ പുറകെ നടന്നതൊന്നുമല്ല. സൂവില്‍ പോയപ്പോ ആദ്യപടത്തില്‍ കണ്ടില്ലേ അവിടെ എല്ലാം കൂടി നില്‍ക്കുവായിരുന്നു. പെട്ടെന്ന് അക്കരെയിലേക്ക് വരിവരിയായി നീന്താന്‍ തുടങ്ങി എന്താ രസമെന്നറിയ്യോ വെള്ളത്തിലൂടെ ഒഴുകി വരുന്നതു പോലെയായിരുന്നു. ഞാനങ്ങു ക്ലിക്ക് ചെയ്തു കൊടുത്തു. :)
ഇപ്പോ മനസ്സിലായില്ലേ ഈ പച്ചവെള്ളം പച്ചവെള്ളം എന്ന് പറയുന്നതെന്താന്നു.
വിജയികള്‍ക്കുള്ള അയമോദകം ഗുളിക ഞാന്‍ ഇനി എന്നെങ്കിലും പോവുമ്പോ കൊടുത്തേക്കാട്ടോ.
ഇത്തിരിവെട്ടം, എന്തേ മൊബൈല്‍ വില്‍ക്കണത്?
ബിക്കൂസ്, മോത്തി നഗര്‍ നെഹ്രു സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉള്ളിലോ മറ്റോ ആണോ ഇനി? എനിക്കും ഒരു ഡബ്ട്ട് ഇല്ലാതില്ല.
റീനി, പച്ചത്തടാകത്തിലെ വെള്ളപെലിക്കന്‍സ് :)
വിചാരം, സുല്‍, ഞാന്‍ എടുത്ത മുഴുവന്‍ പടങ്ങളും അവതരിപ്പിക്കാന്‍ ഇതേ ഒരു വഴി കണ്ടുള്ളൂ. ഒന്നും ഒഴിവാക്കാന്‍ തോന്നിയില്ല.
ദില്‍ബാസുരന്‍, നിങ്ങളായി നിങ്ങടെ പപ്പും പൂടേം ആയി സോ നോ കമന്റ്സ്.
സിജു, എനിക്ക് ഈ മത്സരം ഷൂട്ട് ചെയ്യാനുള്ള അവസരമൊരുക്കി തന്ന പെലിക്കന്‍ ചേട്ടന്മാരോടും ചേച്ചിമാരോടും നന്ദി പറയണം.
കുറുമാന്‍, ശോ എനിക്കു വയ്യാ ഇതൊക്കെ എങ്ങനെ മനസ്സിലായി ;)
സ്വാര്‍ത്ഥന്‍, കുട്ടികളെ പൂവുണ്ടാക്കുന്നത് പഠിപ്പിച്ചോ?
കിരണ്‍സ്, നോ മാഡം വിളി ഓക്കെ.
ശാലിനി, താങ്കൂ
ജ്യോതിര്‍മയി,
ഈ മത്സരത്തില്‍ പങ്കെടുത്ത നേരം കൊണ്ടു പത്ത് മീനെ പിടിക്കാരുന്നുവെന്ന് പിറുപിറുത്തോണ്ടാ നമ്മുടെ സ്വിമ്മൌട്ടു ഹംസം പോയത്.
ദേവന്‍,
ജൂ, ഡെജന്‍,ജിബ്,ജിന്‍ബാവേ, ജീറോ,മാരുതി ജെന്‍,ജീ ടിവി,ഐറന്‍(iron), പറസ്(purse), വറഡ്(word), കറഡ്(curd),വറള്‍ഡ് കപ്പ്(world cup),ഇതൊക്കെ എന്നെ തെലുങ്കര്‍ തിരുത്തി പഠിപ്പിച്ച വാക്കുകളാണ്. എന്റെ പ്രൊനൌണ്‍സേഷന്‍ വളരെ മോശമാണെന്നാണ് അവരുടെ അഭിപ്രായം.
കുട്ടിച്ചാത്തന്‍, അതേന്നേ ചാത്താ
എന്തോ ചെയ്യാനാ :(
ശിശു, പലര്‍ക്കും അറിയാവുന്നൊരു രഹസ്യമായിരുന്നെങ്കിലും എന്നെ ഇങ്ങനെ പബ്ലിക്കായി “മാഡ്” എന്നു വിളിക്കേണ്ടായിരുന്നൂട്ടോ :(
ബെസ്റ്റ്ലു തെലുങ്കലു
ഡോണ്ടുലു റിപ്പീറ്റലു
കലചേച്ചി, ഹ ഹ
നമ്മുടെ നിമിഷകവയത്രിയെ ഒന്നു കാണിച്ചു കൊടുക്കണേ പടങ്ങള്‍.
ദ്രൌപതിവര്‍മ്മ,:)
സപ്തവര്‍ണ്ണങ്ങള്‍,
ചുള്ളന്മാരേയും ചുള്ളത്തികളേയും കണ്ടല്ലോ :))
സു :)
കരീം മാഷ് , ഇതാണ് ഹൈദരാബാദ് ജൂ പാര്‍ക്ക്.
സാന്റോസ്,
ആഹാ, ബോണ്ടായേട്ടനും എത്തിയോ ;)
ഞങ്ങള്‍ (ഞാനും എന്റെ കണവനും)രണ്ടു പേരും ഒരുമിച്ചിരുന്നാ ബോണ്ടാപുരാണം വായിച്ചു ചിരിച്ചത്.
അപ്പോ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി നമസ്ക്കാരം.
qw_er_ty
കുട്ട്യോള് നാട്ടിലാ ആഷേ. അടുത്തമാസമേ കാണൂ അവരെ, നീണ്ട രണ്ട് വര്‍ഷത്തിനു ശേഷം!
അപ്പോള്‍ പഠിപ്പിച്ചു കൊടുക്കാനല്ലേ തന്റെ കൌശലം മനഃപാഠമാക്കിയത് :)
qw_er_ty
കൊള്ളാമല്ലൊ ചിത്രങ്ങളും അടിക്കുറിപ്പുകളും...രസമായിട്ടുണ്ട് :)
:)
ഈ നീന്തല്‍ മത്സരം ഇപ്പോഴാ കണ്ടത്, അടി(ക്കുറുപ്പുകളും)പൊളിയായി കേട്ടോ. :)
Ororutharudeyokkey Camera'lu', Brain'lu' Imagination'lu' work'u cheyyunna ororo reethikaley! Afaaram !!
എല്ലാവര്‍ക്കും നന്ദി :)
ഇമ്മാതിരിപടങളിട്ടാല്‍ അടിച്ചുമാറ്റാന്‍ തോന്നും. തോന്നുകമാത്രമല്ല, ചെയ്യുകയും ഉണ്ടായി. കുട്ടികള്‍ക്കെങ്കിലും കഥപറഞുകൊടുക്കണ്ടേ?
എന്നെ കുറ്റം പറയരുതേ.. അരുതേ..അരുതേ...
സ്നേഹപൂര്‍വ്വം,-സു-
-സു-,
കുട്ടികള്‍ക്കല്ലേ സന്തോഷമേ ഉള്ളു തരുന്നതില്‍
:)
Post a Comment