Monday, June 23, 2008

അനുകരണം


ഇരുന്നിരുന്ന് ബോറടിച്ചു. അപ്പോ തുടങ്ങാല്ലേ? റെഡി, വണ്‍,ടൂ, ത്രീ, സ്റ്റാര്‍ട്ട്!എന്റെ കഴുത്തൊടിഞ്ഞു കറക്കി കറക്കി. ഇനിയെന്നെ കൊണ്ടെങ്ങും പറ്റൂല്ലാ, വേറെ പണി നോക്ക്.

അപ്ഡേറ്റ് - 24/06/08

പുതുതായി രണ്ടു ചിത്രങ്ങള്‍ ചേര്‍ക്കയും. ആദ്യം പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ മുറയില്‍ ലേശം സ്ഥാനചലനം വരുത്തുകയും ചെയ്തതിട്ടുണ്ട്. അതിനാല്‍ കമന്റില്‍ ചിലര്‍ സൂചിപ്പിച്ച ചിത്രങ്ങളാവില്ല ആ സ്ഥാനത്ത് ഇപ്പോള്‍ ഉണ്ടാവുക.

വിനാശകാലേ വിപരീതബുദ്ധി എന്നു പറയാറില്ല. ഈ ചിത്രങ്ങള്‍ എടുത്തു കൊണ്ടിരുന്നപ്പോഴാണ് ആദ്യമായി അപ്ചേര്‍, എഫ് സ്റ്റോപ്പ് , മാനുവല്‍ ഫോക്കസിംഗ് , എക്സ്പോഷര്‍ ഇത്യാദി സംഗതികള്‍ ഒന്നു മാറ്റി പരീക്ഷിച്ചു പഠിച്ചു നോക്കാം എന്ന തോന്നല്‍ ഉണ്ടായത്. തല്‍‌ഫലമായി പല ചിത്രങ്ങളും വൈറ്റ് വാഷ് അടിച്ചതു പോലെയായി. ആ പഠിച്ചതിന്റെ കുഴപ്പങ്ങളൊക്കെ ഈ ചിത്രങ്ങളില്‍ ഉണ്ട്. അതൊക്കെ ക്ഷമിക്കുക പൊറുക്കുക.

53 comments:

 1. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: ആ നാലാമത്തെ പടത്തിലു ചെറുതായി ഒന്ന് സ്ഥലം മാറിയതൊഴിച്ചാല്‍ ...ഇതാണ് ഇതുതന്നെയാണ് ടൈമിങ് ടൈമിങ് എന്ന് പറേണത്.!!!!

  ഹാറ്റ്സ് ഓഫ്...ക്ഷമ സമ്മതിച്ചു തന്നിരിക്ക് ണൂ...

 2. നിസ് said...

  എന്റെ പൊന്നോ...

  സ്തുതി...!

  എങ്ങനെ ഒപ്പിക്കണു ഇത്?

  എന്റെ ഒരു കൂട്ടുകാരന്‍ കഴിഞ്ഞ ദിവസം കടല്‍ഞണ്ടിന്റെ പടം എടുക്കാനാന്നും പറഞ്ഞ് ബീച്ചിലെ മണലില്‍ മണിക്കൂറുകള്‍ തപസുചെയ്യണകണ്ടപ്പോല്‍ ഇവനൊന്നും വേറെ പണിയില്യേന്നും പരഞ്ഞ് നമ്മളിട്ടേച്ചും പോന്നു.

  പക്ഷെ ഫോട്ടോ കാണണാരുന്നു, കിടിലന്‍!

  എനിക്കസൂയ, കുശുമ്പ്... അവനോടുമാത്രല്ല, ഇപ്പോ ദേ ഇവിടേം...

 3. സൂര്യോദയം said...

  നമസ്കരിച്ചിരിക്കുന്നു... ഉഗ്രന്‍ :-)

 4. ബാജി ഓടംവേലി said...

  കൊള്ളാം......

 5. ശാലിനി said...

  Asha,Super!!!!!!!!!!!!!!!!!

  "ഹാറ്റ്സ് ഓഫ്...ക്ഷമ സമ്മതിച്ചു തന്നിരിക്ക് ണൂ..."

 6. Kichu & Chinnu | കിച്ചു & ചിന്നു said...

  കുറേ കഷ്ടപ്പെട്ട് കാണുമല്ലോ ചേച്ചി, എങനെ സാധിചൂ‍...?

 7. ശ്രീ said...

  കലക്കി ചേച്ചീ... കലക്കി.

  എത്ര നേരം ക്ഷമിച്ചിരുന്നു കാണും ഇതൊന്ന് ഒപ്പിയെടുക്കാന്‍ എന്നാലോചിച്ചപ്പോ... :)

 8. Sharu.... said...

  ആഹാ...കിടിലന്‍...

 9. ഗുപ്തന്‍ said...

  കിടു.. ഫോട്ടോഷോപ്പില്‍ വെട്ടി ഒട്ടിച്ചതാണെന്ന് ആരും പറയൂല്ലാ‍ാ‍ാ...

  ഞാന്‍ ഓടീട്ടാ‍ാ‍ാ

 10. ചിതല്‍ said...

  അവര്‍ വളണ്ടിയര്‍ മാര്‍ച്ചിന്റെ പ്രാക്റ്റിസിലായിരുന്നോ...
  എന്നാ ടൈമിങ്ങ്....

 11. ഉഗാണ്ട രണ്ടാമന്‍ said...

  കലക്കി ...

 12. അമൃതാ വാര്യര്‍ said...

  മനോഹരമായിരിക്കുന്നു...
  പടങ്ങള്‍...
  കുറച്ചൊന്നും ക്ഷമ പോരല്ലോ...
  ഈ പടങ്ങള്‍ എടുക്കാന്‍ ല്ലേ.. ?
  നാലാമത്തെ ഫോട്ടോയില്‍
  ചെറിയൊരു സ്ഥലം മാറ്റം....
  അതൊഴിച്ചാല്‍ അവ തമ്മിലുളള സാമ്യത... തീര്‍ത്തും അത്ഭുതപ്പെടുത്തുന്നു....

 13. ചന്തു said...

  ഈ മാടപ്രാവുകള്‍ക്കു മുമ്പില്‍ തപസ്സിരുന്നു, ല്ലെ... അഭിനന്ദനം.

 14. ചന്തു said...
  This comment has been removed by the author.
 15. കാന്താരിക്കുട്ടി said...

  ശരിക്കും ഇതെടുക്കാന്‍ കുറച്ചേറെ കഷ്ടപ്പെട്ടു കാണുമല്ലോ ? എന്തു രസമാ ആ പടങ്ങള്‍ ...അഭിനന്ദനങ്ങള്‍ ഈ ക്ഷമാശീലത്തിന്...

 16. സാദിഖ്‌ മുന്നൂര്‌ said...

  ആഷ, ഇത് സ്വന്തമായി പകര്‍ത്തിയതാണോ, അതി മനോഹരമായ ദൃശ്യങ്ങള്‍.

 17. Thamanu said...

  wow !!!!

 18. വാല്‍മീകി said...

  അപ്പൊ ഇതൊക്കെത്തന്നെയാണല്ലേ പണി?
  കലക്കന്‍!

 19. അഭിലാഷങ്ങള്‍ said...

  ആദ്യ മൂന്ന് ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു.

  അവസാന അഞ്ച് ചിത്രങ്ങള്‍ ഇഷ്ടപ്പെടാതിരുന്നില്ല.

  എങ്കിലും ആദ്യമൂന്ന് ചിത്രങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.

  ആ ചിത്രങ്ങള്‍ നോക്കുമ്പോള്‍ കേട്ട ചില അനൌണ്‍‌സ്മെന്റുകളും സംഭാഷണങ്ങളും:

  ചിത്രം 1)

  “പ്രിയപ്പെട്ട കായികപ്രേമികളായ നാട്ടുകാരേ..., ‘അരിപ്രാവ്-ജൂനിയര്‍‌ഗേള്‍സ്‘ കാറ്റഗറിയില്‍ നടന്ന ജില്ലാതല അരിതീറ്റ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹരായ കിങ്ങിണിപ്രാവും ചൊങ്ങിണിപ്രാവും ആണ് യഥാക്രമം “വിക്റ്റൊറി സ്റ്റാന്റില്‍” ഒന്നും രണ്ടും സ്ഥാനങ്ങളില്‍ കയറി നില്‍ക്കുന്നത്. ടോയ്‌ലറ്റില്‍ പോയിട്ട് വേഗം വരാംന്നും പറഞ്ഞ് പോയ മൂന്നാംസ്ഥാനക്കാരിയായ അമ്മിണിപ്രാവ് എത്രയും പെട്ടന്ന് വിക്റ്ററി സ്റ്റാന്റില്‍ എത്തേണ്ടതാണ്. അല്ലത്തപക്ഷം സമ്മാനദാന ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെടും എന്ന് അറിയിക്കുന്നു.”

  ചിത്രം 2)

  അമ്മിണിപ്രാവ് (ചിത്രത്തിലില്ല) : “അയ്യോ... പ്ലീസ്സ്... പ്ലീസ്സ്.. ഞാനിതാ വന്നൂ... സമ്മാനദാനം തുടങ്ങല്ലേ...പ്ലീസ്.. ഞാനിതാ എത്തീ‍ീ‍ീ‍ീ‍ീ.....! ആ ഹലാക്കിന്റെ ടോയ്‌ലറ്റില്‍ ഫ്ലഷ് വര്‍ക്ക് ചെയ്യുന്നില്ലായിരുന്നു... അതാ ലേറ്റായത്...! ദാ, എത്തി.....”

  ചിത്രം 3)

  അമ്മിണിപ്രാവ് (ചിത്രത്തിലില്ല): “ദാ, ഞാന്‍ വിക്റ്ററി സ്റ്റാന്റില്‍ കയറിനിന്നു...! പോരെ!? ങേ, എന്താ കിങ്ങിണീ, ചൊങ്ങിണീ, എന്നെ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത്? നീയൊന്നും ഇതുവരെ ടോയ്‌ലറ്റില്‍ പോയവരെ കണ്ടിട്ടില്ലേ? അതോ മൂന്നാം സ്ഥാനം കിട്ടിയവരെ കണ്ടിട്ടില്ലേ? ദേ.. ഹലോ...അവിടെ... ഫോട്ടോയെടുക്കുന്ന ആശപ്രാവേ.. എന്നേയും ഒന്ന് ഫോട്ടോയെടുക്കൂ... മൂന്നാം സ്ഥാനത്തിനൊന്നും ഒരു വാല്യുവും ഇല്ലേ? ങേ?”

  :-)

 20. മൂര്‍ത്തി said...

  :) കൊള്ളാം

 21. മിന്നാമിനുങ്ങുകള്‍ //സജി.!! said...

  ഹെന്റമ്മൊ..... ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു ഞാന്‍ സമ്മതിച്ചുതന്നിരിക്കുന്നു.

 22. Umesh::ഉമേഷ് said...

  :)

 23. Ranjith chemmad said...

  മനോഹരമായിരിക്കുന്നു...

 24. ശ്രീലാല്‍ said...

  എക്സലന്റ് !! ആ പ്രാവുകളെ ഇരട്ട പെറ്റത്താണോ..? എന്തൊരു ഒത്തൊരുമ.. സമ്മതിച്ചിരിക്കുന്നു...

 25. കരീം മാഷ്‌ said...

  “അപാര ക്ഷമ”
  നന്നായിട്ടുണ്ട് നിരീക്ഷണങ്ങൾ

 26. പ്രിയ ഉണ്ണികൃഷ്ണന്‍ said...

  കലക്കന്‍

 27. അഞ്ചല്‍ക്കാരന്‍. said...

  “അനുകരണം” നന്നായിരിക്കുന്നു.

  അഭിനന്ദനങ്ങള്‍.

 28. യാരിദ്‌|~|Yarid said...

  ഹഹ അടിപൊളി ഫോട്ടോസ്., തകര്‍ത്തു..:)

 29. സനാതനന്‍ said...

  താങ്കളുടെ പഴയ പോസ്റ്റുകളിലേക്ക് ഞാനൊന്നു പരതിപ്പോയി.....ഒന്നും പറയാനില്ല...

 30. അനൂപ്‌ കോതനല്ലൂര്‍ said...

  കപൂത്തരെ ജാ ജാ‍ാ
  എന്നു പാടാന്‍ തോന്നുന്നു
  ഈ ദുബായി സര്‍ക്കാര്‍ ഇവിടെ വൃത്തി കേടാക്കുവാണെന്ന് പറഞ്ഞ് പ്രാവുകളെ മുഴുവന്‍ കൊന്നു കളയുവാണ്

 31. Don(ഡോണ്‍) said...

  എങ്ങനെയൊപ്പിച്ചു. ഇത് ഒന്നാംതരം 'ഒറിജിനല്‍ ഫേക്ക്' ആണോ

 32. Areekkodan | അരീക്കോടന്‍ said...

  അടിപൊളി ഫോട്ടോസ്.അടിപൊളി ഫോട്ടോസ്.അടിപൊളി ഫോട്ടോസ്.

 33. കാവലാന്‍ said...

  ഇതു ശരിക്കും തട്ടിപ്പാണ് ഫോട്ടോസെല്ലാം ഒന്നുകൂടി നോക്കൂട്ടൊ.


  സൂക്ഷിച്ചുനോക്ക്യേ
  ഒരു വന്‍ തട്ടിപ്പിന്റെ കഥ മനസ്സിലാവുന്നില്ലേ!
  കഷ്ടം ഒന്നു കൂടി നോക്കീട്ടു മനസ്സിലാവിണില്യാച്ചാല്‍ താഴെ കൊടുത്തിരിക്കുന്നു സംഭവം.  നട്ടപ്ര വെയിലത്ത് രണ്‍ടരിപ്രാവുകള് ചുമ്മാ നാട്ടു വര്‍ത്താനോം പിള്ളാരടെ ഏഴാം ക്ലാസ്സിലെ പഠിപ്പിനേം കുറിച്ചൊക്കെ പറഞ്ഞിരിപ്പായിരുന്നു.

  "ഉരി മണിപ്പയറിനു കുഞ്ഞിനെ ക്കൊന്നോരു' കവിതയുള്ള പാഠങ്ങളൊക്കെ പോയീത്രേ ട്യേ യ്...പ്പൊ കമ്മൂണ്സാത്രെ പഠിപ്പിക്കണെ ഉസ്കൂളില്"

  എന്നൊക്കെയാണു ആണൊരുത്തന്റെ ഡയലോഗ്,ഒക്കെ മൂളിക്കേട്ട് അവള് താഴേം.അപ്പഴാണ് തുണിസഞ്ചീല് നാലു കിലോ അരി പൊടിപ്പിക്കാന്‍ ഫോട്ടോഗ്രാഫിണി പോണത്

  "ന്റെ അരിപ്രാവോളേ ബൂലോകത്ത് ഞാനൊരു പോസ്റ്റിട്ടിട്ട് ആഴ്ച ഒന്നു കഴിഞ്ഞു ഒന്നു സഹകരിച്ചൊരു ഭരതനാട്യം കാണിച്ചാ ഞാനൊരു ഇര്ന്നാഴി അരി മണി തരാം"

  "ഓ ഇര്ന്നാഴി അരിമണീന്നൊക്കെ പറഞ്ഞാ ഒരൊന്നൊന്നര നാഴി വരും പെമ്പ്രന്നോരെ ഒന്നുത്സാഹിച്ചെ"

  താ തിന്ത ത്താകിട കിട തെയ്......
  താകിട കിട താകിട കിടതെയ്....

  "ഹാവൂ ക്ഷീണിച്ചു വശായി പോട്ടം പിട്ത്തക്കാര്യേയ് മ്മടെ കൂലീങ്കട് അളന്ന് തന്നെയ്."

  "പിന്നേ ഒന്നിങ്ങനെ കഴ്ത്ത് വെട്ടിച്ചേന് ഇര്ന്നാഴി അര്യേയ്..ന്നെ കുട്മ്മത്ത് കേറ്റില്യ ന്റ അരിപ്രാവോളെ ങ്ങള് ഷെമി."

  "വെറ്ത്യല്ലെട്യേയ് കുട്ട്യോളെ കമ്മൂണ്‍ഷം പഠിപ്പിക്കണെ ങ്ങനത്തെ മൂരാച്ചി ബൂര്‍ഷ്വോളനെ ഒര് പാഠം പഠിപ്പിക്കാനന്ന്യാണ്."

  "മിണ്ടാണ്ടിരിന്നൊ മണ്ടന്‍ കണവാ നട്ടുച്ചയ്ക്ക് വെറ്തെ ആക്രാന്തം മൂത്ത് ഡാന്‍സ് കളിച്ച് ബാക്കിള്ളോള്‍ടെ പെരടി ഉളുക്കി."


  സൂപ്പര്‍ ഫോട്ടോസ് ട്ടോ മനോഹരമായി എടുത്തിരിക്കുന്നു. ബൂലോക അണ്ണമ്മാരു നമിച്ചു പോവും അത്രനന്നായിരിക്കുന്നു.

 34. അനിലന്‍ said...

  സ്റ്റൈലന്‍!

 35. Sarija N S said...

  കൊള്ളാട്ടൊ ഈ ഒരേ തൂവല്‍പ്പക്ഷികള്‍..

 36. കുഞ്ഞന്‍ said...
  This comment has been removed by the author.
 37. കുഞ്ഞന്‍ said...

  ആഷേച്ചി..

  ഡിസ്കവറി ചാനലിലൊ, അനിമല്‍ പ്ലാനെറ്റിലൊ ജോലി ചെയ്തിരുന്നൊ..?

  സമ്മതിക്കണം അല്ല സമ്മതിച്ചൂ..!

  ചിലപ്പോള്‍ അവ ഇരട്ടക്കുട്ടികളായിരിക്കും..!

 38. ആഷ | Asha said...

  കുട്ടിചാത്തന്‍സ്, ഞാന്‍ കാലു മാറി. ആ നാലാമത്തെ ഫോട്ടോ എടുത്ത് കളഞ്ഞു. പകരം രണ്ടു ഫോട്ടോകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്.

  നിസ്, ഹ ഹ
  കൂട്ടുകാരന്റെ അവസ്ഥ തന്നെയെന്റേതും. അങ്ങനെയുള്ള കമന്റുകള്‍ കുറേ കേട്ടിട്ടുണ്ടേ :)

  ശ്രീ, എകദേശം 110 ചിത്രങ്ങള്‍ എടുക്കേണ്ടി വന്നു. :)

  കിച്ചു & ചിന്നു, കുറേ നേരം നില്‍ക്കേണ്ടി വന്നു. അവരും കുറേ നേരം അവിടെ ഇരുന്നു ക്ഷമയോടെ പോസ് ചെയ്തു തന്നു.

  ഗുപ്തന്‍, ഫോട്ടോഷോപ്പില്‍ വെട്ടിയൊട്ടിച്ചെന്നോ? ഓടീട്ട് കാര്യമില്ല ഞാന്‍ വിസയെടുത്ത് ഇറ്റലിയില്‍ വന്നു വെട്ടും. അപവാദം പറയുന്നോ :))

  ചിതല്‍, അതേന്ന് തോന്നുന്നു :)

  അമ്യതാ വാര്യര്‍, ആ നാലാമത്തെ ഫോട്ടോ മാറ്റി അമ്യതാ.

  സാദിഖ്, അതെ സാദിഖ്

  വാല്‍മീകി, ജനുവരിയില്‍ എടുത്തതാണ് ഇത്.

  അഭിലാഷങ്ങള്‍, എനിക്ക് വയ്യാ!
  ആ കമന്റ് വായിച്ചു ഞങ്ങള്‍ കുറെ ചിരിച്ചു.

  ശ്രീലാല്‍, ഇണകളാവാനാണ് സാധ്യത.

  സനാതനന്‍, പഴയ പോസ്റ്റുകളിലൂടെ പോവാനുള്ള ക്ഷമയ്ക്ക് നന്ദി :)

  അനൂപ് കോതനല്ലൂര്‍, അതു കഷ്ടാണല്ലോ അനൂപേ

  ഡോണ്‍, മൂന്നാം തരം ഒറിജിനല്‍ :)

  അരീക്കോടന്‍, നന്ദി നന്ദി നന്ദി

  കാവാലോ‍ാ‍ാ‍ാ‍ാ‍ാ‍ാ, അതു കലക്കീ.
  എന്നാലും കാവലനിതെങ്ങനറിഞ്ഞൂ? അവര് പത്രസമ്മേളനം വല്ലതും നടത്തിയോ? ആകെ പുലിവാലായല്ലോ, ആ ഇരുന്നാഴി അരിയങ്ങട് കൊടുത്താ മതിയാരുന്നല്ലേ. ഇരുന്നാഴി അരി കൂടാണ്ട് ഇരുന്നാഴി ഗോതമ്പും കൂടി തരാം സംഗതി കൊമ്പ്ലിമെന്‍സ് ആക്കാമോന്ന് ഒന്നു ചോദിക്കാമോ?


  കുഞ്ഞാ, ഇനി കാണുമ്പോ ചോദിച്ചു നോക്കാം. ഇന്നലെയും കണ്ടിരുന്നു രണ്ടാളേയും :)

  സൂര്യോദയം,
  ബാജി,
  ശാലിനി,
  ഷാരു,
  ഉഗാണ്ടരണ്ടാമന്‍,
  തമനു,
  കാന്താരിക്കുട്ടി,
  മൂര്‍ത്തി,
  സജി,
  ഉമേഷ്,
  രഞ്ജിത്ത് ചെമ്മാട്,
  കരീം മാഷ്,
  പ്രിയ ഉണ്ണികൃഷ്ണന്‍,
  അഞ്ചല്‍ക്കാരന്‍,
  യാരിദ്,
  അനിലന്‍,
  സരിജ,

  എല്ലാവര്‍ക്കും എന്റെ നന്ദി.

 39. ഗുപ്തന്‍ said...

  കുശുമ്പ് അങ്ങനെയെങ്കിലും തീര്‍ക്കണ്ടേ.. ഓര്‍ക്കുന്നില്ലേ ഞാന്‍ പണ്ട് രണ്ടുമാസം പ്രാവ് നിരീക്ഷണം നടത്തിയതിന്റെ റിസല്‍റ്റ് :(

 40. ഗൗരിനാഥന്‍ said...

  onnannara photo....assalayittundutto

 41. ജിസോ | Jisso said...

  കൊള്ളാം കൊള്ളാം !

  കുറച്ചു അധികം കഷ്ടപ്പെട്ടു കാണുമല്ലോ...എന്തായാലും നല്ല പടങ്ങള്‍ !

 42. ബിന്ദു കെ പി said...

  ആഷേ, ഈ ഫോട്ടോകള്‍ എടുത്തതിനു പിന്നിലുള്ള ക്ഷമയും നിരീക്ഷണ പാടവവും ഫോട്ടോകളേക്കാള്‍ അഭിനന്ദനമര്‍ഹിക്കുന്നു..

 43. Gopan (ഗോപന്‍) said...

  വളരെ നല്ല ചിത്രങ്ങള്‍ ആശ,
  മിമിക്രിക്കാരുടെ അനുകരണം പോലെ തോന്നി.
  രസികന്‍ പോസ്റ്റ്. :)

 44. Siju | സിജു said...

  അസൂയ കാരണം വേറൊന്നും പറയാനില്ല.,

 45. കുറ്റ്യാടിക്കാരന്‍ said...

  ഹൌ...
  സൂപ്പര്‍ പടംസ് ടീച്ചറേ...

 46. ഹരിശ്രീ said...

  ഉഗ്രന്‍.... !!!!!!

 47. ഇത്തിരിവെട്ടം said...

  Wow !!! (ബൌ എന്ന് വായിക്കരുത്)

 48. Rahul said...

  Great !!

 49. ഒരു സ്നേഹിതന്‍ said...

  ആഷ... എന്താ ഞാനിപ്പോ എഴുതാ...
  എങ്ങനെ സാധിക്കുന്നു ഇതൊക്കെ....
  അപാര ക്ഷമ തന്നെ....

  സമ്മദിക്കതിരിക്കാന്‍ കഴിയില്ല....
  സൂപ്പര്‍... സൂപ്പര്‍...

 50. നാടന്‍ said...

  സംഭവം കലക്കി. പിന്നെ എന്റെ ഊട്ടിപ്പടങ്ങളില്‍, ട്രെയിന്‍ യാത്രയുടെ വിവരങ്ങള്‍ ഇട്ടിട്ടുണ്ട്‌, ആഷയുടെ കമന്റിന്‌ മറുപടിയായി.

  ഈ പടങ്ങളൊക്കെ കണ്ടപ്പോഴാണ്‌ എനിക്ക്‌ തോന്നുന്നത്‌ എന്റെ പടം പിടിത്ത യന്ത്രം മാറ്റാനായി എന്ന്. അതിന്‌ വേണ്ടി ഒരു റിസേര്‍ച്ച്‌ ഒക്കെ നടത്തി വരികയാണ്‌. ഏത്‌ ക്യാമറയാണ്‌ ഉപയോഗിക്കുന്നത്‌ ??

 51. ആഷ | Asha said...

  ഗുപ്തന്‍, അതു ടെലിസ്കോപ്പിക്ക് ലെന്‍സുള്ള ക്യാമറ ഇല്ലാത്തതു കൊണ്ടല്ലേ. അതൊണ്ടാരുന്നേ നമ്മളൊക്കെ ഇപ്പം ആരായേനേം (ഇല്ലാത്തതു കൊണ്ട് അങ്ങനെ പറഞ്ഞാശ്വസിക്കാം) :)

  ഗൌരിനാഥന്‍, നന്ദി

  ജിസോ, അതെ,അല്പം കഷ്ടപ്പെട്ടു :)

  ബിന്ദു.കെ.പി, നന്ദി

  ഗോപന്‍, :)

  സിജൂ, ഹ ഹ

  കുറ്റ്യാടിക്കാരന്‍, താങ്ക്യൂ കുട്ടി

  ഹരിശ്രീ, നന്ദി

  ഇത്തിരിവെട്ടം, ഓര്‍മ്മിപ്പിച്ചതു കൊണ്ട് കറക്ടായി വായിച്ചിരിക്കുന്നു. വാവ്! കറുത്തവാവോ അതോ വെളുത്തവാവോ?

  രാഹുള്‍, നന്ദി

  ഒരു സ്നേഹിതാ, നന്ദി

  നാടന്‍,എന്റെ സ്വന്തം ക്യാമറ ഒളിബസ് 170e ആണ്. 3എക്സ് സൂം ഉള്ളത്. ഈ പോസ്റ്റിലെ ചിത്രങ്ങളെടുത്തത് സുഹൃത്തിന്റെ കാനോന്‍ 3is കൊണ്ടാണ് അതില്‍ 12 എക്സ് സൂം ഉണ്ട്.
  പിന്നെ എന്റെ ക്യാമറയുടെ കുഴപ്പങ്ങള്‍ പറയുകയാണെങ്കില്‍ ഷട്ടര്‍ ലാഗ് നന്നായുണ്ട്. പിന്നെ വെളിച്ചം കുറവാണെങ്കില്‍ പെര്‍ഫോമന്‍സ് വളരെ മോശമാണ്. കാനോന്‍ 3is സിലും വെളിച്ചകുറവാണെങ്കില്‍ നോയിസ് വളരെയധികം വരുന്നുണ്ടായിരുന്നു. (അതോ എനിക്ക് വെളിച്ചം കുറവുള്ളപ്പോ നേരാം വണ്ണം പടം പിടിക്കാനറിയാഞ്ഞിട്ടാണോ ആവോ ). കാശുണ്ടെങ്കില്‍ SLR തന്നെ വാങ്ങൂ :)

 52. sree said...

  എന്റെ ആഷേ.........സമ്മതിച്ചിരിക്കുന്നു (ആ പ്രാവുകളേയ് ;)!

 53. Rani Ajay said...

  കലക്കി...