പണ്ടത്തെ പച്ചവെളിച്ചം പ്രേതസിനിമയല്ല. ഒരു കുപ്പിയില്‍ പച്ചവെള്ളം നിറച്ചു അതിലൂടെ വെളിച്ചം പോയപ്പോ ഉണ്ടായ പടമാണ്. അതു കൊണ്ട് എല്ലാവരും അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ കടന്നു വരൂ...
ആര്‍ക്കെങ്കിലും തലക്കെട്ടു കണ്ടോ പടം കണ്ടോ തല്ലാന്‍ തോന്നുന്നുണ്ടേല്‍ തല്ലിക്കോളൂ. കുറേ നേരം ആലോചിച്ചെങ്കിലും വേറെ പേരൊന്നും കിട്ടിയില്ല. അല്ലെങ്കില്‍ ഒരു കുപ്പിയും വെളിച്ചവും പിന്നെ ഞാനും എന്നായാലോ?
Saturday, March 8, 2008
പച്ചവെളിച്ചം (ഹൊറര്‍ പടം)
Posted by ആഷ | Asha at 5:55 PM
Labels: പരീക്ഷണപടങ്ങള്
Subscribe to:
Post Comments (Atom)
26 comments:
kidilan horror
hoooooooooooo
kidunngippoyi
nannaayirikkunnu.
-sul
ച്ലിം...!
ച്ലിം...!
ആ പച്ചവെള്ളം നിറച്ച കുപ്പി തേങ്ങ കൊണ്ട് എറിഞ്ഞ് പൊട്ടിച്ചതാ...
പടംസ് രണ്ടും രസമുണ്ട് കാണാന്‍... പരീക്ഷണങ്ങള്‍ തുടരട്ടേ....
ഓഫ്: കുപ്പിയിലെ വെള്ളം സതീഷേട്ടന്‍ എന്ന പച്ചമനുഷ്യനെ ഇടിച്ച് പിഴിഞ്ഞതാണോ? എന്ന് ചോദിക്കണം എന്നുണ്ട്... ബട്ട്, ഞാന്‍ ചോദിക്കുന്നില്ല.. എന്താ കാരണം? ഞാന്‍ ഭയങ്കര ഡീസന്റാ....
:-)
കൊള്ളാം
ആളെപ്പേടിപ്പിക്കല്ലെ ........ആ...................
പച്ചവെളിച്ചം നീലവെളിച്ചം..
എന്നിട്ടെന്നിട്ട്......?
ആ യക്ഷി അയാളെ തിന്നോ?
കൊള്ളാം
ഇതു എന്തു തൈലമാ? ദേഹവേദനയ്ക്ക് നല്ലതാണോ?
ചേച്ചി, എന്തൊരു ഹൊറര്‍...എന്തായാലും കുറച്ചു ഭീകരമായി പോയി. ജ്വാലി മനോരമയിലാണോ? തലക്കെട്ടു കണ്ടോണ്ടു ചോദിച്ചതാ :)
ഹൊറര്‍ എന്നു കണ്ട് കയറാതെ പോയതായിരുന്നു ആദ്യം..:)
പേടിച്ചിട്ടാ വന്നേ.... ഹോ ഭയങ്കരം
പേടിപ്പിച്ചു കളഞ്ഞല്ലോ :) :) :)
ഈ പച്ചവെള്ളത്തെ എങ്ങനെ “പച്ച”യാക്കിയെടുത്തു?
അപ്പുവിന്റെ അതേ സംശയം എനിക്കും...
സുല്‍, കിടുങ്ങിയല്ലേ...ഹോ സമാധാനമായി.
അഭിലാഷങ്ങള്‍, എന്റെ കുപ്പി പൊട്ടിച്ചല്ലോ ദുഷ്ടാ!!! ഇനി ഞാന്‍ എന്തില്‍ വെള്ളം നിറച്ചു പരീക്ഷിക്കും.
ഓഫ്- എന്തായാലും ചോദിച്ചില്ലല്ലോ. അതു നന്നായി. ചോദിച്ചിരുന്നേ...
നജുസ്, നന്ദി
മിന്നാമിനുങ്ങുകള്‍, ചുമ്മാ പേടിക്കട്ടെന്നേ
ദൈവം, ആ പച്ചവെളിച്ചം സിനിമ പോയി കാണൂ. ഞാനായി സസ്പെന്‍സ് കളയണില്ല.
നരിമാന്‍, നന്ദി
വാല്‍മീകി, ഇതു തൈലമൊന്നുമല്ല. ഇതാണ് ഈ പച്ചവെളളം പച്ചവെള്ളം എന്നു പറയണ സാധനം.
ജിഹേഷ്/ഏടാകൂടം , വെറുതെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു ഏടാകൂടത്തില്‍ ചാടണ്ടാ
:)
മൂര്‍ത്തി, മൂര്‍ത്തിയൊക്കെ ഇത്ര പേടിതൊണ്ടനാണോ
പ്രിയ ഉണ്ണികൃഷ്ണന്‍& ബാജി ഓടംവേലി,
ഹോ... എനിക്കഭിമാനം തോന്നുന്നു നിങ്ങളെയൊക്കെ പേടിപ്പിച്ചു വിറപ്പിക്കാന്‍ സാധിച്ചല്ലോ.
അപ്പു & അരീക്കോടന്‍,
ഈ ഫുഡ് കളര്‍ ഫുഡ് കളര്‍ എന്നു പറയുന്ന ഒരു സാധനം കടയില്‍ വാങ്ങാന്‍ കിട്ടും . അതു വാങ്ങി ഫുഡില്‍ ചേര്‍ത്ത് തിന്ന് ഇല്ലാത്ത അസുഖം വരുത്താതെ, ഇതേ പോലെ വെള്ളത്തില്‍ ചേര്‍ത്ത് പച്ചവെള്ളം, ചോപ്പുവെള്ളം, മഞ്ഞവെളളം, നീലവെളളം ഒക്കെയുണ്ടാക്കി ഫോട്ടം പിടിച്ചു കളിക്കുക.
എല്ലാവര്‍ക്കും നന്ദി നമസ്കാരം. ഇനി അടുത്ത ഹോററുമായി വരുമ്പോ കാണാം.
പടം കൊള്ളാം..ഇതില്‍ നിന്ന് പ്രകോപനം സോറി പ്രചോദനം ഉള്‍ക്കൊണ്ട് കട്ടന്‍ചായ നിറച്ച ഗ്ലാസ്സിലൂടെ വെളിച്ചം പോകുന്ന ഒരു ഫോട്ടോ അടുത്തു തന്നെ എന്റെ ബ്ലോഗില്‍ പ്രതീക്ഷിക്കാം..
ഹൊറര്‍ എന്നൊക്കെ കണ്ട് ഒന്നു പേടിച്ചേക്കാം എന്നു കരുതി വന്നതാ..അപ്പഴാ ഒരു കുപ്പീം വെള്ളോം കളി.. എന്തായാലും ഈ വഞ്ചനയില്‍ പ്രതിഷേധിച്ച് 'യക്ഷി' എന്നൊരു ഹൊറര്‍പട-സീരീസ് തന്നെ ഞാന്‍ തുടങ്ങാന്‍ തീരുമാനിച്ചു.ആഷേനെ തന്നെ മോഡലാക്കും നോക്കിക്കോ..
ഭീകരമായിപോയി
ആഷേ...ഞാന്‍ കുറേക്കാലായി ഈ പച്ചവെള്ളം പച്ചവെള്ളം എന്താന്നന്വേഷിച്ച് നടക്കുന്നു.
അപ്പോ ഇതാണല്ലേ അത്..ഗുഡ്നെസ്സ്!
അല്ല ഇതിലൂടെ പ്രകാശം എങ്ങനെ കടന്നു?എന്തായാലും പടം കലക്കീട്ടോ.
(ഈ ക്യാരറ്റ് കേക്ക് ഒക്കെയിട്ട് മനുഷ്യന്റെ മനഃസമാധാനം കെടുത്താതെ ഇങ്ങനെ വല്ലോം ഇട്ടാമതീട്ടോ.അസ്സൂയ കൊണ്ട് പറയുന്നതല്ലാാ.സത്യം!)
ആഷ ചേച്ചി...
ഹൊറര്‍ ആണെന്നു കരുതി തന്നെയാ വന്നത്. (കുരിശെടുത്ത് കയ്യില്‍ വച്ചത് വേസ്റ്റായി)
;)
ചാത്തനേറ്:എന്നാലും ഒരു കള്ളുകുപ്പി ഇത്രേം പരസ്യമായി പ്രദര്‍ശിപ്പിക്ക്വേ ... സിഗരറ്റിന്റെ പരസ്യത്തിനു പോലും വിലക്കാ.
ഓടോ: ഞാന്‍ പച്ച വെളിച്ചമൊന്നും കാണാനില്ല. ഒരു പച്ച വര്‍ണ്ണക്കടലാസ് വെയിലത്ത് പിടിച്ചിരുന്നേല്‍ ഇതിലും നല്ല പച്ച വെളിച്ചം കണ്ടേനെ..
ആഷേ ,ബ്ലോഗ്ഗിലുടെ പരീക്ഷിക്കാന്‍ എന്നെ പോലെയുള്ള കുറെ ബുജികള്‍ ഇവിടെയുണ്ട്.ഈ ലൈറ്റ് നമ്മുടെ നാടകത്തില്‍ ഒന്ന് പരിക്ഷിച്ചാല്‍ എങ്ങനെ ഇരിക്കും ....മനുഷ്യരെ പേടിപ്പിക്കല്ലേ കൊച്ചെ ..:):)
എന്റെമ്മൊ ഇ കൊച്ചിന്റെ ഒരു കാര്യമേ വല്ലാതെ പേടിപിച്ചു കളഞ്ഞല്ലോ
അപ്പോള്‍ ഇത്ര നാളും പച്ചവെള്ളം എന്നും പറഞ്ഞ് ഞാന്‍ കുടിച്ചു കൊണ്ടിരുന്നതൊക്കെ വെറും വെള്ളമായിരുന്നെന്നോ? ഈശ്വരാ സത്യമേത്? മിഥ്യയേത്?
അല്ല.. ആഷേ......
ഒരു സംശയം ..ഈപചവെള്ളത്തിനു പകരം
ചൂട് വെള്ളം ആണങ്കില്‍ ... എന്തിര് സം ഭവിക്കും
പേടിച്ചു പോയി.......ന്റെമ്മേ...
കൊച്ചുത്രേസ്യാ, നമ്മടെ കഞ്ഞിയിലും പാറ്റയിടാനുള്ള പുറപ്പാടാണല്ലേ.പുതിയ സീരീസിനു പോസ് ചെയ്യാന്‍ ഞാന്‍ അങ്ങോട്ട് വരണോ അതോ ഫോട്ടോഗ്രാഫറി ഇങ്ങോട്ട് വരുമോ?
ജിമ്മില്‍ നിന്നും അവധിയെടുത്ത് നട്ടുച്ചയ്ക്ക് പൊരി വെയിലില്‍ കട്ടന്‍ചായയുമായി തുടങ്ങൂ പരീക്ഷണം.
ആഗ്നേയ, ഇതിലൂടെ വെളിച്ചം കടത്താനാണോ പ്രയാസം. നട്ടുച്ചയ്ക്കോ നല്ലവെയിലുള്ള സമയത്തോ കുപ്പി നേരെ വെയിലത്ത് കൊണ്ടു വെയ്ക്കുക. നമ്മള് പിന്നെ കടത്തേണ്ട ആവശ്യമൊന്നുമില്ല. അതങ്ങ് തന്നെ കടന്നോളും.
പിന്നെ തിരിഞ്ഞ് മറിഞ്ഞ് ചരിഞ്ഞ് ഒക്കെ ഫോട്ടം പിടിക്കുക. അപ്പോള്‍ ആയുഷ്മാന്‍ ഭവതി:
ശെഫി, സമ്മതിച്ചല്ലോ :)
ശ്രീ, രണ്ടു കുരിശുകള്‍ ഒരുമിച്ചോ!!!
ചാത്തന്‍സ്, കണ്ടില്ലേ പച്ചവെളിച്ചം? ബാക്കിയെല്ലാരും കണ്ടല്ലോ. ബുദ്ധിയുള്ളവര്‍ക്കേ നന്നായി കാണാന്‍ പറ്റൂ.;)
കാപ്പിലാന്‍, കാപ്പിലാന്റെ പുതിയ നാടകത്തിന്റെ ലൈറ്റാന്റ് സൌണ്ട് ഞാനേറ്റെടുത്തിരിക്കുന്നു. കാശൊക്കെ നേരെ ചൊവ്വേ കിട്ടുമല്ലോ അല്ലേ?
നാടകത്തിനു ബെസ്റ്റ് ബെസ്റ്റല്ലേയിത്.
അനൂപ് & അച്ചൂസ് ഇങ്ങനെ പേടിക്കാന്‍ തുടങ്ങിയാലോ :)
നിങ്ങള്‍ക്ക് ബൂലോകപേടിതൊണ്ടന്മാര്‍ എന്ന പട്ടം നല്‍കി ഇതാ ആദരിക്കുന്നു.
വനജ, പിന്നല്ലാണ്ട്. അതൊക്കെ വെറും തണ്ണി. ഇതു താന്‍ പച്ചയ് തണ്ണി മകളേ.
സുബൈര്‍, എന്തര് സംഭവിക്കുമായിരിക്കും?
എല്ലാവര്‍ക്കും നന്ദി നമസ്കാരം.
കിടിലൻ ചിത്രം.
Post a Comment