ഒരു വര്‍ഷം എത്ര പെട്ടെന്നാണ് കടന്നു പോയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് എന്റെ വിരുന്നു പോയ കുഞ്ഞയല്‍ക്കാര്‍ തിരികെ വന്നു തുടങ്ങിയത്. ഈപ്രാവശ്യം ഇതുവരെ വിരലിലെണ്ണാവുന്നവര്‍ മാത്രമേ എത്തി ചേര്‍ന്നിട്ടുള്ളൂ. എന്റെ വീടിനോട് ചേര്‍ന്നുള്ള മരങ്ങളിലൊന്നും ആരും തന്നെ വന്നെത്തിയിട്ടില്ല. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാവരും എത്തിചേരുമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കയാ ഞാന്‍. ഇപ്രാവശ്യവും കൂടിനു വേണ്ടി കശപിശയുണ്ടാവുമോ എന്തോ. എത്ര മരണത്തിനും എത്ര പിച്ചവെയ്ക്കലിലും സാക്ഷിയാവേണ്ടി വരുമെന്നുമറിയില്ല. എന്തായാലും കാത്തിരുന്ന് കാണാം.
കഴിഞ്ഞ സീസണില്‍ കുറച്ചു ദിവസത്തേയ്ക്ക് എന്റെ കൈയ്യില്‍ ഒരു സുഹൃത്തിന്റെ 12എക്സ് സൂം ഉള്ള ക്യാമറ കൈയ്യില്‍ കിട്ടിയിരുന്നു. അന്നെടുത്ത ചിത്രങ്ങളാണിവ. ഇനിയീ വര്‍ഷം ഇത്രയും വ്യക്തയുള്ള ചിത്രങ്ങള്‍ ഉണ്ടാവാന്‍ ഒട്ടും വഴിയില്ല. കാരണം എന്റെ 3എക്സ് ഉള്ള കുഞ്ഞിക്യാമറയുമായിലുള്ള അങ്കമായിരിക്കും ഇനി.
അമ്മ തീറ്റയുമായി വരുന്നതും കാത്ത് കണ്ണുചിമ്മാതിരുന്ന രണ്ടു കിടാങ്ങള്‍ . ഈ വര്‍ഷം ഇവരുടെ കിടാങ്ങള്‍ ചിലപ്പോള്‍ ഇവരേയും കാത്ത് ഇങ്ങനെ ഇരിക്കുമായിരിക്കും.
വേറെ പണിയൊന്നുമില്ലാതെ കലുങ്കില്‍ വായില്‍ നോക്കിയിരിക്കുന്നു ഒരുത്തന്‍.
കൂട്ടിന് മറ്റൊരുത്തനേയും കൂടി കിട്ടിയിട്ടുണ്ട്. രണ്ടാളും കൂടി ഉല്ലസിച്ചങ്ങനെയിരിക്കുമ്പോഴാണ് വേറൊരുത്തന്റെ വരവ്.
അയ്യോ ദാ കൂടെയിരുന്നവന്റെയും ഭാവം മാറി. അവനും മഫ്തിയില്‍ വന്ന പോലീസായിരുന്നു. പിന്നെ രണ്ടാളും കൂടി ചോദ്യം ചെയ്യലായി കേസായി ലോക്കപ്പായി.പൂവാലന്‍ പുലിവാല് പിടിച്ചൂന്ന് പറഞ്ഞാല്‍ മതിയല്ലോ.
പൂവാലന്റെ മഗ്‌ഷോട്ട്!
കലുങ്കില്‍ തന്നെയിരുത്തി മഗ്‌ഷോട്ടുമെടുത്ത് അവനെ തൂക്കി പോലീസ് ജീപ്പിലിട്ട് അവരങ്ങ് പറന്നു. ഈ വര്‍ഷമെങ്കിലും അവന് പരോള്‍ കിട്ടുമോ എന്തരോ? ആര്‍ക്കറിയാം!
24 comments:
ഹ ഹ. ആ പൂവാലന്റെ ഇരിപ്പും ചോദ്യം ചെയ്യലുകളും... കലക്കി ആഷ ചേച്ചീ. നല്ല പടങ്ങളും രസകരമായ അടിക്കുറിപ്പുകളും.
പാവത്തിനു വിഷു ആകുമ്പോഴെങ്കിലും പരോളു കിട്ടുമായിരിയ്ക്കും.
:)
കറുത്ത ഫ്ലാറ്റിന്‍ മൂലയില്‍ നിന്ന്
പക്ഷിയിന്നു വിരുന്നു വിളിച്ചു
മിടുക്കിയാഷേ മിടുക്കിയാഷേ
മിടുക്കിയാഷാന്‍ വന്നാട്ടേ..
ആഷ:)
:D :)
എന്തെരോ എന്തൊ കുറേയൊന്നും മനസ്സിലായില്ല.
എന്തെക്കെയോ പ്രശ്നം അയല്പക്കത്തുണ്ടെന്ന് മനസ്സിലായി.
കേരളാ പോലീസാണ് തൂക്കികൊണ്ട് പോയെങ്കില്‍ പരോള്‍ എടുക്കേണ്ടി വരില്ല.
അല്ലെങ്കില്‍ ചെലപ്പൊ കിട്ടിയെക്കും ഞാന്‍ ഫോണെടുത്ത് ഒന്നു കറക്കണോ(ലിറ്റെറലി)
ഈ തൂക്കികൊണ്ടുപോയത് നമ്മുടെ ആരെയാണെന്ന് എഴുതിക്കണ്ടില്ല.
ഫോട്ടോകള്‍ നോട്ട് സോ ബാഡ് (നല്ലതാണെന്ന് പറഞ്ഞ് എനിക്ക് ശീലമില്ല)
ആ പക്ഷികളെ സ്വസ്ഥമായിട്ടിരുന്ന് ലൈനടിക്കാനും സമ്മതിക്കില്ലാ അല്ലേ ആഷപ്പാപ്പരാസീ....?
:)
നല്ല ചിത്രങ്ങള്‍! എന്തായാലും ഒരു 12x ക്യാമറ വാങ്ങുന്നതായിരിക്കും നല്ലത് കേട്ടോ..
ആ വിവരണവും ക്ഷ പിടിച്ചു.
ലവന്റെ ആ ഇരിപ്പു കണ്ടപ്പളേ എനിക്കു തോന്നിയതാ അവന്‍ ആളു ശരിയല്ലാന്ന്. വൃത്തികെട്ടവന്‍. ഇവനൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരുമൊന്നുമില്ലേ??
കേമായി...
ആഷേച്ചീ ഞാന്‍ സമ്മതിച്ചുതന്നിരിക്കുന്നൂ ഈ വിവരണങ്ങള്‍ക്ക്,
എന്റാഷൂ..ചിത്രങ്ങളും, ആ കഥേം ഒരുപാടിഷ്ടായീട്ടോ..
പിന്നെ ആഷ പറഞ്ഞുതന്നില്ലാരുന്നേല്‍ ഞാനാ പൂവാലനെ തിരിച്ചറിയില്ലാരുന്നൂട്ടാ..(വനജേ..:D)
ആഷേച്ചി....
:)
ഇനി വിരുന്നൊരുക്കണ്ടെ.
nice
വരും... വരാതിരിക്കില്ല
:)
ആഷാാാാ....
പഴയതും ഡൌണ്‍ലോഡി ബുദ്ധിമുട്ടി കണ്ടു.
ആഷ കൈരളിയിലെ ‘കിളിവാതില്‍’ എന്ന പരിപാടി കാണാറുണ്ടോ?
കൊള്ളാം, സൂം ചെയ്തു കണ്ടു എങ്കിലും കുറച്ചുകൂടെ വലിയ ഫോട്ടോകളായിരുന്നെങ്കില്‍ ആ 12 എക്സ് ഫീലിംഗ് ശരിയ്ക്കും അനുഭവിയ്ക്കാമായിരുന്നു എന്നു തോന്നി
:)
താങ്ങള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.
ചാത്തനേറ്: അപ്പോള്‍ ഈ വര്‍ഷത്തെ പക്ഷി(വായി)നോട്ടം തുടങ്ങി അല്ലേ. ആ കൊക്കു കണ്ടിട്ട് നല്ല മൂര്‍ച്ച, അധികം ചൊറിഞ്ഞ് കൊത്ത് വാങ്ങിയേക്കരുത്.
മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html
നല്ലചിത്രങ്ങളും അടിക്കുറിപ്പും...
ആശംസഅകള്‍...
ശ്രീ, കിട്ടുമായിരിക്കുമല്ലേ. :)
മനു, കമന്റും കവിതയാക്കി കളഞ്ഞല്ലോ :)
വഴിപോക്കന്‍, :)
കരിംമാഷ്, :)
റെഫീക്ക്, :)
ജോണ്‍ജാഫര്‍ജനാ, താങ്കള്‍ ഇതിന്റെ മുന്നേ കൊടുത്തിരുന്ന മൂന്ന് ഭാഗങ്ങള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണ് മനസ്സിലാവാതിരുന്നത്. ബോറഡടിക്കുന്നത് ഇഷ്ടമാണെങ്കില്‍ പഴയ ഭാഗങ്ങളും നോക്കാം.
പിന്നെ ഫോണെടുത്ത് കറക്കേണ്ട അമ്മാതിരി ഫോണൊക്കെ ഇപ്പോ പുരാവസ്തുവായി. വില്പനയ്ക്കുണ്ടെങ്കില്‍ ആ ഫോണ്‍ ഞാനെടുത്തോളാം എനിക്ക് പുരാവസ്തുക്കള്‍ വല്യ ഇഷ്ടമാ.
നിരക്ഷരന്‍, കാലങ്ങള്‍ക്ക് ശേഷം ഇതാ ഒരാള്‍ എന്നെ ആ പേരു വീണ്ടും വിളിച്ചിരിക്കുന്നു. :)
വാല്‍മീകി, അതേ പക്ഷേ ഇപ്പഴൊന്നും വാങ്ങലുണ്ടാവില്ല. :)
വനജ, എന്നാലുമെന്റെ വനജേ :))
അബി,സജി,പ്രിയ,ജ്യോനവന്‍, നന്ദി
ആഗ്നേയ, അതെനിക്കറിയാവുന്നതു കൊണ്ടല്ലേ ഞാന്‍ പറഞ്ഞു തരണേ :)
വാവേ, പിന്നേ ഒരുക്കണം. വാവേടേം മീറ്റിലെ ഫോട്ടോ ഇന്നു കണ്ടു കേട്ടോ. എന്താ പുതിയ പോസ്റ്റൊന്നുമിടാത്തേ?
തമനു, വരുമായിരിക്കും.
പി.ആര്‍, ഒത്തിരി ക്ഷമയുണ്ടല്ലോ പഴയതൊക്കെ കുത്തിയിരുന്നു കാണാന്‍. പിന്നെ കൈരളി ഒരാഴ്ചയായി കിട്ടുന്നുണ്ട്. എപ്പോഴാണ് ആ പരിപാടി? ഞാനിതു വരെ കണ്ടിട്ടില്ല. കാരണം ആ ചാനല്‍ കിട്ടുന്നുണ്ടായിരുന്നില്ല.
സുമേഷ് ചന്ദ്രന്‍, പക്ഷികള്‍ ഫോട്ടോയില്‍ തീരെ ചെറുതായിരുന്നതിനാല്‍ ഞാന്‍ ക്രോപ്പ് ചെയ്തിട്ടതാണ്. ഇതിലും വലുതായി കാണാന്‍ സാധിക്കില്ല.
കുട്ടിചാത്തന്‍, ഉപദേശത്തിനു നന്ദി. സൂക്ഷിച്ചോളാം. :)
ഹരിശ്രീ, നന്ദി ഹരിശ്രീ.
മരമാക്രീ, താങ്കളെ കൊണ്ട് തോറ്റല്ലോ. തെറി വിളിക്കാനും കേള്‍ക്കാനും ഒട്ടും തന്നെ താല്പര്യമില്ലാത്തതിനാല്‍ ആ വഴി വരുന്നില്ല.
ഏല്ലാവര്‍ക്കും എന്റെ സ്നേഹവും നന്ദിയും.
അത് ശരി അപ്പോള്‍ ആ പേര് നേരത്തേ ഉള്ളതാണല്ലേ ? മുന്‍പ് ആരാണ് അങ്ങിനെ വിളിച്ചത് ? പറയൂ...പറയൂ... :) :)
ക്ലാസ്സ് പടങ്ങളാണല്ലോ!
നിരക്ഷരന്‍, ആദ്യായി സൂചിപ്പിച്ചത് സാജനാണ് പാപ്പരാസിപണിയെന്ന്. പിന്നാലെ അരീക്കോടന്‍ മൂന്ന് പ്രാവശ്യം വിളിച്ചു ചൊല്ലി അതങ്ങ് ഉറപ്പിച്ചു. മനു അഥവാ ഗുപ്തന്‍ വിളിക്കാറുണ്ട്. പഴയ കമന്റ്സ് കുറച്ചു നോക്കി പിന്നെ വിട്ടു. :)
ഇഞ്ചീ, നന്ദി
Post a Comment