സ്റ്റഫ്ഡ് ടോയിസ് ഉണ്ടാക്കാന്‍ പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഒരു തുടക്കം തരാന്‍ വേണ്ടിയാണീ പോസ്റ്റ്.
ഫര്‍ തുണിയില്‍ ഒരു കുഞ്ഞു കോഴിക്കുഞ്ഞിനെ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.
1. കോഴിക്കുഞ്ഞിന്റെ പാറ്റേണ്‍ കട്ടി കടലാസില്‍ വെട്ടിയെടുത്തത്.(ഇവിടെ നിന്നും pdf ഡൌണ്‍ലോഡ് ചെയ്യാം.)
2. മഞ്ഞ ഷോര്‍ട്ട്ഫര്‍ തുണി
3. ചുവപ്പു വെല്‍വെറ്റ് തുണി
4. കറുപ്പ് വെല്‍വെറ്റ് തുണി
5. സിന്തെറ്റിക്ക് കോട്ടണ്‍(സ്റ്റഫിങ്ങിന്)
6. കത്രിക
7. നൂല്‍
8. ഫെവി ക്യുക്ക് & ഫെവി ഫിക്സ് പോലെ വീര്യം കൂടിയ പശ
9. സൂചി
10.സ്കെച്ച് പെന്‍ അല്ലെങ്കില്‍ ബോള്‍ പെന്‍
ആദ്യമേ മഞ്ഞഷോര്‍ട്ട്ഫറിന്റെ മറുവശത്ത് സൈഡ് ബോഡിയുടെ പാറ്റേണ്‍ വെച്ചു ചുറ്റും പേനകൊണ്ടു വരയ്ക്കുക.ശ്രദ്ധിക്കേണ്ട ഒരു കാര്യം എപ്പോഴും പാറ്റേണ്‍ വരയ്ക്കുമ്പോള്‍ തുണിയിലെ ഡൈറക്ഷനും പാറ്റേണിന്റെ ഡൈറക്ഷനും സമാന്തരമായിരിക്കണം. അതിനെ കുറിച്ച് കൂടുതല്‍ ഇവിടെയുണ്ട്.
ഇനി സൈഡ് ബോഡിയുടെ പാറ്റേണ്‍ തിരിച്ചു വെച്ച് ഒരെണ്ണം കൂടി വരയ്ക്കുക.
ഇനി അണ്ടര്‍ ബോഡി ഒരെണ്ണം. വിങ്ങ്സ് പാറ്റേണ്‍ രണ്ടെണ്ണം വരയ്ക്കുക.കഴിവതും തുണി ലാഭിക്കാന്‍ കഴിയുന്ന രീതിയില്‍ പാറ്റേണ്‍ വരച്ചെടുക്കുക. എന്നാല്‍ ഡൈറക്ഷന്‍ മാറി പോവുകയുമരുത്.
ചുവപ്പ് വെല്‍വെറ്റ് തുണിയില്‍ ചുണ്ടിന്റെ (beak)പാറ്റേണും കൂടി വരച്ച് മുറിച്ചെടുക്കുക.
മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചറിയാന്‍ ഇവിടെ നോക്കുക.
ഇനി അണ്ടര്‍ബോഡിയിലെ ‘എ’യും സൈഡ് ബോഡിയിലെ ‘എ’യും തമ്മില്‍ യോജിപ്പിച്ച് കെട്ടുകളിടുക. ഇനി അതേ പോലെ ബി യും ബി യുമായും യോജിപ്പിക്കുക. അങ്ങേയറ്റവും ഇങ്ങേയറ്റവും നടുക്കും ഓരോ കെട്ടുകളിടുകയാണെങ്കില്‍ തയ്ക്കുമ്പോള്‍ വളരെ എളുപ്പമായിരിക്കും.
എ മുതല്‍ ബി വരെ തയ്ക്കുക.
അതിനു ശേഷം സൈഡ് ബോഡിയുടെ രണ്ടാമത്തെ കഷ്ണവും അപ്പര്‍ ബോഡിയുമായി മുകളില്‍ പറഞ്ഞിരിക്കുന്നതു പോലെ യോജിപ്പിച്ച തയ്ക്കുക.
ഇനി സൈഡ് ബോഡി പരസ്പരം യോജിക്കുന്ന രീതിയില്‍ സൈഡ് ബോഡിയിലെ എ മുതല്‍ ബി വരെ തയ്ക്കുക.
ഇപ്പോള്‍ എല്ലാഭാഗവും തയ്യലാല്‍ മൂടപ്പെട്ടു കഴിഞ്ഞു. അണ്ടര്‍ ബോഡിയില്‍ നടുക്ക് സ്ലിറ്റ് എന്നെഴുതി വരച്ചിരിക്കുന്ന അത്രയും ഭാഗം കത്രിക കൊണ്ട് മുറിക്കുക. ആ ദ്വാരത്തില്‍ കൂടി ഫറിന്റെ നല്ല ഭാഗം മുകളില്‍ വരുന്ന രീതിയില്‍ തിരിച്ചെടുക്കുക.
ഇനി താഴെയുള്ള ദ്വാരത്തില്‍ കൂടി കോട്ടണ്‍ നിറയ്ക്കുക. നന്നായി നിറച്ച ശേഷം ആ ദ്വാരം തയ്ച്ചു അടയ്ക്കുക.
ഇനി ചിറകുകള്‍ കഴുത്തിനു ഇരുഭാഗവും വരത്തക്കവണ്ണം മുകളിലെ ചിത്രത്തിലെ മാതിരി തയ്ച്ചു ചേര്‍ക്കുക.
ഇനി ചുവപ്പു തുണിയില്‍ മുറിച്ചു വെച്ചിരിക്കുന്ന ചുണ്ടിന്റെ പാറ്റേണ്‍ രണ്ടായി മടക്കി നടുഭാഗത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും അതേ നിറത്തിലെ നൂലു കൊണ്ട് മുന്‍ഭാഗത്ത് തയ്ച്ചു വെയ്ക്കുക. ഈ ചിത്രത്തിലെ പോലെ ചുണ്ട് വിടര്‍ന്നിരിക്കണം.
ഇനി കറുപ്പ് വെല്‍വെറ്റ് തുണിയില്‍ രണ്ടു വളരെ ചെറിയ വ്യത്തങ്ങള്‍ മുറിച്ചെടുത്ത് കണ്ണിന്റെ സ്ഥാനത്ത് പശ തേച്ച് ഒട്ടിക്കുക.
കോഴിക്കുഞ്ഞിതാ സുന്ദരക്കുട്ടപ്പനായി കഴിഞ്ഞു. സ്വന്തമായി ഇതുപോലെ മൂന്നാലെണ്ണമുണ്ടാക്കി ചെറിയൊരു ചൂരല്‍കൊട്ടയില്‍ വെച്ച് പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റ് കൊടുത്തു നോക്കൂ.
ഇതില്‍ എതെങ്കിലും ഭാഗത്തു സംശയമുണ്ടെങ്കില്‍ കമന്റിട്ടാല്‍ മതി ഞാന്‍ വിശദീകരിച്ചു തരാം.
Monday, October 22, 2007
സ്റ്റഫ്ഡ് ടോയ് - കോഴിക്കുഞ്ഞ് (കരകൌശലം)
Subscribe to:
Post Comments (Atom)
24 comments:
:) നല്ല കാര്യം. ഞാനും പഠിച്ചിട്ടുണ്ട്.
നന്നായിട്ടുണ്ട്. കൂടുതല്‍ ഇടുമല്ലോ. :)
ഹായ് നല്ല കോഴിക്കുഞ്ഞ്...:)
:)
കിയോ കിയോ!! ഇതു കൊള്ളം.ഇനി തണ്ടൂരി ചിക്കന്‍ എങ്ങിനെയുണ്ടാക്കമെന്ന് ഞാന്‍ പറഞ്ഞുതരാം!
ഹ ഹാ...നല്ല ക്യൂട്ട് കോഴികുഞ്ഞ്..
ഇതിന് പ്രഥാനപ്പെട്ട ഒരു സാധനം കൂടി വേണ്ടേ..? (അതാ എനിക്കൊട്ട് ഇല്ലാത്തതും ) ക്ഷമ..
എനിക്ക് വയ്യ ഈ പെണ്ണിനെക്കൊണ്ട്...എന്താ കലക്കത്സ്! :) മിക്കിയാണൂ!
ആഷ ചേച്ചീ...
ഗൊള്ളാമല്ലോ സംഗതി.
നല്ല വ്യക്തമായ വിവരണം... നന്നായിരിക്കുന്നു.
:)
ആഷേ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്. പലപ്പോഴും കമന്‍റിടാന്‍ പറ്റാറില്ല. ആഷയ്ക്ക് നന്നായി പറഞ്ഞുതരാന്‍ അറിയാം. ഇനി കൈവയ്ക്കാത്ത എതെന്കിലും ഐറ്റംസ് ഉണ്ടോ?
ഞാന്‍ ആഗ്രഹിച്ചിരുന്നു, ഇതുപോലെ ലളിതമായി ആരെന്കിലും പറഞ്ഞുതന്നിരുന്നെന്‍കില്‍ എന്ന്. എനിക്കിഷ്ടമാണ് ഇതുപോലെയുള്ള ചെറിയ ടോയ്സ്. ഒരു ടെഡിബെയറിനെകൂടിയിടാമോ? പിന്നെ തയ്യലറിയാമെന്കില്‍ കൊച്ചുകുട്ടികളുടെ ഉടുപ്പില്‍ തയ്ക്കുന്ന സ്മോക്കിങ്ങ് എങ്ങനെ ചെയ്യാമെന്ന് ഒന്നെഴുതാമോ?
പണ്ട് ബിരിയാണിക്കുട്ടിക്ക് ഒരു കേക്കിന്‍റെ റെസിപ്പി പറഞ്ഞുകൊടുത്തത് ഇതുവരെ ഞങ്ങള്‍ക്ക് പറഞ്ഞുതന്നില്ലല്ലോ? അതോ ഇനി ഞാന്‍ കാണാഞ്ഞിട്ടാണോ?
സൂ ഇതുപോലെയുള്ള കാര്യങ്ങള്‍ കൈയ്യിലുണ്ടായിട്ട് മിണ്ടാതിരിക്കുവാണോ? ഞങ്ങള്‍ക്കുകൂടി പറഞ്ഞു താ.
ആഷേ, നന്നായിരിക്കുന്നു, പരിശ്രമവും, വിവരണവും ഇതൊന്ന് ട്രൈ ചെയ്തു നോക്കണമെന്നൊരാള്‍ പറയുന്നത് കേട്ടു:)
ആഷേച്ചി...
കോഴിക്കുഞ്ഞിനെ എനിക്കിഷ്ട്ടമായി.
ഒന്നു try ചെയ്യണം.
വാവ
ചാത്തനേറ്: ഇനി സ്റ്റഫ്ഡ് ഫ്രൈഡ് കോഴിക്കുഞ്ഞ് ഉണ്ടാക്കുന്ന രീതി പോരട്ടെ.
സംശയം ഉണ്ടെല്‍ ചോദിക്കാന്‍ പറഞ്ഞില്ലേ ഒരു സംശയം.
“ഇതുപോലെ മൂന്നാലെണ്ണമുണ്ടാക്കി ചെറിയൊരു ചൂരല്‍കൊട്ടയില്‍ വെച്ച് പ്രിയപ്പെട്ടവര്‍ക്ക്“
എന്റെ ചൂരല്‍കൊട്ട എപ്പോള്‍ കിട്ടും?
ഓടോ: വിവരണം കൊള്ളാം.
നന്നായിട്ടുണ്ട്.
and thanks for your visit
കൊള്ളാം ചേച്ചി.. ഞാന്‍ ഇതൊന്നു പരീക്ഷിക്കുന്നുണ്ട്.. പി ഡി എഫ് വരെ ഇട്ടിട്ടുണ്ടല്ലോ.. വളരെ സഹായകരം.. :)
ആഷേച്ചീ വളരെ നന്നായിട്ടുണ്ട്..
സു, ആഹാ അറിയാല്ലേ അപ്പോ :)
ബിന്ദുചേച്ചീസ്, സ്റ്റ്ഫ്ശ് ടോയ്സ് തുടക്കവും അവസാനവും ഇതു തന്നെയാക്കാമെന്നാണ് കരുതിയിരുന്നത്. നോക്കട്ടേ ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല.
മയൂര, :)
സഹയാത്രികന്‍, :)
പേര്..പേരക്കാ, ഹ ഹ
ഏ.ആര്‍. നജീം, തീര്‍ച്ചയായും അല്പം ക്ഷമ വേണം.
ഇഞ്ചീസ്, താങ്ക്യൂ താങ്ക്യൂ
ശ്രീ, നന്ദി
ശാലിനി, ടെഡിബെയറിന്റെ കാര്യം നോക്കട്ടെ, ഞാന്‍ ഉറപ്പൊന്നും പറയുന്നില്ല.
സാജന്‍, ധൈര്യായി ചെയ്യാന്‍ പറയൂ ബെറ്റിയോട്
വാവ, ചെയ്യൂ :)
കുട്ടിചാത്തന്‍സ്, ഞാനൊരു വലിയ ടെഡിയെ ഉണ്ടാക്കി തരാന്നു കരുതിയിരിക്കയായിരുന്നു. ഇനിയിപ്പോ ഇതും ചൂരല്‍കൊട്ടയും മതിയല്ലേ. ആശ്വാസം.
KMF, നന്ദി
നന്ദന്‍, ചെയ്തു നോക്കൂ :)
അജീഷ്, നന്ദി :)
എല്ലാവര്‍ക്കും നന്ദിയും സ്നേഹവും.
ആഷേ,
എത്ര നന്നായിരിക്കുന്നു. അതുപോലെ വിശദീകരിച്ചിരിക്കുന്നതും വളരെ നന്നായിരിക്കുന്നു.
ഇനിയും ഇടുമല്ലോ, ആശംസകള്‍ .........:-)
qനന്നായിട്ടുണ്ട്!ഇനിയും പ്രതീഷിക്കുന്നു!
കൊള്ളാം ആഷെ നന്നായിരിക്കുന്നു..
നാട്ടില്‍ ചെന്നു ഇതുപോലൊന്നു ഉണ്ടാക്കണം..
എനിക്കു വളരെ താല്പര്യമുള്ള വിഷയമാണിതു..
എന്തായാലും ചക്രം ചവയില്‍ ഞാനുണ്ടാക്കിയ ചെറിയൊരു സാധനം ഉടനെ പോസ്റ്റുന്നുണ്ട്..:)
അതിന്റെ ഫോട്ടൊ നാട്ടില്‍ നിന്നും വരുത്തണം..:(
നന്നയിട്ടുണ്ടു......സില്‍ക് പെയിന്റിങ്ങിനെപ്പറ്റി ഒന്നും കാണുന്നില്ലല്ലോ...അതോ ഞാന്‍ കാണാഞിട്ടാണോ?
കരകൌശലക്കാരിയാണല്ലേ. :)
കൊള്ളാം
ആ കോഴികുഞ്ഞിനെ ഞാനെടുത്തൊട്ടെ ?
Exam കഴിഞ്ഞിട്ട് ഉണ്ടാക്കി നോക്കണം !
ആ കോഴികുഞ്ഞിനെ ഞാനെടുത്തൊട്ടെ ?
Exam കഴിഞ്ഞിട്ട് ഉണ്ടാക്കി നോക്കണം !
പച്ചാന, പിന്നെന്താ എടുത്തോളൂ മോളൂ.
ഉണ്ടാക്കുമ്പോ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ചോദിക്കൂ. എന്നിട്ട് ഉണ്ടാക്കിയിട്ട് എങ്ങനെയുണ്ടെന്നും പറയണേ.
ആഗ്നേയ, എനിക്കറിയില്ല സില്‍ക്ക് പെയിന്റിംഗ്. അതാണ് കാണാത്തേ.
പ്രയാസി, ബ്ലോഗിലിട്ടിരുന്നതു കണ്ടിരുന്നു.
മഹേഷ്, നളന്‍, നന്ദി.
Post a Comment