ചായ, കോഫി ഒക്കെ നിർത്തീട്ട് കുറച്ചു കാലമായി. എന്നാലിനി ചക്കരകാപ്പി അഥവാ കരുപ്പെട്ടികാപ്പിയിലേക്ക് ഒരു തിരിച്ചുപോക്ക് നടത്താമെന്ന് കരുതി. അങ്ങനെ അന്വേഷണം ആദ്യം ഇവിടടുത്തെ കേരളാ സ്റ്റോറിൽ തുടങ്ങി. ചക്കരയുണ്ടോന്ന് ചോദിച്ചപ്പോ അയ്യോ, ഇപ്പോ തീർന്നു പോയല്ലോ അടുത്താഴ്ച കാണുമെന്നായിരുന്നു മറുപടി. എന്തായാലും അടുത്തയാഴ്ച സംഗതി കിട്ടുമെല്ലോന്ന് ആശ്വസിച്ചു തുടങ്ങിയപ്പോഴാണ് അവരുദ്ദേശിക്കുന്ന ചക്കരയും ഞാൻ പറയുന്ന ചക്കരയും രണ്ടും രണ്ടല്ലേന്ന് ഒരു സംശയം. ഞാനുദ്ദേശിച്ചത് കരുപ്പെട്ടി എന്ന ചക്കരയാണെന്നു പറഞ്ഞപ്പോഴാണ് സംഗതി ക്ലിയറായത്.(ഞങ്ങളുടെ നാട്ടിൽ പൊതുവേ പായസം ഉണ്ടാക്കാൻ എടുക്കുന്നത് ‘ശർക്കരയും’ കാപ്പിയുണ്ടാക്കാനെടുക്കുന്നതിനെ ‘ചക്കര’യെന്നുമാണ് പറയുന്നത്.)അങ്ങനൊരു സാധനം അവരുടെ കടയിൽ കൊണ്ടുവരാറേയില്ലെന്നു കേട്ടപ്പോ ആ പ്രതീക്ഷ തകർന്നു. പിന്നെ ഇപ്രാവശ്യം നാട്ടിൽ പോയപ്പോ ചക്കര കുറെ കെട്ടി പൊതിഞ്ഞിങ്ങ് കൊണ്ടു പോന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു വർഷം വരെ കേടു കൂടാണ്ടിരിക്കുമെന്നു കടക്കാരൻ പറഞ്ഞു തന്നു.
ചക്കരക്കാപ്പി പലവിധത്തിൽ ഉണ്ടാക്കി കണ്ടിട്ടുണ്ട്. ചുക്കും കുരുമുളകും ചേർത്ത ചുക്കുകാപ്പി. പക്ഷേ ചുക്കുകാപ്പിയും ഞാനും തമ്മിൽ പണ്ടു മുതലേ ലേശം വിരോധത്തിലാ. കാരണം മറ്റൊന്നുമല്ല നല്ല എരിവും ചൂടും കൂടി ഒന്നിച്ചു ചെന്നാൽ അപ്പോ തുടങ്ങും എനിക്ക് എക്കിൾ. ചക്കരകാപ്പിയിൽ തേയിലയിട്ട് അല്ലെങ്കിൽ കാപ്പിപ്പൊടിയിട്ട് തിളപ്പിച്ച് കാപ്പിയുണ്ടാക്കാറുണ്ട്. ചുക്കും എലയ്ക്കയും മാത്രം ചേർത്തുണ്ടാക്കാറുമുണ്ട്. എന്നാൽ ഇതിൽ എനിക്കേറ്റവും രുചികരവും ഗുണമുള്ളതുമായി തോന്നിയിട്ടുള്ള ഒരു പൊടിയാണ് മല്ലി-കാപ്പിപ്പൊടി.പ്രകൃതിജീവനാചാര്യൻ ശ്രീ.സി.ആർ.ആർ.വർമ്മയുടെതാണ് ഈ പാചകക്കുറിപ്പ്.
മല്ലി-കാപ്പിപ്പൊടി
1. മല്ലി - 100 ഗ്രാം.
2. ഉലുവ - 20 ഗ്രാം.
3. നല്ല ജീരകം - 20 ഗ്രാം.
4. ചുക്ക് - 10 ഗ്രാം.
5. ഏലയ്ക്ക - 10 ഗ്രാം.
ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങൾ. മല്ലിയും ഉലുവയും നല്ലജീരകവും വെവേറെ എണ്ണയൊന്നുമില്ലാതെ വറുത്തെടുക്കുക. ചുക്ക് കല്ലിൽ വച്ച് നന്നായി ചതച്ചാൽ പിന്നീട് മിക്സിയിൽ പൊടിക്കാൻ എളുപ്പമാവും. എലയ്ക്കാ പച്ചയ്ക്ക് തന്നെ ഇട്ടാൽ മതിയാകും.
ഇനി എല്ലാം കൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. ഒട്ടും തരിയൊന്നുമില്ലാതെ പൊടിയണമെന്നൊന്നുമില്ല.
കാപ്പി ഉണ്ടാക്കുന്ന വിധം
ചക്കര ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ചക്കര നന്നായി അലിഞ്ഞു കഴിയുമ്പോൾ ഒരു ഗ്ലാസ് വെള്ളത്തിന് 3 ഗ്രാം എന്ന രീതിയിൽ മല്ലി-കാപ്പിപ്പൊടി ചേർക്കാം.(ഒന്നു രണ്ടു പ്രാവശ്യം ഉണ്ടാക്കി കഴിയുമ്പോ നിങ്ങളുടെ രുചിക്കനുസരണമായി കാപ്പിപ്പൊടിയുടെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.) അത് ഒരു മിനിറ്റ് തിളച്ചു കഴിയുമ്പോൾ തീ കെടുത്തി പാത്രം ലേശം ചരിച്ചു വെച്ചാൽ 1-2 മിനിറ്റിനുള്ളിൽ മട്ട് മുഴുവൻ അടിയിൽ ഒരു വശത്ത് അടിയും. അതിനു ശേഷം കാപ്പി അരിപ്പയിൽ അരിച്ച് ഉപയോഗിക്കാം.
കരുപ്പെട്ടി തന്നെ ചേർക്കണമെന്ന് ഒരു നിർബന്ധവുമില്ല. കരുപ്പെട്ടി കിട്ടാൻ പ്രയാസമാണങ്കിൽ ശർക്കരയുപയോഗിച്ചും ഇത് തയ്യാറാക്കാം. ഈ കാപ്പിയിൽ ലേശം പാലൊഴിച്ചാൽ ചായയുടെ നിറത്തിലാവും. രുചിയും ലേശം വ്യത്യാസപ്പെടും. അതും എനിക്ക് വളരെ ഇഷ്ടമാണ്.
ഇനി ഒട്ടും ഇടിച്ചു പൊടിച്ചും മെനക്കെടാൻ താല്പര്യമില്ലാത്തവർക്കായി മറ്റൊരു സാധനം.
ശുദ്ധീകരിച്ച പനം കരുപ്പെട്ടി.
ചുക്ക്, എലയ്ക്ക, കുരുമുളക്, ജീരകം ഒക്കെ ചേർത്തുണ്ടാക്കുന്ന കരുപ്പെട്ടിയാണ്. ഒന്നുകിൽ ചുമ്മാ തിന്നാം. കാപ്പിയാക്കണമെങ്കിൽ ചുമ്മാ വെള്ളം ചേർത്തു തിളപ്പിച്ചാൽ മതി. ഒന്നും കൂടെ ചേർക്കേണ്ട കാര്യമില്ല.
അപ്പോൾ എല്ലാവർക്കും വിനായകചതുർത്ഥിയുടെയും ഓണത്തിന്റെയും റംസാനാശംസകൾ!
ചിയേഴ്സ്!
ഈ പോസ്റ്റ് മല്ലി-കാപ്പിപ്പൊടിയെ കുറിച്ച് കൂടുതൽ പറഞ്ഞു തന്ന ശ്രീ. നാണുകുട്ടൻനായർക്കും, ശ്രീമതി. സരസ്വതിയമ്മയ്ക്കും ചക്കരകാപ്പി കുടിക്കാൻ എന്നെ ശീലിപ്പിച്ച എന്റെ അച്ഛനുമമ്മയ്ക്കുമായി സമർപ്പിക്കുന്നു.
Wednesday, September 3, 2008
ചക്കരകാപ്പി അഥവാ കരുപ്പെട്ടികാപ്പി
Subscribe to:
Post Comments (Atom)
60 comments:
മെഴുകുതിരി എന്റെ വക. 10 എണ്ണം.
പനിയും ജലദോഷവുമൊക്കെ വരുമ്പോള്‍ ഇപ്പോഴും അമ്മ കരുപ്പട്ടി കാപ്പി ഉണ്ടാക്കി തരാറുണ്ട്. ചൂടോടെ കുടിച്ചു കഴിയുംപ്പോ പനിയും ജലദോഷവുമൊക്കെ പമ്പയും കാശിയുമൊക്കെ കടന്നിരിക്കും..
നല്ല പോസ്റ്റ് ആഷ. :)
Nalla mazhayathu immaathiri kaappeem kudichangane mazhayum kandirikkaan enthu rasamaa'nno! Hai... :)
athe Ashe, ithenganaa maashe kaappippodi illaathe kaappi aakunne? ithinakathu theyila ittum chakkara 'kaappi' ondakkunnennu vaayichu. theyila ittedukkumbalum athine 'kaappi' ennu vilikkaamo?
ithokke vimarsanam ennu thettiddharikkalle. serikkum samsayam chodichathaa.
enthaayaalum urangikkidanna naadinte ormmaye veendum unarthi vittathinu Ashakku 'hrudayathil ninnumoru poochendu' dhaa...... medicho maashe, madikkanda :)
kandu...kothiyaayi...
മല്ലിക്കാപ്പി വിവരണത്തിന് നന്ദി.
മല്ലിക്കാപ്പിപ്പൊടി ചേർക്കാതെ, കരുപ്പട്ടിക്കാപ്പി ഞാനും ഉണ്ടാക്കിയിരുന്നു. ഇഷ്ടമായില്ല എനിക്ക്.
http://kariveppila.blogspot.com/2008/02/blog-post_28.html
ആഷെ,
നന്നായിട്ടുണ്ട് പോസ്റ്റ് , ഒരു ചക്കരക്കാപ്പിയൊക്കെ ഉണ്ടാക്കുന്നിതിനിടയ്ക്ക് ഇത്രയും ഫോട്ടോ എടുക്കാനുള്ള സ്കോപ്പുണ്ടാക്കുന്ന ആഷേന്റെ കഴിവിനെ നമിച്ചു കേട്ടോ:)
ചാത്തനേറ്: ചുമ്മാ പനിപിടിച്ചു കിടക്കാന്‍ അനുവദിക്കൂലല്ലേ??? അല്ലാ ഇതു പനിപിടിക്കുമ്പോള്‍ മാത്രം കുടിക്കുന്നതല്ലേ?
ഓടോ: എന്റെ മോളില്‍ കമന്റിട്ട പിടികിട്ടാപ്പുള്ളി വേറെ എങ്ങാണ്ടോ എന്നെ അന്വേഷിച്ച കാര്യം അറിഞ്ഞൂട്ടാ...
ഫോട്ടോയോടു കൂടി ചക്കരക്കാപ്പി ഉണ്ടാക്കുന്ന വിധം പരഞ്ഞു തന്നതിനു നന്ദി..പക്ഷേ എനിക്കും ചക്കരക്കാപ്പി അത്ര ഇഷ്ടം ഇല്ല.വല്ല പനിയൊക്കെ വരുമ്പോള്‍ ചുക്കു കാപ്പി തന്നെ വളരെ വിഷമത്തോടെയാ കുടിക്കുന്നേ !
nalla kaipunnyam. good keep it up
കരുപ്പെട്ടികാപ്പിയെ കുറിച്ചുള്ള പോസ്റ്റ് നന്നായി. ഇനി ഇവിടെ എവിടെ ഈ സാധനം കിട്ടുമെന്ന് ഞാനൊന്ന് നോക്കട്ടെ.
മല്ലിക്കാപ്പി നെഞ്ചെരിച്ചില്‍ കുറയാന്‍ നല്ലതാണ്. ശര്‍ക്കരയിട്ട് വെള്ളം തിളപ്പിച്ച് അതില്‍ മൂടന്‍ മല്ലി ( മൂടന്‍ മീന്‍സ് പൊടിക്കാത്തത് ) ഇട്ട് ഒന്ന് കൂടി തിളപ്പിച്ച് കുടിച്ചാല്‍ മതി.
ഈ അഡ്വാന്‍സ്ഡ് മല്ലിക്കാപ്പി ഉണ്ടാക്കിയിട്ടുതന്നെ കാര്യം.
ഇനിയും പോരട്ടെ ഇതുപോലത്തെ പോസ്റ്റുകള്‍ :)
എന്റെ വീക്ക്നെസ്സാ ഈ സംഭവം..! ചെറുപ്പത്തില്‍ ചുമ്മാ പനീന്നു പറഞ്ഞു ഉമ്മാനെക്കൊണ്ട് ഇതുണ്ടാക്കിക്കുടിക്കാറുണ്ടാരുന്നു..
പക്ഷെ ഉണ്ടാക്കനറിയില്ല..:(
എന്തായാലും പരീക്ഷിച്ചു നോക്കട്ടെ..പോസ്റ്റിനു നന്ദി ആഷാമ്മെ..:)
അല്ലാ സതീഷിനെ കാണാറെയില്ലല്ലാ..
ഞാന്‍ ഇതു വരെ ഇതു കുടിച്ചിട്ടില്ല...കണ്ടിട്ട് പക്ഷെ,കൊതിയായി..
ഇത് എന്ത് ഇന്ത്യ, ചക്കര കിട്ടാത്ത ഇന്ത്യയോ, ഞങ്ങളുടെ ദുഫായിലോട്ടു വാ, എത്ര വേണേങ്കിലും കിട്ടും.
ഇതില്‍ പറഞ്ഞിരിക്കുന്ന പൊടിയില്‍ കുറച്ചു കുരുമുളകും ഖരം മസാല സാധനങ്ങളും പൊടിക്കാതെ ചേര്‍ത്താല്‍ ജലദോഷം വളരെ പെട്ടെന്ന് കുറഞ്ഞുകിട്ടും. നല്ല ആശ്വാസവും തോന്നും.
ഒരു കാലഘട്ടത്തിന്റെ പ്രത്യേകതയാണോ, ആഹാരത്തിലെ വ്യത്യാസമാണോ എന്നറിയില്ല. ശര്‍ക്കര കാപ്പി കുടിച്ചിരുന്ന തലമുറയിലെ ആളുകളേക്കാള്‍ ഡയബറ്റിക്‍സ് കൂടുതല്‍ കാണുന്നത് പഞ്ചസാര മാത്രം ഉപയോഗിച്ചു വളര്‍ന്ന തലമുറയിലെ ആളുകള്‍ക്കാണ്. 'വൈറ്റ് പോയ്സണ്‍' എന്ന് പ്രകൃതി ജീവനക്കാര്‍ പറയുന്നത് ശരിയാണോ.
ബ്ലോഗ് മാധ്യമത്തില്‍ പ്രകൃതിജീവനം എന്നോ ആയുര്‍വ്വേദമെന്നോ മിണ്ടിപ്പോകരുത്, ജാഗ്രതൈ.
ഇത് എനിക്കും ഏറെ ഇഷ്ടമാ....
പനിയടിച്ച് വീട്ടില്‍ ഇരുന്നപ്പോള്‍ ചുമ്മാ ഒന്നു ബ്ലോഗ് പരതിയതാ. അപ്പോള്‍ ദേ കിടക്കണൂ ആഷയുടെ കരുപ്പട്ടി കാപ്പിയുടെ പോസ്റ്റ്.പോസ്റ്റ് കൊള്ളാം. ഉണ്ടാക്കുന്ന വിധവും മനസ്സിലായി.പക്ഷേ ഉണ്ടാക്കന്‍ നിവ്രുത്തിയില്ല.കരുപ്പെട്ടി ഇല്ലന്നേയ്.കുരുമുളകു പൊടി കുറച്ച് കൂടുതല്‍ ഇട്ട് ഒരു സൂപ്പ് ഒണ്ടാക്കിത്തരാന്‍ ഭാര്യയോട് പറഞ്ഞു.ഇപ്പോള്‍ അതു കുടിക്കട്ടെ.
അപ്പോള്‍ O.K. ചിയേഴ്സ്:)
ചിയേഴ്സ്!!!
നല്ല ഉഗ്രന്‍ പോസ്റ്റ്
ആശേ..
എവിടെ കിട്ടും ഈ “ന്യൂ സൂപ്പര്‍ കരുപ്പെട്ടി”? ഒരെണ്ണാം പാര്‍സല്‍ അയച്ചു തരണേ..
ഉച്ചയ്ക്കോ രാത്രിയോ ഭക്ഷണശേഷം ഒരു ഇഞ്ചി ചായ കഴിച്ചു നോക്കിയിട്ടുണ്ടോ??
ബഹുരസമാണ്..
വായ്ക്ക് രുചി... വയറിനു സുഖം..
പ്രിപറേഷന്‍ ഇങ്ങനെ-
കുറച്ചു വെള്ളം തിളപ്പിച്ച് അതില്‍ ഒരുകഷണം ഇഞ്ചി( ഇഞ്ചിപ്പെണ്ണ് ക്ഷമിക്കുക)ചതച്ചിടുക. നല്ലവണ്ണം തിളപ്പിക്കുക. അതിനു ശേഷം
പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ക്കുക.
ഇഞ്ചിച്ചായ റെഡി. അരിച്ച് ഉപയോഗിക്കാം..
very good for stomach especially after a heavy meal.
ഒന്ന് പരീക്ഷിച്ചോളൂ..
വീട്ടില്‍ അമ്മ ഉണ്ടാക്കി തരാറുണ്ട്.
പോസ്റ്റ് നന്നായി ചേച്ചീ.
:)
ഒരു ഗ്ലാസ്സിൽ കിട്ടിയിരുന്നെങ്കിൽ....
ആഷ ചേച്ചീ,
മല്ലി കാപ്പിയുടെ ഫോട്ടോയും, വിവരണവും ഒക്കെ നന്നായി . പക്ഷേ കാപ്പി നല്ലതാണോന്ന് ഇട്ടു നോക്കി ആര്‍ക്കെങ്കിലും ഒന്നു പരീക്ഷിച്ചിട്ട് പറയാം കേട്ടോ..
ഫോട്ടോയോടു കൂടി ചക്കരക്കാപ്പി
നന്നായി.
യാരിദ്, മെഴുകുതിരി ദീപാവലിക്ക് കത്തിക്കാൻ മാറ്റി വെച്ചിട്ടുണ്ട്. :)
സുജചേച്ചി, ഹൃദയത്തിൽ നിന്നുള്ള പൂച്ചെണ്ട് ഞാൻ ഹൃദയത്തോട് ചേർത്തിരിക്കുന്നു. പിന്നെ വിമർശനക്കാരീ, പറഞ്ഞതു ശരിയാണല്ലോ. കട്ടൻചായക്ക് ചിലപ്പോ ഞാൻ കട്ടൻകാപ്പിയെന്നും പറയാറുണ്ട്. നമുക്ക് രണ്ടാൾക്കും കൂടി അതിനെ കുറിച്ച് കുലുങ്കുഷമായി അതോ കലങ്കുലമോ എന്തായാലും ആലോചിക്കാം.
ഗോപക്, നന്ദി.
സു, തേയിലയും കാപ്പിപ്പൊടിയും ഇട്ട ചക്കരക്കാപ്പി എനിക്കും ഇഷ്ടമല്ല.
സാജാ, ഫോട്ടോകൾ ഇനിയുമിരിക്കുന്നു. എവിടെയൊക്കെ കുത്തിത്തിരുകാവോ അവിടൊക്കെ കുത്തിതിരുകി. മിച്ചം എന്തരു ചെയ്യണോ എന്തോ.
കുട്ടിച്ചാത്താ, പിടികിട്ടാപ്പുള്ളികളൊക്കെ പൊന്തി വരുന്നു അല്ലേ. പിന്നെ ചക്കരകാപ്പി പനിയില്ലാത്തപ്പോഴും കുടിക്കാം.
കാന്താരിക്കുട്ടി, ഓരോത്തർക്കും ഓരോ ടേസ്റ്റ്, അല്ലേ :)
അനിൽ വേങ്കോട്, കുടിച്ചു നോക്കിയാലല്ലേ അതു അറിയാൻ പറ്റൂ :)
നരിക്കുന്നൻ, കേരളത്തിൽ തന്നെയല്ലേ. അപ്പോ കിട്ടുമായിരിക്കും.
ശ്രീലാൽ, ആ കമന്റ് വായിച്ച് എനിക്ക് ഒരു ഗമണ്ടൻ അബദ്ധം പറ്റി.
“ശര്‍ക്കരയിട്ട് വെള്ളം തിളപ്പിച്ച് അതില്‍ മൂടന്‍ മല്ലി ( മൂടന്‍ മീന്‍സ് പൊടിക്കാത്തത് ) ഇട്ട് ഒന്ന് കൂടി തിളപ്പിച്ച് കുടിച്ചാല്‍ മതി.”
എന്നതിലെ മൂടൻ മീൻസ് പൊടിക്കാത്തത് എന്നതാണ് എന്നെ വഴിതെറ്റിച്ചത്. മീൻസ് എന്നത് ഞാൻ ഒറിജിനൽ മീൻ ആയി കരുതി. എന്നിട്ട് വിചാരിച്ചു അയ്യേ മീനും കാപ്പിയിലിടുമോ എന്തര് ആൾക്കാരപ്പാന്ന്. അടുത്ത ദിവസം ഒന്നുകൂടി വായിച്ചപ്പോഴാണ് ബോധം വീണത്. :))
പ്രയാസി, സതീഷ് ഇവിടുണ്ട്. ജോലിത്തിരക്കാണ് അതാണ് ബ്ലോഗിൽ കാണാത്തത്.
കാപ്പി പരീക്ഷിച്ചു നോക്കൂ.
സ്മിത ആദർശ്, ഉണ്ടാക്കി നോക്കൂ സ്മിതേ.
പാർത്ഥൻ, ദുഫായ് കൊള്ളാമല്ലോ. പിന്നെ പഞ്ചസാരയെ ‘വെളുത്ത വിഷം’ എന്നു വിളിച്ചത് ഗാന്ധിജിയാണെന്നു തോന്നുന്നു. പ്രകൃതിജീവനത്തിലും അങ്ങനെ തന്നെയാണ് പറയാറ്.
ഒന്നു സേർച്ചിയപ്പോ കിട്ടീത്.
http://www.healingcancernaturally.com/sugar-health-effects-risks.html
ശിവ, :)
പി.സി.പ്രദീപ്, സൂപ്പ് വനജ ഉണ്ടാക്കി തന്നുവെന്നും പനി കുറഞ്ഞുവെന്നും കരുതുന്നു.
ഒത്തിരി നാളുകൾക്ക് ശേഷമാണല്ലോ കാണുന്നത്.
:)
പ്രിയാ ഉണ്ണികൃഷ്ണൻ, നന്ദി പ്രിയാ.
ചീയേഴ്സ്!
കിച്ചു, ഇഞ്ചിചായ കൊള്ളാമല്ലോ. “ന്യൂ സൂപ്പര്‍ കരുപ്പെട്ടി” നാട്ടിൽ പോയപ്പോ ആലപ്പുഴയിലെ ഒരു കടയിൽ നിന്നും വാങ്ങിയതാണ്. അത് ഉണ്ടാക്കുന്നവരുമായി എനിക്ക് ഒരു ബന്ധവുമില്ല. ഇവിടെ കിട്ടാൻ ഒരു മാർഗ്ഗവുമില്ല. ഒരു കാര്യം ചെയ്യൂ അതിന്റെ കവറിൽ അവരുടെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. 9387799752
ഒന്നു വിളിച്ചു നോക്കൂ ദുബായിൽ എവിടെയെങ്കിലും അവർ സപ്ലെ ചെയ്യുന്നുണ്ടോന്ന്. സംഗതി എരിവുണ്ട് കേട്ടോ.
പാർത്ഥൻ പറഞ്ഞല്ലോ ദുബായിൽ കരുപ്പെട്ടി കിട്ടുമെന്ന് എങ്കിൽ അതു വാങ്ങി ചുക്കോ അല്ലെങ്കിൽ മല്ലിക്കാപ്പിപ്പൊടിയോ ചേർത്ത് ഉണ്ടാക്കിക്കൂടേ.
ശ്രീ, സുവിന്റെ ബ്ലോഗിലെ കമന്റിൽ എഴുതിയ ജാപ്പിയാണന്ന് തോന്നുന്നു ഇത്. :)
പടിപ്പുര, ഇങ്ങോട്ട് പോന്നോളൂ. ഉണ്ടാക്കി തരാം. :)
സ്നേഹിതൻ|ഷിജു, ഉണ്ടാക്കി നോക്കീട്ട് ഇഷ്ടായോ ഇല്ലയോന്ന് പറയൂ.
കരീം മാഷ്, നന്ദി.
എല്ലാവർക്കും നന്ദി.
ആഷേച്ചീ.... എന്നെയങ്ങ് കൊല്ല് :)
Nice!!
Regds
Rahul
കരുപ്പെട്ടി വേണമെങ്കില്‍ അറിയിച്ചാല്‍ മതി. അതിവിടെ ധാരാളം കിട്ടും. തിരുവനന്തപുരത്തിനടുത്തുള്ള നാഗര്‍കോവില്‍ പോലെയുള്ള സ്ഥലങ്ങളില്‍ ധാരാളം പനകള്‍ വളരുന്നതുകൊണ്ട് ഈ ചക്കരക്ക് ഇവിടെ ഒരു ദൗര്‍ലഭ്യവുമില്ല. ഓണം പ്രമാണിച്ച് കുറച്ചങ്ങോട്ടയച്ചു തന്നാലോ? (ഓ, അഡ്രസ്സ് അറിയില്ലല്ലൊ!)
പിന്നെ ഈ പാചകക്കുറിപ്പ് വായിക്കുമ്പോള്‍ എനിക്കൊരബദ്ധം പറ്റി. ഞാന്‍ വായിച്ചത് "മല്ലികപ്പൊടി" എന്നാണ്. എന്നിട്ട് ഞാന്‍ അന്തം വിട്ടിരുന്നു. എന്താണീശ്വരാ, ഈ മല്ലികപ്പൊടി എന്ന്. പിന്നീട് ഒരിക്കല്‍ കൂടി വായിച്ചപ്പോഴല്ലേ മല്ലികയല്ല എന്ന് മനസ്സിലായത്. എന്തായാലും അതിന്റെ ഇടയില്‍ ഒരു hyphen ഇടാമായിരുന്നു. ഇതാ, ഇതുപോലെ, മല്ലി-കാപ്പിപ്പൊടി.
ഓണം പ്രമാണിച്ച് ഞാനും ഒരു പാചകക്കുറിപ്പെഴുതിയിട്ടുണ്ട്. പക്ഷേ, അഗ്രഗേറ്ററുകള്‍കന്യമായതുകൊണ്ട് ആരും കാണുകയില്ലെന്നു മാത്രം.
ഓണാശംസകള്‍.
നല്ല പോസ്റ്റ് ആശ.
കാപ്പിയുണ്ടാക്കുവാന്‍ പ്രേരിപ്പിക്കുന്ന പോസ്റ്റ്
അതോണ്ട് കാപ്പിയുണ്ടാക്കി കുടി കഴിഞ്ഞു..
ചക്കര കിട്ടിയില്ല പകരം ശര്‍ക്കരയിട്ടു... :)
ശ്രീലാലേ, കൊന്നതു പോരായോ? ഹ ഹ
രാഹുൽ, നന്ദി.
ആൾരൂപൻ, ഈയടുത്ത് നാട്ടിൽ പോയപ്പോ കരുപ്പെട്ടി കൊണ്ടു വന്നു. അതു കൊണ്ട് ഇപ്പോ സംഗതി സ്റ്റോക്കുണ്ട്. അയച്ചു തരാം എന്നു പറഞ്ഞ ആ നല്ല മനസ്സിനു നന്ദി. :)
ഹ ഹ ശ്രീലാലിന്റെ കമന്റ് വായിച്ചപ്പോ എനിക്കു പറ്റിയ പോലെ അബദ്ധം ആൾരൂപന് എന്റെ ‘മല്ലിക’പ്പൊടിയിൽ പറ്റിയല്ലേ. ഞാൻ പോസ്റ്റിൽ തിരുത്തിയിട്ടുണ്ട്.
തന്ന ലിങ്കിൽ ക്ലിക്കിയിട്ട് പേജ് കാണ്മാനില്ലെന്നാണല്ലോ പറയുന്നത്. അതു ഡിലീറ്റ് ചെയ്തോ. വാട്ടർമാർക്ക് ചെയ്ത ഫോട്ടോയുടെ ലിങ്കും അങ്ങനെ തന്നെ. രണ്ടും ഒരു പോസ്റ്റായിരുന്നെന്നു കരുതുന്നു.
താങ്കൾക്കും കുടുംബത്തിനും എന്റെ ഓണാശംസകൾ!
ഗോപൻ, ഒരാളെങ്കിലും ഉണ്ടാക്കിയല്ലോ എനിക്ക് സന്തോഷമായി.
ഇവിടെ കരിപ്പട്ടി കിട്ടുമോ എന്തോ? എന്തായാലും ചിത്രങ്ങള്‍ കാണാന്‍ നല്ല രസം. ചീയേഴ്സ് !!
ചോദിച്ചതുകൊണ്ട് മാത്രം എഴുതുന്നു.............
ഉറക്കം വരാതെ അട്ടം നോക്കിക്കിടന്നു മടുത്തപ്പോഴാണ്, "പുലരാറായല്ലോ, ഇനി മെയിലൊക്കെ (e-mailആണ്, ഇനിയും തെറ്റിപ്പോകരുതല്ലോ) ഒന്നു നോക്കാം" എന്നു കരുതിയത്.
മെയില്‍ നോക്കിയപ്പോഴോ...പതിവ് ഗ്രൂപ്പ് മെയിലുകള്‍ മാത്രവും.
"ശരി, എന്നാലിനി ബൂലോകത്തേക്ക് പോകാം" എന്ന് അടുത്ത ചിന്ത.
അവിടെയെത്തിയപ്പോള്‍ ഇനിയെന്ത് എന്നായി. കാക്കത്തൊള്ളായിരം ബ്ലോഗും പോസ്റ്റും മറുമൊഴികളും കാണും. ഏത് വായിക്കും?
അപ്പോഴാണ് "ഓ, ഫോട്ടോ watermark ചെയ്തിരുന്നുവല്ലോ, അത് മാര്‍ഗ്ഗദര്‍ശിയെ അറിയിക്കാം എന്ന ഒരു ചിന്ത വന്നത്.
അങ്ങനെ ആഷാഢത്തിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ കണ്ടതോ.............ഈ ചക്കരക്കാപ്പി................
എഴുന്നേറ്റ് മുഖം പോലും കഴുകാതെ സ്ക്രീനില്‍ നോക്കുന്നതല്ലേ? മദ്ധ്യവയസ്കായ ഈ കണ്ണുകള്‍ക്ക് മല്ലികാപ്പിപ്പൊടി മല്ലികപ്പൊടിയായതില്‍ കുറ്റം പറയാനൊക്കില്ല. (പിന്നീടാണ് ഓര്‍ത്തത് മല്ലി-കാപ്പിപ്പൊടിയല്ല മല്ലിക്കാപ്പിപ്പൊടിയാണ് കൂടുതല്‍ ശരിയെന്ന്, എന്തായാലും എന്റെ വാക്കു കേട്ട് അതൊന്നും പോയി തിരുത്തണ്ടായിരുന്നു. ആ നേരം കൊണ്ട് മറ്റൊരു blog എഴുതാമായിരുന്നില്ലേ?)
ചക്കരക്കാപ്പി വായിച്ച് തീര്‍ന്നപ്പോള്‍ എന്തായാലും ഒരു കമന്റെഴുതാമെന്നു കരുതി. ചക്കരക്കാപ്പിക്ക് ഞാനെന്തു കമന്റെഴുതാനാ? (ഇതെത്രാ ഉണ്ടാക്കിക്കുടിച്ചതാ?) പിന്നെ ഫോട്ടോഗ്രാഫിയ്ക്ക് എന്റെ വക ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല. അതുകൊണ്ടാണ് മല്ലികപ്പൊടിയുടെ അനുഭവം തന്നെ എഴുതിയത്. അത് എഴുതിക്കഴിഞ്ഞപ്പോഴാണ് "അല്ലാ, നേരമ്പോക്കാണെങ്കിലും ഞാനും ഒരു പാചകക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ" എന്നോര്‍ത്തത്. ഇതും ഒരു പാചകക്കുറിപ്പു തന്നെയല്ലേ. അതുകൊണ്ട് ഞാനെന്റെ post-നെക്കുറിച്ചും എഴുതി. അത് പബ്ലിഷ് ചെയ്ത ശേഷം പോയത് പെട്ടി...പെട്ടീ..ശിങ്കാരപ്പെട്ടി...യിലേയ്ക്കായിരുന്നു. അവിടെ watermark-ന്റെ നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള മറുമൊഴി എഴുതി. അതും പോസ്റ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ.
പിന്നീടാണ് ഈ എഴുതിയതൊക്കെ അധികപ്രസംഗമായോ എന്ന പതിവു തോന്നല്‍ ഉള്ളിലുണ്ടായത്. എഴുതിയതൊന്നും ശരിയായില്ല എന്നു വന്നപ്പോള്‍ രണ്ട് കമന്റും delete ചെയ്യാന്‍ നോക്കി. പറ്റിയില്ല. നോക്കണേ! അടുത്ത ദിവസം വരെ ബ്ലോഗറില്‍ അവനവന്റെ കമന്റ് ഡിലീറ്റ് ചെയ്യാമായിരുന്നു. ഇപ്പോഴത് പറ്റുന്നില്ല. ബ്ലോഗറിന്റെ ഓരോ Policy change-കള്.....അല്ലാതെന്താ?
പിന്നെ ഞാനധികം ചിന്തിച്ചില്ല. ഞാനെന്റെ രണ്ട് പോസ്റ്റുകളും അങ്ങോട്ട് ഡിലീറ്റ് ചെയ്തു. അത്ര തന്നെ. അതിനുള്ള സ്വാതന്ത്ര്യം എനിയ്ക്കുണ്ടല്ലോ.
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഇന്നിപ്പോള്‍ കമന്റ് ഡിലീറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. അന്നെന്തു പറ്റിയോ എന്തോ?
male nallapost,eekaapiyum nallaeshtama.onashmsakalnerunnu...
എനിക്ക് ഈ tonslitis-ന്റെ പ്രശ്നം ഉള്ളത് കൊണ്ട് ചക്കരക്കാപ്പി ഒരുപാട് കുടിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്..അച്ഛനും അമ്മയും മത്സരിച്ച് ഉണ്ടാക്കി തരുന്ന ഒരു സംഭവമായിരുന്നു അത്..പക്ഷേ ഈ മല്ലി ഇട്ട സംഭവം ആദ്യായിട്ട് കേള്‍ക്കാ ട്ടോ..ഇവിടെ പരീക്ഷിച്ചു നോക്കാന്‍ മിക്സില്ല.. :(
എന്തായാലും അമ്മയ്ക്ക് പറഞ്ഞു കൊടുത്തേക്കാം..കേള്‍ക്കണ്ട താമസം അമ്മ പരീക്ഷിച്ചു നോക്കിക്കോളും...എന്‍റെ അമ്മയല്ലേ..ഇനി ഇപ്പൊ ദിവസവും അച്ഛനും ചേട്ടന്മാര്‍ക്കും ഇത് വെച്ചു കൊടുക്കുവോ എന്ന് വരെ എനിക്ക് സംശയമുണ്ട്.. :)
ചേച്ചിടെ hyderabad-ലെ അഡ്രസ്സ് ഇങ്ങ തന്നേക്ക്..
മല്ലിക്കാപ്പി specialist അവിടെ ഉള്ളപ്പോ ഞാന്‍ ഇനി tonslitis-ne പേടിക്കണ്ടല്ലോ.. :)
ഓണാശംസകള്‍്!!
ആഷച്ചേച്ചി വാക്കു തെറ്റിച്ചു..ഹൈദരാബാദ് നിന്നും അഡ്രസ്സ് പറന്നെത്താന്‍ ഇത്രയും സമയം വേണോ??ഞാന്‍ എത്രനേരമായി കാത്തിരിക്കുന്നു.. :(
പിന്നെ ഒരു കാര്യം പറയാന്‍ മറന്നു പോയി..പലരും എന്നെ ചേച്ചിയാണെന്ന് തെറ്റിദ്ധരിച്ച് ചേച്ചി എന്ന് വിളിക്കുന്ന്നുണ്ട് ട്ടോ..ഓസിനങ്ങനെ കുറെ ചേച്ചി വിളി കേക്കാന്‍ യോഗമുണ്ടായി.. :)
മഴത്തുള്ളി, ചിയേഴ്സ് :)
ആൾരൂപൻ, എന്തിനാ മാഷേ എഴുതിയ കമന്റ് ഡിലീറ്റ് ചെയ്യണേ? അതവിടെ കിടക്കട്ടെന്നേ.
അന്നു ഡിലീറ്റ് ചെയ്യാൻ നോക്കിയപ്പോ ലോഗിൻ ആയിരുന്നിരിക്കില്ല അതാണ് ഡിലീറ്റ് ചെയ്യാൻ പറ്റാതിരുന്നത്.
ആശക്കുട്ടീ, എന്തു ചെയ്യാം ഞാൻ മെയിൽ ചെക്ക് ചെയ്യാൻ താമസിച്ചു പോയി. അഡ്രസ്സ് ഇത്തിരി മുന്നേ പറത്തി വിട്ടിട്ടുണ്ട്. ഇനിയങ്ങനെ ഓസിനു ചേച്ചിവിളി കേക്കാൻ പറ്റില്ല. ഓരോ ചേച്ചിവിളിക്കും എനിക്ക് കപ്പം തരണം. :))
കരുപ്പെട്ടികാപ്പിയെ കുറിച്ചുള്ള പോസ്റ്റ് നന്നായി.
pachaka paneeyam pareekshikkatto
കാപ്പി നന്നായിരിക്കുന്നു
kaappi kollaarunnu
ആഹാ...അതിനിടയില്‍ കാപ്പിക്കട തുടങ്ങിയോ ?
ഞാന്‍ കാപ്പി ഉണ്ടാക്കുന്ന വിധമൊന്നുമല്ല നോക്കിയത്. ആ പടങ്ങളുടെ ഭംഗിയാ. ഒരു തൊപ്പിയുണ്ടായിരുന്നെങ്കില്‍ ഊരി മാറ്റാമായിരുന്നു. മനസ്സിലായില്ലേ ? ‘ഹാറ്റ്സ് ഓഫ് ടു യൂ‘ എന്ന്.
നേരിട്ട് എന്നെങ്കിലും കാണാന്‍ പറ്റിയാല്‍ ഈ പോട്ടം പിടിക്കണ സൂത്രം ഒന്ന് ഞമ്മക്കും കാണിച്ച് തരണം ട്ടാ... :)
മറ്റ് മലയാളം ബ്ലോഗുകള്‍ എന്ന ലിങ്കില്‍ ഞമ്മന്റെ ബ്ലോഗുകള്‍ ഒന്നും കാണുന്നില്ലല്ലോ ?ഞമ്മളെ ആരും ഇനി ബ്ലോഗറായി കൂട്ടിയിട്ടില്ലേ ആവോ :) :)
അത് ആഷ ഉണ്ടാക്കിയെടുത്തതാണോ ? എങ്കില്‍ സമ്മതിച്ചിരിക്കുന്നു.
ചക്കര കാപ്പി കുടിച്ചിട്ടെത്ര നാളുകളായി....
ഞാന്‍ ഉണ്ടാക്കി നോക്കി
ശരിയായില്ല....
ബീനാമ്മയോട് പറഞ്ഞു.......
അവ്ലും ഉണ്ടാക്കി നോക്കി
ശരിയായില്ല....
വീട് അടുത്താണെങ്കില്‍ വന്നു കുടിക്കാമായിരുന്നു....
കരയെക്കുറിച്ച് ഇത്ര താല്പര്യോ? നന്നായി, എസ്. കെ യുടെ ശൈലി ഓറ്മ വരുന്നു. തുടരുക
ചാത്തനേറ്: കാപ്പി തണുത്തേഏഏഏഏഏഏഏഏ......
ഹാവൂ ഒരു നല്ല ചക്കരകാപ്പി കുടിച്ച പ്രതീതി.
ഞാന്‍ ഇത് കാണാന്‍ വളരെ താമസിച്ച് പോയി.
ചിയേഴ്സ്!!!!!!!!! ഏതായാലും മല്ലികാപ്പി കലക്കി ആഷെ.........
hi, nice job... How do u get time to do all this.. I am really surprised.
I don’t know how to type in Malayalam. So don’t mind. Can some one tell me how all you are writing in Malayalam… Salute to all the bloggers.
Sunu
കൊള്ളാലോ ചക്കരക്കാപ്പി.
Heyy.....Nice post...and wonderful pics..... Could you please tell me wud like to know which camera u r using...i just loved the pics. Can u just tell me on which settings u have taken the pics as well...:)
I think this is the first time im coming over a malayalam blog...was amused.
ചേച്ചി.... പൂയ്.....
ഇതെവിടെയാ??ചക്കരകാപ്പി വെച്ച് തന്നിട്ട് ഒരു പോക്ക് പോയതാണല്ലോ...
കുറെ നാളായല്ലോ..busy busy??
-asha hyd
Good one. Best wishes...!!!
Asha chechee,onnamtharam kaappi;nammude thanathu kariyangal iniyum ezhuthane!Keraleeya veshangaleppatty vivarikkamo?varunna thiruvathiraykku padikkalikkumpol settumundinte koode ONNARAYUDUKKAN NANGALE TEACHER TRAIN CHEYYUKAYANU;ATHORU RASAMAYI THONNI.nammal pennungal maranna onnamthramaya thattuduppinte vasyatha anirvachaneeyam.
ഒരു ചക്കരകാപ്പി കുടിച്ച സുഖം!
Thanks for the posting
ഈ ഹൈദ്രാബാദില്‍ എവിടെയാണ് മലയാളി കട ? ബന്‍ജാര ഹില്ല്‌സ് ന് അടുത്ത് എങ്ങാനും ഉണ്ടൊ എന്ന് ഞാന്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.
വയനാട്ടിലേക്ക് കാപ്പിക്കുരു കൊണ്ട് വിരുന്നു പോകരുത് എന്ന ഒരു തമാശ ഉണ്ട് ..ഞാന്‍ ഒരു വയനാടുകാരന്‍ ആണ് ...ഏതായാലും ഈ കാപ്പി കൊള്ളാം
most of your posts are largely informative! happy about your efforts in bringing our attention towards the wild flowers/plants, butterflies which are fast disappearing from our environment. cheers,,
നല്ല പോസ്റ്റ് ആഷ........നല്ല ടേസ്റ്റ്
iiichairs frosts europecode institutes query lipsticks mlanet expense pathway calibribu presenters
lolikneri havaqatsu
ഈ ബ്ലോഗ് ഫോളോ ചെയ്യാനുള്ള സൂത്രമൊന്നും കാണുന്നില്ലല്ലോ, ചക്കരൂ. എന്തായാലും നന്നായിരിക്കുന്നു എല്ലാം.
ready made chakkara with all other ingredints mixed was available at pooram exibition, nostalgea kaaranam vangi pakhe old thanneya gold.
ചക്കരകാപ്പി വിവരണം ഇഷ്ടപ്പെട്ടു
ഒത്തിരി ഇഷ്ടപ്പെട്ടു. കല്യാണി വഴിയാണ്‍ ഇവിടെ എത്തിയത്. ഇനിയും വരും.
Post a Comment