Tuesday, October 9, 2007

ലംബാടികളും സീതപ്പഴങ്ങളും

സീതപ്പഴത്തിന്റെ സീസണാവുമ്പോ കാണുന്ന കാഴ്ചകളിലൊന്ന്. ഗ്രാമങ്ങളില്‍ നിന്നും സീതപ്പഴവും നിറച്ച് വരിവരിയായി നഗരത്തിന്റെ തെരുവോരങ്ങളില്‍ കിടക്കുന്ന കാളവണ്ടികള്‍.


ഒരു ലംബാടി ഇളമുറക്കാരി കച്ചവടത്തിനായുള്ള സ്ഥലം വ്യത്തിയാക്കുന്ന തിരക്കില്‍.

“തെരുവിലാണെങ്കിലെന്ത് നമ്മള്‍ താമസിക്കുന്ന സ്ഥലം വ്യത്തിയാക്കിയിടണ്ടേ.”
കച്ചവടത്തിനായി സീതപ്പഴങ്ങള്‍ ഒരുക്കുന്ന തിരക്കില്‍


ഇനി വാങ്ങാന്‍ ആളെ തിരഞ്ഞുള്ള കാത്തിരിപ്പ്.


ആകെ തിരക്കോട് തിരക്ക്. മുഴുവന്‍ വേഗം വിറ്റു തീര്‍ന്നാലല്ലേ തിരികെ നാട്ടിലേയ്ക്ക് പോവാനാവൂ.


മുതിര്‍ന്നവര്‍ കച്ചവടത്തിന്റെ തിരക്കിലാവുമ്പോള്‍ നാല്‍ക്കാലികളെ നോക്കാനുള്ള ചുമതല ഈ ഇളമുറക്കാര്‍ക്കാണ്.

ഈ മുകളിലെ പയ്യന്മാര്‍ക്ക് അവരുടെ പടമെടുക്കുന്നതിലും സന്തോഷം താഴെ കാണുന്ന അവരുടെ കാളകളുടേത് എടുക്കുന്നതിലായിരുന്നു. നാല്‍ക്കാലികള്‍ അവരുടെ ജീവിതത്തിന്റെ വളരെ വലിയൊരു ഭാഗമായി തോന്നി.

തിരക്കൊന്നൊഴിഞ്ഞപ്പോള്‍ ഫോട്ടോയൊന്ന് എടുക്കുമോയെന്നു ചോദിച്ചു അമ്മച്ചി പോസിംഗില്‍. പുറകില്‍ ലിവളിതെന്തിനുള്ള പുറപ്പാടാ എന്ന ഭാവത്തില്‍ കെട്ടിയോന്റെ എത്തിനോട്ടം.


ഇവര്‍ ലംബാടി ഗോത്രക്കാര്‍ ഈ കടും നിറത്തിലെ വസ്ത്രങ്ങളും അതില്‍ പിടിപ്പിച്ചിട്ടുള്ള കണ്ണാടികളും ആഭരണങ്ങളും ലംബാടി സ്ത്രീകളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് പ്രത്യേകതയൊന്നുമില്ലാത്ത സാധാ ഗ്രാമീണന്റെ വസ്ത്രധാരണമാണ്.

ഇത്രയും കണ്ടു ക്ഷീണിച്ചതല്ലേ ഇതിരിക്കട്ടെ.വലിയ കുട്ടയിലെ വേണമോ അതോ ചെറിയതിലെ വേണമോയെന്നു നിങ്ങള്‍ തീരുമാനിച്ചോളൂ.

പക്ഷേ എന്നെ പോലെ ആക്രാന്തം കാണിക്കരുത്. കഴിഞ്ഞ സീസണ്‍ തുടങ്ങിയപ്പോ തന്നെ ആക്രാന്തം മൂത്തു കുട്ടയോടെ വാങ്ങി വീട്ടിലെത്തി വെട്ടി വിഴുങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോ സീതപ്പഴത്തിന്റെ മണമടിക്കുമ്പോഴേ ആകെയൊരു വല്ലായ്മ. പിന്നെ ആ വര്‍ഷം കഴിക്കാന്‍ സാധിച്ചില്ല. അതു കൊണ്ട് പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന വിചാരത്തില്‍ കഴിക്കുക.

21 comments:

 1. ഫസല്‍ said...

  chithrangalum kurippukalum ere nannayirunnu
  congrats

 2. മൂര്‍ത്തി said...

  കൊള്ളാം..രസമുണ്ട്..

 3. സഹയാത്രികന്‍ said...

  ആഷേച്ചി... നന്നായിട്ടുണ്ട്...

  :)

 4. മയൂര said...

  കുട്ട ചെറുതായലും സീതപ്പഴം കിട്ടിയാല്‍ മതി :)

  വിവരണവും ഫോട്ടൊസും നന്നായിരികുന്നു...:)

 5. ശ്രീ said...

  ആഷ ചേച്ചീ...
  ലംബാടി ഗോത്രക്കാരെ പരിചയെപ്പെടുത്തിയതു നന്നായി...

  എനിക്കാ ലംബാടിക്കാരെയും ഇഷ്ടമായത് ആ സീതപ്പഴമാ... ;)

  അത്രേം നേരം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് അവരു പഴം വല്ലതും ഫ്രീയായി തന്നോ?
  ;)

 6. മെലോഡിയസ് said...

  ചിത്രങ്ങളും വിവരണങ്ങളും അസ്സലായി..

 7. പ്രയാസി said...

  ഫോട്ടോലു അടിപൊളിലു..

 8. അപ്പു said...

  ആഷേ, നന്നായിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

  ഈ സീതപ്പഴം എന്നു കേട്ടപ്പോള്‍ മറ്റെന്തോ പഴമാണെന്നു തോന്നി. ഇതു നമ്മുടെ ആത്തയ്ക്ക് അല്ലേ.

 9. മിന്നാമിനുങ്ങ്‌ said...

  ലമ്പാടികളെ പരിചയപ്പെടുത്തിയത് നന്നായി...
  ആദ്യായിട്ടാ ഇവരെ കാണുന്നെ.
  മുമ്പൊരിക്കല്‍ ഡെല്‍ഹിയില്‍ നിന്നുള്ള മടക്ക യാത്രയില്‍ ആന്ധ്രയിലെ ഏതൊ ഒരു സ്റ്റേഷനില്‍ നിന്ന് കയറിയ ഇക്കൂട്ടരില്‍ നിന്ന് സീതപ്പഴം വാങ്ങിക്കഴിച്ചത് ഇപ്പോള്‍ ഓര്‍ക്കുന്നു.
  ഞങ്ങടെ നാട്ടില്‍ ഇതിന് ചക്കപ്പഴം എന്നും പറയും.

  --മിന്നാമിനുങ്ങ്

 10. വക്കാരിമഷ്‌ടാ said...

  തലേക്കെട്ട് ആദ്യം വായിച്ചത് ലാംബാടുകളും സീതപ്പഴങ്ങളും എന്നാണ്. ലാംബ് തന്നെയല്ലേ ആട് (ട്ടിന്‍ കുട്ടി) അപ്പോള്‍ ലാംബാട് എന്ന് പറഞ്ഞാല്‍ ആടാട് എന്നാണോ, ആടാട് മുപ്പത്താടാണോ എന്നൊക്കെയുള്ള ചോദ്യങ്ങളൊക്കെ കരുതിവെച്ച് പോസ്റ്റ് തുറന്നപ്പോഴല്ലേ, സംഗതി ലംബത്തില്‍ ആടിയവരെക്കുറിച്ചാണെന്ന്.

  അപ്പോള്‍ ആ പഴമാണല്ലേ സീതപ്പഴം. കണ്ടാല്‍ ഒരു ഗ്ലാമറില്ല എന്ന മുന്‍‌വിധിയാല്‍ ഇതുവരെ സ്വാദ് നോക്കിയിട്ടില്ല.

  ഫോരണം (ഫോട്ടോ+വിവരണം) പതിവുപോലെ മനോഹരന്‍ പിള്ള ഹാപ്പിയാണ്.

 11. Manu said...

  nalla post...

  pakshe ithaanaa seethappazham? paavam seetha case kodukkum.. ith appuvettan paranjapole aathayakka. :)

  bettundo bet?

 12. ആഷ | Asha said...

  ഫസല്‍,
  മൂര്‍ത്തി,
  സഹയാത്രികന്‍,
  മെലോഡിയസ്,
  പ്രയാസി,
  മെലോഡിയസ്,

  മയൂര,എന്നാ ചെറിയ കുട്ടയിലെ എടുത്തോളൂ.

  ശ്രീ, ഞാന്‍ അവരുടെ കൈയ്യില്‍ നിന്നും വാങ്ങിയില്ല. ഇനി പോവുമ്പോ വാങ്ങണം.

  അപ്പു, നാട്ടിലെ ആത്തയ്ക്കാ തന്നെയാണെന്നു തോന്നുന്നു ഇത്. മിന്നാമിനുങ്ങിന്റെ ചക്കപ്പഴവും.

  വക്കാരി, ഇനി ഒന്നു വാങ്ങി കഴിച്ചു നോക്കൂ. എനിക്ക് ഇവിടെ ഒരു ആന്റി ടിപ്സ് തന്നിരുന്നു. വിളഞ്ഞതു മനസ്സിലാക്കാന്‍. നല്ല വിളഞ്ഞതാണെങ്കില്‍ പൊന്തി പൊന്തി നില്‍ക്കുന്ന ആ ഭാഗങ്ങള്‍ തമ്മിലുള്ള വിടവ് ഇപ്പോ വിണ്ടു കീറുമെന്ന മട്ടില്‍ ഇരിക്കും.അല്ലെങ്കില്‍ വെളളയോ മഞ്ഞയോ നിറം കാണും അവിടെ. ഓ...എനിക്കതു നേരാവണ്ണം എഴുതാന്‍ വാക്കു കിട്ടണില്ല. മനസ്സിലായെന്നു കരുതുന്നു. :)
  പിന്നെ എനിക്കീ പഴം ഒത്തിരി പഴുത്ത ശേഷം തിന്നുന്നതിനേക്കാള്‍ ഇഷ്ടം പഴുത്തു തുടങ്ങിയ ഉടനെ തിന്നുന്നതാണ്. എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കൂ.

  മനൂ, മനുവിന്റെ കമന്റ് എനിക്ക് ഈ പഴത്തെ കുറിച്ച് കുറച്ചു കൂടുതലറിയാന്‍ പ്രേരണ തന്നു. കാഴ്ചയില്‍ സാമ്യമുള്ള പല തരം പഴമുണ്ടെന്നു വിക്കി പറയുന്നു.
  1.Custard-apple
  2.Sugar-apple
  3.Atemoya
  4.Soursop

  ഇനി മറ്റൊരു കാര്യം ഞാന്‍ ഗുഗുളി ഗുഗുളി മനസ്സിലാക്കിയത് ഇതിന്റെ കുരു വിഷമുള്ളതാണ്. ഇലയും പച്ച പഴത്തിനും വിഷാംശമുണ്ടെന്നു കണ്ടു. ഇതിന്റെ കുരുവിന്റെ പൊടി പേനെ നശിപ്പിക്കാനും കീടനാശിനിയായും ഉപയോഗിക്കാമെന്നു കണ്ടു.

  ഇതിനെങ്ങനെ സീതപ്പഴമെന്നു പേരു വന്നുവെന്നു അറിയില്ല വിക്കിയില്‍ സീതയുടെ തലയുടെ ആക്യതിയായതിനാല്‍ ആണെന്നു കണ്ടു. പിന്നെ മറ്റൊന്ന് രാം ഫല്‍ കൂടി ഉണ്ടത്രേ അതെന്തു പഴമാണെന്നു പുടികിട്ടുന്നില്ല.
  സീതാഫല്‍ എന്നു പേരുള്ളതിനാല്‍ ഞാന്‍ ബെറ്റു വെച്ചാലും തോല്‍ക്കാന്‍ പോണില്ല ;)
  അതു ഞാന്‍ മലയാളീകരിച്ചു സീതപഴമാക്കി. ഇവിടെ തെലുങ്കില്‍ സീതപന്‍ഡു. എന്നു വെച്ചാല്‍ സീതപ്പഴം തന്നെ.

  സീതാഫല്‍ എന്ന പേരിനു പുറകിലെ പുരാണം എന്താണെന്ന് അറിയാനൊരു ആകാംക്ഷയുണ്ട് ഇപ്പോ.
  അപ്പോള്‍ ബെറ്റില്‍ ആര്‍ക്കും തോല്‍‌വിയില്ലല്ലോ അല്ലേ. കുറച്ചു പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരമുണ്ടാക്കിയതിനു നന്ദി. :)

  എല്ലാവര്‍ക്കും എന്റെ നന്ദിയും സ്നേഹവും.

 13. Manu said...

  ഈ ഗവേഷകയുടെ ഒരു കാര്യം.. :)

  ഇതിലെ കസ്റ്റഡ് ആപ്പ്ലിള്‍ ആണെന്ന് തോന്നുന്നു നാട്ടിലെ ആത്തയ്ക്ക. നാട്ടില്‍ ആത്തയ്ക്ക എന്ന് പറയുന്ന രണ്ടിനം ഉണ്ട്. അത് രണ്ടും പൊതുവേ അത്തിപ്പഴം എന്ന് അറിയപ്പെടുന്ന പഴത്തില്‍ നിന്ന് വ്യത്യസ്ഥവുമാണ്. ഇതിന്റെയൊന്നും ബൊട്ടാണിക്കല്‍ സൈഡ് നിശ്ചയമില്ല. വെറുതെ ഒന്നു പ്രകോപിപ്പിച്ചതാ.. ഫലം കണ്ടില്ലേ..

 14. നന്ദന്‍ said...

  കൊള്ളാല്ലോ! അവരുടെ ആഭരണങ്ങളൊക്കെ നല്ല രസമുണ്ട്.. :)

 15. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്:സീതപ്പഴം ഇതുവരെ കഴിക്കാന്‍ തോന്നീട്ടില്ല കൊള്ളാവോ? ഒരു ഉളുമ്പ് മണമല്ലെ?

  ഫോട്ടോസ് കൊള്ളാം ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്ക്.
  “പുരുഷന്മാര്‍ക്ക് പ്രത്യേകതയൊന്നുമില്ലാത്ത സാധാ ഗ്രാമീണന്റെ വസ്ത്രധാരണമാണ്” അത് പിന്നെ ഞങ്ങളൊക്കെ ജാഡയില്ലാത്ത ജെന്റില്‍മാന്മാരല്ലേ.

  ഓടോ: ഫോട്ടോ പിടിച്ചാല്‍ പഴം ഫ്രീയാണോ?

 16. (സുന്ദരന്‍) said...

  "...ഇതിന്റെ കുരു വിഷമുള്ളതാണ്. ഇലയും പച്ച പഴത്തിനും വിഷാംശമുണ്ടെന്നു കണ്ടു. ഇതിന്റെ കുരുവിന്റെ പൊടി പേനെ നശിപ്പിക്കാനും കീടനാശിനിയായും ഉപയോഗിക്കാമെന്നു കണ്ടു..."


  അയ്യോ...ഹമ്മെ...ഓടിവായോ..

  (അഞ്ചാറുവര്‍ഷം മുമ്പെ അറിയാതെ ഞാന്‍ ഇതിന്റെ രണ്ടുകുരു വിഴുങ്ങിപ്പോയിരുന്നു...)

  ഇതു സത്യാണോ... !!!

 17. സതീശ് മാക്കോത്ത് | sathees makkoth said...

  സുന്ദരോ..........
  വെഷം രണ്ട് തരമുണ്ട്.
  ശാസ്ത്രീയനാമം പറയുകയാണങ്കില്‍, സ്ലോ അറ്റാക്കാഷാണം എന്നും ഫാസ്റ്ററ്റാക്കാഷാണം എന്ന് രണ്ട് വിധം.
  പൊട്ടാസ്യം സയനൈഡ് രണ്ടാമത് പറഞ്ഞ വിഭാഗത്തിലും സീതക്കുരു ആദിയായവ ആദ്യം പറഞ്ഞ വിഭാഗത്തിലുമാണ്.
  സീതക്കുരു അതിന്റെ ഫുല്‍ സ്വിംഗിലെത്തുന്നത് അത് കഴിച്ച് അഞ്ചെട്ട് വര്‍ഷം കഴിഞ്ഞിട്ടാണ്.
  അഞ്ച് വര്‍ഷമല്ലെ ആയുള്ളു. അതുകൊണ്ട് വെഷമിക്കാനൊന്നുമില്ല.
  ഇനിയും പ്രതിമരുന്നു കഴിക്കാന്‍ സമയമുണ്ട്.
  മരുന്നിന്റെ ചെലവിനത്തില്‍ 5000 ഇറ്റാലിയന്‍ ഡോളറയച്ചേക്കൂ.(ഡോളറല്ലേല്‍ അവിടെയെന്താണോ അത്!)
  സുന്ദരനായതുകൊണ്ട് മരുന്നിന്റെ മണി മാത്രേ ചോദിക്കുന്നുള്ളു.

  സസ്നേഹം
  വൈദ്യരത്നം സതീശാനന്ദസ്വാമികള്‍.

 18. ആഷ | Asha said...

  ചാത്താ, പഴം ഫ്രീയൊന്നും കിട്ടിയില്ല കേട്ടോ. അവരുടെ പടമെടുക്കാന്‍ സമ്മതിച്ചതു തന്നെ വല്യകാര്യം.

  സുന്ദരാ, ഇനി ഞാനൊരു രഹസ്യം പറയാം. വിഷാംശമുണ്ടെന്നു അറിയാതെ ഞാനിതിന്റെ തളിരില തിന്നിട്ടുണ്ട്. കടുത്ത വിഷമായിരിക്കില്ല.അല്ലെങ്കില്‍ ഇതു പറയാന്‍ ഞാനും സുന്ദരനും ജീവിച്ചിരിക്കില്ലല്ലോ. പിന്നെ ചില സ്വാമിമാര്‍ ഇറങ്ങിയിട്ടുണ്ട്, അവരുടെ വെട്ടില്‍ വീഴാതെ നോക്കൂ.

  വൈദ്യരത്നം സതീശാനന്ദസ്വാമികള്‍,
  താങ്കളുടെ മരുന്നുകടയുടെ പരസ്യപലകയല്ല എന്റെ ബ്ലോഗ്.

 19. ആഷ | Asha said...

  നന്ദന്‍,
  അവരുടെ ആഭരണങ്ങള്‍ കാണാന്‍ നല്ല ഭംഗി തന്നെ. ഞാന്‍ നന്ദി പറയാന്‍ വിട്ടു പോയിരുന്നു.
  നന്ദി :)

 20. നിരക്ഷരന്‍ said...

  ഇതേത് തെരുവില്‍നിന്നാണ്‌ എടുത്തത് ആഷേ?

  എനിക്കു വീണ്ടും അസൂയ തോന്നുന്നു. നന്നായി വരക്കുന്നവര്‍, പാടുന്നവര്‍, പടങ്ങളെടുക്കുന്നവര്‍. എല്ലാവരോടും എന്നും കലശലായ അസൂയതന്നെയാണ്.

 21. Friendz4ever said...

  ചേച്ചീയേയ് ഈ കുട്ടസീതപഴങ്ങളൊക്കെ കണ്ടിട്ട് കൊതിയാവുന്നെ...
  അതെങ്ങനാ ഒന്നു നാട്ടില്‍ എത്തീട്ട് വേണ്ടെ ഇതൊക്കെ ഒന്നു സ്വാദ് നോക്കാന്‍‍.!!
  അതെ
  ലംബാടി ഗോത്രക്കാരുടെ കൂടെയായിരുന്നൊ..?
  നല്ല പരിചയമുള്ളതുപോലെയാണല്ലൊ വിവരണം.? :)
  ലംബാടി ഗോത്രക്കാരെ പരിചയെപ്പെടുത്തിയതു നന്നായി...