Thursday, March 15, 2007

കിന്നാരം ചൊല്ലി ചൊല്ലി...


പിണക്കമാണോ എന്നോടിണക്കമാണോ...അടുത്തു വന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ...മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ തുടിപ്പു പോലെ...തുടിച്ചുചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടേ...

23 comments:

 1. ആഷ said...

  കിന്നാരം ചൊല്ലി ചൊല്ലിയവരങ്ങനെ...

  എന്റെ പുതിയ പോസ്റ്റ്

 2. സുന്ദരന്‍ said...

  maanishaada....

 3. പാര്‍വതി said...

  കുറെ സമയം വെയ്റ്റ് ചെയ്യേണ്ടി വന്നുവോ, കൊള്ളാം ആശയം നന്നയിരിക്കുന്നു.

  -പാര്‍വതി.

 4. കരീം മാഷ്‌ said...

  അഞ്ചാമത്തെ ഫോട്ടോ സെന്‍സര്‍ബോര്‍ഡുകാരു കട്ടു ചെയ്തോ?

 5. പ്രിയംവദ said...

  :-)

 6. ആഷ said...

  അതേ സുന്ദരാ...മാനിഷാദ
  പാര്‍വതി,
  ഇല്ല അധികസമയം വേണ്ടിവന്നില്ല അപ്രതീക്ഷിതമായി മുന്നില്‍ വന്നു പെട്ട രംഗമാണ്.
  എന്റെ ക്യാമറയുടെ മാക്സിമം സൂം ആണ് അതു കൊണ്ട് ക്ലാരിറ്റി കുറവാണ് :(
  കരീം മാഷ്,പ്രിയംവദ :)

 7. sandoz said...

  നമ്മുടെ സപ്തന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു...2 മൈനകളുടെ.......ഇവിടെ പ്രാവ്‌ അല്ലേ.....കൊള്ളാം.....നന്നായി.....

 8. SAJAN | സാജന്‍ said...

  എത്രയും പെട്ടെന്നു ഒരു നല്ല കാമെറ വാങ്ങുക! ആഷ ക്കു നല്ല് പൊട്ടെന്‍ഷ്യല്‍ ഈ മേഖലയില്‍ കാണുന്നുണ്ട്....
  അടിക്കുറിപ്പുകളാണു ഗംഭീരം

 9. അഡ്വ.സക്കീന said...

  പ്രാവേ പ്രാവേ പോകരുതേ, ബ്ലോഗില്‍ പടവും ഞാന്‍ നല്‍കാം.
  നന്നായിരിക്കുന്നു, പടങ്ങള്‍.

 10. അംന : amna said...

  വീടിന്റെ ടെറസ്സാണു അല്ലെ: നല്ല പ്ലമ്പറും; നല്ല മേസനും, ഒന്നിനൊന്നു മെച്ചം.

 11. അപ്പു said...

  Ashaa. good attempt, but you can improve more. "Adikkurippukal" are very nice.

 12. പടിപ്പുര said...

  ഇത്‌ പണ്ട്‌ കോളെജ്‌ ബസ്സ്റ്റോപ്പില്‍ ലൈനടിക്കാന്‍ നിന്നിരുന്നത്‌ പോലുണ്ട്‌.

  ആദ്യം ഇത്തിരി അകലം വിട്ട്‌ (പാര്‍ട്ടി ഇങ്ങോട്ട്‌ നോക്കുന്നുണ്ടോ എന്നറിയാന്‍)

  പിന്നീട്‌ ഒരോ നോട്ടത്തിനും ഒരോ സ്റ്റെപ്പ്‌ അടുത്തേയ്ക്ക്‌.

  (അപ്പോഴെയ്ക്കും അവള്‍ക്ക്‌ പോകേണ്ട ബസ്സ്‌ വരും!)

 13. എന്‍റെ ഗുരുനാഥന്‍ said...

  ആഷാഢമേ ആത്മാവില്‍ മോഹം നിറച്ചുവല്ലോ!!?/

 14. saptavarnangal said...

  ആഷ,
  ഫോട്ടോ 4 നന്നായിട്ടുണ്ട്. ക്യാമറ ഞെക്കി പിഴിഞ്ഞെടുത്ത ഫോട്ടോകളാണല്ലേ, അത് ക്ലാരിറ്റിയില്‍ അറിയാനുണ്ട്.


  ‘തിരിച്ചുവരവും‘ നന്നായിട്ടുണ്ട്.

 15. ജ്യോതിര്‍മയി said...

  :-)

  qw_er_ty

 16. കൃഷ്‌ | krish said...

  നന്നായിട്ടുണ്ട് പ്രാവിന്‍ ഇണക്കവും പിണക്കവും.

 17. മുസാഫിര്‍ said...

  നല്ല മനസ്സാന്നിദ്ധ്യം,അടിക്കുറിപ്പുകളും.

 18. മഴത്തുള്ളി said...

  അസൂയ കാരണമാണോ ആഷയുടെ ബ്ലോഗില്‍ സതീശിന്റെ കമന്റ് വരാത്തത് ;)

  കൊള്ളാം നല്ല ചിത്രങ്ങള്‍ തന്നെ ഇതും.

 19. ആഷ said...

  സന്‍‌ഡോസ്,
  സപ്തന്റെ മൈനപ്പടം എനിക്കും ഇഷ്ടായി. അത്രയും പെര്‍ഫെക്ക്ഷനൊന്നും എന്റെ ചിത്രങ്ങളില്‍ നിന്നും പ്രതീക്ഷിക്കണ്ട. ഞാന്‍ വെറും ഡൂക്കിലി ഫോട്ടോഗ്രാഫറാ :)

  സാജന്‍,
  ഉടനെ ഒരു പുതിയ ക്യാമറ...അത് നടക്കുമെന്നു തോന്നുന്നില്ല :(

  അഡ്വ.സക്കീന, :)

  അംന, നിരീക്ഷണം കൊള്ളാല്ലോ, ഞാന്‍ അംന പറഞ്ഞതിനു ശേഷാ‍ണ് അത് ശ്രദ്ധിച്ചത്. അത് ഞങ്ങളുടെ വീടല്ല.:)

  അപ്പു,അതേ ഒത്തിരി improve ചെയ്യാനുണ്ട്. എന്ത് ചെയ്താല്‍ മെച്ചപ്പെടുത്താമായിരുന്നു എന്നു കൂടി ഇനിയുള്ള ചിത്രങ്ങളില്‍ സാധിക്കുമെങ്കില്‍ പറഞ്ഞു തരണേ :)

  പടിപ്പുര, ഹ ഹ അത് കലക്കി.

  എന്‍റെ ഗുരുനാഥന്‍, :)

  സപ്തവര്‍ണ്ണങ്ങള്‍, എന്റേത് 3x സൂമിന്റെ ക്യാമറയാണ്. പ്രാവാണെങ്കില്‍ കുറച്ചു ദൂരേയും അത് കൊണ്ട് ഞാനങ്ങ് ഞെക്കി പിഴിഞ്ഞു ;)
  ക്ലാരിറ്റി കുറയുമെന്ന് അറിയില്ലായിരുന്നു. ഇത് എടുത്തു കഴിഞ്ഞപ്പോ ആ പാഠം പഠിച്ചു.
  4 ന്റേ കൊമ്പോസിഷന്‍ നന്നായെന്നാണോ ഉദ്ദേശിച്ചേ?

  ജ്യോതിര്‍മയി,കൃഷ്,:)

  മുസാഫിര്‍,പെട്ടെന്ന് മനസ്സില്‍ വന്നത് ആ പാട്ടാണ് :)

  മഴത്തുള്ളി, ഹ ഹ ഞാന്‍ ചോദിക്കാട്ടോ.

  എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 20. കുട്ടു | kuttu said...

  നല്ല അടിക്കുറിപ്പുക‍ള്‍. ആ ക്രിയേറ്റിവിറ്റി കാണാനുണ്ട്

 21. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്::

  കറുപ്പിനഴക് ഒ ഓ ഓ വെളുപ്പിനഴക് ഒ ഓ ഓ..
  എന്നാലും ഇങ്ങനെ സ്വര്‍ഗത്തിലെ കട്ടുറുമ്പാവണതു നാണക്കേടാ ട്ടോ..

 22. Mang said...

  എന്താണ് പറയേണ്ടതെന്ന് യോജ്യമായ അടിക്കുറിപ്പുകളും മികച്ച ചിത്രങ്ങളും കലക്കി ചേച്ചി

 23. Mang said...

  ഒരു കാര്യം ഡിജിറ്റല്‍ കാമെറ ആണ് ഉപയോഗിക്കുന്നതെന്ഗ്ഗില്‍ മാക്സിമം സൂം ഉപയോഗിക്കുകയനെഗില്‍ ചിത്രത്തിന്റെ ക്ലാരിറ്റി കുറയും അതിനൊരു വഴി ഉണ്ട് ചിത്രം ഏതെങ്കിലും ഇമേജ് എഡിറ്റില്‍ കയറി ചെറുതാക്കുക ചിത്രത്തിന് ക്ലാരിറ്റി കിട്ടുന്നത് കാണാം ഇത് കാനോന്‍ ക്യാമറകളില്‍ നടപ്പില്ല കൂടുതല്‍ സൂം ചെയ്യുമ്പോള്‍ ഇമേജ് സൈസ് കൂട്ടി ക്യാമറ സെറ്റ് ചെയ്യുക പിന്നീട് എടിടിങ്ങിനു ഒര്‍ജിനല്‍ സൈസ് ന്‍റെ മൂന്നിലൊന്നു ആക്കി നോക്കു exe- 1200x800 slash to 400x350സൈസ് ആക്കി നോക്കു