Monday, September 24, 2007

പഞ്ഞപ്പുല്ല് കൊണ്ടൊരു ചിത്രം

വിനായകനിമ‍ജ്ജനത്തിന്റെ ഈയവസരത്തില്‍ എന്റെ വിനായക പൂജ ഒരു ചിത്രം ചെയ്തു കൊണ്ടാവട്ടെയെന്നു കരുതി.
അധികം ചിലവില്ലാത്തതും എന്നാല്‍ വളരെ എളുപ്പത്തിലും ഭംഗിയിലും ചെയ്യാന്‍ സാധിക്കുന്ന ഒരു പടമാണ് ഇവിടെ വിശദീകരിക്കാന്‍ പോണത്.

അതിനു ആവശ്യമുള്ള സാ‍ധനങ്ങള്‍ .

ഇവിടെ ഞാന്‍ എളുപ്പത്തിനു വേണ്ടി ഹാന്‍ഡ് മെയിഡ് പേപ്പറാണുപയോഗിച്ചിരിക്കുന്നത്. പ്ലേവുഡും ഉപയോഗിക്കാം. പേപ്പറുപയോഗിക്കുമ്പോള്‍ സാദാ പശ മതിയാവും. എന്നാല്‍ തടിയില്‍ ആണു ചെയ്യുന്നതെങ്കില്‍ ഫെവിക്കോള്‍ ഉപയോഗിക്കേണ്ടി വരും. പിന്നെ വേണ്ടതു പഞ്ഞപ്പുല്ല് അഥവാ റാഗിയാണ്. റാഗി തന്നെ വേണമെന്നില്ലാ പകരം കടുക്, മണ്ണ്, മറ്റെന്തെങ്കിലും ധാന്യങ്ങളിലെതെങ്കിലും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉപയോഗിക്കാം.
പശ തേച്ചു പിടിപ്പിക്കാനായി ഒരു പഴയ ബ്രഷ് കൂടെ കരുതുക. കൈ ചീത്തയാവാതിരിക്കും.
ഇഷ്ടമുള്ള ഒരു പടവും അതു പകര്‍ത്താനായി ഒരു കാര്‍ബണ്‍ പേപ്പറും. പേപ്പര്‍ ഓറഞ്ചു നിറമായതിനാല്‍ ഞാനിവിടെ വെള്ള കാര്‍ബണാണ് ഉപയോഗിച്ചിരിക്കുന്നത്.


മഷി തീര്‍ന്ന ഒരു ബോള്‍ പെനോ പെന്‍സിലോ കൊണ്ട് ചിത്രം കാര്‍ബണുപയോഗിച്ച് പേപ്പറിലേയ്ക്ക് പകര്‍ത്തുക.

പിന്നീട് ഓരോ കള്ളികളിലായി പശ തേച്ചു പിടിപ്പിക്കുക. ഇവിടെ ഫെവിക്കോളാണ് തേച്ചത്. പക്ഷേ പേപ്പറില്‍ ഫെവിക്കോള്‍ തേക്കുമ്പോള്‍ അതു തേച്ച അത്രയും ഭാഗം ഉയര്‍ന്നു വരും.


ഇനി റാഗി പശ തേച്ചതിന്റെ മുകളില്‍ വിതറുക. കുറേയധികം വിതറണം.


എന്നിട്ട് പേപ്പര്‍ ചരിച്ച് പറ്റി പിടിക്കാത്തവ കൊട്ടി കളയുക.


റാഗി മുകളില്‍ വിതറുന്നതിനു പിശുക്കു കാണിച്ചാല്‍ ഒരേ പോലെ എല്ലായിടവും വരില്ല. ആ ഭാഗം തന്നെ രണ്ടാമതു ചെയ്താല്‍ ഭംഗി കുറയും ഒരേ നിരപ്പിലും കിട്ടില്ല.

അങ്ങനെ ഒരു കള്ളി പൂര്‍ത്തിയായി. വലിയ കള്ളിയാണെങ്കില്‍ ഒരു സമയം ഒരു കള്ളിയില്‍ പശ തേച്ച് റാഗി വിതറി ചെയ്യുക. ചെറിയ കള്ളികളാണെങ്കില്‍ മൂന്നാലെണ്ണം ഒരുമിച്ചു ചെയ്യാം. പശ ഉണങ്ങുന്നതിനു മുന്നേ റാഗി വിതറിയിരിക്കണം അത്രയും ഉള്ളൂ കാര്യം.


വിതറുക...കുടയുക


വിതറുക...കുടയുക


പശ തേയ്ക്കുക...വിതറുക


ഇനി അല്പം കൂടിയെ ബാക്കിയുള്ളൂ. എന്തെളുപ്പമാണെന്നു നോക്കൂ.


ഇതാ ചിത്രം പൂര്‍ണ്ണമായി കഴിഞ്ഞു.


എങ്ങനെയുണ്ട് നമ്മുടെ വിനായകന്റെ രൂപമാറ്റം. തടിയിലാണെങ്കില്‍ ചിത്രം പൂര്‍ത്തിയായ ശേഷം ക്ലിയര്‍ വാര്‍ണീഷ് അടിക്കുന്നതു നന്നായിരിക്കും. റാഗി കേടാവാതിരിക്കും.

ഇനിയിതു ഫ്രെയിം കൂടി ചെയ്താലോ?




നിങ്ങള്‍ക്ക് ഞാനുപയോഗിച്ച അതേ ചിത്രമോ അല്ലെങ്കില്‍ വേറെയെതെങ്കിലുമോ വേണമെങ്കില്‍ ഇവിടെ ഞെക്കിക്കോളൂ
ഇവിടെയും കുറച്ച് ചിത്രങ്ങളുണ്ട്.

അലീഫ് ജിയുടെ കമന്റും കൂടി ചേര്‍ത്തു വായിച്ചാലേ ഈ പോസ്റ്റ് പൂര്‍ണ്ണമാവൂ എന്നു തോന്നുന്നു. അതിനാല്‍ അതു കൂടി ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.


മണല്‍ കൊണ്ട്‌ ചെയ്യുമ്പോള്‍ ചില സൂത്രപണികള്‍ ഒക്കെയുണ്ട്‌. സാധാരണ പശയേക്കാളും നല്ലത്‌ ഫെവിക്കോള്‍ MR ആണ്‌. അത്‌ കുറച്ച്‌ എടുത്ത്‌ വെള്ളത്തില്‍ കലക്കി ഉപയോഗിച്ചാല്‍ നല്ല ഫിനിഷ്‌ കിട്ടും. മണല്‍ ഒരിക്കലും കൈകൊണ്ട്‌ വിതറരുത്‌. പ്ലാസ്റ്റിക്‌ കൊണ്ടുള്ള ചായ അരിപ്പ്‌ കൊണ്ട്‌ മെല്ലെ അരിച്ചരിച്ച്‌ ഇടുക. ഇത്‌ അത്രവലിയ പടമൊന്നുമല്ലങ്കില്‍ ഒരുമിച്ച്‌ തന്നെ ചെയ്യാം, വെള്ളത്തില്‍ കലക്കിയിരിക്കുന്നതിനാല്‍ ഫെവിക്കോള്‍ പെട്ടന്ന് ഉണങ്ങില്ല. ആദ്യത്തെ ലേയര്‍ ഇട്ട്‌ ചെറുതായി ഒന്ന് ഉണങ്ങി കഴിമ്പോഴേക്കും , മണല്‍ അപ്പാടെ തട്ടികളഞ്ഞ്‌, ഒട്ടിയിരിക്കുന്ന മണലിന്റെ പുറത്ത്‌ ഒരിക്കല്‍ കൂടി വെള്ളം- ഫെവിക്കോള്‍ ലായനി പുരട്ടുക, വീണ്ടും മണല്‍ അരിപ്പയിലൂടെ വിതറുക. ഉണങ്ങികഴിയുമ്പോള്‍ തട്ടികളഞ്ഞ്‌ വൃത്തിയാക്കിയാല്‍ ഏകദേശം ഒരേ കണക്കില്‍ മണല്‍ പറ്റിപിടിച്ചിരിക്കും. ഇനി ഈ ചിത്രങ്ങള്‍ക്ക്‌ ചിലഭാഗങ്ങളില്‍ കൂടുതല്‍ ഘനം വെപ്പിക്കണമെങ്കില്‍ ആ ഭാഗത്ത്‌ മാത്രം പശപുരട്ടി മണല്‍ അരിപ്പയിലൂടെ ഇട്ട്‌ ആവര്‍ത്തിച്ചാല്‍ മതി.
ഇനി മണലില്‍ കളര്‍ മിക്സ്‌ ചെയ്തും പല തരം പാറ്റേണ്‍ ഉണ്ടാക്കാം. ഇതിനു മണല്‍ അരിച്ചത്‌ പോസ്റ്റര്‍ കളറുമായി ചേര്‍ത്ത്‌ ഉണക്കിയെടുക്കുക. ചെറിയ നനവോടെ ചീത്തയായ അലൂമിനിയം പാത്രത്തിലോ മറ്റോ ഇട്ട്‌ വറുത്ത്‌ എടുത്താല്‍ കളര്‍ ഇളകി പോകുകയില്ല. ഈ മണലും ചിത്രത്തിനുപയോഗിക്കുമ്പോള്‍ അരിപ്പയിലൂടെ തന്നെ വീഴ്ത്തുക.

മണല്‍, കടകളില്‍ പലനിറങ്ങളില്‍ കിട്ടുന്ന 'ഫ്ലേക്സ്‌' (ഇത്‌ സ്ക്രീന്‍ പ്രിന്റിങ്ങിനു ഉപയോഗിക്കുന്നതാണ്‌) തുടങ്ങിയവ ഉപയോഗിക്കാം. ധാന്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉറുമ്പ്‌ കേറുവാന്‍ സാധ്യതയുണ്ട്‌, അതിനു വാര്‍ണിഷ്‌ അടിച്ചാല്‍ മതി, അത്‌ നിറം ഇല്ലാത്ത (ക്ലിയര്‍) matt വാര്‍ണിഷ്‌ ആയാല്‍ നന്നായിരിക്കും.

കരകൗശല വിദ്യകള്‍ ഇനിയും പോരട്ടെ..

ആശംസകളോടെ
-അലിഫ്‌

28 comments:

  1. സഹയാത്രികന്‍ said...

    ആഷാജീ.... ഇത് കൊള്ളാലോ....

    അസ്സലായിരിക്കുന്നു രണ്ടും....

    എന്തായാലും വിഘ്നേശ്വരനു നാളികേരം എന്റെ വക....

    വിഘ്നേശ്വര നടയില്‍ സഹയാത്രികന്‍ വക നാളികേരം ഒന്ന്....ഠേ...1

  2. ബിന്ദു said...

    വളരെ നന്നായിരിക്കുന്നു ആഷേ. അന്നൊരു പൂവുണ്ടാക്കുന്നതു പഠിപ്പിച്ചിട്ടു പിന്നെ ഇപ്പോഴാണല്ലൊ കരകൌശലം.:)
    ഇതു വയ്ക്കോലു കൊണ്ടും, പിന്നെ കന്യാകുമാരിയിലെ മണലുകൊണ്ടും ചെയ്തിട്ട്‌ ഫോട്ടോ ഇടാമോ?

  3. myexperimentsandme said...

    ഗൌതം ഗംഭീരം.

    ഇതുണ്ടാക്കിത്തീരുന്നതുവരെയുള്ള ക്ഷമ വേണമെന്നത് ഒരു പ്രശ്‌നം.

    പണ്ട് സാക്ഷി നാലു വരകൊണ്ട് അമ്മൂമ്മയെയും അപ്പൂപ്പനെയും ഒടുവിലിനെയുമൊക്കെ വരച്ചത് കണ്ട് ഇതെങ്ങിനെയാ സാക്ഷീ എന്ന് ചോദിച്ചപ്പോള്‍, ഓ അത് വെറുതെ അഡോബ് ഇല്ല്യു‌സ്ട്രേറ്ററുപയോഗിച്ച് നാല് വര, ത്രേ ള്ളൂ എന്ന് പറഞ്ഞത് കേട്ട് അഡോങ്കി ഇല്ലാത്തെരുവിന്റെ ട്രയല്‍ വെര്‍ഷന്‍ ഡൌണ്‍‌ലോഡ് ചെയ്ത് എന്നാലൊരമ്മൂമ്മയാവട്ടെ തുടക്കം എന്ന് കരുതി വരച്ച് വന്നതാണ് എന്റെ, ദോ ഈ പ്രൊഫൈലില്‍ കാണുന്ന ആന (അത് കണ്ടിട്ട് അതുല്ല്യേച്ചിക്ക് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ മൂത്രമൊഴിച്ച് പടം വരച്ചതുപോലെയും ദേവേട്ടന് ചപ്പാത്തി പരത്തിയതുപോലെയും തോന്നിയെന്നുള്ളത് എന്റെ ശ്രമത്തിന്റെ വിജയമായി ഞാനങ്ങ് കണ്ടു).

    ത്രേ ള്ളൂ :)

    നല്ല ശ്രമം. അഭിനന്ദനങ്ങള്‍.

  4. Santhosh said...

    കൊള്ളാല്ലോ!

  5. മയൂര said...

    അതി സുന്ദരം...:)

  6. ശ്രീ said...

    ആഷ ചേച്ചീ...
    ഇതും കൊള്ളാമല്ലോ...

    :)

  7. ആഷ | Asha said...

    സഹയാത്രികന്‍, നാളികേരമുടച്ചതിനു വളരെ നന്ദിയുണ്ട് :)

    ബിന്ദുചേച്ചി, ഞാന്‍ ഗ്ലാസ് പെയിന്റിംഗ് കൊടുത്തിരുന്നല്ലോ. ചേച്ചി കാ‍ണാന്‍ വിട്ടു പോയതാ. വയ്ക്കോലു കൊണ്ട് അറിയില്ല മണലു കൊണ്ട് എപ്പോഴെങ്കിലും ചെയ്യുമ്പോള്‍ ഇടാം.

    വക്കാരീ, അമ്മൂമ്മയെ വരച്ചു വന്നപ്പോ ആനത്തലയായി മാറിയോ? കലികാലം കലികാലം!

    സന്തോഷ്,
    മയൂര,
    ശ്രീ,

    എല്ലാവര്‍ക്കും എന്റെ നന്ദി

  8. സുല്‍ |Sul said...

    ആഷേ ഇതു കലക്കീര്ക്ക്ണ്. :)

    -സുല്‍

  9. Rasheed Chalil said...

    ഇത് കലക്കി.

  10. krish | കൃഷ് said...

    കലക്കി കടുവറത്തു.

  11. അപ്പു ആദ്യാക്ഷരി said...

    ആഷേ നന്നായിട്ടുണ്ട്.
    കൃഷ്ട്ടാ‍ .. കലക്കി കടുവറുത്തു എന്നല്ല, റാഗി വറുത്തു..

  12. ശാലിനി said...

    ആഷേ, മിടുക്കി!

    എനിക്കൊട്ടും സമയമില്ലേ എന്ന് കരയുന്ന ഞാന്‍പോലും ഇപ്പോള്‍ ആഷയുടെ പല കരകൌശലങ്ങളും ചെയ്തുനോക്കുന്നുണ്ട്. ഇതും ചെയ്യാന്‍ ശ്രമിക്കും.

    അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് അനുഗ്രഹമാണ്. ഇത്രയും ലളിതമായി പറഞ്ഞുകൊടുക്കുന്നത് ഒരു കഴിവാണ്. ദൈവം കൂടുതല്‍ അനുഗ്രഹിക്കട്ടെ.

  13. മഴത്തുള്ളി said...

    ആഷേ,

    എന്താ കഥ. ഇത്ര മനോഹരമായി ക്ഷമയോടെ ഒരു ചിത്രം ഉണ്ടാക്കിയല്ലോ. അഭിനന്ദനങ്ങള്‍ :)

  14. Vanaja said...

    ഈ വിനായക ചിത്രം കണ്ടിട്ട് എന്റെ കൂട്ടൊണ്ടോ......ന്നൊരു സംശയം.തുമ്പികൈയ്യുടെ കുറവേയുള്ളൂ.
    കടുകിന്റെ കാര്യം പറഞ്ഞപ്പളാ. രണ്ടു ദിവസമായി വീട്ടില്‍ കടുകു തീര്‍ന്നിട്ട്.

    Asha, excellent work!

  15. ഉപാസന || Upasana said...

    ഉപാസന ഞെട്ടി...
    കിടിലന്‍
    :)
    ഉപാസന

  16. Anonymous said...

    vere pani illatthavarkku kollam.

  17. അലിഫ് /alif said...

    ആഷ
    വളരെ നന്നായിട്ടുണ്ട്‌. മണല്‍ കൊണ്ട്‌ ചെയ്യുമ്പോള്‍ ചില സൂത്രപണികള്‍ ഒക്കെയുണ്ട്‌. സാധാരണ പശയേക്കാളും നല്ലത്‌ ഫെവിക്കോള്‍ MR ആണ്‌. അത്‌ കുറച്ച്‌ എടുത്ത്‌ വെള്ളത്തില്‍ കലക്കി ഉപയോഗിച്ചാല്‍ നല്ല ഫിനിഷ്‌ കിട്ടും. മണല്‍ ഒരിക്കലും കൈകൊണ്ട്‌ വിതറരുത്‌. പ്ലാസ്റ്റിക്‌ കൊണ്ടുള്ള ചായ അരിപ്പ്‌ കൊണ്ട്‌ മെല്ലെ അരിച്ചരിച്ച്‌ ഇടുക. ഇത്‌ അത്രവലിയ പടമൊന്നുമല്ലങ്കില്‍ ഒരുമിച്ച്‌ തന്നെ ചെയ്യാം, വെള്ളത്തില്‍ കലക്കിയിരിക്കുന്നതിനാല്‍ ഫെവിക്കോള്‍ പെട്ടന്ന് ഉണങ്ങില്ല. ആദ്യത്തെ ലേയര്‍ ഇട്ട്‌ ചെറുതായി ഒന്ന് ഉണങ്ങി കഴിമ്പോഴേക്കും , മണല്‍ അപ്പാടെ തട്ടികളഞ്ഞ്‌, ഒട്ടിയിരിക്കുന്ന മണലിന്റെ പുറത്ത്‌ ഒരിക്കല്‍ കൂടി വെള്ളം- ഫെവിക്കോള്‍ ലായനി പുരട്ടുക, വീണ്ടും മണല്‍ അരിപ്പയിലൂടെ വിതറുക. ഉണങ്ങികഴിയുമ്പോള്‍ തട്ടികളഞ്ഞ്‌ വൃത്തിയാക്കിയാല്‍ ഏകദേശം ഒരേ കണക്കില്‍ മണല്‍ പറ്റിപിടിച്ചിരിക്കും. ഇനി ഈ ചിത്രങ്ങള്‍ക്ക്‌ ചിലഭാഗങ്ങളില്‍ കൂടുതല്‍ ഘനം വെപ്പിക്കണമെങ്കില്‍ ആ ഭാഗത്ത്‌ മാത്രം പശപുരട്ടി മണല്‍ അരിപ്പയിലൂടെ ഇട്ട്‌ ആവര്‍ത്തിച്ചാല്‍ മതി.
    ഇനി മണലില്‍ കളര്‍ മിക്സ്‌ ചെയ്തും പല തരം പാറ്റേണ്‍ ഉണ്ടാക്കാം. ഇതിനു മണല്‍ അരിച്ചത്‌ പോസ്റ്റര്‍ കളറുമായി ചേര്‍ത്ത്‌ ഉണക്കിയെടുക്കുക. ചെറിയ നനവോടെ ചീത്തയായ അലൂമിനിയം പാത്രത്തിലോ മറ്റോ ഇട്ട്‌ വറുത്ത്‌ എടുത്താല്‍ കളര്‍ ഇളകി പോകുകയില്ല. ഈ മണലും ചിത്രത്തിനുപയോഗിക്കുമ്പോള്‍ അരിപ്പയിലൂടെ തന്നെ വീഴ്ത്തുക.

    മണല്‍, കടകളില്‍ പലനിറങ്ങളില്‍ കിട്ടുന്ന 'ഫ്ലേക്സ്‌' (ഇത്‌ സ്ക്രീന്‍ പ്രിന്റിങ്ങിനു ഉപയോഗിക്കുന്നതാണ്‌) തുടങ്ങിയവ ഉപയോഗിക്കാം. ധാന്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉറുമ്പ്‌ കേറുവാന്‍ സാധ്യതയുണ്ട്‌, അതിനു വാര്‍ണിഷ്‌ അടിച്ചാല്‍ മതി, അത്‌ നിറം ഇല്ലാത്ത (ക്ലിയര്‍) matt വാര്‍ണിഷ്‌ ആയാല്‍ നന്നായിരിക്കും.

    കരകൗശല വിദ്യകള്‍ ഇനിയും പോരട്ടെ..

    ആശംസകളോടെ
    -അലിഫ്‌

    ഓഫ്‌: മണല്‍ ചിത്രങ്ങള്‍ ചെയ്യുന്നവരെ മണല്‍ മാഫിയയില്‍ പെടുത്തി കയ്യേറ്റം ചെയ്യപ്പെടുവാന്‍ സാധ്യതയുണ്ട്‌..!!

  18. സണ്ണിക്കുട്ടന്‍ /Sunnikuttan said...

    സംഗതി കൊള്ളാം.

    നമുക്കൊക്കെ ഇതിനൊക്കെ എവിടന്നാ സമയം.!!!

  19. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: കഴിഞ്ഞതവണത്തെ പടം വരപ്പ് സമ്മതിച്ചു. പക്ഷേ ഇത് മനുഷ്യരെ പറ്റീക്കുന്ന പരിപാടിയാ. ഒരു മാതിരി ടി.പി ബാലഗോപാലന്‍ എം.എ യില്‍ മോഹന്‍ലാല്‍ പറഞ്ഞതു പോലെ.

    വാള്‍ പേപ്പര്‍ വില്‍പ്പനയ്ക്കിടയില്‍. “എന്തൊരു മിനുസം , നാനാ വര്‍ണ്ണങ്ങളില്‍, കറപുരണ്ടാലോ ചെളിപുരണ്ടാലോ നിങ്ങള്‍ക്കിത് എളുപ്പം വൃത്തിയാക്കാം ഇതാ നോക്കൂ എത്ര എളുപ്പം പച്ച വെള്ളം കൊണ്ട് നിങ്ങള്‍ക്കിത് കഴുകി വൃത്തിയാക്കാം”

    പിന്നേ ഈ പരിപാടി നല്ല എളുപ്പാന്ന് പറഞ്ഞ് ആളെ പറ്റിക്കാനിറങ്ങിയിരിക്കാ അല്ലേ?

  20. ആഷ | Asha said...

    അസൂയ,പരിചയമുള്ള ഒരു സ്വരം പോലെ തോന്നുന്നല്ലോ ;)

    അലിഫ്, ആ ടിപ്സിനൊരായിരം നന്ദി.ഇനി മണലു കൊണ്ട് ഇത്തരത്തില്‍ ചെയ്തു നോക്കണം. ഫെവിക്കോള്‍ നേര്‍പ്പിക്കാഞ്ഞതിനാല്‍ ഒത്തിരി ബുദ്ധിമുട്ടായിരുന്നു അതു തേച്ച് പിടിപ്പിക്കാന്‍.
    ആ കമന്റ് പോസ്റ്റ് വായിച്ചു കമന്റ്സ് നോക്കാതെ പോവുന്നവരു കൂടി കാണാന്‍ വേണ്ടി പോസ്റ്റില്‍ കൊടുക്കാന്‍ പോവുവാട്ടോ. മറ്റുള്ളവര്‍ക്കും ഉപകാരമാവട്ടെ.

    ചാത്തന്‍സ്,ചെയ്തു നോക്കൂ ദാ അലിഫ്ജി പറഞ്ഞ ടിപ്സും കൂടി വായിച്ചേ. ഇപ്പോ കാര്യങ്ങള്‍ കുറേ കൂടി എളുപ്പായി.
    സുല്‍,
    ഇത്തിരിവെട്ടം,
    കൃഷ്,
    അപ്പു,
    ശാലിനി,
    മഴത്തുള്ളി,
    വനജ,
    എന്റെ ഉപാസന,
    സണ്ണിക്കുട്ടന്‍,

    എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.

  21. സാജന്‍| SAJAN said...

    ഹലോണ്‍ ആഷാ, മറ്റൊരു ബഹുമുഖ പ്രതിഭയ്ക്കൊരു കമന്റിട്ടിട്ട് പോയതേയുള്ളൂ,(അപ്പൂന്) ഇത് സബാ‍ഷ്!
    അപ്പൊ വിശ്രമവേളകള്‍ വിഞ്ജാനപ്രദവും വിനോദവേളകളും ആക്കുന്ന ഇത്തരം കിഡിലന്‍ സംഭവങ്ങള്‍ ഇനിയു പോരട്ടേ!!!

  22. അലിഫ് /alif said...

    ആദ്യമായിട്ടാണ് എന്റെ ഒരു കമന്റ് ഇത്തരത്തില്‍ പോസ്റ്റിലേക്ക് കൂടുമാറുന്നത്; വളരെയധികം സന്തോഷം.

  23. പി.സി. പ്രദീപ്‌ said...

    ആഷേ,

    വളരെ മനോഹരം.
    അഭിനന്ദനങ്ങള്‍.

    ആഷേ, കടുകു കൊണ്ടും ഈ ചിത്രം ഉണ്ടാക്കാം.. കേട്ടോ.. ഒന്ന് പരീക്ഷിച്ചോളൂ..:)

    പുതിയ അറിവ് പകര്‍ന്ന് തന്നൂ എന്ന് കരുതിയാ മതി.:):)

  24. പി.സി. പ്രദീപ്‌ said...

    വൈകിയാണെങ്കിലും തുമ്പിപ്പെണ്ണിന്റെ തപസ്സിനും ഒരു കമന്റ് ഇട്ടിട്ടുണ്ട്.:)

  25. ആഷ | Asha said...

    സാജന്‍, നന്ദ്രികള്‍ :)

    അലിഫ്‌ജീ,:)

    പ്രദീപ്, ഞാന്‍ കടുകു കൊണ്ടും ചെയ്യാമെന്നു പറഞ്ഞിട്ടുണ്ടല്ലോ. തുമ്പി കമന്റ് കണ്ടു. പാവം തുമ്പികളുടെ ചിറകില്‍ പെയിന്റടിയാണല്ലേ പണി. ;)

    മൂവര്‍ക്കും എന്റെ സ്നേഹവും നന്ദിയും.

  26. Rani Ajay said...

    നന്നായിട്ടുണ്ട്ട്ടോ

  27. ചേച്ചിപ്പെണ്ണ്‍ said...

    ആഷേ .. ഉഗ്രന്‍
    . ഞാന്‍ ഇവിടെ പണ്ടേ വരണ്ടതായിരുന്നു ...
    ഞാനും ഈ വഹ പരിപാടി കളോട് ആക്രാന്തം ഉള്ള കൂട്ടത്തിലാ ...
    ഇനിയും വരാം ...
    നന്ദി ... ഇതൊക്കെ ക്ഷമയോടെ ചെയ്ത് ഫോട്ടം ഒക്കെ പിടിച്ചു വൃത്തിയായി ബ്ലോഗില്‍ ഇടുന്നതിനു

  28. Shaiju Rajendran said...

    കൊള്ളാമല്ലോ!