Wednesday, April 25, 2007

ഓറഞ്ച്

ഈ വാക്കിന്റെ ഉല്‍ഭവം പോലുംസംസ്ക്യതത്തില്‍ നിന്നാണ്.ഓറഞ്ചിന്റെ ജന്മദേശമെന്നു കരുതപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.


കയ്പ്പന്‍ പേര്‍ഷ്യന്‍ ഓറഞ്ച് കഴിച്ചു കൊണ്ടിരുന്ന യുറോപ്പിലെ സായിപ്പന്മാര്‍ നമ്മുടെ നാട്ടില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഓറഞ്ച് കടത്തി കൊണ്ടു ചെന്നശേഷാണ് മധുരമുള്ള ഓറഞ്ചിന്റെ രുചിയറിയുന്നതു തന്നെ. എന്നാല്‍ ഇപ്പോള്‍ നമുക്ക് ഓറഞ്ചിന്റെ ഉല്പാദനത്തില്‍ നാലാം സ്ഥാനം മാത്രമേയുള്ളു. ബ്രസീലും അമേരിക്കയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിന്റെ ദേശീയപുഷ്പമാണ് ഓറഞ്ചിന്റെ പൂക്കള്‍, ദേശീയഫലം ഓറഞ്ചും.

ദിവസേന ഓറഞ്ചു കഴിക്കുന്നത് ചര്‍മ്മഭംഗിയ്ക്കും ആരോഗ്യത്തിനും അത്യുത്തമം. ഒരു ഓറഞ്ചില്‍ നിന്നും ഒരു ദിവസം മനുഷ്യശരീരത്തിനാവശ്യമായ വിറ്റാമിന്‍ സി ലഭിക്കുന്നു. ഗര്‍ഭിണികള്‍ ദിവസവും ഓറഞ്ച് കഴിച്ചാല്‍ ആരോഗ്യമുള്ള കുട്ടികള്‍ ഉണ്ടാവാന്‍ നല്ലതാണ്.





വിവരങ്ങള്‍ക്ക് കടപ്പാട്:-

www.wikkipedia.org
www.unctad.org
എ.സരസ്വതി ഭായിയുടെ “ഔഷധസസ്യങ്ങള്‍”


ചിത്രങ്ങള്‍ക്ക് സമര്‍പ്പണം :-


ജനാലയിലുടെ പ്രകാശം തന്നു സഹായിച്ച സൂര്യേട്ടനും
16രുപാ 90പൈസയ്ക്ക് ഒരു കിലോ ഓറഞ്ചു തന്ന റിലയന്‍സ് ഫ്രഷിനും.
അതു മേടിക്കാന്‍ കാശു തന്ന എന്റെ ഭര്‍ത്താവിനും
ഇനിയിപ്പോ വേറെ ആര്‍ക്കെങ്കിലും സമര്‍പ്പണം വേണമെങ്കില്‍ പറഞ്ഞാ മതി സമര്‍പ്പിച്ചേക്കാം.

57 comments:

  1. ആഷ | Asha said...

    ഒരു ഓറഞ്ചില്‍ നിന്നും ഒരു ദിവസം മനുഷ്യശരീരത്തിനാവശ്യമായ വിറ്റാമിന്‍ സി ലഭിക്കുന്നു

    പുതിയ പോസ്റ്റ് ഓറഞ്ച്

  2. സാജന്‍| SAJAN said...

    ഠേ!!!
    കിടക്കിട്ടെ ഇവിടെ ഒരു ഓറഞ്ച്, അല്ല ഒരു തേങ്ങ...:)

  3. Kumar Neelakandan © (Kumar NM) said...

    നല്ല പടം. നല്ല സൂര്യന്‍.

  4. കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്: ആ തെര്‍മോകോളില്‍ അപ്പിടി പൊടിയാ..
    ഇനി ആ ഓറഞ്ച് എങ്ങനെ തിന്നൂം?
    രോഗാണുക്കളുണ്ടാവില്ലേ?

  5. -സു- {സുനില്‍|Sunil} said...

    “ഇനിയിപ്പോ വേറെ ആര്‍ക്കെങ്കിലും സമര്‍പ്പണം വേണമെങ്കില്‍ പറഞ്ഞാ മതി സമര്‍പ്പിച്ചേക്കാം.“

    -ആഷേ, ഇതുവരെ പിടിച്ചതും ബ്ലോഗിലിട്ടതും കൂടാതെ ഇനി മുതല്‍ പിടിക്കാന്‍ പോകുന്നതും ബ്ലോഗില്‍ ഇടാന്‍ പോകുന്നതും ആയ എല്ലാ ഫോട്ടോകളും എനിക്ക്‌ സമര്‍പ്പിക്കൂ. ഞാനെടുത്തോളാം എല്ലാം. (എടുക്കും എന്ന്‌ ധ്വനി)
    പറ്റ്വോ?
    കൊതിയാവുന്നു.. എന്തൊരു ഭംഗിയാ ആ ലൈറ്റ് അറേച്മെന്റിന്!
    -സു-

  6. ദുര്‍ബലന്‍ said...

    കലക്കന്‍ പടം. അടിപൊളീയായിട്ടുണ്ട്.

    പണ്ടൊരിക്കല്‍ ഓഫീസില്‍ ബോസ് ഉച്ചക്ക് ഓറഞ്ച് തിന്നുന്നത് അറിയാതെ ഒന്ന് നോക്കിപ്പോയതിന് എന്നെകൊണ്ട് ഒരെണ്ണം തീറ്റിച്ചിട്ടേ ആള്‍ കഴിപ്പ് തുടര്‍ന്നുള്ളൂ.

    എന്റെ ആ ഒറ്റ‍ നോട്ടത്തില്‍ നിന്ന് തന്നെ ആളുടെ വയറിന് സംഭവിക്കാന്‍ പോയ വലിയ ഒരു അപകടം മണത്തറിഞ്ഞ ആളെ ഞാന്‍ മനസ്സില്‍ അഭിനന്ദിച്ചു.

    :)

  7. ഏറനാടന്‍ said...

    ആഷാജി, കിടിലന്‍ ഓറഞ്ചൊക്കെ തന്നെ. നല്ല ക്ലാരിറ്റിയുള്ള പടം.

    ന്നാലും എന്താന്നറിയില്ല. ഈ ഓറഞ്ച്‌ കാണുമ്പം എനിക്ക്‌ ആശുപത്രി ഓര്‍മ വന്നു. അവിടെത്തെ ചൂരും പിന്നെ... വെള്ളമാലാഖപോലെത്തെ നഴ്‌സുമാരും...

    ഞാന്‍ പറഞ്ഞതില്‍ കഴമ്പില്ലാ?

  8. സുല്‍ |Sul said...

    ആഷാജി,
    സമര്‍പ്പണം ഒന്നും വേണ്ട. ഇവിടെ വച്ചാല്‍ മതി
    ഞങ്ങള്‍ എടുത്തോളാം.
    നല്ല ചുന്ദരകുട്ടന്‍ ഓറഞ്ചന്മാര്‍.

    ഓടോ : ദുര്‍ബലന്‍ സ്വന്തം കളരിവിട്ടു കമെന്റിടാന്‍ തുടങ്ങിയൊ?

    -സുല്‍

  9. നിമിഷ::Nimisha said...

    ഹായ്! എന്താ ഒരു ഭംഗി :) എനിയ്ക്കാ രണ്ടാമത്തെ പടം കണ്ടിട്ട് പണ്ട് പ്രൈമറി സ്കൂളിന്റെ അടുത്തുണ്ടായിരുന്ന ചെറിയ പെട്ടിക്കടയിലെ കണ്ണാടി ഭരണിയിലെ ഓറഞ്ച് മിട്ടായി ഓര്‍മ്മ വരുന്നു :)

  10. ശാലിനി said...

    ആഷേ ഫോട്ടോ കൊള്ളാം.

    നിമിഷ പറഞ്ഞതുപോലെ നാരങ്ങാ മുട്ടായി ഓര്‍മ്മ വന്നു.

  11. മുസ്തഫ|musthapha said...

    ആഷേ... പടമെടുപ്പ് അടിപൊളിയായി...


    ആദ്യത്തെ പടം കണ്ട് അത് തൊലിപൊളിക്കാന്‍ നോക്കിയപ്പോഴേക്കും ദാണ്ടെ... താഴെ അത് പൊളിച്ച് വെച്ചിരിക്കുന്നു :)

    നല്ല പടങ്ങള്‍

  12. Peelikkutty!!!!! said...

    മൂന്നാമത്തെ പടം‌ ഞാനെടുത്ത് ഡെസ്ക്ടോപ്പിലിട്ടു:-)

  13. മുല്ലപ്പൂ said...

    ആഷേ നല്ല പോസ്റ്റ്. നല്ല പടങ്ങള്‍.
    പക്ഷേ ഇപ്പോള്‍ ഓറഞ്ചു വാങ്ങിക്കഴിക്കാ‍ന്‍ പേടി.
    പ്രിസര്‍വേറ്റീവ്സ് ഗുണത്തേക്കളേറെ ദോഷം ചെയ്യുമോ എന്നു പേടി.

  14. Pramod.KM said...

    നല്ല ഓറഞ്ചും വിവരണവും.;)

  15. മഴത്തുള്ളി said...

    ആറഞ്ച് മുപ്പത്.. ഹേയ് അല്ല ആറഞ്ച് അടിപൊളി.

    സൂര്യന്‍ ചേട്ടനും സതീശ് ചേട്ടനും ഓരോ നന്ദി. പിന്നെ സതീശന്‍ ചേട്ടന്‍ ഒരു നൂറിന്റെ നോട്ട് കൊടുത്തിരുന്നേല്‍ അഞ്ചാറ് കിലോ ആറഞ്ചിന്റെ ഫോട്ടോ കാണാമായിരുന്നു ;)

  16. Anonymous said...

    wow..!

    ന്നാലും ആ റിലയന്‍സ് ഫ്രഷില്‍ നിനും വാങ്ങേണ്ടായിരുന്നു...

  17. ചേച്ചിയമ്മ said...

    നല്ല ഫോട്ടോസ്..വിവരണവും നന്നായിരിക്കുന്നു...
    ആഷേ, ആ ഫോട്ടോ സീരീസിന്റെ അവസാനത്തില്‍ ഒരെണ്ണത്തിന്റെ കുറവുണ്ട്
    കുറച്ച് ഓറഞ്ച് തൊലികളും,കുരുവും,നാരും...:)

  18. Inji Pennu said...

    നല്ല രസമുണ്ട് ആശക്കുട്ടീന്റെ ഫോട്ടോ ജേര്‍ണലുകള്‍....നല്ല രസം..ഞാന്‍ ഫാനായി.

  19. ഗുപ്തന്‍ said...

    കൂടെയുള്ള കഥക്ക് പതിവ് ഒളിഞ്ഞുനോട്ടത്തിന്റെ ഒരു രസം തോന്നിയില്ല. പക്ഷേ ഫോട്ടോഗ്രഫി സൂപ്പര്‍. പ്രൊഫഷണലാണോ ആഷ

    ഓ. ടോ. "ഗര്‍ഭിണികള്‍ ദിവസവും ഓറഞ്ച് കഴിച്ചാല്‍ ആരോഗ്യമുള്ള കുട്ടികള്‍ ഉണ്ടാവാന്‍ നല്ലതാണ്"

    ബാച്ചികള്‍ കഴിച്ചാല്‍ വല്ല കുഴപ്പവും വരുമോ ഈശ്വരാ.... ഞാന്‍ ഓടി

  20. ആഷ | Asha said...

    സാജോ, ഓറഞ്ചു തൊലി ഞെക്കി നീരു കണ്ണിലൊഴിക്കും ഞാന്‍.

    കുമാറേട്ടാ, വളരെ നന്ദി.

    ചാത്തന്‍‌കുട്ടി, അതു ഞാന്‍ എന്നേ തിന്നു തൊട്ടുകൂട്ടാന്‍ രോഗാണുക്കളും എന്താ ടേസ്റ്റ്...ആഹഹാ...

    സു എന്ന സുനില്‍,ഇതാ സമര്‍പ്പിച്ചിരിക്കുന്നു. ബ്ലോഗിലിടാനാണെങ്കില്‍ മാത്രമേ അനുവാദത്തിന്റെ പ്രശ്നമുള്ളൂ.

    ദുര്‍ബലാ,ബോസ് ബുദ്ധിമാനാ, വരുംവരായ്കകള്‍ അറിയാം. അല്ലെങ്കിലും ഒരാള്‍ ഓറഞ്ചു തിന്നാല്‍ മണം കൊണ്ടു വേഗം മനസ്സിലാവും. ചെറുപ്പത്തില്‍ ഞാനും കൊതിച്ചിട്ടുണ്ട്.(ഇപ്പോഴും കൊതിയ്ക്ക് കുറവൊന്നുമില്ല)

    ഏറനാടന്‍, എന്തായാലും എനിക്കങ്ങനെ ഓറഞ്ചും ആശുപത്രിയുമായി ബന്ധപ്പെടുത്തി ഓര്‍മ്മകളില്ല. (ആശുപത്രിയുടെ മണം അല്പനേരമടിച്ചാല്‍ തലകറക്കം എന്ന അസുഖം വരാറുണ്ടായിരുന്നു.)

    സുല്‍, ദാണ്ടേ വെച്ചിരിക്കുവല്ലേ. :)

    നിമിഷ, നിമിഷ പറഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ശരിയാ‍ട്ടോ.

    ശാലിനി, നന്ദി :)

    അഗ്രജന്‍, മുഴുവന്‍ എന്റെ വയറ്റിലായി.

    പീലിക്കുട്ടി, എന്തിനാ മോളെ വെറുതെ കണ്ണു ചീത്തയാക്കുന്നേ. ഞാന്‍ ഒന്നു ഡെസ്ക്ക്ടോപ്പിലിട്ടു നോക്കി ഒത്തിരി ബ്രൈയ്റ്റായ കൊണ്ട് കണ്ണടിച്ചു പോവൂന്നു തോന്നി.

    മുല്ലാസ്, അതും ശരിയാണ്. വിഷമടിക്കാത്ത പഴങ്ങള്‍ ഇപ്പോ വിരളം. :(

    നന്ദി പ്രമോദ്

    മഴത്തുള്ളി, എന്തു ചെയ്യാം ഞാന്‍ തപ്പിയപ്പോ പോക്കറ്റില്‍ നൂറിന്റെ നോട്ടിലായിരുന്നു.

    തുളസി, ചെറുകിടകച്ചവടക്കാര്‍ക്കു ഭീഷണിയായതു കൊണ്ടു പറഞ്ഞതാവും അല്ലേ. എറ്റവും വിലകുറഞ്ഞ (പുറത്തുള്ളതുമായി തരത്മ്യംചെയ്യുമ്പോള്‍)ചില ഐറ്റംസ് മാത്രം വല്ലപ്പോഴും വാങ്ങിക്കും. ഇവിടെ കര്‍ഷകര്‍ നേരിട്ടു കൊണ്ടു വന്നു പച്ചക്കറികള്‍ വില്‍ക്കുന്ന “റൈത്തുബസാറുകള്‍” ഉണ്ട് അവിടുന്നാ വാങ്ങാറ്. നല്ല തോട്ടം ഫ്രഷ് പച്ചക്കറികള്‍ കിട്ടും.

    ചേച്ചിയമ്മേ, ഞാന്‍ മാതളത്തിന്റെ പോസ്റ്റില്‍ അങ്ങനെ ആലോചിച്ചിരുന്നു. പിന്നെ വേണ്ടെന്നു വെച്ചു.

    ഇഞ്ചിയേ, എനിക്കും ഫാനോ :)

    മനു, എന്തു ചെയ്യാം മനു ഇതുമായി ബന്ധപ്പെടുത്തി കഥകളൊന്നും ഇല്ലായിരുന്നു.
    ഞാന്‍ ഒളിഞ്ഞു നോക്കാന്‍ ചെല്ലുമ്പോ തന്നെ പാപ്പരാസി എന്നു പറഞ്ഞു എല്ലാരും ഓടി രക്ഷപ്പെടുന്നു. എന്തു ചെയ്യാം.:(
    ഞാന്‍ പ്രൊഫഷണല്‍ ഒന്നുമല്ല കേട്ടോ.കൈയ്യിലുള്ളതു ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയും olympus fe170.

    ഓ.ടോ:-“ഗര്‍ഭിണികള്‍” കഴിച്ചാല്‍ എന്നാ പറഞ്ഞേ. അതിപ്പോ ബാച്ചി ഗര്‍ഭിണികളാണേലും കുഞ്ഞിന് ആരോഗ്യമുണ്ടാവും. ഇനിയിപ്പോ മാരത്തോണ്‍ ഓട്ടം തന്നെ രക്ഷ അല്ലേ വേള്‍ഡ് ടൂറ് തുടങ്ങിക്കോ.

    എല്ലാവര്‍ക്കും എന്റെ സ്നേഹവും നന്ദിയും. :)

  21. sandoz said...

    ആഷേ..
    ഒരോറഞ്ച്‌ എനിക്കും.....
    നല്ല പടങ്ങള്‍.....
    ഒപ്പമുള്ള വിവരണവും നന്നായി....

  22. ബിന്ദു said...

    ആ രണ്ടാമത്തെ ഫോട്ടോ കണ്ടിട്ട് അത്ന്റെ മണം മൂക്കിലേക്ക് അടിച്ചു കയറുന്നു. :)
    ഇഞ്ചിയെന്താ ഫാനായെ എന്നറിയുമോ ഫ്ലോറിഡ എന്നെഴുതിയില്ലെ അതാണ്. ;)

  23. ഡാലി said...

    ആഷേ, അസ്സല്‍ ഫോട്ടോ. ആസ്ഥാന ഫോട്ടോഗ്രാഫിണിയുടെ ഫാനായി ഞാന്‍. ഓറഞ്ച് ഗര്‍ഭിണികള്‍ക്ക് നല്ലതെന്ന് പറായുന്നത് വിറ്റമിന്‍ സി ഉള്ളത് കൊണ്ടാണോ‍?

  24. Dinkan-ഡിങ്കന്‍ said...

    ആഷേച്ച്യേ..ആഷേച്ച്യേ,
    ആ അവസാനം നിരത്തി വെച്ചിരിക്കണ ഓറഞ്ചല്ലികളില്‍ ഒന്ന് കുറഞ്ഞോണ്ട് കൂഴപ്പോ‍ണ്ടോ?

    ദേയ്.. ഒന്നു കുറഞ്ഞ്. നല്ല പടങ്ങള്‍ . എന്തൂട്ടാ മഞ്ഞ കളറ്. വെള്ളാപ്പിള്ളി നടേശന്‍ കണ്ടാല്‍ ബ്ലോഗ് ലേലത്തില്‍ പിടിക്കും. പടങ്ങള്‍ ഡിങ്കനിഷ്ടായി

  25. RR said...

    ഓറഞ്ചിനു ഇത്രയൊക്കെ ഗുണങ്ങളുണ്ടോ? ;)

    ആഷേ, നല്ല പടങ്ങള്‍

  26. കുറുമാന്‍ said...

    ആഷേ......പടം പിടുത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതി.....സതീഷ് അവിടെ സെക്രട്ടറിയായിരിക്കേണ്ടി വരും ഭാവിയില്‍.

    ഓറഞ്ചുല്പാദനത്തില്‍ ഒന്നാം സ്ഥാനം ബ്രസീല്‍, രണ്ടാം സ്ഥാനം അമേരിക്ക, നാലാം സ്ഥാനം ഇന്ത്യ...... കമന്റുകള്‍ ഒന്നും വായിച്ചില്ല അതിനാല്‍ വല്ലവരും ചോദിച്ചോ എന്നറിയില്ല.....എന്നാലും എന്റെ ചോദ്യം....അപ്പോള്‍ മൂന്നാം സ്ഥാനം ആര്‍ക്ക്>?

  27. ഗുപ്തന്‍ said...

    ആഷ തന്ന വിക്കി ലിങ്കില്‍ ലിസ്റ്റ് മൊത്തം ഉണ്ടല്ലോ മാഷേ :)

  28. ദേവന്‍ said...

    ഓറഞ്ചിനെക്ക്കുറിച്ച് ചിലതൂടെ എഴുതിയാല്‍ കൊള്ളാമെന്നുണ്ട് ആഷേ. തല്‍ക്കാലം പടം കിടുക്കണ്‍സ് എന്നു മാത്രം പറഞ്ഞു പോവുന്നു.

  29. ആഷ | Asha said...

    sandoz, എടുത്തോളൂ അതിനല്ലേ ഞാനിവിടെ തൊലി പൊളിച്ചു നിരത്തി വെച്ചിരിക്കുന്നത്.

    ബിന്ദു, അപ്പോ അതാല്ലേ ആ ഫാനാവലിന്റെ പിന്നിലെ രഹസ്യം. ഇപ്പോ പുടികിട്ടി.

    ഡാലി, അതേ വിറ്റാമിന്‍ സി തന്നെ കാരണം.കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ഉറപ്പുള്ള എല്ലുകളുടെയും പല്ലിന്റേയും രുപീകരണത്തിനു അതു സഹായിക്കുന്നു. ഭക്ഷണത്തില്‍ ഉള്ള ഇരുമ്പിന്റെ ആഗിരണത്തിനും വിറ്റാമിന്‍ സി സഹായകമാവുന്നു.

    ഡിങ്കാ...എതിരാളികള്‍ക്കൊരു പോരാളി...ഒരു കുഴപ്പോമില്ല ഒന്നു കുറഞ്ഞാല്‍. വെള്ളാപ്പള്ളിയോട് പറഞ്ഞേക്കല്ലേ ലേലത്തിനു പിടിച്ചാല്‍ പിന്നെ ഞാന്‍ എന്തോ ചെയ്യും.

    rr, പിന്നല്ലാണ്ട്

    കുറുമാന്‍, മെക്സിക്കോ ആണു നാലാമത്.
    മറ്റേ കാര്യം സതീശേട്ടന്‍ കേള്‍ക്കണ്ട ;)

    ദേവേട്ടാ, പ്ലീസ് എഴുതൂ

    എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

  30. മിടുക്കന്‍ said...

    ബ്ലൊഗിനികള്‍ വെള്ളരിക്കാ തിന്നുന്നത് കുറച്ചിട്ട്, ഓറഞ്ച് തിന്നാന്‍ തുടങ്ങിയിരിക്കുന്നു..എന്ന് റോയിട്ടേഴ്സ് റിപ്പൊര്‍ട്ട് ചെയ്യുന്നു
    ആഷേ, വെള്ളരിക്കായെ പറ്റി ഒരു ഫൊട്ടൊ വിവരണം കൊടുക്കു..
    :))

    നന്നായിരിക്കുന്നു...!

  31. Rasheed Chalil said...

    ആഷാ...നന്നായിരിക്കുന്നു. നല്ല രുചിയുള്ള ചിത്രങ്ങള്‍.

  32. ഇടിവാള്‍ said...

    Nice Pictures..

  33. പൊന്നപ്പന്‍ - the Alien said...

    തുളസീടെ ബ്ലോഗില്‍ ചെന്നപ്പോ ഏതോ ഒരു പഴയ പോസ്റ്റില്‍ "ലേശമല്ല മുഴുവന്‍ അസൂയയാ" എന്നു ആഷേച്ചീടെ കമന്റ് കണ്ടു. ഇതിപ്പോ നമ്മടെ കൂട്ടൊരു ടീമാണല്ലോ, പടമെടുക്കാന്‍ ആഗ്രഹം ഒരുപാടുള്ളതും എന്നാല്‍ കണ്ണിലും തലേലും ആവശ്യത്തിനു കിഡ്നി ഇല്ലാത്തതുമാവുമല്ലോ.. എന്നാ പിന്നെ ചുമ്മാതാ ആഷാഡ ബ്ലോഗു വഴി കറങ്ങി പോവാല്ലോ എന്നൊക്കെയോര്‍‌ത്ത് ഇവിടെ വന്നപ്പോ.....

    എനിക്കുമുണ്ട് മുട്ടന്‍ അസൂയ. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ വച്ചു ഇങ്ങനെയൊന്നും പടമെടുക്കരുത്.. പാപം കിട്ടും.. :(

  34. അപ്പു ആദ്യാക്ഷരി said...

    പൊന്നപ്പാ...വല്ലഭയ്ക്ക് പുല്ലും ആയുദ്ധം.!!

  35. തറവാടി said...

    :)

  36. ആഷ | Asha said...

    മിടുക്കാ, ഈ റോയിട്ടേഴ്സിന്റെ ഓരോ കാര്യങ്ങളേ...ഞങ്ങള്‍ ബ്ലോഗിണികളെ മനസ്സമാധാനത്തോടെ വെള്ളരിക്കയും ഓറഞ്ചും തിന്നാന്‍ സമ്മതിക്കില്ല. ;)
    പിന്നെ മിടുക്കാ, വെള്ളരിക്ക മാത്രമല്ല എന്റെ കൈയ്യില്‍ കിട്ടുന്ന സകല പച്ചകറികളും പഴങ്ങളും എന്തിനു പാറ്റ,പല്ലി,കൊതുക് തുടങ്ങിയ ജീവികളേയും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല. എല്ലാത്തിനേയും ഞാന്‍ ഫീച്ചറാക്കും.
    ഇതൊക്കെ കാണാനും കേള്‍ക്കാനുമുള്ള ശക്തി തരണേ ബ്ലോഗര്‍കാവിലമ്മേ എന്നു മനമുരുകി പ്രാര്‍ത്ഥിച്ചോളൂ.

    ഇത്തിരിവെട്ടം, ഇടിവാള്‍,തറവാടി വളരെ നന്ദി.

    പൊന്നപ്പന്‍ - the Alien, അപ്പു,

    അയ്യയ്യോ ഇങ്ങനൊന്നും പറയാതെ

    ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

  37. K M F said...

    i feel the freshness nice pic

  38. ആവനാഴി said...

    പ്രിയ ആഷാ,

    ആറഞ്ചാറാര്‍ന്നു രൂപക്ക്
    ഇപ്പോഴൊന്നിനു രൂപയാര്‍.

    സസ്നേഹം
    ആവനാഴി

  39. റാന്തല്‍ said...

    പോട്ടം അടിപൊളി......
    എനിക്കു പോട്ടം വേണ്ട ...ഒരഞ്ച് മതി...

  40. Mohanam said...

    എനിക്കു ഓറഞ്ചിനേക്കാള്‍ ഇഷ്ടപ്പെട്ടത്‌ ആ തെര്‍മോകോളാ...

    എന്താ ഒരു വ്യക്തത

  41. kerals said...

    ഒരു ഓറന്‍ച്‌ കിട്ടിയിരുനെകില്ല് തിന്നാമായിരുന്നു

  42. Anonymous said...

    Liked this look and feel of this blog.A different experience

  43. അനൂപ് അമ്പലപ്പുഴ said...
    This comment has been removed by the author.
  44. Jayesh/ജയേഷ് said...

    Nice pictures..oranginu ithrem bhamgi undayirunno!!

  45. അനൂപ് അമ്പലപ്പുഴ said...

    ഇത്രയും എഴുതാന്‍ ഒത്തിരി ബുധിമുട്ടിക്കാണും അല്ലേ?

  46. അഞ്ചല്‍ക്കാരന്‍ said...

    കൊതിപിടിപ്പിക്കുന്ന ഒറഞ്ചിന്‍ പടം. കൊള്ളാം.
    ഒ.ടോ: ഞാന്‍ ബൂലോകത്തേക്ക് വരുമ്പോള്‍ ഹൈദ്രാബാദില്‍ നിന്നും ഒരു ബിരിയാണികുട്ടി ബൂലോകത്ത് നിറഞ്ഞ് നിന്നിരുന്നു. നിക്കാഹിനെന്നും പറഞ്ഞ് മലബാറിലേക്ക് പോയതാണ്-കഴിഞ്ഞ ആഗസ്റ്റില്‍ പിന്നൊരു വിവരോമില്ല. എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ഒന്നറിയിക്കണേ.

  47. Unknown said...

    ഈ വാക്കിന്റെ ഉല്‍ഭവം പോലുംസംസ്ക്യതത്തില്‍ നിന്നാണ്

    ആഷേ, എന്താണു് സംസ്കൃതത്തിലെ മൂല പദം?

  48. റീനി said...

    ആന്ത്ര എന്നൊരു ദേശത്തെ
    മാന്‍ഡെരിന്‍ വര്‍ഗം ഓറഞ്ചുകളുടെ
    ഉടുപ്പുരിഞ്ഞ്‌ ഷെയിം ഷെയിമാക്കി
    നിരനിരയായി വരിവരിയായി
    പടമെടുത്ത്‌ ബ്ലോഗിലിട്ട
    ആഷയെന്ന ഫോട്ടോ ഗ്രാഫറേ
    പകരം ഞങ്ങള്‍ ചോദിക്കും

    എന്ന് സഹ ഓറഞ്ചുകള്‍.

    ഒരു തമാശിന്‌ എഴുതിയതാണെ. ആഷേ, നല്ല ചിത്രങ്ങള്‍!

  49. ആഷ | Asha said...

    kmf,നന്ദി

    ആവനാഴിചേട്ടാ, എന്താ ചെയ്ക കാലം പോയ പോക്കേ

    റാന്തല്‍, നിരത്തി വെച്ചിരിക്കുന്നതു കണ്ടില്ലേ എടുത്തോളൂ ഒരെണ്ണം.

    ചുള്ളന്റെ ലോകം, ചുള്ളാ... എന്നെ ചിരിപ്പിക്കല്ലേ

    kerals, എടുത്തോളൂ തിന്നോളൂ

    അരുണ്‍, സന്തോഷം അങ്ങനെ കേള്‍ക്കുന്നതില്‍

    ഭൂതാവിഷ്ടന്‍, നന്ദി

    അനൂപ് അമ്പലപ്പുഴ, എനിക്ക് വളരെ പരിമിതമായ അറിവു മാത്രമേ ഉള്ളതിനാല്‍ അല്പം ബുദ്ധിമുട്ടി ഇത്രയും എഴുതാന്‍. ക്ഷമിക്കൂ സഹോദരാ ഞാന്‍ താങ്കളെ ബുദ്ധിമുട്ടിച്ചെങ്കില്‍.

    അഞ്ചല്‍ക്കാരന്‍, ബിരിയാണിക്കുട്ടി ഫെബ്രുവരിയില്‍ ഒരു മ്യഗശാല തുടങ്ങി ഇവിടെ. അതിലേക്ക് മ്യഗങ്ങളെ സംഘടിപ്പിക്കുന്ന തിരക്കിലാ അതാ കാണാത്തെ. ആദ്യം കിട്ടിയ മ്യഗത്തിന്റെ ഫോട്ടോ അതില്‍ കൊടുത്തിട്ടുണ്ട്.

    ഏവൂരാന്‍‌ജി, അങ്ങ് എന്നെ ബൂലോകസമ്മര്‍ദ്ദത്തിലാക്കിയല്ലോ ;)
    നാരങ്ങ (nāra[ndot]gaḥ) ആണു മൂലപദമെന്നു ഇവിടെ വേഡ് ഹിസ്റ്ററിയില്‍ പറയുന്നു.

    റീനി, പകരം ചോദിക്കാനിങ്ങ് വരട്ടെ എല്ലാത്തിനേയും പിടിച്ചു ഞാന്‍ തിന്നും.

    എല്ല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.

  50. കരീം മാഷ്‌ said...

    അടിപൊളി ചിത്രങ്ങള്‍!
    ഓറഞ്ചിനു ഇംഗ്ലീഷില്‍ വേറെ പര്യായപദമുണ്ടോ?

  51. deepdowne said...

    ബ്ലോഗ്‌ മൊത്തം നോക്കി. ചിത്രങ്ങളും ആശയങ്ങളും എല്ലാം ഒന്നിനൊന്നു നന്നായിട്ടുണ്ട്‌ കേട്ടോ. പ്രസന്റേഷനും മനോഹരമാംവിധം വ്യത്യസ്തം. ആ വണ്ടത്താന്റെയും മരംചുറ്റിയുറുമ്പുകളുടെയുമൊക്കെ ചിത്രങ്ങള്‍ വളരെ ഹൃദ്യം. ഇത്ര ചെറിയ ചെറിയ കാര്യങ്ങള്‍ പോലും കലാപരമായും സര്‍ഗ്ഗാത്മകമായും നിരീക്ഷിക്കുന്ന മനസ്സിന്‌ അഭിനന്ദനങ്ങള്‍!

  52. അപ്പൂസ് said...

    ആഷേച്ചിയേ പടങ്ങളു നന്നായിരിക്കുന്നു.. ഒരു ഓറഞ്ചിനെ തന്നേ ഇങ്ങനെയൊക്കെ ചിത്രവധം ചെയ്യാം അല്ലേ ? :) പ്രത്യേകിച്ച് ആ അവസാ‍ന പടം വളരെ ഇഷ്ടായി.

    ഈ aashaadam എന്ന പേരു കാണുമ്പോ, ഒരു ലോറിയില്‍ ഇങ്ങനെ എഴുതിയതു വായിച്ച് എവിടെയാ ഈ ഡാം എന്നു ചോദിച്ച ഒരു കൂട്ടുകാരനെ ഓര്‍മ്മ വരുന്നു.. :)

  53. ഞാന്‍ ഇരിങ്ങല്‍ said...

    കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ‘കവിത പോലെ സുന്ദരം’ എന്ന് എഴുതിയിരുന്നു. താങ്കളുടെ മനസ്സും അതു പോലെ തന്നെയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍.
    പലര്‍ക്കും കാണാന്‍ കഴിയാത്തത് കാണാനാവുന്നു എന്നുള്ളത് അഭിനന്ദനീയം തന്നെ.

  54. ആഷ | Asha said...

    അയ്യയ്യോ കരിം‌മാഷേ ഞാന്‍ വേള്‍ഡ് ടൂറല്ല അന്യഗ്രഹജീവി പൊന്നപ്പന്‍ ചേട്ടനെ കൊണ്ടു വിസ റെഡിയാക്കിച്ചു വല്ല അന്യഗ്രഹത്തിലും പോവൂട്ടോ എന്നെ ഇങ്ങനെ ബൂലോകസമ്മര്‍ദ്ദത്തിലാക്കിയാല്‍. എവൂരാന്‍‌ജി ഇന്നലെ സമ്മര്‍ദ്ദത്തിലാക്കിയതില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു വരുന്നതേ ഉള്ളൂ.
    എനിക്കറിയില്ലേ പര്യായ പദം. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്നു രക്ഷിക്കണേ.

    deepdowne, വായില്‍ വരുന്നതു കോതയ്ക്കു പാട്ടു എന്നതാണു എന്റെ രീതി. ഇഷ്ടമായി എന്നു അറിഞ്ഞതില്‍ സന്തോഷം.

    അപ്പൂസ്, കൂട്ടുകാ‍രന്‍ ആളു കൊള്ളാല്ലോ. എന്നിട്ടു പറഞ്ഞു കൊടുത്തോ എവിടാ ആ ഡാം എന്നു?

    ഞാന്‍ ഇരിങ്ങല്‍, മാഷ് ആദ്യമെഴുതിയ വാചകം എനിക്കെന്റെ ഭര്‍ത്താവിനെ ഒന്നു കാണിച്ചു കൊടുക്കണം ഇന്നു. :)

    എല്ലാവര്‍ക്കും വന്നതിനും അഭിപ്രായമറിയിച്ചതിനും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.

  55. :: niKk | നിക്ക് :: said...

    കലക്കി മാഷേ :) പടങ്ങളും വിവരണവും :)

    “ഇനിയിപ്പോ വേറെ ആര്‍ക്കെങ്കിലും സമര്‍പ്പണം വേണമെങ്കില്‍ പറഞ്ഞാ മതി സമര്‍പ്പിച്ചേക്കാം”.

    എനിക്കിരിക്കട്ടേ :)

  56. Sha : said...

    നല്ല പടങ്ങള്‍

  57. വിപിന്‍ said...

    നല്ല ഫോട്ടോസ്..
    തെര്‍മോക്കോളില്‍ വച്ചെടുത്തതാ അല്ലേ.
    എന്തായാലും അടിപൊളി...