Saturday, November 10, 2007

ദീപങ്ങള്‍...ദീപാവലി

എന്റെ അയല്‍‌വാസിയുടെ വാതില്‍പ്പടിയിലെ കോലമെഴുത്ത് ഞാനെപ്പോഴും കൌതുകത്തോടെ കണ്ടു നില്‍ക്കാറുണ്ട്. ചില വിശേഷദിവസങ്ങളില്‍ കുങ്കുമവും മഞ്ഞളും കൊണ്ട് കുറി തൊട്ടു നില്‍ക്കുമ്പോള്‍ കോലത്തിനു ഭംഗി ഒന്നു കൂടി കൂടും.


ഇന്നലെ കുറി തൊട്ട കോലത്തിനു നടുവിലേയ്ക്ക് മറ്റൊരാള്‍ കൂടിയെത്തി.


അണിഞ്ഞൊരുങ്ങിയെത്തിയ പൂത്താലം കൂടിയായപ്പോ...


ആകെപ്പാടെ ഒരു പൂരത്തിന്റെ മട്ട്.


വാതില്‍പ്പടിക്കിരുവശവും കത്തിച്ചു വെച്ച ചിരാതുകളും നടുവിലെ പൂത്താലവും കോലവും ഒക്കെ ചേര്‍ന്ന ഒരു തെലുങ്ക് ഭവനം.

ഇന്നലെ എന്റെ വീടിനു മുന്നിലും തെളിഞ്ഞു


ഒരു കുഞ്ഞു മണ്‍ചിരാത്