നിങ്ങള് എന്താ കാണുന്നേ? ഒരു മനോഹരമായ പനിനീര്പുഷ്പം അല്ലേ. ഞാനും അങ്ങനെ അതിന്റെ ഭംഗിയാസ്വദിച്ചങ്ങനെ നില്ക്കുവായിരുന്നു. ഒന്നു കൂടെ സൂക്ഷിച്ചു നോക്കിയപ്പോ ആരോ അതിനകത്ത് ഒളിച്ചിരിക്കുന്നതായി തോന്നി. ദാണ്ടേ ആളെ പുടികിട്ടി. ഒരു ഉറുമ്പച്ചന്. പക്ഷേ ഇദ്ദേഹം ഒളിച്ചും പതുങ്ങിയും ഇതെവിടേയ്ക്കാണു പോവുന്നതെന്നറിയാന് എനിക്കൊരു കൌതുകം തോന്നി ഞാന് അദ്ദേഹത്തെ പിന്തുടര്ന്നു. ആ യാത്ര എന്നെക്കൊണ്ടെത്തിച്ചത് കൊണ്ടും കൊടുത്തുമുള്ള അധോലോക ജീവിതത്തിന്റെ ഉള്ളറകളിലാണ്.
കട്ടുറുമ്പിന്റെ പശുവളര്ത്തല് കേന്ദ്രത്തില് കട്ടുറുമ്പും കറവപ്പശുക്കളും.
പാലു കറന്നു കുടിച്ചുകൊണ്ടിരിക്കുന്ന ഒരു ഉറുമ്പിനെ ഈ ചിത്രത്തില് കാണാം. ഇനി നമുക്ക് ഇതിനു പിന്നില് നടക്കുന്ന കളികളിലേക്ക് വരാം.
black carpenter ants (camponotus pennsylvanicus) എന്നറിയപ്പെടുന്ന ഉറുമ്പിന്റെ പ്രധാന ആഹാരങ്ങളില് ഒന്നാണ് മുഞ്ഞ(aphids)യുടെ മധുരമുള്ള വിസര്ജ്ജം. രണ്ടു കൂട്ടരും പരസ്പരം സഹായിച്ചു ജീവിച്ചു പോകുന്നു. മുഞ്ഞയുടെ വര്ഗ്ഗശത്രുക്കളായ വണ്ടുകളേയും വെട്ടിലുകളേയും ഉറുമ്പ് കൂട്ടം ചേര്ന്ന് തുരത്തിയോടിച്ച് അതിനെ രക്ഷിക്കുന്നു. അതിനു പ്രത്യുപകാരമെന്നൊണം ചെടികളുടെ നീരുറ്റി കുടിച്ച് മുഞ്ഞ പുറംതള്ളുന്ന ദ്രവം ഉറുമ്പുകള്ക്ക് ആഹാരമായി നല്കുന്നു. ഭക്ഷണം തീരുമ്പോള് ഒരു ചെടിയില് നിന്നും മറ്റൊന്നിലേക്ക് എടുത്തു കൊണ്ടു പോകയും തണുപ്പുകാലത്തില് നിന്നും മുഞ്ഞയെ രക്ഷിക്കാന് ഉറുമ്പ് അതിനെ കൂട്ടില് കൊണ്ടു പോയി പരിപാലിക്കയും ചെയ്യാറുണ്ട്.
Showing posts with label കട്ടുറുമ്പ്. Show all posts
Showing posts with label കട്ടുറുമ്പ്. Show all posts
Friday, April 6, 2007
പരസ്പരസഹായസമിതി
Posted by
ആഷ | Asha
at
8:22 PM
30
comments
Labels: കട്ടുറുമ്പ്, പൂവ്
Sunday, March 25, 2007
ഒരു മരംചുറ്റിപ്രേമവും...
കഥയിലെ രാജകുമാരനും രാജകുമാരിയും അവരുടെ മരംചുറ്റിപ്രേമവും അതോ മരംകേറിപ്രേമമോ...

ഇലയുടെ മറവില് നിന്നാല് ആരും കാണൂല്ലാന്നാ രണ്ടിന്റേം വിചാരം
Posted by
ആഷ | Asha
at
11:02 AM
19
comments
Labels: കട്ടുറുമ്പ്
Subscribe to:
Posts (Atom)
