Tuesday, July 15, 2008
പെട്ടീ...പെട്ടീ...
Posted by
ആഷ | Asha
at
11:52 AM
52
comments
Labels: കപ്പലണ്ടി, ചുമ്മാ പടം, പരീക്ഷണപടങ്ങള്‍
Saturday, March 8, 2008
പച്ചവെളിച്ചം (ഹൊറര്‍ പടം)
പണ്ടത്തെ പച്ചവെളിച്ചം പ്രേതസിനിമയല്ല. ഒരു കുപ്പിയില്‍ പച്ചവെള്ളം നിറച്ചു അതിലൂടെ വെളിച്ചം പോയപ്പോ ഉണ്ടായ പടമാണ്. അതു കൊണ്ട് എല്ലാവരും അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ കടന്നു വരൂ...
ആര്‍ക്കെങ്കിലും തലക്കെട്ടു കണ്ടോ പടം കണ്ടോ തല്ലാന്‍ തോന്നുന്നുണ്ടേല്‍ തല്ലിക്കോളൂ. കുറേ നേരം ആലോചിച്ചെങ്കിലും വേറെ പേരൊന്നും കിട്ടിയില്ല. അല്ലെങ്കില്‍ ഒരു കുപ്പിയും വെളിച്ചവും പിന്നെ ഞാനും എന്നായാലോ?
Posted by
ആഷ | Asha
at
5:55 PM
26
comments
Labels: പരീക്ഷണപടങ്ങള്‍
Tuesday, February 26, 2008
പഞ്ചാരയുടെ അസുഖമുള്ള ചോളം - ചില ദ്യശ്യങ്ങള്‍
കഴിഞ്ഞ ദിവസം സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോ കോണിന്റെ പുറംതൊലി വലിച്ചു പറിച്ചു കൊണ്ടിരിക്കുന്ന ഒരാളെ എന്റെ ശ്രദ്ധയില്‍ പെട്ടു. സ്വീറ്റ് കോണിനു വില കിലോ 22രുപ. പുറത്തെ തൊലിക്കും കൂടി എന്തിനാ 22 രുപ കൊടുക്കുന്നതെന്നു കരുതി അതു ലാഭിക്കാന്‍ വേണ്ടിയാണ് ഈ തൊലിയുരിച്ചില്‍ നടത്തുന്നതെന്നു മനസ്സിലായി. ആളു ബുദ്ധിമാനാണല്ലോയെന്നു മനസ്സിലോര്‍ത്തു. 
പുള്ളി പോയി കഴിഞ്ഞ് ഞാനും സ്വീറ്റ് കോണ്‍ വെച്ചിരിക്കുന്നതില്‍ നിന്നും ഒന്നെടുത്തു തൊലി ഇത്തിരി മാറ്റി നോക്കി. നല്ല ഫ്രഷ്. വഴിയില്‍ ചോളം ചുട്ട് കൊടുക്കുന്നവരില്‍ നിന്നും വാങ്ങുമ്പോ ഇവിടെയുള്ളവര്‍ അല്ലിയില്‍ നഖം കൊണ്ടു കുത്തി നോക്കി ടെസ്റ്റ് ചെയ്യണതു കണ്ടിട്ടുണ്ട്. അതു കൊണ്ട് ഞാനും ഒന്നു കുത്തി നോക്കി ,പാലു പോലെ ഒരു സാധനം വെളിയില്‍ വരുന്നുണ്ട്. സാധാ ചോളം കുറച്ചു കൂടി കട്ടിയിലാണിരിക്കാറ് എന്തായാലും ഞാനും രണ്ടെണ്ണം വാങ്ങി. ഒരെണ്ണത്തിന്റെ മുഴുവന്‍ പുറംതൊലി കളഞ്ഞും മറ്റേത് ഒന്നു രണ്ടു പാളി നിര്‍ത്തി കൊണ്ടും. 
പിന്നെ പിറ്റേ ദിവസമാണ് കോണിന്റെ കാര്യമോര്‍ത്തത്. എന്തിനും ഏതിനും ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്യണ സ്വഭാവമുണ്ടെനിക്ക് എന്നാ പിന്നെ ഇന്നു കോണിനെ കുറിച്ചു നോക്കാമെന്നു കരുതി. ഒരു സൈറ്റ് കിട്ടി വായിച്ചു വന്നപ്പോഴാണ് മനസ്സിലായത് ഞാന്‍ കാണിച്ചത് മണ്ടത്തരമായിരുന്നെന്ന്. 
സ്വീറ്റ് കോണ്‍ വാങ്ങിയാല്‍ എത്രയും പെട്ടെന്ന് പാകം ചെയ്തു കഴിക്കണമത്രേ. സ്വീറ്റ് കോണില്‍ പഞ്ചസാര അന്നജത്തിന്റെ അനുപാതം 80:20 കാണുമെന്നും പറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അനുപാതം 20:80ആയി പോവും. പറിക്കുമ്പോള്‍ മ്യദുലമായിരിക്കുന്ന അല്ലികള്‍ അന്നജത്തിന്റെ അളവു കൂടി ഓരോ നിമിഷവും കട്ടിയായി കൊണ്ടിരിക്കും.ഓടി പോയി എന്റെ കോണുകളെടുത്തു നോക്കി സംഗതി ശരി തന്നെ. ഇന്നലെ കടയില്‍ വെച്ചു കണ്ടതിനേക്കാള്‍ കട്ടിയായി കഴിഞ്ഞു, പുറത്തെ തൊലി കളഞ്ഞതിനാണ് കൂടുതല്‍ കട്ടി. 
തിളച്ച വെള്ളത്തില്‍ 5 മിനിറ്റ് ഉപ്പിടാതെ പുഴുങ്ങിയെടുത്തു . (ഉപ്പ് ഇട്ടാല്‍ വേവുമ്പോ ചോളം കൂടുതല്‍ കട്ടിയാവും.)
പുഴുങ്ങിയെടുത്ത് മുകളില്‍ വെണ്ണയും തടവി കഴിഞ്ഞപ്പോഴുള്ള രുപമാണ് താഴെ.
Posted by
ആഷ | Asha
at
11:57 AM
29
comments
Labels: കോണ്‍, പരീക്ഷണപടങ്ങള്‍
Wednesday, December 26, 2007
‘ട്രേ’ വക്കിലെ കൊലപാതകം - ചില ദ്യശ്യങ്ങള്‍
ഈ പടങ്ങള്‍ കാണുന്നതിനു മുന്‍പ് മനസ്സിനു നല്ല കരുത്തു പകരുക. ഇതൊക്കെ കാണാനുള്ള ശക്തി തരണേയെന്നു ഉള്ളുരുകി പ്രാര്‍ത്ഥിക്കുക.
മുന്നറിയിപ്പ് :- ഗര്‍ഭിണികള്‍, ഹ്യദ്രോഗികള്‍, കൊച്ചുകുട്ടികള്‍ ഒക്കെ കണ്ണടിച്ചു പിടിച്ച് കാണുക.
ഇത് എന്റെ വീട്ടില്‍ നടന്ന സംഭവമാണ്. നിങ്ങളുടെ വീട്ടിലും ഇതൊക്കെ നടന്നിട്ടുണ്ടാവും ഇല്ലേ.



ആദ്യം പറഞ്ഞതൊക്കെ ചുമ്മാ ഒരു ഇഫക്ടിനു വേണ്ടി പറഞ്ഞതാണ്. സംഭവം ദാണ്ടേ ഇത്രേയുള്ളു. ഞാന്‍ കൊറച്ചു മുട്ട മേടിച്ചു പൊട്ടിച്ചു നല്ല ഓംലറ്റും കേക്കുമൊക്കെയുണ്ടാക്കി. ആ സമയം എന്നാ കുറച്ച് ഫോട്ടം എടുത്തേക്കാമെന്നു തോന്നിയെടുത്തതാ. കൊള്ളാമോ?
ഇനിയിപ്പോ നിങ്ങടെ സമാധാനത്തിനായി ഈ മുട്ടകള്‍ എന്താ ചെയ്തതെന്നുള്ളതിന്റെ തെളിവായി അതു കൊണ്ടുണ്ടാക്കിയ കേക്കിന്റെ പടം കൂടെ പോസ്റ്റുന്നു.
ഈ പേരു നിര്‍ദ്ദേശിച്ച അഗ്രജനു നന്ദി രേഖപ്പെടുത്തുന്നു.
Posted by
ആഷ | Asha
at
1:53 PM
77
comments
Labels: പരീക്ഷണപടങ്ങള്‍, മുട്ട
Saturday, December 8, 2007
യൌവനവും വാര്‍ദ്ധക്യവും
Posted by
ആഷ | Asha
at
11:09 AM
43
comments
Labels: ചുമ്മാ പടം, പരീക്ഷണപടങ്ങള്‍, പൂവ്
Saturday, November 10, 2007
ദീപങ്ങള്‍...ദീപാവലി
ഇന്നലെ കുറി തൊട്ട കോലത്തിനു നടുവിലേയ്ക്ക് മറ്റൊരാള്‍ കൂടിയെത്തി.
അണിഞ്ഞൊരുങ്ങിയെത്തിയ പൂത്താലം കൂടിയായപ്പോ...
ആകെപ്പാടെ ഒരു പൂരത്തിന്റെ മട്ട്.

വാതില്‍പ്പടിക്കിരുവശവും കത്തിച്ചു വെച്ച ചിരാതുകളും നടുവിലെ പൂത്താലവും കോലവും ഒക്കെ ചേര്‍ന്ന ഒരു തെലുങ്ക് ഭവനം.

ഇന്നലെ എന്റെ വീടിനു മുന്നിലും തെളിഞ്ഞു
ഒരു കുഞ്ഞു മണ്‍ചിരാത്
Posted by
ആഷ | Asha
at
9:58 AM
35
comments
Labels: ഉത്സവം, പരീക്ഷണപടങ്ങള്‍, പൂവ്








