Showing posts with label തുമ്പി. Show all posts
Showing posts with label തുമ്പി. Show all posts

Friday, September 21, 2007

തുമ്പിപടങ്ങള്‍ -ഭാഗം ഒന്ന്

ചില ജീവികളെ വളരെയടുത്തു കാണുമ്പോഴേ അതിന്റെ യഥാര്‍ത്ഥ ഭംഗിയറിയൂ.
ഈ തുമ്പിയെ തന്നെ നോക്കൂ. ദൂരെ നിന്നും കാണുമ്പോ വെറും കറുമ്പന്‍ പക്ഷേ അടുത്തു കണ്ടപ്പോഴല്ലേ ഇത്രയും സുന്ദരന്‍ ആണെന്നു മനസ്സിലായേ.

സൂര്യന്‍ അവന്റെ ചിറകില്‍ തീര്‍ത്ത മായാജാലം നോക്കൂ.



കണ്ടാല്‍ പാവം എന്നാല്‍ ഇവന്‍ മാംസഭോജിയാണ്. കൊതുകിനെ പിടിക്കാന്‍ ബഹുസമര്‍ത്ഥന്‍.

ഞാന്‍ ഇവന്‍ എന്നു പറയുന്നതു കേട്ടു സംശയിക്കേണ്ട ഇവന്‍ ആണു തന്നെ. പെണ്‍‌വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് അല്പം നിറവ്യത്യാസമുണ്ട്. താഴോട്ടു നോക്കൂ.

ഇതാ തുമ്പി പെണ്‍കൊടി



ഇവര്‍ Pied Paddy Skimmer എന്നറിയപ്പെടുന്നു.

തുമ്പിയെന്നല്ലാതെ ഇവരുടെ മലയാളത്തിലെ വിളിപേരു എനിക്കറിയില്ല. ഇതിന്റെ ശാസ്ത്രീയനാമം Neurothemis tullia

പെണ്‍കൊടി വെയിലു കാഞ്ഞങ്ങനിരിക്കട്ടെ. നമുക്ക് മറ്റൊരാളെ കൂടെ കാണാം. താഴെ കാണുന്നത് ഓണത്തുമ്പി(Rhyothemis variegata).


ഇത് ആണ്‍‌വര്‍ഗ്ഗത്തില്‍ പെട്ട തുമ്പിയാണ്. മുകളില്‍ കണ്ടവരെ പോലെ പെണ്‍‌വര്‍ഗ്ഗത്തിലുള്ളവരുടെ ചിറകുകള്‍ക്ക് നിറവ്യത്യാസമുണ്ട്. പക്ഷേ ഇവന്റെ ഗേള്‍ഫ്രണ്ട്സിനെ ഒന്നിനെപോലും കണ്ടുകിട്ടിയില്ല.

(തുടരണമെന്നു വിചാരിക്കുന്നു)
സാധിക്കുമെങ്കില്‍ ഫോട്ടോകള്‍ വലുതാക്കി കാണാന്‍ ശ്രമിക്കണേ.


ചേര്‍ത്തു വായിക്കാന്‍

വിഷ്ണുപ്രസാദിന്റെ തുമ്പികള്‍
തുമ്പിക്കാലം

Friday, March 23, 2007

തുമ്പിപെണ്ണിന്റെ തപസ്സ്