Showing posts with label ഷഡ്പദം. Show all posts
Showing posts with label ഷഡ്പദം. Show all posts

Wednesday, March 28, 2007

വണ്ടത്താന്‍

ഇന്നലെ തോട്ടത്തില്‍ ഇലയുടെ പുറകില്‍ ഒളിച്ചിരിക്കുന്നൊരാളെ ഞാന്‍ കണ്ടു പിടിച്ചു. നമ്മുടെ വണ്ടത്താന്‍ ചേട്ടന്‍!എന്താ ചേട്ടന്റെ ചേല്. പക്ഷേ ചേട്ടനു ഭയങ്കര നാണം.


കുറെ നേരം വേണ്ടി വന്നു ചേട്ടനെ ഒന്നു പുറത്തു കൊണ്ടു വരാന്‍.പുറത്തു വന്നു അല്പം കഴിഞ്ഞപ്പോ ആളുടെ മട്ടാകെ മാറി.


ഞാന്‍ നോക്കീപ്പോ “ഹിയര്‍ വീ ഗോ” എന്നും പറഞ്ഞു ചേട്ടന്‍ ഒറ്റമറിച്ചില്‍. ഇനി നിങ്ങള്‍ തന്നെ കണ്ടോളൂ എന്തൊക്കെയാ വണ്ടത്താന്‍ ചേട്ടന്‍ കാട്ടിക്കൂട്ടിയതെന്നു.